അഞ്ജലി എസ്. ജോയി, നോവ സാബു, സിവിൻ ജോണി
കൊച്ചി: ജർമനിയിലെ ബോഹുമിൽ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കും. വെള്ളിയാഴ്ച മൂന്ന് പേരുടേയും മൃതദേഹങ്ങളും കൊച്ചി വിമാനത്താവളത്തിൽ എത്തിക്കും.
കൊല്ലം പെരിനാട് ചെമ്മക്കാട് സ്വദേശി അഞ്ജലി എസ്. ജോയി (27), എറണാകുളം കാലടി സ്വദേശി സിവിൻ ജോണി (26), ഇടുക്കി ഇരട്ടയാർ സ്വദേശി നോവ സാബു (25) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
അഞ്ജലി, സിവിൻ എന്നിവരുടെ മൃതദേഹം പുലർച്ചെ 1.30നും നോവ സാബുവിന്‍റെ രാത്രി 8.30നുമാണ് എത്തുക. ഫ്രാങ്ക്ഫർട്ടിലെ ഇന്ത്യൻ കോൺസുലേറ്റിന്‍റെയും നോർക്കയുടെയും സജീവമായ ഇടപെടലുകളിലൂടെയാണ് മൃതദേഹങ്ങൾ വേഗത്തിൽ നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്.
Tags : Death Germany Deadbody Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash