പിടിയിലായ പ്രതികൾ
തൃശൂർ: തൃശൂർ അന്തിക്കാട് കഞ്ചാവും എംഡിഎംഎയുമായി സഹോദരങ്ങൾ പിടിയിൽ. അന്തിക്കാട് വാടകയ്ക്ക് താമസിച്ചുക്കുന്ന ഒളരി അരണാട്ടുകര സ്വദേശികളായ അത്താണിക്കൽ വീട്ടിൽ ജിത്ത് (29), ജീവ (32) എന്നിവരാണ് പിടിയിലായത്.
ഇവർ താമസിക്കുന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ 0.950 ഗ്രാം എംഡിഎംഎയും 42.760 ഗ്രാം കഞ്ചാവും പൊലിസ് കണ്ടെടുത്തു. ഇതുകൂടാതെ ഡിജിറ്റൽ ത്രാസുകൾ, ലഹരിവസ്തുക്കൾ പാക്ക് ചെയ്യാനുള്ള സിപ് ലോക്ക് കവറുകൾ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.
ലഹരി വിൽപനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 10,800 രൂപയും പൊലിസ് പിടിച്ചെടുത്തു. ഇരുവരും ലഹരി വിൽപന ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണെന്ന് പൊലിസ് വ്യക്തമാക്കി.
Tags : crimenews Anthikkad Thrissur Crime Police Investigation CaseFile FIR