പ്രതീകാത്മക ചിത്രം
കൊച്ചി: കീമോതെറാപ്പി മൂലം മുടി നഷ്ടപ്പെടുന്ന കാന്‍സര്‍ രോഗികള്‍ക്കായി ഒറ്റദിവസം 700ലേറെ പേര് മുടി ദാനം ചെയ്യുന്ന ലോക റിക്കാര്‍ഡ് ശ്രമത്തിനു നേതൃത്വം നല്കി മലയാളി പ്രവാസി സംരംഭക.
ലേഡീസ് സര്‍ക്കിള്‍ ഇന്ത്യയുടെയും ചെന്നൈയിലെ അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും സഹകരണത്തോടെ അര്‍ബുദത്തെ അതിജീവിച്ച പ്രെമി മാത്യുവിന്റെ നേതൃത്വത്തിലുള്ള ഹെയര്‍ ഫോര്‍ ഹോപ്പ് ഇന്ത്യയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
നവംബര്‍ രണ്ടിന് ചെന്നൈ രാമചന്ദ്ര മെഡിക്കല്‍ കോളജില്‍ രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെയാണ് മുടിദാന ക്യാന്പ്. ചെന്നൈയില്‍ നേരിട്ടെത്താന്‍ കഴിയാത്തവര്‍ക്ക് കൊറിയര്‍ വഴി മുടി ദാനം ചെയ്യാം. ദാനം ചെയ്യുന്ന മുടിക്ക് കുറഞ്ഞത് 12 ഇഞ്ച് നീളമുണ്ടായിരിക്കണം.
നിര്‍ദേശങ്ങൾ www.protectyourmom.asia എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
രജിസ്ട്രേഷന് സമയത്ത് മുടി മുറിക്കുന്നതിനു മുമ്പും ശേഷവുമുള്ള ചിത്രങ്ങള്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണം. ഒക്ടോബര്‍ 25 വരെയാണ് രജിസ്ട്രേഷന്. കൂടുതല്‍ വിവരങ്ങള്‍ക്ക്:
Tags : Pinnacle of Compassion Deepika DeepikaNewspaper BreakingNews Pinnacle of Compassion