മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിനെ ആക്രമിക്കാൻ ഉത്തരവിട്ടത് ലോറൻസ് ബിഷ്ണോയി സംഘാംഗം അനിൽ പണ്ഡിറ്റ്. അമേരിക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന കൊടും ക്രിമിനലാണ് അനിൽ പണ്ഡിറ്റ് (32). മുംബൈ പോലീസ് കോടതിയിൽ അറിയിച്ചതാണ് ഇക്കാര്യം. കേസിൽ ഇതുവരെ എട്ടു പേർ പിടിയിലായി. മൂന്നു മുഖ്യ പ്രതികളെ രാജസ്ഥാനിൽനിന്നു മുംബൈയിലെത്തിച്ചു.
കോടതിയിൽ ഹാജരാക്കിയ ഇവരെ ഈ മാസം 31 വരെ പോലീസ് കസ്റ്റഡിയിൽവിട്ടു. കേസിൽ അഞ്ചു പേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ രണ്ടു പേർ സ്ത്രീകളാണ്. ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽനിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെയും മുംബൈയിലെത്തിക്കും. അമൃത്സറിൽനിന്നാണ് തോക്കുകൾ പ്രതികൾ സംഘടിപ്പിച്ചത്. ഈ തോക്കുകൾ ട്രെയിനിൽ മുംബൈയിലെത്തിച്ചത് അറസ്റ്റിലായ രാധയും ബബിതയുമാണ്.
Tags : Lawrence Bishnoi, Tiger Shroff Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash