സുവേന്ദു അധികാരി
കോൽക്കത്ത: നിതിഷ് തിവാരി സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം രാമായണയ്ക്ക് പശ്ചിമ ബംഗാളിൽ വിനോദ നികുതി ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി. ഭാവിയിൽ മഹാഭാരതം അടിസ്ഥാനമാക്കിയുള്ള സിനിമയും പ്രേക്ഷകർക്ക് മുന്നിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
കോൽക്കത്തയിലെ സെൻട്രൽ പാർക്കിൽ നടന്ന വിജയദശമി ആഘോഷത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പശ്ചിമ ബംഗാൾ മുഖ്യമന്ത്രി. ചടങ്ങിൽ ചിത്രത്തിലെ താരങ്ങളായ രൺബീർ കപൂറും യഷും പങ്കെടുത്തു.
ദ കേരള സ്റ്റോറി, കശ്മീർ ഫയൽസ്, ദ ബംഗാൾ ഫയൽസ് തുടങ്ങിയ ചിത്രങ്ങൾക്ക് ലഭിച്ചതുപോലെ രാമായണത്തിനും നികുതി ഇളവ് നൽകുമെന്ന് സുവേന്ദു അധികാരി വ്യക്തമാക്കി. നവംബർ അഞ്ചിന് ആണ് ചിത്രം തിയേറ്ററുകളിലെത്തുക.
Tags : SuvenduAdhikari WestBengal Ramayana BJP RanbirKapoor Yash NewsUpdate Headlines