Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Masappadi Case

വീ​ണ​യെ പൂ​ട്ടാ​ൻ ഉ​റ​ച്ച് ഇ​ഡി; രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണ​യ്ക്കെ​തി​രെ ഇ​ഡി നീ​ക്കം ശ​ക്ത​മാ​ക്കു​ന്നു. വീ​ണ​ക്കെ​തി​രെ എ​സ്എ​ഫ്ഐ​ഒ ക​ണ്ടെ​ത്തി​യ നി​ർ​ണാ​യ​ക തെ​ളി​വു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് ഇ​ഡി സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ കൊ​ച്ചി​യി​ലെ പ്ര​ത്യേ​ക പി​എം​എ​ൽ​എ കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും.

എ​സ്എ​ഫ്ഐ​ഒ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത 134 പ്ര​ധാ​ന രേ​ഖ​ക​ളു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ൾ ത​ങ്ങ​ൾ​ക്ക് കൈ​മാ​റ​ണ​മെ​ന്നാ​ണ് ഇ​ഡി​യു​ടെ ആ​വ​ശ്യം. ഈ ​രേ​ഖ​ക​ൾ കൈ​മാ​റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​സ്എ​ഫ്ഐ​ഒ​യു​ടെ നി​ല​പാ​ട് കോ​ട​തി നേ​ര​ത്തെ തേ​ടി​യി​രു​ന്നു.

ക​രി​മ​ണ​ൽ ക​മ്പ​നി​യാ​യ സി​എം​ആ​ർ​എ​ല്ലു​മാ​യി വീ​ണ വി​ജ​യ​നും എ​ക്സാ​ലോ​ജി​ക്കും ഒ​പ്പു​വെ​ച്ച ക​രാ​റു​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ, ഇ​രു​കൂ​ട്ട​രും ത​മ്മി​ൽ ന​ട​ത്തി​യ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ രേ​ഖ​ക​ൾ എ​ന്നി​വ​യാ​ണ് ഇ​ഡി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. വീ​ണ​യെ ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ക്കു​ന്ന​തി​ന് മു​മ്പ് പ​ര​മാ​വ​ധി തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ക എ​ന്ന​താ​ണ് ഇ​ഡി​യു​ടെ ല​ക്ഷ്യം.

Kerala

മാ​സ​പ്പ​ടി​ക്കേ​സി​ൽ ഷോ​ൺ ജോ​ർ​ജി​ന് തി​രി​ച്ച​ടി; രേ​ഖ​ക​ൾ കൈ​മാ​റ​രു​തെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ലെ രേ​ഖ​ക​ൾ ബി​ജെ​പി നേ​താ​വ് ഷോ​ൺ ജോ​ർ​ജി​ന് കൈ​മാ​റ​രു​തെ​ന്ന് ഹൈ​ക്കോ​ട​തി. പ്ര​തി​ക​ളു​ടെ പേ​ര് അ​ട​ക്ക​മു​ള്ള രേ​ഖ​ക​ൾ കൈ​മാ​റു​ന്ന​താ​ണ് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞ​ത്.

സി​എം​ആ​ർ​എ​ൽ ചീ​ഫ് ഫി​നാ​ൻ​ഷ്യ​ൽ ഓ​ഫീ​സ​ർ പി.​സു​രേ​ഷ് കു​മാ​ർ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ ഇ​ട​പെ​ട​ൽ. കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണാ വി​ജ​യ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ പ്ര​തി​ക​ളാ​ണ്.

രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​യി​ൽ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​ക്ക് ഉ​ത്ത​ര​വ് പ​റ​യാ​മെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ വി​ധി അ​നു​കൂ​ല​മാ​ണെ​ങ്കി​ൽ രേ​ഖ​ക​ൾ കൈ​മാ​റു​ന്ന​ത് ഹൈ​ക്കോ​ട​തി​യി​ലെ കേ​സി​ന്‍റെ അ​ന്തി​മതീ‍ർ​പ്പി​ന് വി​ധേ​യ​മാ​ക​ണ​മെ​ന്നാ​ണ് കോ​ട​തി ഉ​ത്ത​ര​വ്.

മാ​സ​പ്പ​ടി കേ​സി​ൽ എ​സ്എ​ഫ്ഐ​ഒ കു​റ്റ​പ​ത്രം ന​ൽ​കി​യി​രു​ന്നു. ക​രി​മ​ണ​ൽ ക​മ്പ​നി​യി​ൽ നി​ന്ന് പ​ണം വാ​ങ്ങി​യ​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നാ​ണ് ഷോ​ൺ ജോ​ർ​ജ് ന​ൽ​കി​യ ഹ​ർ​ജി​യി​ലെ ആ​വ​ശ്യം. ഹ​ർ​ജി​യി​ൽ വി​ധി പ​റ​യാ​നി​രി​ക്കെ സി​എം​ആ​ർ​എ​ൽ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ണാ​യ​ക ഇ​ട​പെ​ട​ലു​ണ്ടാ​യ​ത്.

National

മാ​സ​പ്പ​ടി കേ​സ്; അ​ന്തി​മ വാ​ദം ചൊ​വ്വാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കും

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണാ വി​ജ​യ​ൻ ഉ​ൾ​പ്പെ​ട്ട മാ​സ​പ്പ​ടി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​ക​ളി​ൽ അ​ന്തി​മ വാ​ദം ഇ​ന്ന് മു​ത​ൽ ആ​രം​ഭി​ക്കും. ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ലാ​ണ് വാ​ദം.

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ കേ​സ് പ​രി​ഗ​ണ​ന​യ്ക്ക് വ​ന്നെ​ങ്കി​ലും എ​സ്എ​ഫ്ഐ​ഒ​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി​രു​ന്നി​ല്ല. തു​ട​ര്‍​ന്നാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച ജ​സ്റ്റീ​സ് നീ​ന ബ​ന്‍​സാ​ല്‍ കൃ​ഷ്ണ വാ​ദം കേ​ള്‍​ക്ക​ല്‍ മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

ജ​സ്റ്റീ​സ് അ​നൂ​പ് ബം​ബാ​നി​യു​ടെ ബെ​ഞ്ചി​ന് മു​ൻ​പാ​കെ​യാ​ണ് ഹ​ർ​ജി ഇ​ന്ന് ലി​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ തവണ കേസ് എ​ടു​ത്ത​പ്പോ​ൾ എ​സ്എ​ഫ്ഐ​ഒ​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ ഹാ​ജ​രാ​ക​ത്ത​തി​നെ ക​പി​ല്‍ സി​ബ​ല്‍ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ വി​മ​ർ​ശി​ച്ചി​രു​ന്നു.

സിഎംആർഎൽ നിന്ന് നൽകാത്ത സേവനത്തിന് വീണാ വിജയനും അവരുടെ സോഫ്റ്റ്വെയർ സ്ഥാപനമായ എക്സാലോജിക്കും ഒരു കോടി 72 ലക്ഷം രൂപ കൈപ്പറ്റിയെന്നായിരുന്നു ആദായ നികുതി സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയത്. ഇതിനൊപ്പം ലോൺ എന്ന നിലയിലും വീണയ്ക്ക് പണം നൽകിയിരുന്നുവെന്നും കണ്ടെത്തിയിരുന്നു.

Kerala

മാ​സ​പ്പ​ടി കേ​സ്; സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി ഇ​ന്ന് ഹൈ​ക്കോ​ട​തി​യി​ൽ

കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, മ​ക​ള്‍ ടി. ​വീ​ണ, എ​ക്‌​സാ​ലോ​ജി​ക്ക്, സി​എം​ആ​ര്‍​എ​ല്‍ ഉ​ട​മ​ക​ള്‍ എ​ന്നി​വ​രാ​ണ് എ​തി​ര്‍​ക​ക്ഷി​ക​ള്‍.

അ​ഹ​മ്മ​ദ് മു​സ്താ​ഖി​ന്‍റെ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ക. നേ​ര​ത്തെ സി​എം​ആ​ര്‍​എ​ല്‍ മാ​സ​പ്പ​ടി കേ​സി​ല്‍ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി കോ​ട​തി ത​ള്ളി​യ​താ​ണ്.

 

Kerala

മാ​സ​പ്പ​ടി കേ​സ് : ഹ​ര്‍​ജി മൂ​ന്നി​ലേ​ക്കു മാ​റ്റി

കൊ​​​​ച്ചി : സി​​​​എം​​​​ആ​​​​ര്‍​എ​​​​ല്‍ എ​​​​ക്‌​​​​സാ​​​​ലോ​​​​ജി​​​​ക് മാ​​​​സ​​​​പ്പ​​​​ടി ഇ​​​​ട​​​​പാ​​​​ടി​​​​ല്‍ സി​​​​ബി​​​​ഐ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു​​​​ള്ള ഹ​​​​ര്‍​ജി​​​​യി​​​​ല്‍ ഹൈ​​​​ക്കോ​​​​ട​​​​തി ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് ന​​​​വം​​​​ബ​​​​ര്‍ മൂ​​​​ന്നി​​​​ന് വി​​​​ശ​​​​ദവാ​​​​ദം കേ​​​​ള്‍​ക്കും.

മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​കൻ എം.​​​​ആ​​​​ര്‍. അ​​​​ജ​​​​യ​​​​ന്‍ ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യാ​​​​ണു ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ ബെ​​​​ഞ്ച് പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​ത്. ആ​​​​ദാ​​​​യ​​​നി​​​​കു​​​​തി വ​​​​കു​​​​പ്പി​​​​ലെ ഇ​​​​ന്‍റ​​​​റിം സെ​​​​റ്റി​​​​ല്‍​മെ​​​​ന്‍റ് ബോ​​​​ര്‍​ഡി​​​​ന്‍റെ ക​​​​ണ്ടെ​​​​ത്ത​​​​ലി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ സി​​​​ബി​​​​ഐ അ​​​​ന്വേ​​​​ഷ​​​​ണം വേ​​​​ണ​​​​മെ​​​​ന്നാ​​​​ണു ഹ​​​​ര്‍​ജി​​​​ക്കാ​​​​ര​​​​ന്‍റെ ആ​​​​വ​​​​ശ്യം.

National

മാ​സ​പ്പ​ടി കേ​സ്: ജ​നു​വ​രി 13ലേ​യ്ക്ക് മാ​റ്റി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ ടി. ​വീ​ണ ഉ​ൾ​പ്പെ​ട്ട മാ​സ​പ്പ​ടി കേ​സ് ജ​നു​വ​രി 13ന് ​പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. കേ​സി​ൽ ഇ​ന്നും വാ​ദം ന​ട​ന്നി​ല്ല. കേ​സി​ൽ എ​സ്എ​ഫ്ഐ​ഒ​യ്ക്ക് വേ​ണ്ടി അ​ഭി​ഭാ​ഷ​ക​രാ​രും ഹാ​ജ​രാ​കാ​ത്ത​താ​ണ് വാ​ദം ന​ട​ക്കാ​തി​രി​ക്കാ​ൻ കാ​ര​ണം.

എ​സ്എ​ഫ്ഐ​ഒ പ​രി​ഗ​ണി​ക്കേ​ണ്ട അ​ത്ര​യും സീ​രി​യ​സ് അ​ല്ല കേ​സെ​ന്ന് സി​എം​ആ​ർ​എ​ല്ലി​ന് വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ൻ ക​പി​ൽ സി​ബ​ൽ കോ​ട​തി​യി​ൽ വാ​ദി​ച്ചു. ആ​ർ​ഒ​സി അ​ന്വേ​ഷ​ണ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് തേ​ടി സി​എം​ആ​ർ​എ​ൽ ന​ൽ​കി​യ അ​പേ​ക്ഷ​യി​ൽ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക്ക് വീ​ണ്ടും നോ​ട്ടീ​സ് ന​ൽ​കി​യ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി, ഇ​ത് എ​എ​സ്‌​ജി വ​ഴി ന​ൽ​ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി. തു​ട​ർ​ന്നാ​ണ് കേ​സ് ജ​നു​വ​രി​യി​ലേ​യ്ക്ക് മാ​റ്റി​യ​ത്.

ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ഇ​ന്നു​മു​ത​ൽ അ​ന്തി​മ​വാ​ദം കേ​ൾ​ക്കു​മെ​ന്ന് ക​രു​തി​യി​രി​ക്കെ​യാ​ണ് എ​സ്എ​ഫ്ഐ​ഒ അ​ഭി​ഭാ​ഷ​ക​ർ ഹാ​ജ​രാ​കാ​തി​രു​ന്ന​ത്. ജ​സ്റ്റി​സ് നീ​നു ബെ​ൻ​സാ​ലി​ന്‍റെ ബെ​ഞ്ചി​ന് മു​ൻ​പാ​കെ​യാ​ണ് കേ​സ് ലി​സ്റ്റ് ചെ​യ്തി​രു​ന്ന​ത്. നേ​ര​ത്തെ ജ​സ്റ്റി​സ് ഗി​രീ​ഷ് ക​ട്‌​പാ​ലി​യു​ടെ ബെ​ഞ്ചി​ന് മു​മ്പാ​കെ​യാ​ണ് ഹ​ർ​ജി​ക​ൾ ലി​സ്റ്റ് ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ൽ റോ​സ്റ്റ​ർ മാ​റി​യ​തോ​ടെ പു​തി​യ ബെ​ഞ്ചി​ന് മു​മ്പാ​കെ എ​ത്തു​ക​യാ​യി​രു​ന്നു.

Latest News

Corehub Up