x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി കു​ടും​ബ​ത്തി​ന് നേ​രെ ആ​ക്ര​മ​ണം; ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു, ര​ണ്ടു പേ​രെ കാ​ണാ​നി​ല്ല

വെബ് ഡെസ്ക്
Published: October 23, 2026 02:55 PM IST | Updated: October 23, 2026 02:55 PM IST

പ്രതീകാത്മക ചിത്രം

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ തൂ​ത്തു​ക്കു​ടി​യി​ൽ വീ​ട്ടി​നു​ള്ളി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി അ​ജ്ഞാ​ത​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ സ്ത്രീ ​കൊ​ല്ല​പ്പെ​ട്ടു. ഭ​ർ​ത്താ​വി​നും മ​ക​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ദ​മ്പ​തി​ക​ളു​ടെ ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളെ കാ​ണാ​താ​യി​ട്ടു​ണ്ട്. മേ​രി ര​ജി​ല (39) എ​ന്ന സ്ത്രീ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഭ​ർ​ത്താ​വ് മു​ത്തു​കൃ​ഷ്ണ​ൻ (50), മ​ക​ൻ ബ്ലെ​സ്സെ​റ്റ് രാ​ജ (10) എ​ന്നി​വ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ബ്ലെ​സി (15), പ്രി​ൻ​സ പാ​പ (14) എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം.

മു​ത​ലൂ​രി​ൽ താ​മ​സി​ക്കു​ന്ന മു​ത്തു​കൃ​ഷ്ണ​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും വീ​ട്ടി​ലേ​ക്ക് അ​ജ്ഞാ​ത​രാ​യ അ​ക്ര​മി​ക​ൾ ക​യ​റു​ക​യാ​യി​രു​ന്നു. ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളെ അ​ക്ര​മി​ക​ൾ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മേ​രി ര​ജി​ല സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​രി​ച്ചു. ഭ​ർ​ത്താ​വ് മു​ത്തു​കൃ​ഷ്ണ​നും ഇ​ള​യ മ​ക​ൻ ബ്ലെ​സ്സെ​റ്റ് രാ​ജ​യും ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ചി​കി​ത്സ​യി​ലാ​ണ്.

വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ കാ​ണാ​താ​യ ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളെ അ​ക്ര​മി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പൊ​ലി​സ് സം​ശ​യി​ക്കു​ന്നു. കു​ട്ടി​ക​ൾ​ക്കാ​യു​ള്ള തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Tags : Crime Attack Family House Kill

Recent News

Corehub Up