പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ആദിത്യ ധർ സംവിധാനം ചെയ്ത് രൺവീർ സിംഗ് നായകനായ ധുരന്ധർ എന്ന ചിത്രത്തെക്കുറിച്ച് കോൺഗ്രസ് എംപി ശശി തരൂർ പങ്കുവെച്ച റിവ്യൂ ശ്രദ്ധേയമാകുന്നു. ചിത്രത്തിന്റെ മേക്കിംഗിനെയും അഭിനേതാക്കളുടെ പ്രകടനത്തെയും പ്രശംസിച്ച തരൂർ, സിനിമ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ ആശയങ്ങളോടും അനാവശ്യമായ വയലൻസിനോടുമുള്ള തന്റെ വിയോജിപ്പ് വ്യക്തമാക്കി.
ചിത്രത്തിന്റെ ആദ്യഭാഗത്തേക്കാൾ തനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത് രണ്ടാംഭാഗമാണെന്ന് ശശി തരൂർ യൂട്യൂബിൽ പങ്കുവെച്ച ഏഴു മിനിറ്റ് വീഡിയോയിൽ പറഞ്ഞു. ചിത്രത്തിലെ രാഷ്ട്രീയ സന്ദേശത്തോടും ഇന്ത്യ-പാകിസ്താൻ ബന്ധത്തെ ചിത്രീകരിച്ചിരിക്കുന്ന രീതിയോടും അദ്ദേഹം വിയോജിച്ചു. സിനിമയിൽ പ്രൊപ്പഗാണ്ട സ്വഭാവമുള്ള ഭാഗങ്ങളുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചിത്രത്തിലെ അമിതമായ രക്തച്ചൊരിച്ചിലിനെയും വയലൻസിനെയും തരൂർ വിമർശിച്ചു. ഇന്ത്യൻ സിനിമ കണ്ട ഏറ്റവും അറപ്പുളവാക്കുന്ന രംഗങ്ങൾ ഇതിലുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആർ. മാധവൻ അവതരിപ്പിച്ച 'അജയ് സന്യാൽ' എന്ന കഥാപാത്രത്തെയും രഹസ്യാന്വേഷണ ഏജൻസികളുടെ പ്രവർത്തനങ്ങളെയും അദ്ദേഹം ചോദ്യങ്ങൾക്ക് വിധേയമാക്കി.
Tags : Dhurandhar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash