പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: സൗദി അറേബ്യയിലെ നാല് നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ച നടപടി നീട്ടി ഇൻഡിഗോ എയർലൈൻസ്. പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. റിയാദിലേക്കും തിരിച്ചുമുള്ള സർവീസുകൾ 31 വരെയും ജിദ്ദ, ദമ്മാം, മദീന എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ 27 വരെയുമാണ് റദ്ദാക്കിയത്.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഏറ്റവും വലിയ മുൻഗണന നൽകുന്നതെന്ന് ഇൻഡിഗോ വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങളിലെ മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും കമ്പനി എക്സ് പ്ലാറ്റ്ഫോമിലൂടെ പുറത്തിറക്കിയ യാത്രാ മാർഗനിർദേശത്തിൽ അറിയിച്ചു.
വിമാന സർവീസുകൾ റദ്ദാക്കിയ വിവരം ബുക്കിംഗ് സമയത്ത് നൽകിയ ഫോൺ നമ്പറുകളിലൂടെയും ഇമെയിൽ വഴിയും യാത്രക്കാരെ അറിയിക്കുന്നുണ്ട്. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഇൻഡിഗോയുടെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ച് സർവീസ് വിവരങ്ങൾ ഉറപ്പാക്കണമെന്നും കമ്പനി നിർദേശിച്ചു.
Tags : middle east conflict Conflict IndiGo SaudiArabia FlightCancellations Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash