Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CrimeBranch

പി​എ​സ്‌​സി​ക്ക് ക്രൈം​ബ്രാ​ഞ്ചി​നെ ഭ​യം: ര​മേ​ശ് ചെ​ന്നി​ത്ത​ല

കോ​ഴി​ക്കോ​ട്: പി​എ​സ്‌​സി​ക്ക് ക്രൈം​ബ്രാ​ഞ്ചി​നെ ഭ​യ​മാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. കാ​ലി​ക്ക​ട്ട് പ്ര​സ് ക്ല​ബ് മാ​ധ്യ​മ അ​വാ​ര്‍​ഡ്ദാ​ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ല​ നി​യ​മ​ന​ത്തി​ലും ഉ​ണ്ടാ​യി​ട്ടു​ള്ള ഗു​രു​ത​ര​മാ​യ ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച് കേ​സെ​ടു​ത്ത​ത്. എ​ന്നാ​ല്‍, ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​നു ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ പി​എ​സ്‌​സി ചെ​യ​ര്‍​മാ​നും അം​ഗ​ങ്ങ​ളും വ​രു​ന്നി​ല്ല.

ഞ​ങ്ങ​ള്‍ അ​ന്വേ​ഷ​ണ​ത്തി​ല്‍ അ​തീ​ത​രാ​ണെ​ന്ന നി​ല​പാ​ടി​ലാ​ണ്. അ​വ​ര്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തെ ഭ​യ​പ്പെ​ടു​ക​യാ​ണ്. ഒ​ന്നും ഭ​യ​പ്പെ​ടാ​നി​ല്ലെ​ങ്കി​ല്‍ ആ​രു​ടെ മു​ന്നി​ലും അ​ന്വേ​ഷ​ണ​ത്തി​ന് ത​യാ​റാ​ണെ​ന്ന ആ​ര്‍​ജ​വ​മാ​ണു കാ​ണി​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി​എ​സ്‌​സി ചെ​യ​ര്‍​മാ​നും അം​ഗ​ങ്ങ​ള്‍​ക്കും ക്രൈം​ബ്രാ​ഞ്ചി​നു മു​ന്നി​ല്‍ വ​രേ​ണ്ടിവ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കാ​ലി​ക്ക​ട്ട് പ്ര​സ് ക്ല​ബ്ബി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് ഇ.​പി. മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Kerala

ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാൻ കഴിയില്ല; കത്ത് നൽകി പിഎസ്‌സി

തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിനെതിരെ പിഎസ്‍സി അംഗങ്ങൾ.

ചോദ്യം ചെയ്യാലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകേണ്ടതില്ലെന്നാണ് പിഎസ്‍സി അംഗങ്ങളുടെ തീരുമാനം.

പ്രോട്ടോക്കോൾ ചൂണ്ടിക്കാട്ടിയാണ് പിഎസ്‍സി ചെയർമാന്‍റെയും അംഗങ്ങളുടെയും നീക്കം. സെപ്റ്റംബർ 15 മുതൽ പിഎസ്‌സിയിൽ വച്ച് മൊഴിയെടുക്കാം. എല്ലാ അംഗങ്ങൾക്കും പ്രത്യേകം മുറികളുണ്ട്. അവിടെവച്ച് ചോദ്യം ചെയ്യാമെന്നും അംഗങ്ങൾ അറിയിച്ചു. ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ച് ഐജിക്ക് കത്ത് നൽകി

Kerala

പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രാ​യ ഫേ​സ്ബു​ക്ക് പോ​സ്റ്റ്; പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​യ്ക്ക് സ​സ്പെ​ൻ​ഷ​ൻ

ഇ​ടു​ക്കി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രാ​യ ഫേ​സ്ബു​ക്ക് പോ​സ്റ്റ് ഷെ​യ​ര്‍ ചെ​യ്ത സം​ഭ​വ​ത്തി​ൽ പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​യ്ക്ക് സ​സ്പെ​ൻ​ഷ​ൻ. തൊ​ടു​പു​ഴ സ്റ്റേ​ഷ​നി​ലെ ക്രൈം​ബ്രാ​ഞ്ച് അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സ​ജി​ത സ​ലീ​മി​നെ​തി​രെ​യാ​ണ് ന​ട​പ​ടി.

സ​ജി​ത സ​ലീ​മി​നെ​തി​രെ യു​വ​മോ​ര്‍​ച്ച പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ഡ​ൽ​ഹി​യി​ൽ ന​ട​ന്ന സി​ജെ​പി സ​മ​ര​ത്തെ പി​ന്തു​ണ​ച്ചെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ച്ചെ​ന്നു​മാ​ണ് പ​രാ​തി.

ഇ​ടു​ക്കി ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​റ​ണാ​കു​ളം ക്രൈം​ബ്രാ​ഞ്ച് ഐ​ജി​യാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ല്‍ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Kerala

ദാ​മോ​ദ​ര​മേ​നോ​നെ സു​കു​മാ​ര​ക്കു​റു​പ്പാ​ക്കി ചി​ത്രീ​ക​രി​ച്ച സം​ഭ​വം: അ​ന്വേ​ഷി​ക്കാ​ൻ ക്രൈം​ബ്രാ​ഞ്ച്

തി​രു​വ​ന​ന്ത​പു​രം: ബ്രൂ​ണൈ​യി​ൽ താ​മ​സി​ക്കു​ന്ന മ​ല​യാ​ളി ദാ​മോ​ദ​ര​മേ​നോ​നെ സു​കു​മാ​ര​ക്കു​റു​പ്പാ​ക്കി ചി​ത്രീ​ക​രി​ച്ച സം​ഭ​വ​ത്തി​ലെ ദു​രൂ​ഹ​ത അ​ന്വേ​ഷി​ക്കാ​ൻ ക്രൈം​ബ്രാ​ഞ്ച്. കേ​സ് അ​ന്വേ​ഷി​ച്ച മു​ൻ​പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ലി അ​ക്ബ​ർ, വി​വ​രം ക​ണ്ടെ​ത്തി​യെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട സൈ​ബ​ർ വി​ദ​ഗ്‌​ധ​ൻ എ​ന്നി​വ​രു​ടെ മൊ​ഴി​യെ​ടു​ക്കാ​നാ​ണ് ആ​ലോ​ച​ന.

സു​കു​മാ​ര​ക്കു​റു​പ്പ് ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ന്ന ത​ര​ത്തി​ൽ ന​ട​ത്തി​യ പ്ര​ചാ​ര​ണ​ത്തി​നു​പി​ന്നി​ൽ ആ​സൂ​ത്രി​ത ഗൂ​ഢാ​ലോ​ച​ന ന​ട​ന്നോ എ​ന്നും പ​രി​ശോ​ധി​ക്കും. ഒ​രു മ​ല​യാ​ള ടെ​ലി​വി​ഷ​ൻ ചാ​ന​ലാ​ണ് വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ബ്രൂ​ണൈ​യി​ൽ താ​മ​സി​ക്കു​ന്ന​ത് ദാ​മോ​ദ​ര മേ​നോ​നാ​ണെ​ന്ന് ഉ​റ​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഇ​നി ഇ​ന്‍റ​ർ​പോ​ളി​ന്‍റെ സ​ഹാ​യം തേ​ടേ​ണ്ട​തി​ല്ലെ​ന്നാ​ണ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്.

Kerala

നിതിൻ രാജിന്‍റെ മരണം: ക്രൈംബ്രാഞ്ച് സംഘം കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും

തിരുവനന്തപുരം: അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാർഥി നിതിന്‍ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും.

ഹൈക്കോടതി ഇടപെടലിന് പിന്നാലെ നിയോഗിച്ച മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി മോഹന ചന്ദ്രന്‍റെ നേതൃത്വത്തിലുള്ള പുതിയ സംഘമാണ് തിരുവനന്തപുരത്തെത്തിയത്. നിതിന്‍റെ മാതാപിതാക്കളുടേയും സഹോദരിയുടേതുമടക്കമുള്ളവരുടെ മൊഴിയാണ് എടുക്കുന്നത്.

പ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്തതിലുണ്ടായ വീഴ്ചയില്‍ നേരത്തെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. റാമിനെ ആദ്യം അറസ്റ്റ് ചെയ്‌തെങ്കിലും കോടതി വിട്ടയച്ചതില്‍ കണ്ണൂര്‍ ക്രൈംബ്രാഞ്ച് സംഘത്തിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തലുണ്ടായി. ഇതിന് പിന്നാലെയാണ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ മാറ്റി ക്രൈംബ്രാഞ്ച് ഐ ജി അജിത ബീഗത്തിന് ചുമതല നല്‍കിയത്.

Kerala

പി​എ​സ്‌​സി പ​രീ​ക്ഷാ ത​ട്ടി​പ്പ്: ക്രൈം​ബ്രാ​ഞ്ച് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പി​​​​എ​​​​സ്‌​​​​സി പ​​​​രീ​​​​ക്ഷാ ത​​​​ട്ടി​​​​പ്പ് കേ​​​​സി​​​​ല്‍ ക്രൈം​​​​ബ്രാ​​​​ഞ്ച് കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്തു. ആ​​​​സൂ​​​​ത്ര​​​​ണ ബോ​​​​ര്‍​ഡ് ചീ​​​​ഫ് ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്കു​​​​ള്ള പ​​​​രീ​​​​ക്ഷാ ക്ര​​​​മ​​​​ക്കേ​​​​ടി​​​​ലാ​​​​ണ് പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘം പ്രാ​​​​ഥ​​​​മി​​​​ക അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി എ​​​​ഫ്‌​​​​ഐ​​​​ആ​​​​ര്‍ ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത​​​​ത്.

എ​​​​ന്നാ​​​​ല്‍, എ​​​​ഫ്‌​​​​ഐ​​​​ആ​​​​റി​​​​ല്‍ ആ​​​​രു​​​​ടെ​​​​യും പേ​​​​ര് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല. പി​​​​എ​​​​സ്‌​​​​സി ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍ എ​​​​ന്നാ​​​​ണ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ആ​​​​സൂ​​​​ത്ര​​​​ണ ബോ​​​​ര്‍​ഡ് നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ലെ ക്ര​​​​മ​​​​ക്കേ​​​​ടി​​​​നു വ​​​​ഴി​​​​വി​​​​ട്ട സ​​​​ഹാ​​​​യ​​​​ങ്ങ​​​​ള്‍ ന​​​​ല്‍​കി​​​​യ ര​​​​ണ്ട് ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘം തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്. ഇ​​​​വ​​​​രെ ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി പ്ര​​​​തി​​​​പ്പ​​​​ട്ടി​​​​ക​​​​യി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘം കോ​​​​ട​​​​തി​​​​യി​​​​ല്‍ റി​​​​പ്പോ​​​​ര്‍​ട്ട് സ​​​​മ​​​​ര്‍​പ്പി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് വി​​​​വ​​​​രം.

ആ​​​​സൂ​​​​ത്ര​​​​ണ ബോ​​​​ര്‍​ഡ് ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്കു ന​​​​ട​​​​ന്ന പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ മൂ​​​​ല്യ​​​​നി​​​​ര്‍​ണ​​​​യ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം മൂ​​​​ന്ന് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ മൊ​​​​ഴി എ​​​​സ്‌​​​​ഐ​​​​ടി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു.

ഡെ​​​​പ്യൂ​​​​ട്ടി സെ​​​​ക്ര​​​​ട്ട​​​​റി, ജൂ​​​​ണി​​​​യ​​​​ര്‍ സൂ​​​​പ്ര​​​​ണ്ട്, സി​​​​സ്റ്റം അ​​​​ന​​​​ലി​​​​സ്റ്റ് എ​​​​ന്നി​​​​വ​​​​രു​​​​ടെ മൊ​​​​ഴി​​​​യാ​​​​ണ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. ക്രൈം ​​​​ബ്രാ​​​​ഞ്ച് മേ​​​​ധാ​​​​വി എ​​​​ച്ച്. വെ​​​​ങ്കി​​​​ടേ​​​​ഷി​​​​ന്‍റെ മേ​​​​ല്‍​നോ​​​​ട്ട​​​​ത്തി​​​​ല്‍ സാ​​​​മ്പ​​​​ത്തി​​​​ക കു​​​​റ്റാ​​​​ന്വേ​​​​ഷ​​​​ണ വി​​​​ഭാ​​​​ഗം ഐ​​​​ജി അ​​​​ജി​​​​താ ബീ​​​​ഗ​​​​ത്തി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള മൂ​​​​ന്നം​​​​ഗ സം​​​​ഘ​​​​മാ​​​​ണ് കേ​​​​സ് അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ന്ന​​​​ത്.

Kerala

ഡോ. ​റാ​മി​ന്‍റെ അ​റ​സ്റ്റി​ൽ പോ​ലീ​സി​ന് പി​ഴ​ച്ചു; ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​ക്ക് നോ​ട്ടീ​സ്

കോ​ഴി​ക്കോ​ട്: നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലെ പ്ര​തി ഡോ. ​റാ​മി​നെ അ​റ​സ്റ്റ് ചെ​യ്ത​തി​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി സു​ധീ​ർ ക​ല്ല​നാ​ണ് ത​ല​ശേ​രി ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ച​ത്.

അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​മ്പോ​ൾ സു​പ്രീം​കോ​ട​തി നി​ഷ്ക​ർ​ഷി​ച്ചി​ട്ടു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ എ​ന്തു​കൊ​ണ്ട് പാ​ലി​ച്ചി​ല്ലാ​യെ​ന്ന് ഡി​വൈ​എ​സ്പി വി​ശ​ദീ​ക​രി​ക്ക​ണം. കേ​സി​ലെ പ്ര​തി​യെ ര​ക്ഷി​ക്കാ​ൻ പോ​ലീ​സ് ശ്ര​മി​ച്ചെ​ന്നും കൃ​ത്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി​യും രൂ​ക്ഷ​വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു.

സം​സ്ഥാ​ന​ത്തെ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കേ​സി​ല്‍ ബ​ന്ധ​മു​ണ്ടെ​ന്നും കോ​ട​തി​യു​ടെ രൂ​ക്ഷ വി​മ​ര്‍​ശ​ന​മു​ണ്ടാ​യി​രു​ന്നു. അ​റ​സ്റ്റി​നു​ള്ള കാ​ര​ണം കാ​ണി​ച്ചി​ല്ലെ​ങ്കി​ല്‍ അ​റ​സ്റ്റ് നി​യ​മ വി​രു​ദ്ധ​മാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ന് അ​റി​യാം. പ്ര​തി​യെ ര​ക്ഷി​ക്കാ​ന്‍ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ട​പെ​ട്ടു.

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ സ​ര്‍​വീ​സി​ല്‍ നി​ന്ന് നീ​ക്ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​തേ​സ​മ​യം അ​റ​സ്റ്റി​ലെ സാ​ങ്കേ​തി​ക വീ​ഴ്ച​ക​ൾ പ​രി​ഹ​രി​ച്ച് ഡോ. ​റാ​മി​നെ വീ​ണ്ടും അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം ഇ​ന്ന് കോ​ട​തി പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.

Kerala

നി​തി​ന്‍ രാ​ജി​ന്‍റെ മ​ര​ണം: പു​തി​യ ക്രൈം​ബ്രാ​ഞ്ച് സം​ഘം ക​ണ്ണൂ​രി​ലെ​ത്തി അ​ന്വേ​ഷ​ണം തുടങ്ങി

ക​​​ണ്ണൂ​​​ര്‍: അ​​​ഞ്ച​​​ര​​​ക്ക​​​ണ്ടി ക​​​ണ്ണൂ​​​ര്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലെ ഒ​​​ന്നാം​​​വ​​​ര്‍​ഷ ഡെ​​​ന്‍റ​​​ല്‍ വി​​​ദ്യാ​​​ര്‍​ഥി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്വ​​​ദേ​​​ശി നി​​​തി​​​ന്‍ രാ​​​ജി​​​ന്‍റെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സ​​​ർ​​​ക്കാ​​​ർ നി​​​യോ​​​ഗി​​​ച്ച പു​​​തി​​​യ ക്രൈം​​​ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷ​​​ണസം​​​ഘം ക​​​ണ്ണൂ​​​രി​​​ലെ​​​ത്തി ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചു.

മ​​​ല​​​പ്പു​​​റം ക്രൈം​​​ബ്രാ​​​ഞ്ച് എ​​​സ്പി എം.​​​പി. മോ​​​ഹ​​​ന​​​ച​​​ന്ദ്ര​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​സം​​​ഘം ഇ​​​ന്ന​​​ലെ ക​​​ണ്ണൂ​​​ർ ക്രൈം​​​ബ്രാ​​​ഞ്ച് ഓ​​​ഫീ​​​സി​​​ലെ​​​ത്തി കേ​​​സ് ഫ​​​യ​​​ലു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കു​​​ക​​​യും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്തു.

നി​​​തി​​​ൻ​​​ രാ​​​ജി​​​ന്‍റെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് നേ​​​ര​​​ത്തേ​​​യു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ളി​​​ൽ കു​​​ടുംബാം​​​ഗ​​​ങ്ങ​​​ൾ അ​​​തൃ​​​പ്തി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​വ​​​രു​​​ടെ മൊ​​​ഴി​​​യു​​​ൾപ്പെടെ എ​​​ടു​​​ക്കു​​​മെ​​​ന്ന് എ​​​സ്പി എം.​​​പി.​​​ മോ​​​ഹ​​​ന​​​ച​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞു. കൂ​​​ടാ​​​തെ കോ​​​ള​​​ജി​​​ലെ​​​ത്തി നി​​​തി​​​ൻ ​​​രാ​​​ജി​​​ന്‍റെ സ​​​ഹ​​​പാ​​​ഠി​​​ക​​​ൾ, സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ, അ​​​ധ്യാ​​​പ​​​ക​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രു​​​ടെ മൊ​​​ഴി​​​യും എ​​​ടു​​​ക്കും. നേ​​​ര​​​ത്തേ ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ വി​​​ട്ടു​​​പോ​​​യ കാ​​​ര്യ​​​ങ്ങ​​​ളു​​​ണ്ടെ​​​ങ്കി​​​ൽ അ​​​ക്കാ​​​ര്യ​​​ങ്ങ​​​ളും പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം സൂ​​​ചി​​​പ്പി​​​ച്ചു.

നി​​​തി​​​ൻ​​​ രാ​​​ജി​​​ന്‍റെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പ്ര​​​തി​​​ചേ​​​ർ​​​ത്ത കോ​​​ള​​​ജി​​​ലെ അ​​​നാ​​​ട്ട​​​മി വി​​​ഭാ​​​ഗം മേ​​​ധാ​​​വി ഡോ. ​​​എം.​​​കെ. റാ​​​മി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ന്ന​​​തി​​​ൽ സം​​​ഭ​​​വി​​​ച്ച വീ​​​ഴ്ച​​​യെ തു​​​ട​​​ർ​​​ന്നാ​​​ണ് ആ​​​ഭ്യ​​​ന്ത​​​രവ​​​കു​​​പ്പ് പു​​​തി​​​യ അ​​​ന്വേ​​​ഷ​​​ണസം​​​ഘ​​​ത്തി​​​ന് രൂ​​​പം ന​​​ൽ​​​കി​​​യ​​​ത്. ഡി​​​ഐ​​​ജി അ​​​ജി​​​താ ബീ​​​ഗ​​​മാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ മേ​​​ൽ​​​നോ​​​ട്ടം വ​​​ഹി​​​ക്കു​​​ക. ഡി​​​വൈ​​​എ​​​സ്പി ജീ​​​വ​​​ൻ ജോ​​​ർ​​​ജി​​​നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​ച്ചു​​​മ​​​ത​​​ല.

അ​​​തി​​​നി​​​ടെ ഡോ. ​​​എം.​​​കെ. റാ​​​മി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​ൻ അ​​​നു​​​മ​​​തി തേ​​​ടി പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ ജി​​​ല്ലാ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി​​​യി​​​ൽ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി കോ​​​ട​​​തി ഇ​​​ന്നു പ​​​രി​​​ഗ​​​ണി​​​ക്കും.

Kerala

നി​തി​ന്‍ രാ​ജി​ന്‍റെ മ​ര​ണം: അന്വേഷണത്തിന് പുതിയ സംഘം

ക​ണ്ണൂ​ര്‍: അ​ഞ്ച​ര​ക്ക​ണ്ടി ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഒ​ന്നാം​വ​ര്‍​ഷ ഡെ​ന്‍റ​ല്‍ വി​ദ്യാ​ര്‍​ഥി തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി നി​തി​ന്‍ രാ​ജി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​തി​യ അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യ​മി​ച്ചു. മ​ല​പ്പു​റം ക്രൈം​ബ്രാ​ഞ്ച് എ​സ്പി മോ​ഹ​ന​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പു​തി​യ അ​ന്വേ​ഷ​ണ സം​ഘം.

കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന മു​ഖ്യ​പ്ര​തി അ​നാ​ട്ട​മി വി​ഭാ​ഗം മേ​ധാ​വി ഡോ. ​എം.​കെ. റാ​മി​ന്‍റ അ​റ​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സി​നു​ണ്ടാ​യ വ​ൻ വീ​ഴ്ച​യെ തു​ട​ർ​ന്നാ​ണ് പു​തി​യ അ​ന്വേ​ഷ​സം​ഘ​ത്തെ നി​യോ​ഗി​ച്ച​ത്.

ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞു​വ​ന്നി​രു​ന്ന ഡോ. ​എം.​കെ. റാ​മി​നെ തിങ്കളാഴ്ച ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്‌​തെ​ങ്കി​ലും ത​ല​ശേ​രി പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍ കോ​ട​തി അ​റ​സ്റ്റ് റ​ദ്ദാ​ക്കി വെ​റു​തെ വി​ടു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റ് ചെ​യ്യു​മ്പോ​ള്‍ പാ​ലി​ക്കേ​ണ്ട സു​പ്രീം കോ​ട​തി നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ട​തി അ​റ​സ്റ്റ് റ​ദ്ദാ​ക്കി​യ​ത്.

ഇ​തി​നു പി​ന്നാ​ലെ കോ​ട​തി​യി​ല്‍ നി​ന്നി​റ​ങ്ങി​യ ഡോ. ​റാ​മി​നെ ക്രൈം​ബ്രാ​ഞ്ച് വീ​ണ്ടും അ​റ​സ്റ്റു ചെ​യ്തെങ്കിലും രാ​ത്രി ഒ​മ്പ​തോ​ടെ ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ് ന​ല്‍​കി വി​ട്ട​യ​ച്ചു. ര​ണ്ടാ​മ​ത്തെ അ​റ​സ്റ്റ് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് വി​ല​യി​രു​ത്തലുകളെ തുടർന്നാണ് നോ​ട്ടീ​സ് ന​ല്‍​കി വി​ട്ട​തെന്ന് പറയുന്നു. ബ​ലം പ്ര​യോ​ഗി​ച്ച് ഡോ. ​റാ​മി​നെ കോ​ട​തി പ​രി​സ​ര​ത്ത് വ​ച്ച് അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നി​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഭാ​ര്യ​യെ പോ​ലീ​സ് ത​ള്ളി​യി​ട്ട​താ​യും ആ​രോ​പ​ണ​മു​ണ്ട്.

മൂ​ന്നു മാ​സ​മാ​യി പോ​ലീ​സി​നെ വെ​ട്ടി​ച്ച് ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞു വ​രി​ക​യാ​യി​രു​ന്ന ഡോ. ​റാം സു​പ്രീം കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യഹ​ര്‍​ജി ത​ള്ളി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ആ​ന്ധ്ര​യി​ല്‍ നി​ന്നും ത​ല​ശേ​രി കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങാ​ന്‍ വ​രു​ന്ന​തി​നി​ടെ തിങ്കളാഴ്ച പു​ല​ര്‍​ച്ചെ കു​ട​കി​ല്‍ നി​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് സി​ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം ആ​ദ്യം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Kerala

പി​എ​സ്‌​സി നി​യ​മ​ന ക്ര​മ​ക്കേ​ട്; രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ച്

തി​രു​വ​ന​ന്ത​പു​രം: ആ​സൂ​ത്ര​ണ ബോ​ർ​ഡ് നി​യ​മ​ന പ​രീ​ക്ഷാ ക്ര​മ​ക്കേ​ട് ആ​രോ​പ​ണ​ത്തി​ൽ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി ക്രൈം​ബ്രാ​ഞ്ച്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ച് സം​ഘം പി​എ​സ്‌​സി​ക്ക് ക​ത്ത് ന​ൽ​കി.

ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ നേ​രി​ട്ട് പി​എ​സ്‌​സി ആ​സ്ഥാ​ന​ത്തെ​ത്തി​യാ​ണ് ചെ​യ​ർ​മാ​ന് ക​ത്ത് കൈ​മാ​റി​യ​ത്. വി​വാ​ദ​ത്തി​ന് വ​ഴി​വെ​ച്ച ആ​സൂ​ത്ര​ണ ബോ​ർ​ഡ് നി​യ​മ​ന പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​വ​ലി, ഉ​ത്ത​ര​സൂ​ചി​ക, പ​രീ​ക്ഷ​യ്ക്കാ​യി അ​പേ​ക്ഷ ന​ൽ​കി​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ എ​ന്നി​വ​യ​ട​ക്കം അ​ടി​യ​ന്ത​ര​മാ​യി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ ആ​വ​ശ്യം.

ക്രൈം​ബ്രാ​ഞ്ച് ഐ​ജി അ​ജി​താ ബീ​ഗ​ത്തി​ന്‍റെ നേ​രി​ട്ടു​ള്ള മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​ണ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന​ത്. നി​ല​വി​ൽ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​മാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​തി​ലൂ​ടെ ല​ഭി​ക്കു​ന്ന തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യാ​ൽ മാ​ത്ര​മാ​യി​രി​ക്കും കേ​സെ​ടു​ത്ത് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലേ​ക്ക് ക​ട​ക്കു​ക.

തു​ട​ർ​ന്ന് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സം​ഘം ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി​ക്ക് സ​മ​ർ​പ്പി​ക്കും. പ​രീ​ക്ഷാ ക്ര​മ​ക്കേ​ട് സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്ക് നി​ര​വ​ധി പ​രാ​തി​ക​ൾ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സ​ർ​ക്കാ​ർ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ന് പു​റ​മേ, പി​എ​സ്‌​സി സ്വ​ന്തം നി​ല​യി​ൽ പ്ര​ഖ്യാ​പി​ച്ച ആ​ഭ്യ​ന്ത​ര വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​വും സ​മാ​ന്ത​ര​മാ​യി പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്.

 

Kerala

പ്ര​ള​യം മ​നു​ഷ്യ​നി​ർ​മി​തം; കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ ശ​ബ്ദ​രേ​ഖ​യി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം

തി​രു​വ​ന​ന്ത​പു​രം: 2018ലെ ​പ്ര​ള​യം മ​നു​ഷ്യ​നി​ർ​മി​ത​മാ​ണെ​ന്ന മു​ൻ മ​ന്ത്രി കെ.​കൃ​ഷ്‌​ണ​ന്‍​കു​ട്ടിയുടെ ശ​ബ്ദ​രേ​ഖ​യി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം. സം​ഭ​വ​ത്തി​ൽ നി​ഷ്പ​ക്ഷ​വും വി​ശ​ദ​വു​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

കോ​ൺ​ഗ്ര​സ് നേ​താ​വ് മാ​ത്യു കു​ഴ​ൽ​നാ​ട​നാ​ണ് ഈ ​ശ​ബ്ദ​സം​ഭാ​ഷ​ണം നേ​ര​ത്തെ പു​റ​ത്തു​വി​ട്ട​ത്. ഡാ​മു​ക​ൾ തു​റ​ക്കാ​ൻ വൈ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ര​മ​ക്കേ​ടു​ക​ളാ​ണ് ശ​ബ്ദ​രേ​ഖ​യി​ലു​ള്ള​തെ​ന്ന ത​ര​ത്തി​ൽ വ​ലി​യ രാ​ഷ്ട്രീ​യ വി​വാ​ദ​ങ്ങ​ൾ​ക്ക് ഇ​ത് വ​ഴി​വെ​ച്ചി​രു​ന്നു.

അ​തേ​സ​മ​യം പ്ര​ച​രി​ക്കു​ന്ന ശ​ബ്ദ​രേ​ഖ പൂ​ർ​ണ​മാ​യും വ്യാ​ജ​മാ​ണെ​ന്നും കൃ​ത്രി​മ​മാ​യി നി​ർ​മി​ച്ച​താ​ണെ​ന്നും കെ. കൃ​ഷ്ണ​ൻ​കു​ട്ടി പ്ര​തി​ക​രി​ച്ചു. ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ ശ​ബ്ദ​രേ​ഖ​യു​ടെ സ​ത്യാ​വ​സ്ഥ പു​റ​ത്തു​കൊ​ണ്ടു​വ​രാ​നാ​ണ് ക്രൈം​ബ്രാ​ഞ്ച് നീ​ക്കം.

Kerala

നി​തി​ന്‍ രാ​ജി​ന്‍റെ ആ​ത്മ​ഹ​ത്യ; റാ​മി​നെ തേ​ടി ക്രൈം​ബ്രാ​ഞ്ച് ഇ​പ്പോ​ഴും ആ​ന്ധ്ര​യി​ൽ

ക​ണ്ണൂ​ർ: അ​ഞ്ച​ര​ക്ക​ണ്ടി ക​ണ്ണൂ​ർ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ ബി​ഡി​എ​സ് വി​ദ്യാ​ര്‍​ഥി നി​തി​ന്‍ രാ​ജ് ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ല്‍ മൂ​ന്നു മാ​സ​മാ​യി ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന ഒ​ന്നാം പ്ര​തി ഡോ.​എം.​കെ. റാ​മി​നെ തേ​ടി ക്രൈം​ബ്രാ​ഞ്ച് സം​ഘം ഇ​പ്പോ​ഴും ആ​ന്ധ്ര​യി​ൽ. കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ക​ണ്ണൂ​ർ ക്രൈം​ബ്രാ​ഞ്ചി​ലെ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഇ​പ്പോ​ൾ ആ​ന്ധ്ര​യി​ലു​ള്ള​ത്.

നേ​ര​ത്തേ സി​ഐ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ന്ധ്ര​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ഡോ. ​റാം മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യു​മാ​യി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​തോ​ടെ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലെ ര​ണ്ടു പേ​ർ ഒ​ഴി​കെ​യു​ള്ള​വ​ർ കേ​ര​ള​ത്തി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ 10നാ​ണ് നി​തി​ന്‍​രാ​ജ് കോ​ള​ജ് കെ​ട്ടി​ട​ത്തി​ല്‍​നി​ന്ന് ചാ​ടി മ​രി​ച്ച​ത്.

അ​നാ​ട്ട​മി വി​ഭാ​ഗം മേ​ധാ​വി ഡോ. ​എം.​കെ. റാ​മു​ൾ​പ്പെ​ടെ​യു​ള്ള അ​ധ്യാ​പ​ക​രു​ടെ അ​ധി​ക്ഷേ​പ​ത്തി​ൽ മ​നം​നൊ​ന്താ​ണ് നി​തി​ൻ​രാ​ജ് ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് ആ​രോ​പ​ണം. അ​നാ​ട്ട​മി വി​ഭാ​ഗം മേ​ധാ​വി ഡോ. ​റാം മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന് നി​തി​ന്‍ രാ​ജ് നേ​ര​ത്തേ വീ​ട്ടു​കാ​രെ അ​റി​യി​ച്ചി​രു​ന്നു. ഡോ. ​റാ​മി​നു പു​റ​മേ അ​ധ്യാ​പി​ക​യാ​യ സം​ഗീ​ത ന​മ്പ്യാ​രും കേ​സി​ലെ പ്ര​തി​യാ​ണ്.

സം​ഗീ​ത​യ്ക്ക് ഏ​പ്രി​ല്‍ 25ന് ​ത​ല​ശേ​രി നാ​ലാം അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, ഒ​ന്നാം പ്ര​തി​യാ​യ റാ​മി​ന്‍റെ ഹ​ർ​ജി പ​രി​ഗ​ണി​ച്ച കോ​ട​തി കേ​സി​ല്‍ ജാ​തീ​യ​മാ​യ അ​ധി​ക്ഷേ​പം ന​ട​ന്ന​താ​യി നി​രീ​ക്ഷി​ക്കു​ക​യും ജാ​മ്യാ​പേ​ക്ഷ ത​ള്ളു​ക​യു​മാ​യി​രു​ന്നു.

ഹൈ​ക്കോ​ട​തി​യും മു​ൻ​കൂ​ർ ജാ​മ്യം ത​ള്ളി​യ​തോ​ടെ​യാ​ണ് ഡോ. ​റാം സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. നേ​ര​ത്തേ മു​ൻ​കൂ​ർ ജാ​മ്യം ല​ഭി​ച്ച ഡോ. ​സം​ഗീ​ത ഇ​പ്പോ​ൾ കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സം അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മു​ന്പാ​കെ ഹാ​ജ​രാ​കു​ന്നു​ണ്ട്.

Kerala

സാ​വ​രി​യ ബ​സ​ന്തി​ന്‍റെ കൊ​ല​പാ​ത​കം; അ​ന്വേ​ഷ​ണം ക്രൈം ​ബ്രാ​ഞ്ചി​ന് കൈ​മാ​റി

കൊ​ച്ചി: മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി സാ​വ​രി​യ ബ​സ​ന്ത് ഉ​സ്ബ​കി​സ്ഥാ​നി​ൽ കൊ​ല്ല​പ്പെ​ട്ട കേ​സി​ന്‍റെ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി. കു​റ്റ​കൃ​ത്യ​ത്തി​ന്‍റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഹ​രി​പ്പാ​ട് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് അ​ടി​യ​ന്ത​ര​മാ​യി ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റാ​ൻ മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്.

ത​ല​ക്കേ​റ്റ അ​തി​ശ​ക്ത​മാ​യ അ​ടി​യാ​ണ് സാ​വ​രി​യ​യു​ടെ മ​ര​ണ​കാ​ര​ണ​മെ​ന്ന് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ത്തി​യ റീ​പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ലും സ്ഥി​രീ​ക​രി​ച്ചു. ന​ട്ടെ​ല്ലി​ന് പൊ​ട്ട​ലു​ണ്ടാ​യി​രു​ന്ന​താ​യും കാ​ലു മു​ത​ൽ ത​ല വ​രെ ശ​രീ​ര​മാ​സ​ക​ലം ച​ത​വു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യും റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

ഉ​സ്ബ​ക്കി​സ്ഥാ​നി​ൽ വെ​ച്ച് ന​ട​ന്ന കു​റ്റ​കൃ​ത്യ​മാ​യ​തി​നാ​ൽ നി​ല​വി​ൽ ഇ​ന്ത്യ​ൻ ഏ​ജ​ൻ​സി​ക​ൾ​ക്ക് അ​വി​ടെ നേ​രി​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​ന് പ​രി​മി​തി​ക​ളു​ണ്ട്. എ​ന്നാ​ൽ പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഹ​രി​പ്പാ​ട് പോ​ലീ​സ് സാ​വ​രി​യ​യു​ടെ മ​ര​ണ​ത്തി​ൽ കേ​സെ​ടു​ത്തി​രു​ന്നു.

മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി​യാ​യ സ​ഹ​പാ​ഠി സ​ദ​റു​ൽ അ​നാ​മി​നെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സ് ചു​മ​ത്തി​യി​ട്ടു​ള്ള​ത്. സ​ദ​റു​ൽ അ​നാം സാ​വ​രി​യ​യെ മ​തം മാ​റാ​ൻ നി​ർ​ബ​ന്ധി​ച്ചി​രു​ന്നെ​ന്ന പ​രാ​തി​യ​ട​ക്കം ക്രൈം​ബ്രാ​ഞ്ച് സം​ഘം വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കും.

Kerala

പി​എ​സ്‌​സി ക്ര​മ​ക്കേ​ട്: ക്രൈം​ബ്രാ​ഞ്ച് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ അ​ന്വേ​ഷ​ണം ഇ​ന്ന് മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി പ​രീ​ക്ഷ ക്ര​മ​ക്കേ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ക്രൈം​ബ്രാ​ഞ്ചി​ന്‍റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് മു​ത​ൽ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കും. ഐ​ജി അ​ജീ​ത ബീ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് ചേ​രു​ന്ന പ്ര​ത്യേ​ക യോ​ഗ​ത്തി​ൽ തു​ട​ര​ന്വേ​ഷ​ണ​ത്തി​നാ​യു​ള്ള കൃ​ത്യ​മാ​യ ആ​ക്ഷ​ൻ പ്ലാ​ൻ രൂ​പീ​ക​രി​ക്കും.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​ദ്യ ഘ​ട്ട​മെ​ന്ന നി​ല​യി​ൽ വി​വാ​ദ​മാ​യ പ​രീ​ക്ഷ​ക​ളു​ടെ വി​ശ​ദ​മാ​യ രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ച് പി​എ​സ്സി​ക്ക് ക​ത്ത് ന​ൽ​കും. ആ​സൂ​ത്ര​ണ ബോ​ർ​ഡി​ലെ നി​യ​മ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്നു​വ​ന്ന ക്ര​മ​ക്കേ​ടു​ക​ളാ​വും പ്ര​ത്യേ​ക സം​ഘം ആ​ദ്യം പ​രി​ശോ​ധി​ക്കു​ക. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​സൂ​ത്ര​ണ ബോ​ർ​ഡ് പ​രീ​ക്ഷ​യെ​ഴു​തി​യ ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ ഉ​ട​ൻ നോ​ട്ടീ​സ് അ​യ​ക്കും.

നേ​ര​ത്തെ പി​എ​സ്‌​സി. ആ​ഭ്യ​ന്ത​ര വി​ജി​ല​ൻ​സി​ന് പ​രാ​തി ന​ൽ​കി​യ ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളു​ടെ മൊ​ഴി​യും സം​ഘം രേ​ഖ​പ്പെ​ടു​ത്തും. നി​ല​വി​ൽ പി​എ​സ്‌​സി. ര​ജി​സ്റ്റ​ർ ചെ​യ്ത ആ​ഭ്യ​ന്ത​ര വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​വും ഇ​തി​നൊ​പ്പം മു​ന്നോ​ട്ട് പോ​കു​ന്നു​ണ്ട്. അ​തി​നാ​ൽ ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്തു​ന്ന വി​വ​ര​ങ്ങ​ളോ​ടും തു​ട​ർ​ന​ട​പ​ടി​ക​ളോ​ടും പി​എ​സ്‌​സി സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ട് ഈ ​കേ​സി​ൽ നി​ർ​ണാ​യ​ക​മാ​ണ്.

 

 

Kerala

പി​എ​സ്‌​സി പ​രീ​ക്ഷാ ക്ര​മ​ക്കേ​ട്; അന്വേഷണത്തിന് ക്രൈം​ബ്രാ​ഞ്ചി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി ഉ​ത്ത​ര​വി​റ​ക്കി

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി പ​രീ​ക്ഷാ ക്ര​മ​ക്കേ​ടി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ക്രൈം​ബ്രാ​ഞ്ചി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ങ്ങി. അ​ടു​ത്ത​കാ​ല​ത്തു​ണ്ടാ​യ ആ​രോ​പ​ണ​ങ്ങ​ൾ സ​മ​ഗ്ര​മാ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വി​ലു​ണ്ട്.

അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് വി​ടാ​ൻ മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു. ഐ​ജി അ​ജി​താ​ബീ​ഗ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​ത്യേ​ക സം​ഘ​മാ​ണ് അ​ന്വേ​ഷി​ക്കു​ക. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ഇ​റ​ക്കി​യ ഉ​ത്ത​ര​വ്.

അ​ന്വേ​ഷ​ണം എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ നി​ർ​ദ്ദേ​ശം. പി​എ​സ്‌​സി പ​രീ​ക്ഷ​യും നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ ഉ​ൾ​പ്പെ​ടെ അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധി​ക്കും. പി​എ​സ്‌​സി ചെ​യ​ർ​മാ​ൻ, ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ, പ​രീ​ക്ഷാ ക്ര​മ​ക്കേ​ടി​ലെ പ​രാ​തി​ക്കാ​ർ തു​ട​ങ്ങി​യ​വ​രി​ൽ നി​ന്ന് വി​ശ​ദാം​ശ​ങ്ങ​ൾ തേ​ടും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ വി​ജി​ല​ൻ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ലും അ​ന്വേ​ഷ​ണ​ത്തി​ന് സാ​ധ്യ​ത​യു​ണ്ട്.

Kerala

ക​ട​ത്ത​നാ​ട് ലേ​ബ​ർ സൊ​സൈ​റ്റി ത​ട്ടി​പ്പ്; ഒ​ന്നാം​പ്ര​തി റെ​നീ​ഷ് പി​ടി​യി​ൽ

വ​ട​ക​ര: ക​ട​ത്ത​നാ​ട് ലേ​ബ​ർ സൊ​സൈ​റ്റി സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ലെ മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ പി​ടി​യി​ൽ. കേ​സി​ലെ ഒ​ന്നാം പ്ര​തി​യും സൊ​സൈ​റ്റി​യു​ടെ മു​ൻ ഡ​യ​റ​ക്ട​റു​മാ​യ റെ​നീ​ഷ് ആ​ണ് പി​ടി​യി​ലാ​യ​ത്. കോ​ട്ട​യം പാ​ലാ​യി​ൽ നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് സം​ഘ​മാ​ണ് റെ​നീ​ഷി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക്കാ​യി ക്രൈം​ബ്രാ​ഞ്ച് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യി​രു​ന്നു. സ​ഹ​ക​ര​ണ സം​ഘം ഓ​ഡി​റ്റ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ കോ​ഴി​ക്കോ​ട്ട് ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ൽ സൊ​സൈ​റ്റി​യി​ൽ 2.16 കോ​ടി രൂ​പ​യു​ടെ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​തേ തു​ട​ർ​ന്ന് സ​ഹ​ക​ര​ണ വ​കു​പ്പ് 2025 ഡി​സം​ബ​ർ എ​ട്ടി​ന് വ​ട​ക​ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് ത​ട്ടി​പ്പ് പു​റ​ത്തു​വ​രു​ന്ന​ത്. തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. കേ​സി​ൽ സൊ​സൈ​റ്റി മു​ൻ പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യു​മാ​യ സു​ധീ​ർ​കു​മാ​റി​നെ ക്രൈം​ബ്രാ​ഞ്ച് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. സൊ​സൈ​റ്റി സെ​ക്ര​ട്ട​റി പ്രീ​ന​യാ​ണ് കേ​സി​ലെ ര​ണ്ടാം പ്ര​തി.

Latest News

Corehub Up