x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ​മ​ന്ത്രി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി പോ​സ്റ്റ്: ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് ഉ​ട​മ​ക​ൾ​ക്കെ​തി​രേ കേ​സ്

കണ്ണൂർ ബ്യൂറോ
Published: October 23, 2026 12:21 PM IST | Updated: October 23, 2026 12:21 PM IST

മുഖ്യമന്ത്രി വി.ഡി. സതീശൻ (File photo)

ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി പോ​സ്റ്റും ക​മ​ന്‍റു​മി​ട്ട ഫേ​സ്ബു​ക്ക് അക്കൗ​ണ്ട് ഉ​ട​മ​ക​ൾ​ക്കെ​തി​രേ സൈ​ബ​ർ പൊ​ലി​സ് കേ​സെ​ടു​ത്തു.

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ പോ​സ്റ്റി​ട്ട ഷി​ജു ക​ണ്ണൂ​ർ, പോ​സ്റ്റി​ന് താ​ഴെ ക​മ​ന്‍റി​ട്ട ഷാ​ജ​ഹാ​ൻ എ​ന്നീ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് ഉ​ട​മ​ക​ൾ​ക്കെ​തി​രെ​യാ​ണ് സൈ​ബ​ർ ഡി​വി​ഷ​ൻ എ​സ്പി​യി​ൽ നി​ന്ന് അ​യ​ച്ചു​കി​ട്ടി​യ റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്ന് കേ​സെ​ടു​ത്ത​ത്.

വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ഒ​രു കു​ട്ടി​യെ എ​ഴു​ത്തി​നി​രു​ത്തു​ന്ന ചി​ത്ര​ത്തി​ൽ നു... ​നു​ണ, ക.... ​ക​ള്ളം, ത..... ​ത​ള്ള് പാ​വം കു​ട്ടി​യു​ടെ ഭാ​വി എ​ന്ന് പോ​സ്റ്റ് ചെ​യ്യു​ക​യും അ​തി​ന് താ​ഴെ മോ​ശ​മാ​യി ക​മ​ന്‍റി​ടു​ക​യും ചെ​യ്ത​തി​നാ​ണ് കേ​സെ​ടു​ത്ത​ത്. മു​ഖ്യ​മ​ന്ത്രി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ക വ​ഴി കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രി​ൽ പ്ര​കോ​പ​നം ഉ​ണ്ടാ​ക്കു​ന്ന​തി​നും ത​ൻ​മൂ​ലം ല​ഹ​ള ഉ​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നും കാ​ണി​ച്ചാ​ണ് കേ​സെ​ടു​ത്ത​ത്.

Tags : VDSatheesan ChiefMinister Case Facebook

Recent News

Corehub Up