Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Apologize

സിപിഎമ്മിന്‍റേത് മലപ്പുറം ജില്ലയോടുള്ള തുടർച്ചയായ അധിക്ഷേപം, മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ ജനങ്ങളെ വർഗീയമായി അധിക്ഷേപിച്ച് സിപിഎം നേതാവ് പി. നന്ദകുമാർ നടത്തിയ പ്രസംഗം കേരളത്തിന്‍റെ മതതേര നിലപാടിനെതിരായ വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ.

സിപിഎം നേതാവിന്‍റെ വർഗീയ അധിക്ഷേപം പിണറായി വിജയൻ നടത്തിയ മലപ്പുറം വിരുദ്ധ പ്രസ്താവനയുടെ തുടർച്ചയാണ്. പ്രതിപക്ഷ നേതാവും സിപിഎം കേന്ദ്ര നേതൃത്വവും നിലപാട് വ്യക്തമാക്കണമെന്നും മാപ്പ് പറയാൻ സിപിഎം തയാറാകണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു.

മതമൗലിക വർഗീയവാദികളുടെ കൂടാണ് മലപ്പുറമെന്നാണ് പുരോഗമന പ്രസ്ഥാനമെന്ന് സ്വയം അവകാശപ്പെടുന്ന സിപിഎമ്മിന്‍റെ സമുന്നത നേതാവ് പറഞ്ഞത്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കൂടി പങ്കെടുത്ത യോഗത്തിലായിരുന്നു വർഗീയ അധിക്ഷേപം. അധിക്ഷേപം നടത്തിയ നേതാവിന്‍റെ അതേ നിലപാട് തന്നെയാണ് പിണറായി വിജയനും സിപിഎമ്മിനും ഉള്ളതെന്നു വേണം കരുതാൻ. അതുകൊണ്ടാണ് തള്ളിപ്പറയാനോ തിരുത്താനോ പിണറായി വിജയൻ തയാറാകാതിരുന്നത്.

മുഖ്യമന്ത്രിയായിരുന്ന കാലത്ത് പിണറായി വിജയൻ മലപ്പുറം ജില്ലയെ അവഹേളിച്ച് ദേശീയ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിന്‍റെയും തുടർന്ന് നടത്തിയ അധിക്ഷേപങ്ങളുടെയും തുടർച്ചയാണ് ഇപ്പോഴും ഉണ്ടായിരിക്കുന്നത്. ഒരു പ്രത്യേക മത വിഭാഗത്തിൽപ്പെട്ടവരെ ഇരുട്ടിൽ നിർത്തി സിപിഎം കാലങ്ങളായി നടത്തിപ്പോരുന്ന ഹീനമായ രാഷ്ട്രീയ നയം തന്നെയാണ് ഇപ്പോഴും തുടരുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

National

ധ​ർ​മേ​ന്ദ്ര മാ​പ്പ് പ​റ​യ​ണ​മെ​ന്ന് രാ​ഹു​ൽ

ന്യൂ​​ഡ​​ൽ​​ഹി: ത​ന്‍റെ രാ​​ജി ആ​​വ​​ശ്യ​​പ്പെ​​ട്ടു പ്ര​​തി​​ഷേ​ധി​ക്കു​ന്ന കോ​​ക്രോ​​ച്ച് ജ​​ന​​താ പാ​​ർ​​ട്ടി​​യെ തീ​​വ്ര​​വാ​​ദി​​ക​​ളു​​ടെ ബി ​​ടീം എ​​ന്നു വി​​ശേ​​ഷി​​പ്പി​​ച്ച​ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​​ജ്യ​​ത്തെ യു​​വാ​​ക്ക​​ളോ​​ട് മാ​​പ്പ് പ​​റ​​യ​​ണ​​മെ​​ന്നും രാ​​ജി വ​യ്​​ക്ക​​ണ​​മെ​​ന്നും ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​​ഹു​​ൽ ഗാ​ന്ധി എ​​ക്സി​​ലൂ​​ടെ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ക​​ർ​​ഷ​​ക​​രെ പ്ര​​ഫ​​ഷ​​ണ​​ൽ പ്ര​​ക്ഷോ​​ഭ​​ക​​രെ​ന്നും പ​​രാ​​ദ​​ങ്ങ​ളെ​ന്നും മു​​മ്പ് വി​​ശേ​​ഷി​​പ്പി​ച്ച​തും ചോ​​ദ്യ​​ങ്ങ​​ൾ ചോ​​ദി​​ക്കു​​ന്ന​​വ​​രെ രാ​​ജ്യ​​വി​​രു​​ദ്ധ​​ർ എ​​ന്നു മു​​ദ്ര കുത്തിയതും രാ​ഹു​ൽ ഓ​ർ​മി​പ്പി​ച്ചു.

Kerala

സോഫ്റ്റ്‌വെയർ ഇടപാട് അഴിമതി: മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും മാപ്പ് പറയണം : രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളിൽ സോഫ്റ്റ്‌വെയർ സ്ഥാപിക്കാനുള്ള ഇടപാടിൽ അഴിമതിയുണ്ടെന്ന് പ്രഥമദൃഷ്ടിയാൽ ബോധ്യപ്പെട്ട് ഹൈക്കോടതി നടപടിക്രമങ്ങൾ സ്റ്റേ ചെയ്ത പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയും സഹകരണ വകുപ്പ് മന്ത്രിയും തന്നോടും കേരളത്തിലെ ജനങ്ങളോടും മാപ്പുപറയണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

സോഫ്റ്റ്‌വെയർ സ്ഥാപിക്കുന്നതിന് വളരെ ഉയർന്ന തുക ക്വോട്ട് ചെയ്ത ദിനേശ് സഹകരണ സംഘത്തിന് ടെൻഡർ നൽകാനുള്ള നീക്കം പുറത്തുകൊണ്ടുവന്ന തന്നെ പരിഹസിച്ച മുഖ്യമന്ത്രി, സർക്കാരിന് ലാഭകരമായ ഇടപാടാണ് ഇതെന്നാണ് പറഞ്ഞത്. ജനിക്കാത്ത കുഞ്ഞിന്‍റെ ജാതകം വായിക്കുന്നു എന്നായിരുന്നു സഹകരണ മന്ത്രി വി.എൻ. വാസവൻ പറഞ്ഞത്.

ഈ തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളുടെ മുഖത്തുനോക്കി നട്ടാൽ കുരുക്കാത്ത നുണ പറഞ്ഞ രണ്ടുപേരും അടിയന്തരമായി മാപ്പ് പറയണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

മുൻകാലങ്ങളിലും താൻ കൊണ്ടുവന്ന അഴിമതികളെ ആദ്യം തള്ളിപ്പറയുകയും കളിയാക്കുകയും പിന്നീട് യു ടേൺ അടിക്കുകയുമായിരുന്നു മുഖ്യമന്ത്രിയുടെ രീതി. സ്പ്രിംഗ്ലർ മുതൽ ബ്രൂവറീസ് മുതൽ ആഴക്കടൽ മത്സ്യബന്ധന ഇടപാട് വരെയുള്ള എല്ലാ അഴിമതി ഇടപാടുകളെയും താൻ തുറന്നുകാട്ടിയപ്പോൾ സർക്കാർ തീരുമാനത്തെ പ്രതിരോധിക്കാനും പ്രതിപക്ഷത്തെ കളിയാക്കാനുമാണ് മുഖ്യമന്ത്രി ആദ്യം തുനിഞ്ഞത്. എന്നാൽ സകല ഇടപാടുകളിൽ നിന്നും അവസാനം നാണംകെട്ട് യൂടേൺ അടിക്കേണ്ടി വന്നു.

ടിസിഎസ് അടക്കമുള്ള സോഫ്റ്റ്‌വെയർ ഭീമന്മാരെ കേരളത്തിൽ നിന്ന് ഓടിച്ച്, രാജ്യാന്തര നിലവാരമുള്ള ഒരു കമ്പനികൾക്കും പങ്കെടുക്കാൻ പറ്റാത്ത രീതിയിൽ നിബന്ധനകൾ കൊണ്ടുവന്നു ടെൻഡർ നടത്തുകയും ടെൻഡറിന്‍റെ പ്രാഥമികമായ എല്ലാ മര്യാദകളും എടുത്ത് തോട്ടിലെറിഞ്ഞ് ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത കമ്പനിയെക്കാൾ നാലിരട്ടി തുക ക്വോട്ട് ചെയ്ത സിപിഎം നേതൃത്വത്തിലുള്ള ദിനേശ് സഹകരണസംഘം കൺസോർഷ്യത്തിന് അനധികൃതമായി കരാർ നൽകാനുള്ള നീക്കമായിരുന്നു സർക്കാരിന്‍റേത്.

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രത്യേക അനുമതിയോടുകൂടി നടപടികൾ പൂർത്തീകരിക്കാനായിരുന്നു ഉദ്ദേശ്യമെന്നും ചെന്നിത്തല ആരോപിച്ചു.

"സംസ്ഥാനത്തെ 1612 സഹകരണ സംഘങ്ങളിലെ 4415 ശാഖകളില്‍ പുതിയ സോഫ്റ്റ് വെയര്‍ സ്ഥാപിക്കുന്നതിനുള്ള ബിഡ് ഉയര്‍ന്ന തുക ക്വോട്ട് ചെയ്ത ദിനേശ് സഹകരണസംഘം കണ്‍സോര്‍ഷ്യത്തിന് സമ്മാനിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ മലബാര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ നേതൃത്വത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്.

2026 ഫെബ്രുവരി മധ്യത്തോടെയാണ് ഈ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റലേഷനു വേണ്ടി റിവേഴ്‌സ് ഓക്ഷന്‍ നടത്തിയത്. ഇതില്‍ ടെക്‌നിക്കല്‍ ബിഡില്‍ പാസായത് ദിനേശ് ബീഡി കണ്‍സോര്‍ഷ്യവും മലബാര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുമാണ്.

4415 ബാങ്ക് ശാഖകള്‍ക്ക് സോഫ്റ്റ് വെയര്‍ സ്ഥാപിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ ദിനേശ് സഹകരണ സംഘം സമര്‍പ്പിച്ചത് 280 ശാഖകളില്‍ സോഫ്റ്റ് വെയര്‍ സ്ഥാപിക്കുന്നതിന് 49.9 കോടി രൂപയുടെ ബിഡ്. അതേസമയം മലബാര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (മിറ്റ്‌കോ) നല്‍കിയത് 4415 ശാഖകളില്‍ സോഫ്റ്റ് വെയര്‍ സ്ഥാപിക്കുന്നതിന് 231.7 കോടി രൂപയുടെ ബിഡ്.

ദിനേശ് സഹകരണ സംഘം സമര്‍പ്പിച്ചിരിക്കുന്ന ബിഡ് അനുസരിച്ച് ഒരു ശാഖയില്‍ പുതിയ സോഫ്റ്റ് വെയര്‍ തയാറാക്കി നല്‍കുന്നതിനുള്ള ചിലവ് 17.8 ലക്ഷം രൂപയാണ്. അതേസമയം മലബാർ ഇൻഫർമേഷൻ ടെക്നോളജി 4415 ശാഖകളില്‍ സ്ഥാപിക്കാന്‍ നല്‍കിയ ബിഡ് വെച്ചു നോക്കുമ്പോള്‍ ഒരു ശാഖയ്ക്ക് 5.24 ലക്ഷം രൂപ മാത്രമേ ആകുന്നുള്ളു.

അതായത് 4415 സൊസൈറ്റികളില്‍ മലബാര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഈ സോഫ്റ്റ് വെയ്‍ സ്ഥാപിക്കുമ്പോള്‍ ആകെ ചെലവ് 231.7 കോടി. അതേസമയം സര്‍ക്കാര്‍ ഇതിന്‍റെ കോണ്‍ട്രാക്ട് സമ്മാനിക്കാന്‍ പോകുന്ന ദിനേശ് സഹകരണസംഘം ഇത്രയും ഇടങ്ങളില്‍ സോഫ്റ്റ് വെയര്‍ സ്ഥാപിക്കുമ്പോള്‍ ആകെ ചിലവ് ഏതാണ്ട് 785 കോടി രൂപ.

എന്നാല്‍ ദിനേശ് കണ്‍സോര്‍ഷ്യത്തിന് ഈ ബിഡ് നല്‍കുന്നത് സര്‍ക്കാരിന് ലാഭകരമാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാദം. എന്നാല്‍ മുഖ്യമന്ത്രി നട്ടാല്‍ കുരുക്കാത്ത നുണ ഒരു ഉളുപ്പുമില്ലാതെ പറയുകയാണെന്ന് ഞാൻ ഉദ്ധരിച്ച കണക്കുകള്‍ ഞാൻ വ്യക്തമാക്കുന്നു.

ഭരണത്തിന്‍റെ അവസാനനാളുകളില്‍ വന്‍ അഴിമതി നടത്താനുള്ള സര്‍ക്കാരിന്‍റെ ശ്രമമാണ് പൊളിഞ്ഞിരിക്കുന്നത്. ഇത് നടന്നിരുന്നെങ്കില്‍ ഏതാണ്ട് 550 കോടിയുടെ നഷ്ടം ഖജനാവിന് ഉണ്ടാകുമായിരുന്നു'- രമേശ് ചെന്നിത്തല പറഞ്ഞു.

Kerala

ശബരിമല എ​സ്ഐ​ടി അ​ന്വേ​ഷ​ണം: പ്ര​തി​പ​ക്ഷം ജ​ന​ങ്ങ​ളോ​ട് മാ​പ്പു പ​റ​യ​ണ​മെ​ന്ന് മ​ന്ത്രി ​രാ​ജീ​വ്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ എ​സ്ഐ​ടി അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ലാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് ഹൈ​ക്കോ​ട​തി ശ​രി​വ​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​തി​പ​ക്ഷം ജ​ന​ങ്ങ​ളോ​ട് മാ​പ്പു പ​റ​യ​ണ​മെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ്.

അ​ന്വേ​ഷ​ണ​ത്തെ​യ​ട​ക്കം വി​മ​ർ​ശി​ച്ചാ​ണ് പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ ബ​ജ​റ്റ് സ​മ്മേ​ള​നം അ​ല​ങ്കോ​ല​പ്പെ​ടു​ത്തി​യ​ത്. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം തേ​ഞ്ഞു​ട​ഞ്ഞ് ത​ക​ർ​ന്നു പോ​യി. ഹൈ​ക്കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം വ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​തി​പ​ക്ഷം ഇ​നി എ​ന്താ​യു​ധ​മാ​ണ് പ്ര​യോ​ഗി​ക്കാ​ൻ പോ​കു​ന്ന​തെ​ന്ന​റി​യാ​ൻ കാ​ത്തി​രി​ക്കാ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​ര​ള വ​നം-​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ ഭേ​ദ​ഗ​തി ബി​ല്ലി​ന്മേ​ൽ ഗ​വ​ർ​ണ​ർ അ​നു​കൂ​ല​മാ​യ സ​മീ​പ​നം സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. നാ​ടി​ന്‍റെ പൊ​തു​വാ​യ താ​ത്പ​ര്യം മു​ൻ​നി​ർ​ത്തി​യാ​ണ് സ​ർ​ക്കാ​ർ നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി കൊ​ണ്ടു​വ​ന്ന​തെ​ന്നും രാജീവ് വ്യ​ക്ത​മാ​ക്കി.

Kerala

സംഘാടകര്‍ക്കെതിരേ കേസെടുക്കണം: കത്തോലിക്ക കോണ്‍ഗ്രസ്

കൊ​​​ച്ചി: ക്രൈ​​​സ്ത​​​വ​​​സ​​​മൂ​​​ഹം പ​​​രി​​​പാ​​​വ​​​ന​​​മാ​​​യി ക​​​രു​​​തു​​​ന്ന അ​​​ന്ത്യ അ​​​ത്താ​​​ഴ​​​ത്തെ വി​​​ക​​​ല​​​മാ​​​യി പ്ര​​​ദ​​​ര്‍ശി​​​പ്പി​​​ച്ച കൊ​​​ച്ചി ബി​​​നാ​​​ലെ സം​​​ഘാ​​​ട​​​ക​​​ര്‍ മാ​​​പ്പ് പ​​​റ​​​യ​​​ണ​​​മെ​​​ന്നും ‘മൃ​​​ദു​​​വാം​​​ഗി​​​യു​​​ടെ ദു​​​ര്‍മൃ​​​ത്യു’ എ​​​ന്ന ദൃ​​​ശ്യ​​​രൂ​​​പം ബി​​​നാ​​​ലെ​​​യി​​​ല്‍നി​​​ന്നു പി​​​ന്‍വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍ഗ്ര​​​സ് ഗ്ലോ​​​ബ​​​ല്‍ സ​​​മി​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഇ​​​നി​​​യും ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള ക്രൈ​​​സ്ത​​​വ അ​​​വ​​​ഹേ​​​ള​​​ന​​​ങ്ങ​​​ള്‍ ഒ​​​രു രീ​​​തി​​​യി​​​ലും ഉ​​​ണ്ടാ​​​കാ​​​തി​​​രി​​​ക്കാ​​​നു​​​ള്ള ജാ​​​ഗ്ര​​​ത സ​​​ര്‍ക്കാ​​​രി​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് ഉ​​​ണ്ടാ​​​ക​​​ണം.

ബി​​​നാ​​​ലെ​​​യി​​​ലെ വി​​​വാ​​​ദ ചി​​​ത്ര​​​പ്ര​​​ദ​​​ര്‍ശ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ച് സാം​​​സ്കാ​​​രി​​​ക​​​വ​​​കു​​​പ്പും ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പും കൃ​​​ത്യ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി ഗൂ​​​ഢാ​​​ലോ​​​ച​​​ന പു​​​റ​​​ത്തു കൊ​​​ണ്ടു​​​വ​​​ര​​​ണ​​​മെ​​​ന്നും ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍ഗ്ര​​​സ് ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു .

പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ജീ​​​വ് കൊ​​​ച്ചു​​​പ​​​റ​​​മ്പി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച യോ​​​ഗ​​​ത്തി​​​ല്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ റ​​​വ.​​​ഡോ. ഫി​​​ലി​​​പ്പ് ക​​​വി​​​യി​​​ല്‍, ജ​​​ന. സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ജോ​​​സ്‌​​​കു​​​ട്ടി ഒ​​​ഴു​​​ക​​​യി​​​ല്‍, അ​​​ഡ്വ. ടോ​​​ണി പു​​​ഞ്ച​​​ക്കു​​​ന്നേ​​​ല്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Latest News

Corehub Up