x
ad
Wed, 21 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃശൂർ പൂരം അട്ടിമറി കേസ്: ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി

വെബ് ഡെസ്ക്
Published: October 21, 2026 06:20 PM IST | Updated: October 21, 2026 06:20 PM IST

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വിവാദമായ തൃശൂർ പൂരം അട്ടിമറി കേസിൽ ക്രൈംബ്രാഞ്ച് മേധാവി ഡിജിപിക്ക് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. സർക്കാരിന്‍റെ പ്രത്യേക ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ ഉൾപ്പെടെ എട്ട് പേരാണ് പ്രതിപ്പട്ടികയിലുള്ളത്.

സർക്കാരിന്‍റെ മുൻകൂർ അനുമതി ആവശ്യമുള്ള വകുപ്പുകൾ ഉൾപ്പെടെ ഉൾപ്പെടുത്തിയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. ലഹളയുണ്ടാക്കാൻ ശ്രമിക്കുക, സർക്കാരിനെതിരായ കലാപ ആഹ്വാനം, ഇരുവിഭാഗങ്ങൾ തമ്മിൽ സ്പർദ്ധയുണ്ടാക്കുക തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

പൂരം അട്ടിമറിച്ചതിന് പിന്നിൽ തിരുവമ്പാടി ദേവസ്വത്തിലെ പ്രമുഖ ഭാരവാഹികളാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രധാന കണ്ടെത്തൽ. പ്രതിപ്പട്ടികയിലുള്ളവർ കോൺഗ്രസ്, സിപിഎം, ബിജെപി എന്നീ പ്രധാന രാഷ്ട്രീയ പാർട്ടികളുമായി അടുത്ത ബന്ധമുള്ളവരാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

സമൂഹത്തിൽ ഭിന്നതയും സ്പർദ്ധയും ഉണ്ടാക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

Tags : Thrissur pooram issue CrimeBranch Investigation DGP Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up