x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ണം വി​ദേ​ശ​ത്തേ​ക്ക് പോ​യി; മാ​സ​പ്പ​ടി​ക്കേ​സി​ൽ ഷോ​ൺ ജോ​ർ​ജ് ഇ​ഡി​ക്ക് ക​ത്ത് ന​ൽ​കി


Published: May 30, 2026 03:51 PM IST | Updated: May 30, 2026 03:51 PM IST

തി​രു​വ​ന​ന്ത​പു​രം: മു​ൻ​മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണ വി​ജ​യ​ൻ പ്ര​തി​യാ​യ മാ​സ​പ്പ​ടി​ക്കേ​സി​ൽ ഷോ​ൺ ജോ​ർ​ജ് ഇ​ഡി​ക്ക് ക​ത്ത് ന​ൽ​കി. പ​ണം വി​ദേ​ശ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് കൈ​മാ​റി​യെ​ന്ന് സൂ​ചി​പ്പി​ച്ചാ​ണ് ബി​ജെ​പി നേ​താ​വാ​യ ഷോ​ൺ ജോ​ർ​ജ് ക​ത്ത് ന​ൽ​കി​യ​ത്.

വി​ദേ​ശ അ​ക്കൗ​ണ്ടു​ക​ളെ പ​റ്റി​യും അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു. യു​എ​ഇ​യി​ലെ അ​ബു​ദാ​ബി കൊ​മേ​ഴ്സ്യ​ൽ ബാ​ങ്കി​ലെ എ​ക്സാ​ലോ​ജി​ക് സൊ​ല്യൂ​ഷ​ൻ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം മാ​റ്റി​യി​ട്ടു​ണ്ട്.

ഇ​തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ് ഷോ​ണി​ന്‍റെ ആ​വ​ശ്യം. വീ​ണ ത​യ്ക്ക​ണ്ടി, എം.​സു​നീ​ഷ് എ​ന്നി​വ​രാ​ണ് ഈ ​അ​ക്കൗ​ണ്ട് ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്ന​തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Tags : masappadi case letter ed shone george

Recent News

Corehub Up