x
ad
Wed, 21 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‌പി​ണ​റാ​യി വി​ജ​യ​ന് അ​നു​കൂ​ല വി​ധി; സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് സ​ർ​ക്കാ​രി​നേ​റ്റ ക​ന​ത്ത തി​രി​ച്ച​ടി​യെ​ന്ന് എം.​വി.​ഗോ​വി​ന്ദ​ൻ

വെബ് ഡെസ്‌ക്
Published: October 21, 2026 02:48 PM IST | Updated: October 21, 2026 02:48 PM IST

എം.​വി.​ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: ‌സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ഏ​റ്റ ക​ന​ത്ത തി​രി​ച്ച​ടി​യാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. മാ​സ​പ്പ​ടി കേ​സി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നെ​തി​രാ​യ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ഒ​രാ​ഴ്ച​ത്തേ​ക്ക് സ്റ്റേ ​ചെ​യ്ത സു​പ്രീം​കോ​ട​തി വി​ധി​യി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ഷ്ട്രീ​യ ലാ​ക്കോ​ടെ കെ​ട്ടി​ച്ച​മ​യ്ക്കാ​ൻ ശ്ര​മി​ച്ച കേ​സാ​ണി​തെ​ന്ന് പാ​ർ​ട്ടി നേ​ര​ത്തെ ത​ന്നെ ചൂ​ണ്ടി​ക്കാ​ണി​ച്ച​താ​ണ്. നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യെ​യും നി​യ​മ​വാ​ഴ്ച​യെ​യും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന അ​ത്യ​ന്തം ആ​വേ​ശ​ക​ര​മാ​യ വി​ധി​യാ​ണ് പ​ര​മോ​ന്ന​ത നീ​തി​പീ​ഠ​ത്തി​ൽ നി​ന്ന് ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​സി​ൽ സ​ർ​ക്കാ​ർ അ​പ്പീ​ൽ പോ​കേ​ണ്ട​താ​യി​രു​ന്നു. സി​പി​എം ഉ​ന്ന​യി​ച്ച ഓ​രോ വാ​ദ​ങ്ങ​ളും അം​ഗീ​ക​രി​ക്കു​ന്ന​താ​ണ് സു​പ്രീം കോ​ട​തി വി​ധി. ഇ​നി ഇ​ഡി​ക്ക് മു​ന്നി​ൽ പി​ണ​റാ​യി ഹാ​ജ​രാ​കേ​ണ്ട യാ​തൊ​രു ആ​വ​ശ്യ​വു​മി​ല്ലെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : PinarayiVjayan SupremeCourt MVGovindan CPM NewsUpdate Headlines

Recent News

Corehub Up