ഡോ. റാമിനെ കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോൾ.
കോഴിക്കോട്: നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി ഡോ. റാമിനെ അറസ്റ്റ് ചെയ്തതിൽ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് കാരണം കാണിക്കൽ നോട്ടീസ്. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീർ കല്ലനാണ് തലശേരി ജില്ലാ സെഷൻസ് കോടതി നോട്ടീസ് അയച്ചത്.
അറസ്റ്റ് രേഖപ്പെടുത്തുമ്പോൾ സുപ്രീംകോടതി നിഷ്കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ എന്തുകൊണ്ട് പാലിച്ചില്ലായെന്ന് ഡിവൈഎസ്പി വിശദീകരിക്കണം. കേസിലെ പ്രതിയെ രക്ഷിക്കാൻ പോലീസ് ശ്രമിച്ചെന്നും കൃത്യമായ നടപടികൾ സ്വീകരിച്ചില്ലെന്നും ഹൈക്കോടതിയും രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.
സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കേസില്‍ ബന്ധമുണ്ടെന്നും കോടതിയുടെ രൂക്ഷ വിമര്‍ശനമുണ്ടായിരുന്നു. അറസ്റ്റിനുള്ള കാരണം കാണിച്ചില്ലെങ്കില്‍ അറസ്റ്റ് നിയമ വിരുദ്ധമാണെന്ന് ഉദ്യോഗസ്ഥന് അറിയാം. പ്രതിയെ രക്ഷിക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടു.
അന്വേഷണ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് നീക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. അതേസമയം അറസ്റ്റിലെ സാങ്കേതിക വീഴ്ചകൾ പരിഹരിച്ച് ഡോ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്.
Tags : Arrest Dr.Ram Notice Dysp CrimeBranch