ആന്റണി മാത്യു
പാലക്കാട്: കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് അഞ്ചുവർഷമായി കിടപ്പിലായിരുന്ന കർഷകൻ മരിച്ചു. മുണ്ടൂർ ഞാറക്കോട് പെരുകയിൽ ആന്റണി മാത്യു (55) ആണ് ചൊവ്വാഴ്ച മരിച്ചത്. 2021 ഡിസംബർ 16ന് വീടിനു സമീപത്തെ സ്വന്തം റബർതോട്ടത്തിൽ ടാപ്പിംഗ് നടത്തിക്കൊണ്ടിരിക്കേയാണ് ആന്റണിയെ കാട്ടാന ആക്രമിച്ചത്. പിന്നിലൂടെ വന്ന ആന ആന്റണിയെ തൂക്കിയെറിയുകയായിരുന്നു.
ഇടുപ്പെല്ലിനും വാരിയെല്ലിനും തോളെല്ലിനും ശ്വാസകോശത്തിനും ഗുരുതരമായ പരിക്കേറ്റ ഇദ്ദേഹം അന്നുമുതൽ വിവിധ ആശുപത്രികളിലെ ചികിത്സയിലായിരുന്നു.
സംസ്കാരം നാളെ രാവിലെ 10ന് ഞാറക്കോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: ജെൻസി ആന്റണി. മക്കൾ: സ്റ്റെഫി, സ്റ്റേനി. മരുമക്കൾ: ടെൻസിൽ ജോണ്, എബിൻ ബെന്നി.
വന്യമൃഗ ആക്രമണത്തിൽ മരിക്കുന്നവർക്കു ലഭിക്കേണ്ട നഷ്ടപരിഹാരം ആന്റണിയുടെ കുടുംബത്തിനു നൽകണമെന്നാവശ്യപ്പെട്ടുള്ള നിവേദനം ഡിഎഫ്ഒയ്ക്കും വി.കെ. ശ്രീകണ്ഠൻ എംപിക്കും എ. പ്രഭാകരൻ എംഎൽഎക്കും വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിനും നൽകുമെന്ന് മലയോര കർഷക കോ-ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു.
Tags : attack by a wild elephant Deepika DeepikaNewspaper BreakingNews Farmer left bedridden dies after five years