പ്രതീകാത്മക ചിത്രം
ജയ്പൂർ: രാജസ്ഥാനിലെ ജുൻജുനു ജില്ലയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കൗസർ എന്ന സ്ത്രീയെ വീടിനുള്ളിലെ മുറിയിൽ മരിച്ച നിലയിലും ഭർത്താവ് റഹീമിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
വീട്ടുകാർ മൃതദേഹങ്ങൾ കണ്ട ഉടൻ തന്നെ പൊലിസിൽ വിവരം അറിയിച്ചു. മരണകാരണം കണ്ടെത്താനും തെളിവുകൾ ശേഖരിക്കാനുമായി ഫോറൻസിക് സംഘവും പൊലിസും സ്ഥലത്തത്തി.
ദമ്പതികളുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമല്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്നും അധികൃതർ അറിയിച്ചു.
Tags : Dead Deepika BreakingNews House Police