x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​സ​പ്പ​ടി കേ​സി​ൽ അ​ടി​യ​ന്ത​ര വാ​ദ​മി​ല്ല; പി​ണ​റാ​യി​യു​ടെ അ​പ്പീ​ൽ തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും

വെബ് ഡെസ്ക്
Published: October 23, 2026 10:52 AM IST | Updated: October 23, 2026 10:56 AM IST

പി​ണ​റാ​യി വി​ജ​യ​ൻ

കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ൽ പി​ണ​റാ​യി വി​ജ​യ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ​മ​ർ​പ്പി​ച്ച അ​പ്പീ​ൽ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്കി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി. സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രാ​യ അ​പ്പീ​ൽ തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കു​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. നേ​ര​ത്തെ അ​പ്പീ​ൽ പ​രി​ഗ​ണി​ച്ച ജ​സ്റ്റീ​സ് കെ. ​ന​ട​രാ​ജ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ത​ന്നെ​യാ​യി​രി​ക്കും കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കു​ക.

സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​നെ ചോ​ദ്യം ചെ​യ്തു​ള്ള അ​പ്പീ​ലി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ന​ട​പ​ടി. കേ​സി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ തി​ങ്ക​ളാ​ഴ്ച​ത്തെ പ​രി​ഗ​ണ​ന​യ്ക്ക് ശേ​ഷ​മാ​കും വ്യ​ക്ത​മാ​കു​ക. അ​തേ​സ​മ​യം സി​എം​ആ​ര്‍​എ​ല്‍-​എ​ക്സാ​ലോ​ജി​ക് സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​ല്‍ പി​ണ​റാ​യി​ക്ക് വീ​ണ്ടും സ​മ​ന്‍​സ് ന​ല്‍​കാ​ന്‍ ഇ​ഡി നീ​ക്കം ആ​രം​ഭി​ച്ചു. പു​തി​യ തീ​യ​തി നി​ശ്ച​യി​ച്ചു കൊ​ണ്ടു​ള്ള സ​മ​ന്‍​സ് ഉ​ട​ന്‍ ന​ല്‍​കും.

പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​റു​പ​ടി പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് തീ​രു​മാ​നം. സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് അ​ന്വേ​ഷ​ണ​ത്തി​ന് തി​രി​ച്ച​ടി അ​ല്ലാ​ത്ത​തി​നാ​ല്‍ വീ​ണ്ടും സ​മ​ന്‍​സ് അ​യ​ക്കു​ന്ന​തി​ല്‍ ത​ട​സ​ങ്ങ​ള്‍ ഇ​ല്ലെ​ന്നാ​ണ് ഇ​ഡി​ക്ക് ല​ഭി​ച്ച നി​യ​മോ​പ​ദേ​ശം. നി​ല​വി​ലു​ള്ള സ​മ​ന്‍​സി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് വീ​ണ്ടും സ​മ​ന്‍​സ് അ​യ​ക്കാ​ൻ ഇ​ഡി തീ​രു​മാ​നി​ച്ച​ത്

 

Tags : MonthlyPayoff Masappadi Case Pinarayi Vijayan Kerala High Court Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up