x
ad
Wed, 21 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീണയും സിപിഎമ്മും മാപ്പ് പറയണം: കെഎസ്‌യു പ്രവർത്തകരെ ജയിലിലിട്ടത് രാഷ്ട്രീയ പ്രതികാരമെന്ന് അബിൻ വർക്കി

വെബ് ഡെസ്ക്
Published: October 21, 2026 06:01 PM IST | Updated: October 21, 2026 06:02 PM IST

അബിൻ വർക്കി

തിരുവനന്തപുരം: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മുൻ ആരോഗ്യമന്ത്രിയെ ആക്രമിച്ചെന്ന കേസിൽ തെളിവുകളില്ലാതെ വിദ്യാർഥി നേതാക്കളെ 16 ദിവസത്തോളം ജയിലിലടച്ചത് രാഷ്ട്രീയ പ്രതികാരമായിരുന്നുവെന്ന് എംഎൽഎ അബിൻ വർക്കി.

വീണാ ജോർജിന്‍റെ വിശ്വസ്തനായ ഗൺമാൻ തന്നെയാണ് മൊഴി മാറ്റിയത്. സംഭവിക്കാത്ത കാര്യങ്ങളാണ് അന്ന് മൊഴിയായി നൽകിയത്. എന്നാൽ, വീണാ ജോർജിന്‍റെ ഗൺമാനോട് മൊഴി മാറ്റാൻ പ്രതിപക്ഷത്തിന് സ്വാധീനിക്കാൻ കഴിയില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.

ഈ വിഷയത്തിൽ വീണാ ജോർജും സിപിഎമ്മും പൊതുജനങ്ങളോട് മാപ്പ് പറയണമെന്ന് അബിൻ വർക്കി ആവശ്യപ്പെട്ടു. ഒരാൾ പറഞ്ഞ നുണയുടെ പേരിൽ സംസ്ഥാനത്ത് കലാപമുണ്ടാവുകയും വീടുകൾ ആക്രമിക്കപ്പെടുകയും ചെയ്തു. യാതൊരു തെളിവോ കാരണമോ ഇല്ലാതെയണ് കെഎസ്‌യു പ്രവർത്തകരെ ജയിലിൽ അടച്ചതെന്നും അബിൻ വർക്കി കൂട്ടിച്ചേർത്തു.

Tags : Politics AbinVarkey VeenaGeorge CPM Apologize Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up