Kerala
കോഴിക്കോട്: മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസിന്റെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണസംഘം. ഹവാല ഇടപാട് ആരോപണത്തിലാണ് കോഴിക്കോട് ക്രൈം ബ്രാഞ്ച് ഓഫിസിൽ വച്ച് ഹസൻ വാരിസിന്റെ മൊഴിയെടുത്തത്.
എസ്പി വിക്രമന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. മുഹമ്മദ് റിയാസുമായി തനിക്ക് ബിസിനസ് ബന്ധങ്ങൾ ഇല്ലെന്നും റിയാസ് നല്ല സുഹൃത്ത് മാത്രമാണെന്നും ഹസൻ പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നൽകിയിട്ടുണ്ട്.
ഇഡി പുലർച്ചെ ജിമ്മിൽ നിന്ന് വിളിച്ചിറക്കി കൊണ്ട് പോയാണ് മൊഴിയെടുത്തത്. ഭീഷണിപ്പെടുത്തി ചില രേഖകളിൽ ഒപ്പിടിപ്പിച്ചു. ഈ മൊഴികൾ പിൻവലിച്ചു താൻ ഇഡിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും ഹസൻ വാരിസ് വ്യക്തമാക്കി.
Kerala
കൊച്ചി: സിഎംആര്എല്-എക്സാലോജിക് ഇടപാടില് ഇഡി നല്കിയ കത്തില് പ്രാഥമിക അന്വേഷണത്തിന് ശേഷം എഫ്ഐആര് രജിസ്റ്റർ ചെയ്ത് കേസെടുക്കാമെന്ന് സര്ക്കാര് ഹൈക്കോടതിയില്. ഒരു ഡയറി മാത്രമാണ് ഇഡി നല്കിയത്. ഡയറി മാത്രം തെളിവാക്കി കേസെടുക്കാനാവില്ലെന്ന് അഡ്വക്കേറ്റ് ജനറല് കോടതിയെ അറിയിച്ചു.
എന്നാല് എഫ്ഐആര് രജിസ്റ്റര് ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ഇഡിയുടെ ആവശ്യം. കേസെടുക്കാന് ആവശ്യമുള്ള രേഖകള് നല്കിയിട്ടുണ്ട് എന്നാണ് ഇഡിയുടെ വാദം. കേസിലെ കണ്ടെത്തലുകളും മൊഴി പകര്പ്പുകളും ഇഡി കോടതിയില് മുദ്ര വച്ച കവറില് ഹാജരാക്കി.
സര്ക്കാര് ആവശ്യപ്പെട്ടാല് മൊഴി പകര്പ്പകളും നല്കാമെന്ന് ഇഡി വ്യക്തമാക്കി. പ്രാഥമിക പരിശോധന നടത്തി അഴിമതി നിരോധന പ്രകാരം കേസ് നിലനില്ക്കുമെന്ന് മനസിലായതിനാലാണ് വിവരങ്ങള് സംസ്ഥാന പൊലിസിന് കൈമാറിയത്. അതില് ഇനിയും പ്രാഥമിക അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ഇഡി വ്യക്തമാക്കി.
ഹര്ജി കോടതി ഉത്തരവ് പറയാനായി മാറ്റി. പ്രതിപക്ഷ നേതാവ് പിണറായി വിജയന്, ടി. വീണ, മുഹമ്മദ് റിയാസ് എന്നിവര്ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര് ചെയ്യണമെന്നായിരുന്നു ഇഡിയുടെ ശിപാര്ശ.
Kerala
തിരുവനന്തപുരം: ലോക ഫുട്ബോൾ താരം മെസിയെയും അർജന്റൈൻ ടീമിനെയും കേരളത്തിൽ എത്തിച്ച് കളിപ്പിക്കാമെന്ന പേരിൽ നടന്ന കോടികളുടെ തട്ടിപ്പിൽ അന്വേഷണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) കൈമാറാനുള്ള നടപടികളുമായി എസ്ഐടി. ഈ കേസിൽ കളമശേരിയിൽ രജിസ്റ്റർ ചെയ്ത കേസിൽ അഴിമതിനിരോധന നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള വകുപ്പുകൂടി ചുമത്തും.
കള്ളപ്പണ ഇടപാട് കണ്ടെത്തിയ സാഹചര്യത്തിലാണ് പിസി ആക്ട് കൂടി ഉൾപ്പെടുത്തുക. ഇതോടെ ഇഡിക്ക് അന്വേഷണം ഏറ്റെടുക്കാനാകും. ഇക്കാര്യത്തിൽ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ അന്തിമ നിലപാട് സ്വീകരിക്കും.
പിസി ആക്ടിൽ വിജിലൻസ് പ്രത്യേക കേസ് എടുക്കണോ അതോ കളമശേരി കേസിൽ ഉൾപ്പെടുത്തിയാൽ മതിയോ എന്ന കാര്യത്തിലാണ് നിയമോപദേശം തേടിയിട്ടുള്ളത്. വിജിലൻസിന്റെ കേസെടുത്തുള്ള അന്വേഷണത്തിന് സർക്കാർ അനുമതിയും ആവശ്യമാണ്.
അതേസമയം, വിദേശനാണ്യ വിനിമയ ലംഘന നിയമം ഈ തട്ടിപ്പിൽ നിലനിൽക്കുമോയെന്ന് എസ്ഐടിക്ക് ആശങ്കയുണ്ട്. ട്രസ്റ്റുകൾക്കും സൊസൈറ്റികൾക്കും മറ്റുമെതിരേയാണ് ഇതു സാധാരണയായി ചുമത്തുക.
സ്പോണ്സറായത് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കന്പനിയാണ്. കന്പനികൾക്കെതിരേ ഈ വകുപ്പ് നിലനിൽക്കുമോയെന്ന കാര്യത്തിലും നിയമോപദേശം തേടും.
വിദേശനാണ്യ വിനിമയച്ചട്ടത്തിന്റെ ലംഘനം കണ്ടെത്തിയാൽ അന്വേഷിക്കേണ്ടത് സിബിഐയാണ്. കേന്ദ്ര ഏജൻസിക്ക് അന്വേഷണം കൈമാറാൻ ആലോചനയുണ്ടെങ്കിലും സ്പോണ്സർക്കെതിരേ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നതോടെ ഇഡിക്ക് എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങാം.
റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കന്പനിക്ക് രണ്ട് ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് 206 കോടി രൂപ ലഭിച്ചതായും 22.68 കോടിയുടെ നികുതിവെട്ടിപ്പ് നടത്തിയതായും കണ്ടെത്തിയിരുന്നു. ഇതിൽ ജിഎസ്ടി വകുപ്പ് എസ്ഐടിയുടെ അന്വേഷണവും നടക്കുന്നുണ്ട്.
Kerala
തിരുവനന്തപുരം: മാസപ്പടി കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ടു പാർട്ടിയുടെ നിലപാടു പഴയതു തന്നെയാണെന്നും ഇതുവരെ മാറിയിട്ടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇത്തരം കാര്യങ്ങളിൽ രാഷ്ട്രീയ വ്യക്തതയുള്ള പാർട്ടിയാണു സിപിഐ. അതു നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണ്.
പിണറായി വിജയനെതിരെ ഇഡി രാഷ്ട്രീയം കളിച്ചാൽ സിപിഐ കൈയുംകെട്ടി നോക്കിനിൽക്കില്ലെന്നു പറഞ്ഞ ബിനോയ് വിശ്വം പക്ഷേ ഇഡിയുടെ കത്തിന്മേൽ അന്വേഷണം പ്രഖ്യാപിച്ച സംസ്ഥാന സർക്കാരിനെ പുർണമായി തള്ളിപ്പറയാനും തയാറായില്ല.
പിണറായി വിജയന്റെ മകൾ ടി. വീണയുമായി ബന്ധപ്പെട്ട മാസപ്പടി കേസിനെ സംബന്ധിച്ച ചോദ്യത്തിനു ബിസിനസ് വേറെ ഇടതുരാഷ്ട്രീയം വേറെയെന്ന പഴയ നിലപാടു തന്നെ ബിനോയ് ആവർത്തിച്ചു.
സിപിഎമ്മുമായി രാഷ്ട്രീയ അഭിപ്രായ വ്യത്യാസമൊന്നും സിപിഐക്കില്ല. ഇരുപാർട്ടികളും തമ്മിൽ നല്ല യോജിപ്പിൽ തന്നെയാണ്. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ സംബന്ധിച്ചു തീരുമാനമാകാത്ത സാഹചര്യത്തിൽ എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ സിപിഐ പങ്കെടുക്കില്ല. ഇക്കാര്യത്തിൽ സിപിഎമ്മുമായി ചർച്ച തുടരുകയാണെന്നും ബിനോയ് വിശ്വം പറഞ്ഞു
National
മൊഹാലി: പഞ്ചാബിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡിനിടെ ആം ആദ്മി പാർട്ടി പ്രവർത്തകരുടെ പ്രതിഷേധവും അക്രമവും. ഗ്രേറ്റർ മൊഹാലി ഏരിയ ഡെവലപ്മെന്റ് അതോറിറ്റിയുമായി ബന്ധപ്പെട്ട് നടന്ന പരിശോധനയ്ക്കിടെയാണ് മൊഹാലിയിൽ സംഘർഷാവസ്ഥയുണ്ടായത്.
പരിശോധന പൂർത്തിയാക്കി മടങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ പ്രതിഷേധക്കാരായ പാർട്ടി പ്രവർത്തകർ അടിച്ചുതകർത്തു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റതായി ഔദ്യോഗിക വിവരമില്ല.
അക്രമികൾ ഇഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ ആക്രമിക്കുന്നതിന്റെയും പൊലിസ് ഉദ്യോഗസ്ഥർ പ്രതിഷേധക്കാരെ പിടിച്ചുമാറ്റുന്നതിന്റെയും വീഡിയോകൾ സാമൂഹികമാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിക്കുന്നുണ്ട്.
തിരുവനന്തപുരത്ത് പിണറായി വിജയന്റെ വസതിക്ക് മുന്നിൽ ഇഡി പരിശോധനയ്ക്ക് എത്തിയതിനെത്തുടർന്ന് സമാനമായ രീതിയിൽ പ്രതിഷേധവും സംഘർഷങ്ങളും ഉണ്ടായിരുന്നു.
Kerala
പാലക്കാട്: മാസപ്പടിക്കേസിൽ സംസ്ഥാന സർക്കാർ ഇഡിയെ ദുരുപയോഗം ചെയ്തിട്ടില്ലെന്നു കായികമന്ത്രി ഒ.ജെ. ജനീഷ്. പാലക്കാട്ട് മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സർക്കാരിനെപ്പോലെ പ്രതിപക്ഷ എംഎൽഎമാരെ വേട്ടയാടാൻ ഇഡിയെ ഇങ്ങോട്ടു വിളിപ്പിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു. ജനീഷ് നീറോ ചക്രവർത്തിയെപ്പോലെയാണെന്ന ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോമിന്റെ പ്രസ്താവനയിൽ ചിന്തയുടെ പ്രയോഗം കൊള്ളാം എന്നായിരുന്നു ജനീഷിന്റെ പ്രതികരണം.
ഇഡിയുടെ കെണിയിൽ വീഴുന്ന അമിതാവേശം യുഡിഎഫ് സർക്കാരിനില്ലെന്നു ഷാഫി പറന്പിൽ എംപിയും ഒരു ചോദ്യത്തിനു മറുപടിയായി വ്യക്തമാക്കി. നിയമം നിയമത്തിന്റെ വഴിക്കുപോകും. ഏതൊരു സർക്കാരും ചെയ്യുന്ന കാര്യങ്ങളേ യുഡിഎഫ് സർക്കാരും ചെയ്തിട്ടുള്ളൂ. ചാടിപ്പുറപ്പെട്ട് എഫ്ഐആർ ഇട്ടതല്ല. നിയമോപദേശം തേടിയാണു ചെയ്യേണ്ട കാര്യങ്ങൾ ചെയ്തത്. ഞങ്ങൾക്ക് ആരെയും കുടുക്കണമെന്ന ചിന്തയില്ല. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുടുക്കാൻ സിബിഐയെ വിളിച്ചുവരുത്തിയത് പിണറായി വിജയൻ ആണെന്നും ഷാഫി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: എൻഫോഴ്സ് മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കത്തിന്റെ അടിസ്ഥാനത്തിൽ മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേയും മുൻ മന്ത്രി മുഹമ്മദ് റിയാസിനെതിരേയും അന്വേഷണം നടത്താനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിരോധിക്കാൻ സിപിഎം നീക്കം.
അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന നിലപാടിൽ തന്നെയാണു സിപിഎം. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ജില്ലാ കമ്മിറ്റികളുടെയും പ്രാദേശിക ഘടകങ്ങളുടെയും നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിക്കാനും അന്വേഷണത്തെ തുടർന്നു കേസെടുത്താൽ കോടതി വഴി നിയമപരമായി നേരിടാനും ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
മുതിർന്ന പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരേയുള്ള ഇഡിയുടെ നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന സിപിഎം കേന്ദ്ര കമ്മിറ്റിയുടെ നിലപാട് ഇന്നലെയും ജനറൽ സെക്രട്ടറി എം.എ. ബേബി ആവർത്തിച്ചു.
പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മുഹമ്മദ് റിയാസിനും ശക്തമായ പ്രതിരോധം തീർക്കണമെന്ന നിർദേശവും ജനറൽ സെക്രട്ടറി പാർട്ടി സംസ്ഥാന നേതൃത്വത്തിനു നൽകി. ഇഡിയുടെ കത്തിന്മേൽ സംസ്ഥാന സർക്കാർ അന്വേഷണം നടത്തുമെന്നു സിപിഎമ്മിന് ഉറപ്പുണ്ടായിരുന്നു. അങ്ങനെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചാൽ അതിനെ എങ്ങനെ നേരിടണമെന്ന കാര്യത്തിലും പാർട്ടി വ്യക്തത വരുത്തിയിരുന്നു.
സുപ്രീംകോടതിയിലെ തന്നെ മുതിർന്ന അഭിഭാഷകരുമായി പിണറായി വിജയനും സിപിഎം നേതൃത്വവും നിയമവശങ്ങളെക്കുറിച്ചു നേരത്തേതന്നെ സംസാരിച്ചിരുന്നു. അന്വേഷണഘട്ടത്തിൽ കോടതിയെ സമീപിക്കേണ്ടതില്ലെന്ന നിയമോപദേശമാണു പാർട്ടിക്കു ലഭിച്ചിട്ടുള്ളത്. കേസെടുത്താൽ മാത്രം കോടതിയിൽ ചോദ്യം ചെയ്യാമെന്നാണ് ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റിലും ധാരണയായിട്ടുള്ളത്.
National
ന്യൂഡൽഹി: മാസപ്പടി കേസിൽ ഇഡി ശിപാർശയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും കുടുംബത്തിനുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട സംസ്ഥാന സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി.
കേസ് നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കേസ് സിപിഎമ്മിനെതിരാണെന്ന് പറഞ്ഞ സിപിഎം ജനറൽ സെക്രട്ടറി കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള കേന്ദ്ര സർക്കാരിന്റെ വേട്ടയ്ക്ക് കേരള സർക്കാർ കൂട്ടുനിൽക്കുകയാണെന്നും ആരോപിച്ചു.
കോൺഗ്രസിന്റെ അഖിലേന്ത്യ നേതൃത്വം കേരളത്തിലെ സർക്കാരിന്റെ ഈ നടപടിയെ പിന്തുണയ്ക്കുമോയെന്ന് വ്യക്തമാക്കണമെന്നും എം.എ. ബേബി ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: മാസപ്പടി കേസിൽ ഇഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ പ്രാഥമികാന്വേഷണത്തിന് നിർദേശം നൽകിയതിൽ പ്രതികരണവുമായി പി.എ. മുഹമ്മദ് റിയാസ്. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
മുന്നോട്ട് പോയാലും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പൂർണ ആത്മവിശ്വാസത്തോടെ തന്നെ കാര്യങ്ങളെ നേരിടുമെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി. വിഷയത്തിൽ തനിക്കെതിരെ പ്രചരിച്ച വ്യാജ വാർത്തകളെ നിയമപരമായി നേരിടാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.
കോൺഗ്രസ് നേതാക്കളെ ചോദ്യം ചെയ്തപ്പോഴും റെയ്ഡുകൾ നടത്തിയപ്പോഴും ഇഡി നടപടികളെ എതിർത്ത പാർട്ടിയാണ് കോൺഗ്രസ്. എന്നാൽ അതേ ഇഡി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താനുള്ള തീരുമാനം കേരള സമൂഹം തീർച്ചയായും ചർച്ച ചെയ്യുമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരേ ഇഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണ വിഷയം മന്ത്രിസഭയിലും ചർച്ച ചെയ്തേക്കും.
വരുന്ന തിങ്കളോ ചൊവ്വയോ മുഖ്യമന്ത്രി വി.ഡി.സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും അടക്കമുള്ള പ്രധാന യുഡിഎഫ് നേതാക്കൾ ഇക്കാര്യം ചർച്ച ചെയ്യും. തുടർന്ന് ആവശ്യമെങ്കിൽ മന്ത്രിസഭയെ കൂടി അന്വേഷണ വിഷയം ബോധ്യപ്പെടുത്തിയ ശേഷമാകും പ്രഖ്യാപനമുണ്ടാകുക.
പിണറായി വിജയനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന ആവശ്യവും ഒരു വിഭാഗം നേതാക്കൾക്കുണ്ട്.
എന്നാൽ, സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഡയറയിൽ ചില മന്ത്രിമാർ അടക്കമുള്ളവരുടെ പേരുകൾ ഉള്ള സാഹചര്യത്തിൽ ഈ വിഷയത്തിൽ പിണറായി വിജയനെതിരേ അന്വേഷണം ആവശ്യമില്ലെന്ന നിലപാടാണ് ഭൂരിഭാഗം പേരും സ്വീകരിക്കുക.
Kerala
തിരുവനന്തപുരം: ഇഡിയുടെ കത്തിലെ പിണറായി വിജയനെതിരേയായ നടപടി യുഡിഎഫ് ഘടകകക്ഷി നേതാക്കൾ അടക്കം എല്ലാവരുമായി ചർച്ച നടത്തിയ ശേഷമാകും തീരുമാനിക്കുക. ഇതുസംബന്ധിച്ചു മുസ്ലിം ലീഗ് അടക്കമുള്ള പ്രധാന ഘടകകക്ഷി നേതാക്കളുമായി മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ചർച്ച നടത്തും.
പിണറായി വിജയനെതിരേ വിജിലൻസ് കേസെടുത്ത് അന്വേഷണം നടത്താനുള്ള സാധ്യത കുറവാണ്. പ്രാഥമികാന്വേഷണത്തിനാണ് സാധ്യത. നിയമോപദേശത്തിന്റെയും യുഡിഎഫിലെ പ്രധാന നേതാക്കളുടെ ചർച്ചകൾക്കും ശേഷമാകും പിണറായി വിജയന്റെ കാര്യത്തിൽ വിജിലൻസിന്റെ ഏത് അന്വേഷണം വേണമെന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
സിഎംആർഎൽ ഡയറിയിൽ രണ്ടു മന്ത്രിമാരുടെ പേരുള്ള സാഹചര്യത്തിൽ പിണറായി വിജയനെതിരേ കേസെടുത്ത് വിജിലൻസ് അന്വേഷണം വേണ്ടെന്നാണ് ഭൂരിഭാഗം യുഡിഎഫ് നേതാക്കളുടെയും അഭിപ്രായം. എജി നൽകിയ നിയമോപദേശത്തിലും പിണറായിക്കെതിരേ കേസെടുത്ത് അന്വേഷണം നടത്താൻ ആവശ്യമായ തെളിവ് ഇല്ലെന്നു വ്യക്തമാക്കിയിരുന്നു.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്നലെ തിരുവനന്തപുരത്തുണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിലായതിനാൽ ഇതുസംബന്ധിച്ച ചർച്ചകൾ നടന്നില്ല. വൈകുന്നേരത്തോടെ രമേശ് ചെന്നിത്തല ഹരിപ്പാട്ടേക്കു പോയി. ഇനി ചൊവ്വാഴ്ചയോടെ മാത്രമേ തിരുവനന്തപുരത്തു മടങ്ങിയെത്തുകയുള്ളൂ. മുഖ്യമന്ത്രിയും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും അടുത്ത ആഴ്ച മാത്രമേ തിരുവനന്തപുരത്ത് എത്തുകയുള്ളു. അതിനാൽ ഇക്കാര്യത്തിൽ തുടർ നടപടി വൈകാനാണ് സാധ്യത.
തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നാണ് ഇന്നലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞത്.
Kerala
കൊച്ചി: സിഎംആർഎൽ എക്സാലോജിക് കേസിൽ ഇഡി നൽകിയ റിപ്പോർട്ടിന്മേൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. എജി. ആഭ്യന്തരവകുപ്പിന് നിയമോപദേശം കൈമാറി. പിഎംഎൽഎ പ്രകാരം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇഡിയുടെ റിപ്പോർട്ട്.
25 പേജുള്ള വിശദമായ റിപ്പോർട്ട് ആണ് ഇഡി. നൽകിയത്. ഇതിലെ വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ മുഖ്യമന്ത്രി എന്ന നിലയ്ക്ക് കൈക്കൂലി വാങ്ങി. ഇതിന് മകളുടെ കമ്പനിയെ ഉപയോഗപ്പെടുത്തി എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളും ഇഡി സംസ്ഥാന പൊലിസ് മേധാവിക്ക് അയച്ച കത്തിൽ ഉണ്ടായിരുന്നു.
മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുഹമ്മദ് റിയാസ്, വീണ തുടങ്ങി 12-ലധികം പേർക്കെതിരേ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. ഇതിന്മേലാണ് എജി നിയമോപദേശം നൽകിയിരിക്കുന്നത്.
Kerala
തിരുവനനന്തപുരം: സിഎംആർഎൽ മാസപ്പടി കേസിൽ ഇഡി, സംസ്ഥാന പൊലിസ് മേധാവിക്കു നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻമന്ത്രിയും മരുമകനുമായ മുഹമ്മദ് റിയാസിനും എതിരേയുള്ള നടപടി ഇനിയും വൈകും.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇന്നലെ മടങ്ങിയെത്തിയെങ്കിലും ഇതുസംബന്ധിച്ച തീരുമാനം വൈകും.
മുഖ്യമന്ത്രി വി.ഡി. സതീശൻ ശനിയാഴ്ച ഡൽഹിയിൽ നിന്നു മടങ്ങിയെത്തിയ ശേഷം ചർച്ചകൾക്കുശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുകയുള്ളൂവെന്നാണു വിവരം.
തുടർന്നു നടത്തുന്ന ചർച്ചകൾക്കു ശേഷമാകും വിജിലൻസിന്റെ ഏതു തരത്തിലുള്ള അന്വേഷണം വേണം എന്ന കാര്യത്തിൽ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കുക.
ഹവാല ഇടപാടുമായി ബന്ധപ്പെട്ടു മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരേ മൊഴിയുണ്ടെന്നാണ് ഇഡി, സംസ്ഥാന പൊലിസ് മേധാവിക്കു നൽകിയ കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.
Kerala
കൊച്ചി: സിഎംആര്എല്-എക്സാലോജിക് കേസില് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരുതര ആരോപണവുമായി സിഎംആര്എല് എംഡി ശശിധരന് കര്ത്തയും ഉദ്യോഗസ്ഥരും. കേസില് ഇഡി ഭീഷണിപ്പെടുത്തി വ്യാജ മൊഴി രേഖപ്പെടുത്തുകയായിരുന്നു എന്നാണ് കര്ത്തയുടെയും ഉദ്യോഗസ്ഥരുടെയും വെളിപ്പെടുത്തല്.
ഇഡി ഉദ്യോഗസ്ഥര് ബലം പ്രയോഗിച്ച് വിരലടയാളം പതിപ്പിച്ചെന്നാണ് ശശിധരന് കര്ത്ത 2024ല് സഹോദരന് വഴി സമര്പ്പിച്ച മൊഴി പിന്വലിക്കല് സത്യവാഗ്മൂലത്തില് പറയുന്നത്. സേവനം നല്കാതെ ടി. വീണയ്ക്ക് പണം നല്കിയെന്ന് ശശിധരന് കര്ത്ത സമ്മതിച്ചെന്നാണ് ഇഡിയുടെ വാദം. ഇത് തള്ളുന്നതാണ് ശശിധരന് കര്ത്തയുടെ സത്യവാഗ്മൂലം.
സിഎംആര്എല് ചീഫ് ജനറല് മാനേജരും കമ്പനി സെക്രട്ടറിയുമായ പി. സുരേഷ് കുമാര്, ചീഫ് ഫിനാന്ഷ്യല് ഓഫിസര് കെ.എസ്. സുരേഷ് കുമാര് എന്നിവര് ഇഡി ഉദ്യോഗസ്ഥര് നടത്തിയത് നിയമവിരുദ്ധ സമീപനമാണെന്ന് കാണിച്ച് ഇഡി ഡയറക്ടര്ക്ക് ഔദ്യോഗികമായി നല്കിയ മൊഴി പിന്വലിക്കല് സത്യവാഗ്മൂലത്തിലും ഇഡി ഭീഷണിപ്പെടുത്തി വ്യാജ മൊഴി രേഖപ്പെടുത്തിയെന്ന് പറയുന്നുണ്ട്.
2024 ഏപ്രിലില് നടന്ന ചോദ്യം ചെയ്യലിനെ കുറിച്ച് മെയ് മാസത്തില് ആയിരുന്നു ഇഡി ഡയറക്ടര്ക്ക് കത്തയച്ചത്. ഇഡി നല്കിയ സമന്സിന്റെ അടിസ്ഥാനത്തില് ചോദ്യം ചെയ്യലിന് ഹാജരായ സമയത്ത് തങ്ങള്ക്ക് കടുത്ത പീഡനങ്ങളും നിയമവിരുദ്ധമായ നടപടികളും നേരിടേണ്ടി വന്നുവെന്ന് ഉദ്യോഗസ്ഥര് തങ്ങളുടെ മൊഴി പിന്വലിക്കല് പ്രസ്താവനയില് വ്യക്തമാക്കുന്നുണ്ട്.
എക്സാലോജിക് കമ്പനി സിഎംആര്എല്ലിന് സേവനങ്ങള് നല്കിയിട്ടുണ്ടെന്ന് സത്യസന്ധമായി മറുപടി നല്കിയപ്പോള് അത് തിരുത്തി പറയാന് ഉദ്യോഗസ്ഥര് സമ്മര്ദം ചെലുത്തിയെന്ന് പി. സുരേഷ് കുമാര് ആരോപിക്കുന്നു. ഇത് നിരസിച്ചതോടെ ഇഡി ഉദ്യോഗസ്ഥര് ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കാന് ശ്രമിക്കുകയും ചെയ്തു. ചോദ്യം ചെയ്യലിന്റെ ഭാഗമായി 24 മണിക്കൂറോളം ഇഡി ഓഫീസില് തടഞ്ഞുവച്ചു.
രാത്രി മുഴുവന് ഉറങ്ങാന് അനുവദിക്കാതെ പീഡിപ്പിച്ചതായി സിഎഫ്ഒ കെ.എസ്. സുരേഷ് കുമാറും പറയുന്നു. എക്സാലോജിക് കമ്പനിക്ക് സിഎംആര്എല് സേവനങ്ങള് നല്കിയിട്ടില്ലെന്നും രാഷ്ട്രീയക്കാര്ക്ക് നല്കാന് കമ്പനി വ്യാജ ചെലവുകള് കാണിച്ചു പണം ഉണ്ടാക്കിയെന്നും മൊഴി നല്കാന് ഉദ്യോഗസ്ഥര് നിര്ബന്ധിക്കുകയായിരുന്നു. ഇത് നിരസിച്ചപ്പോള് അറസ്റ്റ് ചെയ്യുമെന്നും ജാമ്യം ലഭിക്കില്ലെന്നും ഭീഷണിപ്പെടുത്തി. ഇതോടെ ഉദ്യോഗസ്ഥര് ആവശ്യപ്പെട്ട പ്രസ്താവനകളില് ഒപ്പിടേണ്ടി വന്നുവെന്നാണ് ഉദ്യോഗസ്ഥര് ആരോപിക്കുന്നത്.
Kerala
കൊച്ചി: സിഎംആര്എല് എക്സാലോജിക് കേസില് ഇഡിക്കെതിരേ ഗുരുതര ആരോപണവുമായി സിഎംആര്എല് ഉദ്യോഗസ്ഥര്. കേസില് ഇഡി ഭീഷണിപ്പെടുത്തി വ്യാജ മൊഴി രേഖപ്പെടുത്തുകയായിരുന്നുവെന്നാണ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്.
കൊച്ചിന് മിനറല്സ് ആന്ഡ് റൂട്ടൈല് ലിമിറ്റഡിലെ (സിഎംആര്എല്) ചീഫ് ജനറല് മാനേജരും കമ്പനി സെക്രട്ടറിയുമായ പി. സുരേഷ് കുമാര്, ചീഫ് ഫിനാന്ഷ്യല് ഓഫിസര് കെ.എസ്. സുരേഷ് കുമാര് എന്നിവര് ഇഡി ഉദ്യോഗസ്ഥര് നടത്തിയത് നിയമവിരുദ്ധ സമീപനമാണെന്നു കാണിച്ച് ഇഡി ഡയറക്ടര്ക്ക് ഔദ്യോഗികമായി നല്കിയ റിട്രാക്ഷന് സ്റ്റേറ്റ്മെന്റിലാണ് (മൊഴി പിന്വലിക്കല് പ്രസ്താവന) ഇതു വ്യക്തമാക്കിയിട്ടുള്ളത്. 2024 ഏപ്രിലില് നടന്ന ചോദ്യം ചെയ്യലിനെക്കുറിച്ച് മേയിലായിരുന്നു ഇഡി ഡയറക്ടര്ക്ക് കത്തയച്ചത്.
2024 ഏപ്രിലില് ഇഡി നല്കിയ സമന്സിന്റെ അടിസ്ഥാനത്തില് ചോദ്യം ചെയ്യലിനു ഹാജരായ സമയത്ത് തങ്ങള്ക്ക് കടുത്ത പീഡനങ്ങളും നിയമവിരുദ്ധമായ നടപടികളും നേരിടേണ്ടിവന്നുവെന്ന് ഉദ്യോഗസ്ഥര് തങ്ങളുടെ മൊഴി പിന്വലിക്കല് പ്രസ്താവനയില് വ്യക്തമാക്കുന്നു.
എക്സാലോജിക് കമ്പനി സിഎംആര്എല്ലിന് സേവനങ്ങള് നല്കിയിട്ടുണ്ടെന്ന് സത്യസന്ധമായി മറുപടി നല്കിയപ്പോള് അതു തിരുത്തിപ്പറയാന് ഉദ്യോഗസ്ഥര് സമ്മര്ദം ചെലുത്തിയെന്ന് പി. സുരേഷ് കുമാര് ആരോപിക്കുന്നു. ഇതു നിരസിച്ചതോടെ ഇഡി ഉദ്യോഗസ്ഥര് ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കാന് ശ്രമിക്കുകയും ചെയ്തു.
ചോദ്യംചെയ്യലിന്റെ ഭാഗമായി 24 മണിക്കൂറോളം ഇഡി ഓഫീസില് തന്നെ തടഞ്ഞുവച്ച് രാത്രി മുഴുവന് ഉറങ്ങാന് അനുവദിക്കാതെ പീഡിപ്പിച്ചതായി സിഎഫ്ഒ കെ.എസ്.സുരേഷ് കുമാറും പറയുന്നു.
സിഎംആര്എല് മാനേജിംഗ് ഡയറക്ടര് എസ്.എന്. ശശിധരന് കര്ത്തയുടെ വസതിയില് നടന്ന ചോദ്യംചെയ്യലിലും ഇഡി ഉദ്യോഗസ്ഥര് സമാനമായ രീതിയിലാണു പെരുമാറിയതെന്ന് ഉദ്യോഗസ്ഥര് ആരോപിക്കുന്നു.
Kerala
കോഴിക്കോട്: സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിൽ തനിക്കെതിരെയും വിമർശനം ഉയർന്നുവെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. വർഗീയ ശക്തികൾക്കെതിരെയും കേന്ദ്ര ഏജൻസിയായ ഇഡിക്കെതിരെയും ശക്തമായ പോരാട്ടത്തിനും പ്രചാരണങ്ങൾക്കും നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ചേർന്ന സിപിഎം വിശാല യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സംസ്ഥാന സെക്രട്ടറി. മൂന്ന് പ്രധാന പ്രമേയങ്ങൾ യോഗം അംഗീകരിച്ചതായും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
പാർട്ടിയെ തകർക്കുക എന്ന ലക്ഷ്യത്തോടെ മാധ്യമങ്ങളെക്കൂടി കൂട്ടുപിടിച്ച് ഇഡി കള്ളപ്രചാരണങ്ങൾ നടത്തുകയാണെന്നും എസ്എഫ്ഐ പ്രവർത്തകരുടെ വീടുകളിൽ പോലും റെയ്ഡ് നടത്തുന്ന ഇഡിയുടെ കടന്നാക്രമണങ്ങളെ പാർട്ടി ഒറ്റക്കെട്ടായി പ്രതിരോധിച്ച് തോൽപിക്കുമെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Kerala
കോഴിക്കോട്: പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസിനുമെതിരായ ഇഡി അന്വേഷണങ്ങൾക്കെതിരെ സിപിഎം സംസ്ഥാന സമിതി യോഗം പ്രമേയം പാസാക്കി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജുവാണ് പ്രമേയം അവതരിപ്പിച്ചത്.
തെരഞ്ഞെടുപ്പ് പരാജയം പ്രധാന ചർച്ചാവിഷയമാക്കണമെന്നും ഇഡി വിഷയത്തിലേക്ക് ശ്രദ്ധ തിരിക്കേണ്ടതില്ലെന്നുമായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. എന്നാൽ യോഗത്തിന്റെ അവസാന ദിവസം മുഹമ്മദ് റിയാസിനെതിരായ ഇഡി വിവരങ്ങൾ പുറത്തുവന്നത് രാഷ്ട്രീയമായി പ്രതിരോധിച്ചില്ലെങ്കിൽ തിരിച്ചടിയാകുമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അഭിപ്രായമുയർന്നു.
ഈ നിർദ്ദേശം പോളിറ്റ് ബ്യൂറോ അംഗങ്ങളെ അറിയിച്ച ശേഷം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മറുപടി പറയുന്നതിനിടയിലാണ് പ്രമേയം അവതരിപ്പിച്ച് പാസാക്കിയത്. ഇഡി നീക്കം വിശാല സംസ്ഥാന സമിതിയിൽ തന്നെ ചെറുത്തില്ലെങ്കിൽ പുറത്ത് അത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന അഭിപ്രായമാണ് ചില നേതാക്കൾ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കുവച്ചു.
Kerala
കൊച്ചി: സിഎംആര്എല്എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില് സിഎംആര്എല് ജനറല് മാനേജര് മനോഹര് ദാസ് ഇന്ന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നില് ഹാജരാകും. കേസുമായി ബന്ധപ്പെട്ട് കൂടുതല് വിവരങ്ങള് തേടുന്നതിനായാണ് ഇഡി നോട്ടീസ് നല്കിയത്.
മാസപ്പടി നല്കിയ കാലയളവിലെ സിഎംആര്എലിന്റെ രണ്ട് മുന് ഓഡിറ്റര്മാരെ ഇഡി തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്തിരുന്നു. ഓഡിറ്റ് റിപ്പോര്ട്ടുകളുമായി ബന്ധപ്പെട്ട കൂടുതല് വിവരങ്ങളും വിശദീകരണങ്ങളുമാണ് അന്വേഷണ സംഘം തേടിയത്.
കേസില് ആദ്യഘട്ട കുറ്റപത്രം സമര്പ്പിക്കുന്നതിന് മുന്നോടിയായുള്ള അന്തിമഘട്ട ചോദ്യം ചെയ്യലാണ് ഇഡി നടത്തുന്നത്. കുറ്റപത്രത്തിന്റെ കരട് ഉടന് ദക്ഷിണമേഖലയുടെ ചുമതലയുള്ള ചെന്നൈ സ്പെഷല് ഡയറക്ടര്ക്ക് കൈമാറുമെന്നാണ് വിവരം. ഡെപ്യൂട്ടി ലീഗല് അഡ്വൈസറുടെ പരിശോധനയ്ക്കും അംഗീകാരത്തിനും ശേഷം എറണാകുളം പിഎംഎല്എ കോടതിയില് കുറ്റപത്രം സമര്പ്പിക്കുമെന്നാണ് സൂചന.
സിഎംആര്എല് എംഡി എസ്.എന്. ശശിധരന് കര്ത്ത, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള് ടി. വീണ എന്നിവരടക്കം 12 പേരാണ് നിലവില് കേസിലെ പ്രതികള്.
Kerala
കണ്ണൂർ: മാസപ്പടി കേസിൽ പിണറായി വിജയനെ പിന്തുണച്ച് ടി.കെ.ഗോവിന്ദൻ എംഎൽഎ. പിണറായിക്ക് മകള് മുഖേന മൂന്ന് കോടി വാങ്ങേണ്ട ആവശ്യമില്ലെന്ന് ടി.കെ.ഗോവിന്ദൻ പറഞ്ഞു. ബിജെപിക്ക് ആളെ ചേര്ക്കുന്ന പണിയാണ് ഇഡി ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്രസര്ക്കാരിന്റെ ആയുധം നിലവാരം ഇല്ലാത്ത ഏജന്സിയാണെന്നും ഇഡിയുടേത് രാഷ്ട്രീയ പക പോക്കാലാണെന്നും എംഎല്എ പറഞ്ഞു. കേസില് പിണറായിക്കെതിരെ അന്വേഷണം നടക്കട്ടെയെന്നും കുറ്റമുണ്ടെങ്കില് ശിക്ഷിക്കട്ടെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇഡി പറയുന്ന കാര്യങ്ങള് അന്നം തിന്നുന്നവര്ക്ക് വിശ്വസിക്കാന് സാധിക്കില്ലെന്നും ടി.കെ.ഗോവിന്ദൻ വ്യക്തമാക്കി. അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെ എംഎല്എ രൂക്ഷവിമർശനം ഉന്നയിച്ചു.
സംസ്ഥാന സെക്രട്ടറി പരമ യോഗ്യന് ആണെന്ന നിലപാട് തനിക്കില്ലെന്ന് പറഞ്ഞ എംഎൽഎ സംസ്ഥാന സെക്രട്ടറിയാകാന് യോഗ്യതയുള്ള നിരവധി ആളുകള് പാര്ട്ടിയിലുണ്ടെന്നും കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: മാസപ്പടി കേസിൽ ചോദ്യം ചെയ്യലിനായി സിഎംആർഎൽ ഉദ്യോഗസ്ഥർ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകണം. ഇന്നും നാളെയുമായി രണ്ടാംഘട്ട ചോദ്യം ചെയ്യൽ പൂർത്തിയാക്കാനാണ് നീക്കം. വീണാ വിജയനെ ഇത്തവണ ചോദ്യം ചെയ്യേണ്ടതില്ലെന്നാണ് തീരുമാനം.
നേരത്തെ രണ്ട് തവണ കേസിൽ വീണയെ ചോദ്യം ചെയ്തിരുന്നു. അതേസമയം ഇഡിയുടെ കത്തിൽ കേസെടുക്കുന്നതിൽ എജിയും ഡിജിപിയും സർക്കാരിന് വൈകാതെ സംയുക്ത നിയമോപദേശം നൽകും.
Kerala
കോഴിക്കോട്: പിണറായി വിജയനും മകള് വീണയ്ക്കും മരുമകന് മുഹമ്മദ് റിയാസിനും എതിരേ ഉയര്ന്ന മാസപ്പടി ആരോപണങ്ങളും ഇഡിയുടെ കണ്ടെത്തലുകളും സിപിഎമ്മിനെ പിടിച്ചുകുലുക്കിയെങ്കിലും ഈ വിഷയവുമായി ബന്ധപ്പെട്ട് പാര്ട്ടിയില് നേതൃമാറ്റം എന്ന അജന്ഡയേ ഇല്ലെന്നു സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്.
ഒന്നേകാല് മണിക്കൂര് നീണ്ട ഉദ്ഘാടന പ്രസംഗത്തിലാകട്ടെ ഇഡിയെ പരാമര്ശിക്കാതെ ജനറല് സെക്രട്ടറി എം.എ. ബേബിയും.
പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി നീക്കം പാര്ട്ടിക്കെതിരായ നീക്കമെന്ന നിലപാടിലൂന്നിയാണ് സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിലെ ചര്ച്ചകള് പുരോഗമിക്കുന്നത്.
Kerala
കണ്ണൂർ: ഇഡി ആരോപണത്തിന്റെ ദിശ മാറ്റുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സേവനം നൽകാതെ എക്സാലോജിക്കിന് പണം നൽകിയെന്നും ഇതുവഴി സിഎംആര്എല്ലിന് സാമ്പത്തികനഷ്ടമുണ്ടായി എന്നുമായിരുന്നു ആരോപണം.
ഇതിനു വിരുദ്ധമായി സിഎംആര്എല്ലിന് മുഖ്യമന്ത്രി എന്ന നിലയിൽ നൽകിയ ആനുകൂല്യത്തിന്റെ കൈക്കൂലിയാണ് 3.28 കോടി എന്നാണ് ഇഡിയുടെ പുതിയ ഭാഷ്യമെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരേയുള്ള ആരോപണങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും സിപിഎം ജില്ലാ ആസ്ഥാനത്ത് വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ പിണറായി വ്യക്തമാക്കി.
മുഖ്യമന്ത്രിയായ ഞാൻ എന്ത്, ആർക്ക് വഴിവിട്ട സഹായം നൽകി എന്നു പറയണം. ഇഡിയുടെ അന്വേഷണം എന്നിലേക്കെത്തിക്കാനാകുമോ എന്ന പരീക്ഷണമാണിപ്പോൾ നടക്കുന്നത്. പുതിയൊരു ക്രിമിനൽ കേസിന്റെ വാതിൽ തുറക്കാനാണ് ശ്രമം. ഇത് വ്യക്തിപരമായിട്ടുള്ള ആരോപണമായല്ല കാണുന്നത്. തന്റെ പ്രസ്ഥാനത്തെ തകർക്കാനാണ് ശ്രമം. എത്രതന്നെ കടുത്ത, നീചമായ ആരോപണം നടത്തിയാലും ഞങ്ങൾ തളരില്ല. കേരള ഹൈക്കോടതി തെളിവില്ലെന്ന് പറഞ്ഞതാണ്. നിയമത്തെ രാഷ്ട്രീയ ആയുധമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.
കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി എൽഡിഎഫിന് തുടർഭരണം ലഭിച്ചതിന് പിന്നാലെ, എൽഡിഎഫിനെയും സിപിഎമ്മിനെയും തകർക്കുകയെന്ന ലക്ഷ്യത്തോടെ വലതുപക്ഷ ശക്തികൾ ഒന്നിച്ചണിനിരന്ന് സംഘടിത ആക്രമണം നടത്തുകയായിരുന്നു. ഇഡി രാഷ്ട്രീയ ലക്ഷ്യത്തോടെ ആരോപണം ഉന്നയിക്കുകയാണ്. അതിനുവേണ്ടി വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നും പിണറായി വിജയൻ ആരോപിച്ചു. സാധാരണ കത്തയച്ചാൽ അപ്പോൾതന്നെ പുറത്തു വരില്ല. അതെങ്ങനെ പുറത്തായി. ഇഡി തന്നെ കത്ത് പുറത്തു കൊടുക്കുന്ന സ്ഥിതിയാണ്. തനിക്ക് ഇഡിയുടെ ഒരു കത്തും ലഭിച്ചിട്ടില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി.
സിപിഎമ്മിനെ തകർക്കാൻ ബിജെപിയും കോൺഗ്രസും കൈ കോർക്കുകയാണ്. ഇത്തരക്കാരോട് സഹതാപമേ ഉള്ളൂ. 2021ലെ തെരഞ്ഞെടുപ്പിന് മുന്പുതന്നെ കേന്ദ്രം ഭരിക്കുന്ന ബിജെപിയും സംസ്ഥാനത്തെ യുഡിഎഫും സർക്കാരിനെതിരേ ഏകോപനത്തിൽ എത്തിയിരുന്നു. യുഡിഎഫിന് ഭരണം ലഭിച്ചതോടെ എൽഡിഎഫിനെ തകർക്കാൻ ഇരുവിഭാഗവും കടുത്ത മത്സരത്തിലാണ് ഏർപ്പെട്ടിരിക്കുന്നത്. ഇത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത പരിപാടിയായി മാറി. തന്നെ രാഷ്ട്രീയമായി തേജോവധം ചെയ്യാനാണിപ്പോൾ ശ്രമമെന്നും ഉണ്ടായില്ലാ വെടി പൊട്ടിച്ചാൽ ഞങ്ങൾ ഞെട്ടിപ്പോകുമെന്ന് കരുതേണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.
ഇഡിക്കു മുന്നിൽ വീണ എല്ലാം സമ്മതിച്ചു എന്നത് ശുദ്ധ നുണയും പച്ചക്കള്ളവുമാണ്. റെഡ്ബുക്ക് എന്നൊക്കെ പറയുന്നത് തികഞ്ഞ അസംബന്ധമാണെന്നും പിണറായി പറഞ്ഞു. ഇഡി പറയുന്നതും മനസിൽ ആലോചിക്കുന്നതും സ്വന്തം വാർത്തകളാക്കി ഞങ്ങൾക്കെതിരേ നിരന്തര പ്രചാരണം നടത്തുന്ന വലതുപക്ഷ മാധ്യമങ്ങളും എല്ലാ കാര്യങ്ങളും ഓർക്കുന്നത് നല്ലതാണെണ മുന്നറിയിപ്പും പിണറായി നല്കി.
വൈദ്യുതി വകുപ്പിൽ കെടുകാര്യസ്ഥത
കേന്ദ്രത്തിൽനിന്ന് വൈദ്യുതി ലഭിക്കാത്ത പ്രശ്നം മുമ്പും ഉണ്ടായിട്ടുണ്ട്. അപ്പോൾ എൽഡിഎഫ് കൈ കെട്ടി നിൽക്കാതെ പരിഹരിക്കുകയാണ് ചെയ്തതെന്ന് വൈദ്യുതി പ്രതിസന്ധിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി പിണറായി വിജയൻ പറഞ്ഞു.
സർക്കാർ നിസഹായാവസ്ഥയിലാണ്. വൈദ്യുതിമന്ത്രിക്കുപോലും ഒന്നും പറയാനാകാത്ത സ്ഥിതിയാണ്. കെടുകാര്യസ്ഥതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും പിണറായി പറഞ്ഞു.
Kerala
കണ്ണൂർ: എന്നെ കുറ്റക്കാരനാക്കാൻ രാഷ്ട്രീയപരമായ തിരക്കഥ മതിയാവില്ലെന്നും നിയമപരമായി നിലനിൽക്കുന്ന തെളിവുകൾ വേണമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കോടതികൾ പോലും തള്ളിയ കേസാണ് ഇപ്പോൾ ഉയർത്തിക്കൊണ്ടുവരുന്നത്. ഇത് വ്യക്തിപരമായ ആക്രമണമായി കരുതുന്നില്ല. പ്രസ്ഥാനത്തെ തകർക്കാനുള്ള കടന്നാക്രമണമാണ്. ഉണ്ടയില്ലാ വെടിപൊട്ടുന്നത് കേട്ട് ഞങ്ങൾ ഞെട്ടിപ്പൊയെന്ന് വലതുപക്ഷം കരുതേണ്ടെന്നും അദ്ദേഹം കണ്ണൂരിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇഡി രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത്. എനിക്ക് ഇഡിയുടെ യാതൊരു കത്തും ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിയായിരുന്ന കാലത്ത് സിഎംആർഎലിന് വഴിവിട്ട ഒരു ആനുകുല്യവും നൽകിയിട്ടില്ല. ഇക്കാര്യത്തിൽ യാതൊരു സംശയവുമില്ല. അങ്ങനെ നൽകിയെന്ന് തെളിയിക്കുന്ന എന്തെങ്കിലും രേഖ ഹാജരാക്കപ്പെട്ടിട്ടുമില്ല.
ഇഡി നിരത്തുന്ന ആരോപണത്തിന്റെ സ്വഭാവത്തിൽ ഇപ്പോൾ മാറ്റം വന്നിട്ടുണ്ട്. സിഎംആർഎലിന് യാതൊരു സേവനവും ലഭിക്കാതെ എക്സാലോജിക് പണം നൽകിയെന്നായിരുന്നു നേരത്തെ ഇഡി പറഞ്ഞിരുന്നത്. സിഎംആർഎലിന് വഴിവിട്ട സഹായങ്ങൾ നൽകിയതിന് മുഖ്യമന്ത്രിക്ക് നൽകിയ കൈക്കൂലിയെന്നാണ് പുതിയ ഭാഷ്യം. ഒരേ ഇടപാടിനെക്കുറിച്ച് ഒരേ അന്വേഷണ സംവിധാനം രണ്ടു വാദങ്ങൾ ഉയർത്തുന്നു. ഏതിലാണ് ഉറച്ചുനിൽക്കുന്നതെന്ന് അവർ തന്നെ വ്യക്തത വരുത്തണം.
പുതിയ ആരോപണങ്ങൾ ഇഡി തന്നെ പുറത്തുവിടുന്നു. അഴിമതി നിരോധനനിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുണമെന്ന ആവശ്യപ്പെട്ട് ഇഡി ഡിജപിക്ക് കത്ത് നൽകി. 25 പേജുള്ള റിപ്പോർട്ടാണ് കൈമാറിയതെന്നാണ് മാധ്യങ്ങളിൽ നിന്നറിഞ്ഞത്. സാധാണനിലയ്ക്ക് സംസ്ഥാന പൊലിസ് മേധാവിക്ക് ഇഡി കത്തയച്ചാൽ അപ്പോൾ തന്നെ പുറത്തുവരില്ല. ഇഡി തന്നെ അത്തരം കാര്യങ്ങൾ പുറത്തുകൊടുക്കുന്ന സ്ഥിതിയായി. എന്നെക്കുറിച്ച് അതിൽ പരാമർശമൊന്നുമില്ല. എനിക്കൊരു കത്തും ലഭിച്ചിട്ടില്ല.
സെക്രട്ടറി ആകും മുന്പ് തനിക്കുനേരെ കടന്നാക്രമണങ്ങൾ ഉണ്ടായി. സിപിഎമ്മിനെ തകർക്കാൻ ശ്രമിക്കുന്നവരോട് സഹതാപം മാത്രമേയുള്ളൂ. തകർത്തുകളയാമെന്ന് ദുർമോഹം ആർക്കും വേണ്ട. 2016ൽ അധികാരത്തിൽ വന്നപ്പോൾ മനുഷ്യത്വരഹിതമായ ആക്രമണങ്ങൾ ഉണ്ടായി. സംഘടിത ആക്രമണമാണ് ഉണ്ടായത്. കോവിഡ് കാലത്തെ എല്ലാവരും ഒന്നിച്ചുനിന്ന് നേരിട്ടപ്പോൾ മുൻകരുതൽ പോലും അട്ടിമറിക്കുന്ന ഇടപെടൽ ഉണ്ടായി.
2021ലെ തെരഞ്ഞെടുപ്പിന് മുന്പേ എൽഡിഎഫ് സർക്കാരിനെതിരേ യുഡിഎഫും ബിജെപിയും ഒന്നിച്ചാക്രമിക്കുന്ന രീതി ഉയർന്നു. എല്ലാ വലതുപക്ഷ ശക്തികളും എൽഡിഎഫിനെതിരെ അണിനിരന്നു. സംഘടിത ആക്രമണം ആരംഭിച്ചു. കേന്ദ്രം ഭരിക്കുന്ന ബിജെപിയും പ്രതിപക്ഷത്തുള്ള യുഡിഎഫും ആക്രമണത്തിൽ കടുത്ത മത്സരത്തിൽ ഏർപ്പെട്ടു.
2026ൽ യുഎഡിഎഫ് അധികാരത്തിലെത്തിയതോടെ ഒരു മാറ്റം ഇക്കാര്യങ്ങളിൽ വരുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആക്രമണം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത പരിപാടിപാടിയി മാറി. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പങ്കാളിത്തം കേന്ദ്ര സർക്കാർ ആവശ്യപ്പെടുന്ന നിലയിലേക്കെത്തി. ഇങ്ങനെയാണ് ഇഡിയുടേതെന്ന് പറയുന്ന ചില പേജുകളും ആരോപണങ്ങളും ഉയർന്നതെന്ന് പിണറായി പറഞ്ഞു.
National
ഡെറാഢൂൺ: ഉത്തരാഖണ്ഡിൽ കോൺഗ്രസിന് തിരിച്ചടിയായി മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് പാർട്ടി പദവികളിൽനിന്ന് രാജി പ്രഖ്യാപിച്ചു. പേഴ്സണൽ അസിസ്റ്റന്റിന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡിൽ പണവും സ്വർണവും പിടിച്ചെടുത്തതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പടിയിറക്കം.
ഉത്തരാഖണ്ഡ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം, കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവ് തുടങ്ങിയ പ്രധാന പദവികളാണ് ഹരീഷ് റാവത്ത് ഒഴിഞ്ഞത്. പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന ഒരു വിവാദത്തിനും കാരണക്കാരനാകാൻ താനാഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അദ്ദേഹം രാജി സമർപ്പിച്ചത്.
2016-ലെ ഉത്തരാഖണ്ഡ് സബോർഡിനേറ്റ് സർവീസ് സെലക്ഷൻ കമ്മീഷൻ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഹരീഷ് റാവത്തിന്റെ പിഎയായ ചന്ദൻ സിംഗ് ജീനയുടെ വീട്ടിൽ ഇഡി പരിശോധന നടത്തിയത്.
റെയ്ഡിൽ 32 ലക്ഷം രൂപയും വലിയതോതിൽ സ്വർണവും ആഡംബര വാച്ചുകളും പിടിച്ചെടുത്തത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. എന്നാൽ പിഎയ്ക്കെതിരെയുള്ള ആരോപണങ്ങൾ വിശ്വസിക്കാൻ പ്രയാസമുണ്ടെന്നും വരുംദിവസങ്ങളിൽ സത്യം പുറത്തുവരുമെന്നുമാണ് ഹരീഷ് റാവത്തിന്റെ പ്രതികരണം.
രാജ്യത്ത് കോൺഗ്രസും രാഹുൽ ഗാന്ധിയും അഴിമതിക്കെതിരായ ശക്തമായ പോരാട്ടം നടത്തുമ്പോൾ, താനുമായി ബന്ധപ്പെട്ട വിവാദങ്ങൾ പാർട്ടിയെ ദുർബലപ്പെടുത്താൻ ഇടയാക്കരുത് എന്ന ബോധ്യത്തിലാണ് പദവികൾ ഒഴിയുന്നതെന്ന് ഹരീഷ് വ്യക്തമാക്കി.
National
ബംഗളൂരു: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മൂന്നോ നാലോ മന്ത്രിമാരെക്കൂടി ലക്ഷ്യമിട്ടേക്കാമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ.
പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയുടെ വസതിയിൽ നടന്ന ഇഡി റെയ്ഡ് രാഷ്ട്രീയപ്രേരിതമാണെന്ന് അദ്ദേഹം ആരോപിച്ചു. വ്യാഴാഴ്ച രാത്രിയിൽ ജാർക്കിഹോളിയെ മുഖ്യമന്ത്രി സന്ദർശിച്ചിരുന്നു.
Kerala
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡിജിപിക്കു നൽകിയ കത്തിൽ അന്വേഷണ തീരുമാനം നീളുന്നു.
മാസപ്പടി കേസിൽ പിണറായി വിജയനെയും മന്ത്രിയായിരുന്ന മുഹമ്മദ് റിയാസിനെയും പ്രതി ചേർത്ത് കേസെടുക്കാൻ ഇവർക്കെതിരേ നേരിട്ടുള്ള മൊഴികളും തെളിവുകളും ഇല്ലെന്നാണ് അഡ്വക്കേറ്റ് ജനറൽ (എജി) ആഭ്യന്തര വകുപ്പിനെ അറിയിച്ചിട്ടുള്ളത്.
വിശദമായി പരിശോധിച്ചാൽ മാത്രമേ ഇതു സംബന്ധിച്ചു കൂടുതൽ തെളിവുകൾ ഉണ്ടോ എന്നു വ്യക്തമാകുകയുള്ളൂവെന്നും ഇതിനായി ഏതാനും ദിവസങ്ങൾ കൂടി വേണ്ടിവരുമെന്നുമാണ് എജി അറിയിച്ചിട്ടുള്ളത്.
സിഎംആർഎല്ലിൽ നിന്നു മാസപ്പടി വാങ്ങിയതിൽ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനും മന്ത്രിയായിരുന്ന മുഹമ്മദ് റിയാസിനുമെതിരേ പ്രത്യക്ഷത്തിൽ തെളിവുകൾ ഇല്ലെന്നാണ് പ്രാഥമിക അനുമാനം. എജിയുടെ നിയമപരിശോധനയ്ക്കു ശേഷം മാത്രമേ ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കാനാകൂ. നേരത്തേ കണ്ടെത്തി കോടതിയിൽ ഹാജരാക്കിയ തെളിവുകളും മൊഴികളുമാണ് ഇഡിയുടെ കത്തിലുള്ളത്.
മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളിൽനിന്നു പിടിച്ചെടുത്തതെന്നു പറയുന്ന റെഡ് ബുക്കിലെ വിവരങ്ങൾ ഇഡി നേരത്തേ കോടതിയിൽ ഹാജരാക്കിയിരുന്നു. വീണയുടെ ബാങ്ക് സ്റ്റേറ്റ്മെന്റുകളിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിയാസിന്റെ സുഹൃത്തുക്കളുടെ കോഴിക്കോട്ടെ വീടുകളിൽ ഇഡി അന്നു പരിശോധന നടത്തിയത്. ഇതിൽനിന്നു കണ്ടെത്തിയ വിവരങ്ങളാണ് റെഡ് ബുക്കിലേതെന്ന് ഇപ്പോൾ സർക്കാരിനു കൈമാറിയ കത്തിലും പറയുന്നു. ഇതുസംബന്ധിച്ച വിവരങ്ങൾ ഇഡി നേരത്തേ കോടതിയിലും ഹാജരാക്കിയിരുന്നു.
സിഎംആർഎല്ലിൽനിന്നു പലപ്പോഴായി ടി. വീണ കൈപ്പറ്റിയ 3.28 കോടി രൂപ ബാങ്ക് വഴിയാണ് റിയാസിന്റെ സുഹൃത്തുക്കൾക്ക് കൈമാറിയത്. ഈ തുക മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനും മന്ത്രിയായിരുന്ന റിയാസിനും വേണ്ടി വീണ കൈപ്പറ്റിയതെന്നാണ് ഇഡിയുടെ അനുമാനം. എന്നാൽ, ഇത് പിണറായിക്കു വേണ്ടിയുള്ളതാണെന്നു തെളിയിക്കാനുള്ള തെളിവുകളും മൊഴികളും കത്തിൽ ഇല്ലെന്നാണ് വിവരം.
സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ മൊഴിയിലും പിണറായി വിജയനു വേണ്ടിയാണ് വീണയ്ക്ക് തുക കൈമാറിയതെന്നു പറയുന്നില്ല. കന്പനിയുടെ മുൻ ചീഫ് ഫിനാൻസ് ഓഫീസറായിരുന്ന സുരേഷിന്റെ മൊഴിയിൽ മാത്രമാണ് പിണറായി വിജയനും റിയാസിനും വേണ്ടിയാണ് വീണയ്ക്ക് മാസപ്പടി നൽകിയതെന്നു വ്യക്തമാക്കുന്നത്.
തെളിവുകളും മൊഴികളും അനുകൂലമല്ലാത്തതാണ് വിജിലൻസ് കേസെടുത്ത് അന്വേഷണം നടത്താനുള്ള നിയമോപദേശം നീളാൻ കാരണമാകുന്നത്. എന്നാൽ, നിയമോപദേശത്തിനു ശേഷം മാത്രമേ സർക്കാർ തുടർ തീരുമാനം എടുക്കുകയുള്ളൂ. വിജിലൻസിന്റെ പ്രാഥമിക പരിശോധനയ്ക്കാകും സാധ്യത ഏറെയുള്ളത്.
എന്നാൽ, മാസപ്പടി കേസിൽ ഇഡി നൽകിയ കത്ത് അതീവ ഗൗരവമുള്ളതാണെന്നും അന്വേഷണം നടത്താതിരിക്കാൻ സർക്കാരിനു കഴിയില്ലെന്നും കെപിസിസി യോഗത്തിലും മുഖ്യമന്ത്രി വി.ഡി. സതീശൻ ആവർത്തിച്ചു. ശശിധരൻ കർത്തയുടെ മാസപ്പടി ഡയറിയിൽ ഇപ്പോഴത്തെ ചില മന്ത്രിമാരുടെ പേരുള്ളതിനാൽ വിജിലൻസിന്റെ കേസെടുത്തുള്ള അന്വേഷണത്തിനെ പലരും എതിർക്കുന്ന സാഹചര്യവുമുണ്ട്.
Kerala
തിരുവനന്തപുരം: രാഷ്ട്രീയ ലക്ഷ്യംവച്ച് എന്ത് വൃത്തികേട് ചെയ്യാനും ഇഡിക്ക് മടിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. 1956 ൽ രൂപപ്പെടുത്തിയ ഒരു സംവിധാനം ആണ് ഇഡി. ഇഡിക്ക് വലിയ അധികാര അവകാശങ്ങളൊന്നും ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കള്ളപ്പണം വരുന്നതെങ്ങനെ എന്ന് വിലയിരുത്തലായിരുന്നു ഇഡിയുടെ പണി. പി. ചിദംബരത്തിന്റെ കാലത്താണ് ഇഡിക്ക് എന്തിലും ഇടപെടാനുള്ള അവകാശം നൽകിയത്. ആ ചിദംബരത്തിന് തന്നെ പിന്നീട് പണിയായി. വേണ്ടതിലും വേണ്ടാത്തതിലും ഇടപെടാനുള്ള അവകാശം ഇഡിക്ക് ഉണ്ടോ എന്ന് കോടതി പരിഗണിക്കുകയാണ്. പുതിയ കേസ് പിണറായിക്കെതിരെ എടുക്കാനാണ് നീക്കമെന്നും ഗോവിന്ദൻ പറഞ്ഞു.
കരുവന്നൂർ ബാങ്കാണ് ഏറ്റവും വലിയ ഉദാഹരണം. മാനേജറും സെക്രട്ടറിയും ജയിലിലായി. സംസ്ഥാനത്ത് കൃത്യമായി കേസ് കൈകാര്യം ചെയ്തു. എന്നാൽ പ്രശ്നം അവസാനിക്കുമെന്ന ഘട്ടത്തിൽ ഇഡി വന്നു. ജയിലിൽ കിടക്കുന്നവരെ മാപ്പുസാക്ഷിയാക്കാം എന്ന് ഇഡി പറഞ്ഞു. പാർട്ടിക്കാരാണ് ഇതെല്ലാം ചെയ്തതെന്ന് പറഞ്ഞാൽ മതി എന്നാണ് അവരോട് ഇഡി ആവശ്യപ്പെട്ടതെന്നും ഗോവിന്ദൻ ആരോപിച്ചു.
Kerala
തിരുവനന്തപുരം: ഇഡി ഭീഷണിപ്പെടുത്തുന്ന സംഘമായി മാറിയെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ബിജെപിയുടെ ഒരു പോഷക വകുപ്പായിട്ടാണ് ഇഡി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
രാഷ്ട്രീയ രംഗത്തുള്ളവർക്കെതിരെ ഇഡി കേസെടുക്കുകയും ആ കേസുകളിൽപെടുന്നവർ ബിജെപിയിൽ ചേരുന്നതോടെ കേസ് തീരുകയുമാണ് ചെയ്യുന്നത്. എന്നാൽ ഇഡിയെ പേടിച്ച് ബിജെപിയിൽ ചേരുന്ന നേതാക്കന്മാരുടെ പാർട്ടിയല്ല സിപിഎം എന്ന് ഇഡിക്ക് ഇനി കേരളത്തിൽ നിന്ന് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയനെതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ അഭിഭാഷകൻ കൂടിയായ ഒരു നിയമസഭാംഗം മുൻപ് കോടതിയെ സമീപിച്ചിരുന്നു. വിജിലൻസ് കോടതി കേസിന് കഴമ്പില്ലെന്ന് പറഞ്ഞ് തള്ളിയതിനെ തുടർന്ന് പരാതിക്കാരൻ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും ഹർജി തള്ളുകയാണ് ഉണ്ടായത്.
പരാതിയുമായി വന്നയാൾക്ക് രാഷ്ട്രീയമായി എന്തെങ്കിലും ഉദ്ദേശ്യമുണ്ടെങ്കിൽ അത് രാഷ്ട്രീയമായി പോരാടി പരിഹരിക്കണമെന്നും കോടതിയുടെ സമയം ഇതിനായി മിനക്കെടുക്കരുതെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയതെന്നും ബേബി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: മാസപ്പടി കേസിൽ ഇഡി ശിപാർശ പ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്ന കാര്യത്തിൽ എടുത്തുചാടി തീരുമാനമില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
വിഷയത്തിൽ എടുത്തുചാടി തീരുമാനമെടുക്കേണ്ടതില്ലെന്നായിരുന്നു യോഗത്തിൽ അഭിപ്രായമുയർന്നത്. നിയമവശങ്ങൾ വിശദമായി പരിശോധിച്ച ശേഷം മാത്രം ഇക്കാര്യത്തിൽ അന്തിമ നിലപാട് സ്വീകരിച്ചാൽ മതിയെന്നാണ് യോഗത്തിലെ തീരുമാനം.
അതേസമയം വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് തിടുക്കപ്പെട്ട് നടപടിയുണ്ടാകുകയോ കേസ് രജിസ്റ്റർ ചെയ്യുകയോ ചെയ്താൽ ദേശീയതലത്തിലടക്കം അതിന് വിശദീകരണം നൽകാൻ ബുദ്ധിമുട്ടേണ്ടി വരുമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടിയതായാണ് വിവരം.
Kerala
കോഴിക്കോട്: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി പി.എ.മുഹമ്മദ് റിയാസ് എംഎൽഎ. മാസപ്പടി വാങ്ങിയെന്ന് ചിത്രീകരിക്കാൻ ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഇഡി ഉദ്യോഗസ്ഥർ പ്രതിപക്ഷ നേതാവ് പിണറായി വിജയനും വീണയ്ക്കുമെതിരെ മൊഴി നൽകാൻ തന്റെ സുഹൃത്ത് ഹസൻ വാരിസിനെ ഭീഷണിപ്പെടുത്തിയെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ഹസൻ വാരിസിന്റെ സത്യവാംഗ്മൂലത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഹസൻ വാരിസിന്റെ വീട്ടിൽ ഇഡി നടത്തിയ പരിശോധനയിൽ ഒന്നും ലഭിക്കാതെ വന്നപ്പോൾ ഇത് പിണറായി വിജയന്റെ ഏർപ്പാടാണെന്ന് പറയണമെന്ന് ഇഡി ആവശ്യപ്പെട്ടുവെന്ന് റിയാസ് ആരോപിച്ചു. വിസമ്മതിച്ചപ്പോൾ വീണയുടെ പേര് പറയാൻ ആവശ്യപ്പെട്ടെന്നും എംഎൽഎ വ്യക്തമാക്കി.
തുടർന്ന് ഹസൻ വാരിസിന്റെ മകളെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതേതുടർന്നാണ് തന്റെ പേര് വാരിസിന് പറയേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രായമായ പിതാവിനെ മർദിക്കുമെന്ന് ഉൾപ്പെടെ ഇഡി റെയ്ഡ് നടന്ന സമയത്ത് ഭീഷണി ഉണ്ടായെന്നും വീണ കൊടുക്കാത്ത മൊഴി കൊടുത്തു എന്ന് പറയുന്നുവെന്നും മുഹമ്മദ് റിയാസ് എംഎൽഎ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
സിഎംആർഎല്ലും വീണയും തമ്മിലുള്ളത് നിയമപരമായ പണമിടപാട് ആണെന്നും വീണയിൽ നിന്ന് സേവനം കിട്ടിയിട്ടില്ലെന്ന് സിഎംആർഎൽ എംഡിയോ ഉദ്യോഗസ്ഥരോ മൊഴി നൽകിയിട്ടില്ലെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
Kerala
കോഴിക്കോട്: സിഎംആര്എല്-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ ഇഡി റിപ്പോര്ട്ടുമായി ബന്ധപ്പെട്ട മാധ്യമ വാര്ത്തകള് തള്ളി വീണ്ടും പി.എ. മുഹമ്മദ് റിയാസ് എംഎല്എ. വിവരങ്ങള് അസംബന്ധമാണെന്നും തന്നെ വ്യക്തിഹത്യ ചെയ്യാന് ലക്ഷ്യമിട്ട് ബോധപൂര്വ്വം മെനഞ്ഞ കള്ളക്കഥയാണെന്നും റിയാസ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
ഇന്നത്തെ മാധ്യമങ്ങളിൽ ഇഡി അന്വേഷണവുമായി ബന്ധപ്പെട്ടു പുതിയ അസംബന്ധങ്ങൾ ഉണ്ട്. ഇഡി ചോർത്തിക്കൊടുത്ത റിപ്പോർട്ടിൽ അത്തരം കാര്യങ്ങൾ ഉണ്ടെങ്കിൽ, അത് തന്നെ വ്യക്തിഹത്യ ചെയ്യാൻ ലക്ഷ്യമിട്ട് ബോധപൂർവം മെനഞ്ഞ കള്ളക്കഥയാണ്. ഇത്തരം കാര്യങ്ങൾ വീണ ഇഡിക്കു മുന്നിൽ സമ്മതിച്ചു എന്ന് ഇഡി ചോർത്തി നൽകിയ വാർത്തയിൽ പറയുന്നുണ്ട്. ഇത് പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു.
ഇഡി അന്വേഷണം എന്ന പേരിൽ ചോർത്തി കൊടുത്ത ഇത്തരം അസംബന്ധ വിവരങ്ങളിലൂടെ ജീവിക്കുന്ന മനുഷ്യരുടെ പച്ച ഇറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെയെന്നും നിയമപരമായി പോരാടുമെന്നും റിയാസ് കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരേ അന്വേഷണത്തിനു ശിപാർശ ചെയ്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടിയെ അപലപിച്ചു സിപിഎം പോളിറ്റ് ബ്യൂറോ.
വീണാ വിജയനെതിരായ അന്വേഷണം അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യംവയ്ക്കാനുള്ള ഒരു മറ മാത്രമായിരുന്നുവെന്ന് തുടക്കം മുതൽതന്നെ വ്യക്തമായിരുന്നുവെന്നും പ്രതിപക്ഷ നേതാക്കളെ ലക്ഷ്യംവയ്ക്കാൻ മോദി സർക്കാർ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്ന രീതിയുടെ ഒരു ഉദാഹരണമാണിതെന്നും സിപിഎം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു.
കെപിസിസി പ്രസിഡന്റ് ഇഡി നടപടിയെ പിന്തുണയ്ക്കുകയും കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത് കോൺഗ്രസ് പാർട്ടിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടുകയാണെന്നു സിപിഎം കുറ്റപ്പെടുത്തി.
രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള അവരുടെ നിരവധി നേതാക്കൾക്കെതിരായ ഇഡി നടപടികളെ ഇതേ കോൺഗ്രസ് എതിർക്കുകയാണ്. രാഷ്ട്രീയമായും നിയമപരമായും എല്ലാ സാധ്യതകളും ഉപയോഗിച്ച് പാർട്ടി ഈ രാഷ്ട്രീയ പകപോക്കലിനെ ചെറുക്കുമെന്നും സിപിഎം പറഞ്ഞു.
വിജിലൻസും ഹൈക്കോടതിയും സുപ്രീംകോടതിയും കേസ് തള്ളിക്കളഞ്ഞിട്ടും പിണറായിക്കെതിരേ കേരള പൊലിസിനെക്കൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യിക്കാൻ ശ്രമിക്കുകയാണെന്നും കേരളത്തിൽ ആരൊക്കെയാണ് ഡീലിലെത്തിയിരിക്കുന്നതെന്ന് ഓരോ ദിവസം കഴിയുന്തോറും കൂടുതൽ കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുകയാണെന്നും എം.എ. ബേബി കുറ്റപ്പെടുത്തി.
Kerala
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിശ്വാസ്യത പൂർണമായും നഷ്ടപ്പെട്ട ഏജൻസിയാണെന്നും പിണറായി വിജയനെ ഭയപ്പെടുത്താൻ ഇഡിക്ക് കഴിയില്ലെന്നും സിപിഎം നേതാവ് എം സ്വരാജ്. ബിജെപി വിരുദ്ധ നേതാക്കളെ വേട്ടയാടുകയാണ് ഇഡിയുടെ പണിയെന്നും, അടിസ്ഥാനരഹിതമായ ഈ കള്ളക്കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, മന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ കേസ് എടുക്കാൻ കേരള പൊലിസിനോട് ആവശ്യപ്പെട്ട ഇഡി നടപടിയെ സിപിഐഎം പൊളിറ്റ്ബ്യൂറോ ശക്തമായി അപലപിച്ചു.
മുൻപ് ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിക്കളഞ്ഞ വിഷയത്തിലാണ് ഇഡി ഇപ്പോൾ വീണ്ടും കേസെടുക്കാൻ ശ്രമിക്കുന്നതെന്നും, കേന്ദ്ര സർക്കാർ ഏജൻസികളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്നും സിപിഎം ജനറൽ സെക്രട്ടറി എം എ ബേബിയും കുറ്റപ്പെടുത്തി.
വിഷയം രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് സിപിഐഎം വ്യക്തമാക്കി.
Kerala
കല്പ്പറ്റ: കര്ഷകരെ അവര് അറിയാതെ ജാമ്യക്കാരാക്കി എച്ച്ഡിഎഫ്സി ബാങ്കില്നിന്ന് കോടിക്കണക്കിന് രൂപ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ സംഭവം എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്ന് കര്ഷക കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് പി.എം. ബെന്നി, സംസ്ഥാന ജനറല് സെക്രട്ടറി എം.വി. വിന്സന്റ്, സെക്രട്ടറി എം.എ. പൗലോസ്, ജില്ലാ വൈസ് പ്രസിഡന്റ് വി.ഡി. ജോസ്, സെക്രട്ടറി സി.ജെ. അലക്സ്, മാനന്തവാടി നിയോജകമണ്ഡലം പ്രസിഡന്റ് മൊയ്തു മുതുവേടന് എന്നിവര് വാര്ത്താസമ്മേളനത്തില് ആവശ്യപ്പെട്ടു.
പി.പി. തോമസ് (കാട്ടിക്കുളം), പി.പി. വിനോയ് (കാരക്കാമല), റോയ് മാത്യു(പനമരം)എന്നിവരെയാണ് എറണാകുളം സ്വദേശി ജെന്നി വര്ഗീസ് വായ്പ തട്ടിപ്പിന് ഇരയാക്കിയത്. പനമരം സ്വദേശി മുഖേന 2022ലാണ് തോമസും വിനോയിയും റോയ് മാത്യുവും ജെന്നി വര്ഗീസിനെ പരിചയപ്പെട്ടത്.
കേന്ദ സബ്സിഡിയോടെ കാര്ഷിക വായ്പ തരപ്പെടുത്താമെന്ന് മൂവരെയും ജെന്നി വര്ഗീസ് വിശ്വസിപ്പിച്ചു. തോമസിന്റെയും(1.8 ഏക്കര്), വിനോയിയുടെയും(1.5 ഏക്കര്),റോയ് മാത്യുവിന്റെയും(11 സെന്റ്) ഭൂമിയുടെ ആധാരം, പാന് കാര്ഡ്, ആധാര് കാര്ഡ് എന്നിവയുടെ പകര്പ്പ് എറണാകുളം സ്വദേശി വാങ്ങിക്കൊണ്ടുപോയി.
ഒരു മാസം കഴിഞ്ഞ് വായ്പ ശരിയായിട്ടുണ്ടെന്നും പരിശോധനയ്ക്ക് അസല് ആധാരങ്ങള് വേണമെന്നും ഇയാള് അറിയിച്ചു. ആധാരങ്ങള് ബാങ്കിലാണെന്ന് വ്യക്തമാക്കിയപ്പോള് തിരിച്ചെടുക്കുന്നത് തോമസിന് 32ഉം വിനോയിക്ക്30 ഉം റോയ് മാത്യുവിന് 10ഉം ലക്ഷം രൂപ അക്കൗണ്ടില് ലഭ്യമാക്കി. തുടര്ന്ന് സുഹൃത്തുമായി എത്തിയ ജെന്നി വര്ഗീസ് ആധാരങ്ങളുമായി മടങ്ങി.
പിന്നീട് അന്വേഷിച്ചപ്പോള് വായ്പ ഉടന് ശരിയാകുമെന്നാണ് എറണാകുളം സ്വദേശി അറിയിച്ചത്. ആഴ്ചകള് കഴിഞ്ഞിട്ടും വായ്പ ലഭിക്കാതെവന്നപ്പോള് മൂവരും ആധാരം തിരികേ ചോദിച്ചു. നേരത്തേ ലഭ്യമാക്കിയ തുകയും പലിശയും ലഭിച്ചാല് ആധാരം തിരികേ തരാമെന്നാണ് ജെന്നി വര്ഗീസ് പ്രതികരിച്ചത്.
ഇതേത്തുടര്ന്ന് മൂന്നു പേരും തുക അക്കൗണ്ടുകള് വഴിയും സുഹൃത്ത് മുഖേനയും തിരികേ നല്കി. എന്നാല് ആധാരങ്ങള് ജെന്നി വര്ഗീസ് ലഭ്യമാക്കിയില്ല. ആധാരങ്ങള് തിരികേ കിട്ടുന്നതിന് ശ്രമം നടത്തിവരുന്നതിനിടെ കോടതിയില്നിന്നു നോട്ടീസ് ലഭിച്ചപ്പോഴാണ് തങ്ങളെ ജാമ്യക്കാരാക്കി ജെന്നി വര്ഗീസ് ഉള്പ്പെടുന്ന കമ്പനി 2023ല് 25.66 കോടി രൂപ വായ്പയെടുത്തതായി മൂവര്ക്കും മനസിലായത്. തോമസ്, വിനോയ്, റോയ് മാത്യു എന്നിവ് എച്ച്ഡിഎഫ്സി ബാങ്കിന്റെ ഏതെങ്കിലും കാര്യാലയത്തില് പോകുകയോ രേഖകളില് ഒപ്പിടുകയോ ചെയ്തിട്ടില്ല.
ഇവരെ വലിയ തുകയ്ക്കുള്ള വായ്പയുടെ ജാമ്യക്കാരാക്കി രേഖകള് ചമയ്ക്കുന്നതിന് ജെന്നി വര്ഗീസും ധകാര്യ സ്ഥാപനത്തിലെ ഉദ്യോസ്ഥരികില് ചിലരും ഗൂഢാലോചന നടത്തിയെന്ന് സംശയിക്കണം. തട്ടിപ്പിനെതിരേ മൂന്നു കര്ഷകരും ഹൈക്കോടതിയിലും ഡെറ്റ് റിക്കവറി ട്രൈബ്യൂണലിലും(ഡിആര്ടി) മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, മാനന്തവാടി എംഎല്എ എന്നിവര്ക്കും എറണാകുളം സൗത്ത് പൊലിസ് സ്റ്റേഷനിലും പരാതി നല്കിയിണ്ട്.
തട്ടിപ്പ് ഇരകളുടെ വസ്തു പിടിച്ചെടുക്കുന്നതിന് നീക്കത്തിലാണ് ധനകാര്യ സ്ഥാപനം. ഇതിന് കഴിഞ്ഞ ദിവസം ഉണ്ടായ ശ്രമം കര്ഷക കോണ്ഗ്രസ് ഇടപെട്ടാണ് തടഞ്ഞത്. അസല് ആധാരങ്ങള് തിരികേ ലഭിക്കുന്നതിനും മൂന്നു പേര്ക്കും കുടുംബാംഗങ്ങള്ക്കുമുണ്ടായ സാമ്പത്തിക, മാന നഷ്ടങ്ങള്ക്കു പരിഹാരം ഉറപ്പുവരുത്തുന്നതിനും കര്ഷക കോണ്ഗ്രസ് സാധ്യമായ വഴികള് തേടുമെന്നും നേതാക്കള് പറഞ്ഞു.
Kerala
ആലപ്പുഴ: മാസപ്പടി കേസിൽ ഇഡി ഉന്നയിച്ച ആരോപണങ്ങളിൽ ആദ്യമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മാധ്യമങ്ങളുടെ രോഷവും പകയും കൊണ്ട് വലിയ അക്ഷരത്തിൽ വാർത്തകൾ കൊടുത്താൽ തീരുന്നതല്ല തന്റെ വ്യക്തി ജീവിതമെന്ന് പിണറായി പറഞ്ഞു.
തന്റെ ജീവിതം ജനങ്ങൾക്ക് മുന്നിൽ എന്നും തുറന്ന ഒരു പുസ്തകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തനിക്കെതിരെയുള്ള വേട്ടയാടൽ തുടങ്ങിയിട്ട് നാളുകളേറെയായെന്നും തന്നെ തകർക്കാൻ ആഗ്രഹിക്കുന്ന രാഷ്ട്രീയ ശക്തികൾ ഉദ്ദേശിച്ച നിലയിലേക്ക് എവിടെയും എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും തരത്തിൽ തന്നെ പഴിചാരുക എന്നത് മാത്രമാണ് ഇഡി ലക്ഷ്യമിടുന്നത്. എന്നാൽ അതിന് തക്കതായ ഒന്നും അവർക്ക് കണ്ടെത്താൻ കഴിയുന്നില്ല. ആ സാഹചര്യത്തിൽ തങ്ങളെ നിയന്ത്രിക്കുന്ന രാഷ്ട്രീയ യജമാനൻമാർ പറയുന്നതിനനുസരിച്ച് പ്രവർത്തിക്കുക മാത്രമാണ് അവർ ചെയ്യുന്നതെന്നും പിണറായി ആരോപിച്ചു.
സിപിഎം മാന്നാർ ഏരിയ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി. സിഎംആർഎൽ കമ്പനിക്ക് നൽകിയ സേവനങ്ങൾക്ക് വീണ കൃത്യമായി ബാങ്ക് അക്കൗണ്ട് വഴിയാണ് പണം സ്വീകരിച്ചത്. അതിനുള്ള എല്ലാ നികുതികളും അടച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
ഇതെല്ലാം വ്യക്തമായ രേഖയിലുള്ള കാര്യങ്ങളാണ്. അതിൽ പറയുന്ന ഘട്ടത്തിലൊന്നും മുഹമ്മദ് റിയാസ് വീണയുടെ ഭർത്താവായിരുന്നിട്ടു പോലുമില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
Kerala
കണ്ണൂർ: പിണറായി വിജയനെയും കുടുംബത്തെയും വേട്ടയാടാൻ യുഡിഎഫും ബിജെപിയും ശ്രമിച്ചാൽ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ.
സിപിഎം മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്റെ ചരമവാർഷികത്തിന്റെ ഭാഗമായി കണ്ണൂർ പയ്യാമ്പലത്ത് സംഘടിപ്പിച്ച അനുസ്മരണ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിന്നു അദ്ദേഹം.
ജീവിതത്തിൽ ഇതുവരെ അഴിമതിയിലൂടെ ഒരു രൂപപോലും സമ്പാദിക്കാത്ത നേതാവായ പിണറായി വിജയനെ അഴിമതിക്കാരനായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. നേരത്തെ തെളിവില്ലാത്തത് കൊണ്ടാണല്ലോ മാത്യു കുഴൽനാടൻ നൽകിയ ഹർജി കോടതി തള്ളിയത്.
ഒരു തെളിവുമില്ലെന്ന് വ്യക്തമായതിനാലാണ് ഇഡി കേസെടുക്കാതിരുന്നത്. രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനുള്ള അന്വേഷണ ഏജൻസിയായി ഇഡി മാറി. കോൺഗ്രസ്- ബിജെപി ഡീലാണ് ഇപ്പോൾ നടക്കുന്നതെന്നും എം.വി. ജയരാജൻ കൂട്ടിച്ചേർത്തു.
Kerala
ചെങ്ങന്നൂർ: മാസപ്പടി കേസിലെ ഇഡി നടപടിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മാധ്യമപ്രവർത്തകരോട് കയർത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ചെങ്ങന്നൂരിലെ പിഡബ്യുഡിയുടെ റസ്റ്റ് ഹൗസിൽ എത്തിയപ്പോഴാണ് ചോദ്യങ്ങളുമായി മാധ്യമപ്രവർത്തകർ പിണറായിക്ക് ചുറ്റും കൂടിയത്.
കാറിൽ നിന്നിറങ്ങിയ പിണറായി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നില്ല. തുടർന്ന് ഉള്ളിലേക്ക് കയറിയ മാധ്യമപ്രവർത്തകരോട് 'പുറത്ത് നിക്കടോ അങ്ങോട്ട്' എന്നുപറഞ്ഞ പിണറായി 'നിങ്ങളെന്താ ബാത്ത് റൂമിലേക്ക് വരുമോ' എന്നും ചോദിച്ചു.
പിന്നാലെ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ മാധ്യമ പ്രവർത്തകരോട് പുറത്തേക്കിറങ്ങാൻ ആവശ്യപ്പെട്ടു. കോട്ടയം, ആലപ്പുഴ ജില്ലകളിലായി ഇന്ന് മൂന്ന് പരിപാടികളാണ് പിണറായി വിജയനുള്ളത്. തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ ചെങ്ങന്നൂർ റസ്റ്റ് ഹൗസിൽ വിശ്രമിക്കാൻ കയറിയതായിരുന്നു പിണറായി വിജയൻ.
Kerala
തിരുവനന്തപുരം: സിഎംആര്എല്-എക്സാലോജിക് ഇടപാടിൽ ഇഡി സംസ്ഥാന പൊലിസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്. ഇഡി നൽകിയ കത്ത് വളരെ ഗൗരവത്തില് തന്നെയാണ് കോണ്ഗ്രസും ഭരണകക്ഷിയും കാണുന്നതെന്ന് സണ്ണി ജോസഫ് പറഞ്ഞു.
കത്ത് വന്നാല് പൊലിസിന് നടപടി എടുക്കാതിരിക്കാന് കഴിയില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. വീണാ വിജയനെതിരെ ആക്ഷേപം വന്നപ്പോള് അവര് അതിനെ നിരാകരിക്കാനോ അതിനെതിരെ ഒരു നിയമനടപടിക്കോ ശ്രമിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
വിഷയത്തില് സിപിഎം നേതൃത്വം പ്രതികരിക്കണമെന്നും അന്ധമായി ന്യായീകരിക്കുന്നതിനു പകരം വസ്തുതാപരമായ കാര്യങ്ങളെ ഉള്ക്കൊണ്ടുകൊണ്ട് അന്വേഷണത്തോട് സഹകരിക്കുമെന്ന് അവര് പ്രഖ്യാപിക്കണമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: മാസപ്പടി കേസിൽ ഇഡി സംസ്ഥാന പൊലിസ് മേധാവിക്ക് നൽകിയ റിപ്പോർട്ട് തള്ളിക്കളയാന് കഴിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അന്വേഷണം നടത്തിയ ശേഷമുള്ളതാണ് ഇഡിയുടെ റിപ്പോര്ട്ടെന്നും ചെന്നിത്തല പറഞ്ഞു.
നിലവിൽ ആഭ്യന്തര സെക്രട്ടറിയുടെ കൈയിലാണ് റിപ്പോര്ട്ടുള്ളത്. റിപ്പോര്ട്ട് ലഭിച്ച ശേഷം മുഖ്യമന്ത്രിയുമായി ആലോചിക്കും. നിയമോപദേശം തേടണമെങ്കില് തേടുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Kerala
കോഴിക്കോട്: മയക്കുമരുന്ന് കടത്തിന്റെ മറവിലുള്ള കള്ളപ്പണ ഇടപാടില് അന്വേഷണവുമായി എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇതിന്റെ ഭാഗമായി കേരളത്തിലും തമിഴ്നാട്, കര്ണാടക, തെലുങ്കാന സംസ്ഥാനങ്ങളിലെ 30 കേന്ദ്രങ്ങളിലും ഇഡി പരിശോധന നടത്തി.
മയക്കുമരുന്ന് ഇടപാടുകളില് നാര്കോട്ടിക് കണ്ട്രോള് ബ്യൂറോയും പൊലിസും രജിസ്റ്റര് ചെയ്ത കേസുകളുടെ തുടര്ച്ചയായാണ് ഇഡി പരിശോധന നടത്തിയത്. വിദേശത്തുനിന്നുള്പ്പടെ മയക്കുമരുന്ന് കടത്തുന്ന സംഘങ്ങള് ഇടപാടുകള്ക്ക് കള്ളപ്പണം വിനിയോഗിക്കുന്നതിന്റെ വിവരങ്ങള് പരിശോധനയില് ലഭിച്ചതായി ഇഡി ഉദ്യോഗസ്ഥര് പറഞ്ഞു.
കേരളത്തില് പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളില് നാലു കേന്ദ്രങ്ങളില് നടത്തിയ പരിശോധനയില് വിവിധ രേഖകള് പിടിച്ചെടുത്തു. പാലക്കാട്ട് ഒറ്റപ്പാലം തൃക്കടീരി സ്വദേശി ഹരികൃഷ്ണന്, മുണ്ടൂര് സ്വദേശി അബുതാഹിര് എന്നിവരുടെ വീടുകളിലായിരുന്നു പരിശോധന.
കോഴിക്കോട്ട് എരഞ്ഞിപ്പാലം നാഗത്താന് പറമ്പ് ജഗത്, ബാലുശേരി ഉണ്ണികുളം സ്വദേശി ജയ്സല് എന്നിവരുടെ വീടുകളിലും ഇഡി ഉദ്യോഗസ്ഥര് പരിശോധന നടത്തി. നാലുപേരും ഹൈബ്രിഡ് കഞ്ചാവുകടത്ത് ഉള്പ്പടെ മയക്കുമരുന്ന് കേസുകളില് പിടിയിലായവരാണ്.
ലഹരി ഇടപാടിലൂടെ ലഭിച്ച പണം ഇവര് എവിടെയൊക്കെ ചെലവഴിച്ചു എന്നതുള്പ്പടെയുള്ള കാര്യങ്ങള് ഇഡി വിശദമായി പരിശോധിച്ചുവരികയാണ്. പ്രതികള്ക്കു സാമ്പത്തികസഹായം നല്കിയവരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
പെരുമ്പാവൂരില് അടുത്തിടെ 18 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയിരുന്നു. ഈ കേസിലെ മുഖ്യപ്രതിയായ ബാലുശേരി ഉണ്ണികുളം സ്വദേശി ജയ്സല് ഒളിവിലാണ്. കേസിലെ പ്രതികളുടെ സാമ്പത്തികസ്രോതസുകള്, ഹവാല ഇടപാടുകള്, റിയല് എസ്റ്റേറ്റ് നിക്ഷേപങ്ങള്, ബിനാമി സ്വത്തുക്കള് എന്നിവ കണ്ടെത്തുകയാണ് ഇഡിയുടെ ലക്ഷ്യം.
അന്താരാഷ്ട്ര ലഹരിക്കടത്തിലൂടെ സമാഹരിച്ച കോടിക്കണക്കിനു രൂപ വിദേശത്തേക്ക് കടത്തുകയോ മറ്റു ബിസിനസുകളില് നിക്ഷേപിക്കുകയോ ചെയ്തിട്ടുണ്ടോയെന്ന് ഇഡി അന്വേഷിക്കുന്നുണ്ട്.
ആഡംബരജീവിതം നയിക്കുന്നതിനുവേണ്ടിയാണ് പ്രതികള് ലഹരിവില്പനയിലേക്കു തിരിഞ്ഞതെന്നാണ് പൊലിസ് സംശയിക്കുന്നത്.
ജയ്സല് നിലവില് ബാങ്കോക്കിലാണെന്നാണ് പൊലിസ് നല്കുന്ന സൂചന. അവിടെനിന്ന് വിമാനത്താവളം മുഖേന കയറ്റി അയയ്ക്കുന്ന മയക്കുമരുന്ന് കേരളത്തിലെത്തുമ്പോള് അത് കൈപ്പറ്റി കേരളത്തില് ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന ചുമതലയായായിരുന്നു ജഗത്തിന്. ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ജൂണ് 26നാണ് 18 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പത്തുപേരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
Kerala
കൊച്ചി: പെരുമ്പാവൂരില് 18 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവത്തില് കള്ളപ്പണ ഇടപാട് അന്വേഷിച്ച് ഇഡി. കോഴിക്കോടും പാലക്കാടുമായി നാലിടങ്ങളില് ഇഡി ഉദ്യോഗസ്ഥര് പരിശോധന നടത്തി.
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് ജൂണ് 24ന് പെരുമ്പാവൂരില് നിന്ന് 18 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പത്തോളം പേരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. സ്കൂട്ടറില് കടത്താന് ശ്രമിച്ച ഒരു കിലോ കഞ്ചാവുമായി വൈപ്പിന് സ്വദേശിയായ ആയുഷ്, ഭാര്യ അനഘ എന്നിവരാണ് കേസില് ആദ്യം അറസ്റ്റിലായത്.
തുടര്ന്ന് ഇവര് വാടകയ്ക്ക് താമസിച്ചിരുന്ന പെരുമ്പാവൂരിലെ ഫ്ളാറ്റില് നടത്തിയ വിശദമായ പരിശോധനയിലാണ് 17 കിലോ കഞ്ചാവ് കൂടി കണ്ടെടുത്തത്. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ടയാണിത്. നെടുമ്പാശേരി വിമാനത്താവളം വഴിയാണ് ലഹരിമരുന്ന് കേരളത്തിലേക്ക് എത്തിച്ചതെന്ന് അന്വേഷണത്തില് വ്യക്തമായി.
ആയുഷിന് പുറമെ കോഴിക്കോട് സ്വദേശികളായ ഫായിസ്, ജഗത്, പാലക്കാട് സ്വദേശികളായ ഹരികൃഷ്ണന്, അബു താഹിര്, സഞ്ജയ് എന്നിവരും പൊലിസ് പിടിയിലായിരുന്നു. തായ്ലന്ഡിലെ ഒരു പ്രധാന ഏജന്റ് വഴിയാണ് പ്രതികള് നിരന്തരമായി കഞ്ചാവ് ഇറക്കുമതി ചെയ്തിരുന്നത്.
ഈ ലഹരിക്കടത്തിലൂടെ ലഭിച്ച പണം എവിടെയാണ് നിക്ഷേപിച്ചതെന്നും ഇതിന് പിന്നില് കള്ളപ്പണ ഇടപാടുകള് നടന്നിട്ടുണ്ടോ എന്നുമാണ് ഇഡി പ്രധാനമായും അന്വേഷിക്കുന്നത്. ലഹരി ഇടപാടിലൂടെ ലഭിച്ച പണം എവിടെയൊക്കെ ചെലവഴിച്ചു എന്നതുള്പ്പെടെയുള്ള കാര്യങ്ങള് ഇഡി വിശദമായി പരിശോധിച്ചുവരികയാണ്.
Kerala
തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ പേരിൽ നടന്ന സാമ്പത്തിക ഇടപാടുകളിലും ജിഎസ്ടി വെട്ടിപ്പിലും കുരുക്ക് മുറുകുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് വിജിലൻസും അന്വേഷണം നടത്തും. 26 കോടി രൂപയുടെ ജിഎസ്ടി പിരിച്ചെടുക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതാണ് വിജിലൻസ് പ്രധാനമായും പരിശോധിക്കുക.
അന്വേഷണത്തിന്റെ ഉത്തരവ് ഉടൻ പുറത്തിറങ്ങും. ജിഎസ്ടി പിരിച്ചെടുക്കുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് ജിഎസ്ടി കമ്മീഷണർ ഇതിനകം നോട്ടീസ് നൽകിയിട്ടുണ്ട്. സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഫെമ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഇഡിയുടെ നടപടിക്ക് പിന്നാലെയാണ് ജിഎസ്ടി പിരിവിലെ ഉദ്യോഗസ്ഥ വീഴ്ചയും പരിശോധിക്കാൻ വിജിലൻസ് രംഗത്തെത്തുന്നത്. ജിഎസ്ടി വെട്ടിപ്പിലെ ഉദ്യോഗസ്ഥ-സ്പോൺസർ ബന്ധങ്ങളും വിജിലൻസ് പ്രത്യേകമായി പരിശോധിക്കും.
Kerala
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പോലീസ് ഉദ്യോഗസ്ഥരെ എആർ ക്യാന്പിലേക്ക് മാറ്റും. പ്രതികൾ പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
ഇതേ തുടർന്നാണ് നടപടി. ജിഡി ചാർജുള്ള ഉദ്യോഗസ്ഥനും പ്രതികൾ ദൃശ്യങ്ങൾ ചിത്രീകരിച്ചപ്പോൾ നോക്കി നിന്ന പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ ആറുപേരെയാണ് തത്കാലത്തേക്ക് എആർ ക്യാന്പിലേക്ക് മാറ്റുന്നത്.
എസ്എച്ച്ഒയുടെ കാര്യത്തിൽ എന്തു നടപടി വേണമെന്ന കാര്യം ഐജി തലത്തിൽ തീരുമാനിക്കും. എസ്എച്ച്ഒ പ്രശാന്ത് ഇന്നലെ സ്റ്റേഷൻ ചുമതല വിട്ടു. ഓണാഘോഷം സംഘടിപ്പിക്കുന്നതിൽ പോലീസുകാർക്ക് പ്രതികളുമായി ഏതെങ്കിലും തരത്തിൽ ഗൂഢാലോചന ബന്ധമുണ്ടോയെന്നതിൽ ഡിസിപി തുടരന്വേഷണം നടത്തും.
Kerala
കോഴിക്കോട്: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നടപടികൾക്കെതിരെ കടുത്ത വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തെരഞ്ഞെടുപ്പിന് ശേഷം അടിയന്തരാവസ്ഥയെ വെല്ലുന്ന പീഡനമാണ് നടന്നു കൊണ്ടിരിക്കുന്നതെന്നും, പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയുമാണ് ഇഡി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
ലേക്കർ ഇന്ത്യ കടലാസ് കമ്പനിയാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ തീർത്തും തെറ്റാണെന്നും എല്ലാ നിയമവശങ്ങളും പാലിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങൾ മൂലധന ശക്തികൾക്ക് കീഴടങ്ങിയിരിക്കുകയാണെന്നും പാർട്ടിക്ക് എതിരായ വാർത്തകൾക്കായി മാത്രമാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.
സിപിഎമ്മിനെ ഭയപ്പെടുത്തി നിർത്താമെന്ന് ഇഡിയും മാധ്യമങ്ങളും കരുതേണ്ടതില്ലെന്നും ഇത്തരം പ്രതിസന്ധികളെയെല്ലാം അതിജീവിച്ചാണ് പാർട്ടി വളർന്നു വന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പിഎംഎൽഎ വകുപ്പുകൾ കൂടി കൈകാര്യം ചെയ്യാനുള്ള അധികാരം ഇഡിക്ക് നൽകിയത് മുൻ കേന്ദ്രമന്ത്രി പി.ചിദംബരമാണെങ്കിലും, പിന്നീട് അതേ നിയമപ്രകാരം ചിദംബരത്തിന് പോലും അറസ്റ്റ് നേരിടേണ്ടി വന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഇഡിയെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്. അന്വേഷണം എന്ന പ്രക്രിയക്കപ്പുറം ആദ്യം തന്നെ രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തി നീങ്ങുന്ന സമീപനമാണ് ഇഡിയുടേത്. രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരെ കേസുകളുള്ളത് അവർ നിലപാടുകളിൽ നിന്ന് മാറാൻ തയാറാകാത്തതുകൊണ്ടാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, നിയമപരമായ അന്വേഷണങ്ങളെ എതിർക്കുന്നില്ലെന്നും എന്നാൽ ഇഡിയുടെയും മാധ്യമങ്ങളുടെയും സമീപനം രാഷ്ട്രീയപ്രേരിതമാണെന്നും ആരോപിച്ചു.
കേസ് പിണറായി വിജയനിലേക്ക് എത്തിക്കാനുള്ള രാഷ്ട്രീയ നീക്കമാണ് സിപിഎം എതിർക്കുന്നത്. അന്വേഷണ വിവരങ്ങൾ വെളിപ്പെടുത്തി ഇഡി വാർത്താക്കുറിപ്പുകൾ ഇറക്കുന്നത് അസാധാരണവും രാഷ്ട്രീയ ലക്ഷ്യത്തോടുകൂടിയതുമാണ്. റെയ്ഡുകളിൽ യാതൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും, ചിലരെ ഭീഷണിപ്പെടുത്തുന്ന സമീപനമാണ് ഇഡിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. മകളുടെ വിവാഹം മുടക്കുമെന്ന് പോലും ഭീഷണിപ്പെടുത്തിയതായും ഹവാല ആരോപണങ്ങൾ ഇഡി പടച്ചുണ്ടാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
ലാവ്ലിൻ കേസിനെക്കുറിച്ചും കരുവന്നൂർ ബാങ്ക് വിഷയത്തെക്കുറിച്ചും സംസാരിച്ച അദ്ദേഹം, ലാവ്ലിൻ എന്ന് പറഞ്ഞൊരു കേസ് നിലവിലില്ലെന്നും നാണക്കേട് കൊണ്ടാണ് അന്വേഷണ സംഘം കോടതിയിൽ പോലും പോകാൻ മടിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.
Kerala
തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെയുള്ള ഇഡിയുടെ കണ്ടെത്തലുകൾ അതീവ ഗൗരവമുള്ളതാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. അനധികൃത പണമിടപാടുകളെക്കുറിച്ചുള്ള കണ്ടെത്തലുകളാണ് റിപ്പോർട്ടിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ സിപിഎമ്മിന്റെ ഇതുവരെയുള്ള മുടന്തൻ ന്യായങ്ങൾ വസ്തുതാപരമല്ലെന്ന് ഇതോടെ വ്യക്തമായി. ഈ വിഷയത്തിൽ വസ്തുതാപരവും സത്യസന്ധവുമായ കൂടുതൽ അന്വേഷണം നടക്കേണ്ടതുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
മകളുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ഇഡിയുടെ കണ്ടെത്തലുകളിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും മറുപടി പറയണമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. അതേസമയം വീണ വിജയനെതിരെ കോടികളുടെ ഇടപാട് വിവരങ്ങൾ കണ്ടെത്തിയതായാണ് ഇഡി വാർത്ത കുറിപ്പിലൂടെ വ്യക്തമാക്കിയത്.
ഇതുകൂടാതെ ഹവാല ഇടപാട് നടന്നെന്നും തുടർ നടപടികളിലേക്ക് കടക്കുമെന്നും ഇഡി അറിയിച്ചു. 20 കോടിയുടെ ഇടപാട് വിവരങ്ങളാണ് വീണയുടെ ഡയറിയിൽ ഉണ്ടായിരുന്നതെന്ന് ഇഡി വ്യക്തമാക്കി. വരുമാനത്തേക്കാൾ കൂടുതൽ തുകയുടെ ഇടപാടുകൾ നടത്തിയെന്നും കണ്ടെത്തലുണ്ട്. വീണയ്ക്ക് വ്യാജ സിം ഉണ്ടായിരുന്നതായി ഇഡി പറയുന്നു.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ ഗുരുതര കണ്ടെത്തലുകളുമായി ഇഡി. കോടികളുടെ ഇടപാട് വിവരങ്ങൾ കണ്ടെത്തിയതായാണ് ഇഡി വാർത്ത കുറിപ്പിലൂടെ വ്യക്തമാക്കിയത്.
ഓഗസ്റ്റ് 18ന് കോഴിക്കോട് ഒൻപത് കേന്ദ്രങ്ങളിലായി നടത്തിയ പരിശോധനകളിലാണ് ഇഡിയുടെ നിർണായക കണ്ടെത്തലുകൾ. വീണ ദുബായിലേക്ക് 85 ലക്ഷം അയച്ചതിന്റെ രേഖകൾ ഡയറിയിൽനിന്ന് ലഭിച്ചതായും ഇഡി വാർത്താക്കുറിപ്പിൽ അറിയിച്ചു.
20 കോടിയുടെ ഇടപാട് വിവരങ്ങളാണ് വീണയുടെ ഡയറിയിൽ ഉണ്ടായിരുന്നതെന്ന് ഇഡി വ്യക്തമാക്കി. വരുമാനത്തേക്കാൾ കൂടുതൽ തുകയുടെ ഇടപാടുകൾ നടത്തിയെന്നും കണ്ടെത്തലുണ്ട്. വീണയ്ക്ക് വ്യാജ സിം ഉണ്ടായിരുന്നതായി ഇഡി പറയുന്നു.
സിം കാർഡ് നൽകിയ ആളുകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചേക്കും. ഇതുകൂടാതെ ഹവാല ഇടപാട് നടന്നെന്നും തുടർ നടപടികളിലേക്ക് കടക്കുമെന്നും ഇഡി അറിയിച്ചു.
Kerala
കൊച്ചി: തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില് ഒമ്പതാം പ്രതി ഹരീഷ് കുമാറിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി. തിരുവനന്തപുരം സെഷന്സ് കോടതി ജാമ്യം അനുവദിച്ച വിധിയില് ഇടപെടാന് ഹൈക്കോടതി വിസമ്മതിച്ചു. മറ്റ് 24 പ്രതികള്ക്കും ഏര്പ്പെടുത്തിയ ജാമ്യ വ്യവസ്ഥ ഹരീഷ് കുമാറിനും ബാധകമാക്കി.
ജാമ്യം നല്കരുതെന്ന പോലീസ് റിപ്പോര്ട്ടിന് വിരുദ്ധമായി പ്രോസിക്യൂട്ടര് ഗീനാ കുമാരി വാദിച്ചതാണ് ഹരീഷ് കുമാറിന് ജാമ്യം ലഭിക്കാന് ഇടയാക്കിയത് എന്നായിരുന്നു എസ്ഐടി ഉയര്ത്തിയ ആരോപണം. തുടര്ന്നാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഐടി കോടതിയെ സമീപിച്ചത്.
ഹൈക്കോടതി ജസ്റ്റിസ് സി.എസ്. ഡയസ് അധ്യക്ഷനായ സിംഗിള് ബെഞ്ചാണ് ജാമ്യം റദ്ദാക്കേണ്ടതില്ലെന്ന് തീരുമാനമെടുത്തത്. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില് ആദ്യം ജാമ്യം ലഭിച്ച പ്രതിയാണ് ഹരീഷ് കുമാര്.
Kerala
കൊച്ചി: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ, സംഭവസ്ഥലത്തുണ്ടായിരുന്ന മുഴുവൻ സിപിഎം നേതാക്കളെയും ചോദ്യം ചെയ്യാൻ നീക്കം. ഇതിന്റെ ഭാഗമായി നേതാക്കൾക്ക് നോട്ടീസ് അയച്ചു തുടങ്ങി.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ജോൺ ബ്രിട്ടാസ് എംപി, വി. ജോയി, ബിനീഷ് കോടിയേരി അടക്കമുള്ള പ്രമുഖരെയാണ് ചോദ്യം ചെയ്യുന്നത്.
അതേസമയം, കേസിൽ ആറ് സിപിഎം പ്രവർത്തകർക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഐ.പി. ബിനു, രേവന്ത്, ഉണ്ണികൃഷ്ണൻ, ദിനകർ, ദിലീപ് നായർ, ഡി.എസ്. ഉണ്ണി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.
ബുധനാഴ്ച ഷഹിൻ, നിതിൻ രാജ് എന്നിവർക്കും കോടതി ജാമ്യം നൽകിയിരുന്നു. സർക്കാരിന്റെയും ഇഡിയുടെയും ശക്തമായ എതിർപ്പുകൾ തള്ളിയാണ് ഹൈക്കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.
ഇതോടെ ഈ കേസിൽ ആകെ 21 പ്രതികൾക്ക് ജാമ്യം ലഭിച്ചു. പ്രതികൾ 68 ദിവസത്തിലധികമായി ജയിലിൽ കഴിയുന്നുണ്ടെന്നതും കേസിന്റെ നടപടികൾ അവസാനഘട്ടത്തിലേക്ക് കടന്നിട്ടുണ്ടെന്നതും പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിക്കാൻ തയ്യാറായത്.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധനയ്ക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം നേതാവ് ബിനീഷ് കോടിയേരിയിലേക്കും അന്വേഷണം. ബിനീഷ് കോടിയേരിയുടെ ഫോൺ കോളുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.
ബിനീഷിന്റെ ഫോൺ രേഖകൾ അന്വേഷണസംഘം ശേഖരിച്ചതായാണ് വിവരം. ആക്രമണം നടന്ന ദിവസം പ്രതികളായ 25 പേരുമായി ബിനീഷ് ആശയവിനിമിയം നടത്തിയിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ 25 പ്രതികളാണുള്ളത്. ആക്രമണത്തിൽ ഇവരുടെ പങ്കും തെളിവുകളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ഗൂഢാലോചനയെ കുറിച്ചുള്ള അന്വേഷണത്തിലാണ് പോലീസ് ഇപ്പോഴുള്ളത്.
ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട ദിവസം ബിനീഷ് കോടിയേരി സംഭവസ്ഥലത്ത് എത്തുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ഉന്നത നേതാക്കൾക്ക് പങ്കുണ്ടെന്നാണ് സംശയിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ബിനീഷിന്റെ ഫോൺ രേഖകൾ പരിശോധിക്കുന്നത്.
Kerala
കൊച്ചി: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയില് റെയ്ഡ് നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളായ ശ്രീജിത്, ജീവന്, പി.എസ്. കിരണ്, അനില്കുമാര് എന്നിവരുടെ ജാമ്യഹര്ജികള് ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാന് മാറ്റി.
മറ്റുചില പ്രതികളുടെ ജാമ്യത്തോടൊപ്പം ഇവയും പരിഗണിക്കാനാണു ജസ്റ്റീസ് കൗസര് എടപ്പഗത്ത് ഹര്ജികള് മാറ്റിയത്.
Kerala
കൊച്ചി: പ്രതിപക്ഷനേതാവിന്റെ വസതിയില് റെയ്ഡ് നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഏഴു പ്രതികള് ഹൈക്കോടതിയില് ജാമ്യഹര്ജി നല്കി.
തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയും സെഷന്സ് കോടതിയും ജാമ്യഹര്ജി തള്ളിയതിനെത്തുടര്ന്ന് പ്രതികളായ ശ്രീജിത്, ജീവന്, അനില്കുമാര്, പി.എസ്. കിരണ്, ഷെഫീക്, എസ്. സിദ്ധാർഥ്, നിഷാദ് എന്നിവരാണു ഹൈക്കോടതിയെ സമീപിച്ചത്.
Kerala
കൊച്ചി: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ നടത്തിയ റെയ്ഡിന് പിന്നാലെ സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന ടാക്സിക്ക് നഷ്ടപരിഹാരം നൽകി ഇഡി.
തിരുവനന്തപുരം സ്വദേശിയായ ടാക്സി ഡ്രൈവർക്കാണ് ഐഡി നഷ്ടം പരിഹാരം നൽകിയത്. നേരത്തെ സിപിഎം ജില്ലാ നേതൃത്വം നഷ്ട പരിഹാരം നൽകുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പിൻവാങ്ങിയിരുന്നു.
ഒന്നേമുക്കാൽ ലക്ഷത്തോളം രൂപയാണ് നഷ്ടപരിഹാരം നൽകിയത്. കൊച്ചി ഓഫീസിൽ വിളിച്ചു വരുത്തിയാണ് നഷ്ട പരിഹാരം നൽകിയത്. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിൽ സിഎംആർഎൽ-എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിന് പിന്നാലെ ഇഡി ഉദ്യോഗസ്ഥർ പുറത്തേക്ക് ഇറങ്ങിയപ്പോഴായിരുന്നു വാഹനം ആക്രമിക്കുകയും ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കാനുള്ള ശ്രമം ഉണ്ടാവുകയും ചെയ്തത്.
Kerala
കൊച്ചി: അവയവക്കച്ചവട റാക്കറ്റുമായി ബന്ധപ്പെട്ട കേസില് ഡോക്ടര്മാരുടെ ചോദ്യം ചെയ്യല് ഇഡി തുടരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കമ്മിറ്റിയിലെ അംഗങ്ങളായ ഡോക്ടര്മാര് ഉള്പ്പെടെയുള്ളവരെയാണ് ഇഡി ചോദ്യം ചെയ്യുന്നത്.
ഡോക്ടര്മാരുടെ ചോദ്യം ചെയ്യലിന് പിന്നാലെ ആശുപത്രി ഉടമകളെയും ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. മുഖ്യപ്രതി നജീബിന്റെ കല്ലട്ര ടൂറിസം കമ്പനി മുഖേനെ നടത്തിയ ശസ്ത്രക്രിയകളില് നിരവധി ക്രമക്കേടുകള് നടന്നതായും വ്യാജരേഖകള് ചമച്ചതായും ഇഡി കണ്ടെത്തിയിട്ടുണ്ട്. വ്യാജരേഖകള് ആശുപത്രി അധികൃതര്ക്ക് എന്തുകൊണ്ട് തിരിച്ചറിയാന് സാധിച്ചില്ല എന്നതടക്കമുള്ള കാര്യങ്ങളില് വ്യക്തത വരുത്താനാണ് ശ്രമിക്കുന്നത്.
നേരത്തെ പുറത്തുവന്ന കരാര് രേഖകളുടെ അടിസ്ഥാനത്തില് ആശുപത്രി ഉടമകള് അറിഞ്ഞു കൊണ്ടു തന്നെയാണ് ഇടപാടുകള് നടന്നതെന്നാണ് ഇഡിയുടെ നിഗമനം. അതിന്റെ ഭാഗമായാണ് ആശുപത്രി ഉടമകളെ ചോദ്യം ചെയ്യുക. ശസ്ത്രക്രിയ നടത്തിയവര്, അവയവം നല്കിയവര്, അവയവം സ്വീകരിച്ചവര് എന്നിവരെ കണ്ടെത്തി അവരുടെ മൊഴികളും രേഖപ്പെടുത്തുന്നുണ്ട്.
കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ മൂന്നു പ്രമുഖ ആശുപത്രികളിലെ ഡോക്ടര്മാരെയാണ് ഇതുവരെ ചോദ്യം ചെയ്തത്. ആശുപത്രികളും അവയവക്കച്ചവട റാക്കറ്റുമായി വര്ഷങ്ങള് നീണ്ട സാമ്പത്തിക ഇടപാടുകള് നടന്നിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ദാതാവിനെയും സ്വീകര്ത്താവിനെയും എത്തിക്കുന്നതിനും അവരുടെ ചികിത്സയ്ക്കും കമ്മീഷന് നല്കിയ വിവരങ്ങളും ഇഡിക്ക് ലഭിച്ചിട്ടുണ്ട്.
Kerala
കൊച്ചി: വ്യാജ രേഖ ചമച്ചുള്ള അവയവക്കടത്ത് കേസില് കൊച്ചിയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്മാരും ഇഡിക്ക് മുന്നില്. ആശുപത്രിയിലെ മെഡിക്കല് സൂപ്രണ്ട് മറിയ വര്ഗീസ് ഇഡിക്ക് മുന്നില് ഹാജരായി. കഴിഞ്ഞയാഴ്ച ഹാജരാകാന് സമന്സ് നല്കിയിരുന്നെങ്കിലും സാവകാശം തേടുകയായിരുന്നു.
കൊച്ചിയിലെ മൂന്നു പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികള് കേന്ദ്രീകരിച്ചാണ് ഇഡി അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച രണ്ടു പ്രമുഖ സ്വകാര്യ ആശുപത്രികളിലെ എംഡിയെയും ഡോക്ടര്മാരെയും ചോദ്യം ചെയ്തിരുന്നു. ഡോക്ടര്മാര്ക്ക് അവയവക്കച്ചവട റാക്കറ്റില് നിന്നും പണം ലഭിച്ചിരുന്നോ എന്നാണ് ഇഡി അന്വേഷിക്കുന്നത്.
ശസ്ത്രക്രിയ ചെയ്ത ഡോക്ടര്മാര്ക്ക് കമ്മീഷന് ലഭിച്ചിരുന്നുവെന്നാണ് ഇഡിയുടെ സംശയം. ഡോക്ടര്മാരുടെ സ്വത്തുക്കളും ബാങ്ക് രേഖകളും ഇഡി പരിശോധിച്ചിരുന്നു. നേരത്തെ മുഖ്യപ്രതി നജീബിന്റെയും ഭാര്യയുടെയും മൊഴികള് ഇഡി രേഖപ്പെടുത്തിയിരുന്നു.
നജീബും ഒരു സ്വകാര്യ ആശുപത്രി മാനേജ്മെന്റും തമ്മിലുള്ള കരാറിന്റെ നിര്ണായക രേഖകള് കഴിഞ്ഞയാഴ്ച പുറത്തു വന്നിരുന്നു. നജീബിന്റെ കല്ലട്ര മെഡിക്കല് ടൂറിസം കമ്പനിയുമായി സ്വകാര്യ ആശുപത്രി ഒപ്പു വച്ച കരാര് ആയിരുന്നു പുറത്തു വന്നത്.
Kerala
തിരുവനന്തപുരം: മാസപ്പടി കേസിൽ എക്സാലോജിക് കമ്പനി ഉടമയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളുമായ വീണ വിജയന്റെ വീട്ടിൽ പരിശോധനയ്ക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്.
സിപിഎം പാളയം ലോക്കൽ സെക്രട്ടറി ഐ.പി. ബിനു ഉൾപ്പടെ 10 പ്രതികളുടെ ജാമ്യാപേക്ഷയാണ് ഇന്ന് കോടതി പരിഗണിക്കുക. ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണ ദൃശ്യങ്ങൾ കോടതി പരിശോധിച്ചു. 25 സിപിഎം പ്രവർത്തകരാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.
Kerala
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പൊലീസ് ഉടൻ കുറ്റപത്രം നൽകില്ല. ശാസ്ത്രീയ പരിശോധനാഫലം ഉൾപ്പെടെയുള്ള പ്രധാന രേഖകൾ ലഭിക്കാൻ വൈകുന്ന സാഹചര്യത്തിലാണ് നടപടി നീട്ടിവെക്കുന്നത്.
സമഗ്രമായ അന്വേഷണത്തിന് ശേഷം മാത്രം കുറ്റപത്രം നൽകിയാൽ മതിയെന്ന നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് പോലീസിന്റെ തീരുമാനം. ഇതിനൊപ്പം, പോലീസിനെ ആക്രമിച്ച കേസും ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിനൊപ്പം ചേർത്ത് ഒറ്റ കുറ്റപത്രമായി നൽകാനാണ് ഇപ്പോൾ പോലീസിന്റെ നീക്കം.
അതേസമയം, തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം വിശദമായ വാദം കേൾക്കാതെ റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിൽ ജാമ്യം ലഭിച്ച ഒൻപതാം പ്രതി ഹരീഷ് കുമാറിന് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
Kerala
കൊച്ചി: സിഎംആര്എല് എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില് സിഎംആര്എല് ജോയിന്റ് മാനേജിംഗ് ഡയറക്ടര് ശരണ് എസ്. കര്ത്ത വീണ്ടും ഇഡിക്കു മുന്നില്. കൊച്ചി കടവന്ത്രയിലെ ഇഡി ഓഫീസിലെത്തിയ ശരണിനെ ഇഡി ഉദ്യോഗസ്ഥര് ചോദ്യം ചെയ്യുകയാണ്.
ഇതു രണ്ടാം വട്ടമാണ് ശരണ് മാസപ്പടി കേസുമായി ബന്ധപ്പെട്ടു ഇഡിക്കു മുന്നിലെത്തുന്നത്. കേസില് നേരത്തെ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകള് ടി. വീണയെ രണ്ടു തവണ ചോദ്യം ചെയ്തിരുന്നു.
സിഎംആര്എല് കമ്പനി മാനേജിംഗ് ഡയറക്ടര് ശശിധരന് കര്ത്തയുടെ ഭാര്യ ജയ എസ്. കര്ത്ത, ചീഫ് ഫിനാന്ഷ്യല് ഓഫീസര് കെ.എസ്. സുരേഷ്കുമാര്, ഷിബി എസ്. കര്ത്ത, സീനിയര് മാനേജര് എന്.സി. ചന്ദ്രശേഖരന് എന്നിവരെയും ഇഡി ചോദ്യം ചെയ്തിരുന്നു.
Kerala
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് എക്സാലോജിക് കമ്പനി ഉടമയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളുമായ വീണ ടി.യുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ച് സിപിഎം പ്രവർത്തകർ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നിർണായക ഹർജികൾ ഇന്ന് പരിഗണിക്കും.
ഹൈക്കോടതിയും തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയുമാണ് ഹർജികൾ പരിഗണിക്കുക. കേസിലെ ഒമ്പതാം പ്രതിയായ ഹരീഷ് കുമാറിന് ജാമ്യം അനുവദിച്ച ഉത്തരവിനെതിരെയാണ് പോലീസും ഇഡിയും വിവിധ കോടതികളെ സമീപിച്ചിരിക്കുന്നത്.
ഹരീഷ് കുമാറിന് ജാമ്യം അനുവദിച്ച സെഷൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് പോലീസും ഇഡിയും നൽകിയ അപ്പീലുകളാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുക. സെഷൻസ് കോടതിയിൽ പ്രതിക്ക് അനുകൂലമായി നിലപാട് എടുത്ത പ്രോസിക്യൂട്ടർ ഗീന കുമാരിയെയും എതിർകക്ഷിയാക്കിയിട്ടുണ്ട്.
പ്രതിക്ക് ജാമ്യം അനുവദിച്ച നടപടി ചോദ്യം ചെയ്ത് ഇഡി സമർപ്പിച്ച ഹർജി തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയും ഇന്ന് പരിഗണിക്കും. ഈ ഹർജിയിൽ പോലീസിന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടറാണ് കോടതിയിൽ ഹാജരാകുക.
Kerala
കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ അസാധാരണ നീക്കവുമായി ഇഡി. കേസിലെ ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കാൻ ഇഡി ഹൈക്കോടതിയെ സമീപിച്ചു.
പ്രതിയ്ക്ക് ജാമ്യം നൽകുന്നതിൽ പോലീസിന്റെ നിർദേശത്തിന് വിരുദ്ധമായിട്ടുള്ള സമീപനമാണ് പ്രോസിക്യൂട്ടർ സ്വീകരിച്ചത്. ജാമ്യം നൽകുന്നതിന് എതിർക്കാതിരുന്ന പ്രോസിക്യൂട്ടറുടെ നിലപാട് സംശയാസ്പദമാണെന്നും ഇഡി ഹർജിയിൽ ചൂണ്ടിക്കാട്ടി.
ഉദ്യോഗസ്ഥരെ ആക്രമിച്ച് ഭീകരാന്തരീക്ഷമുണ്ടാക്കിയ പ്രതിയ്ക്ക് കീഴ്ക്കോടതി നൽകിയ ജാമ്യം പൊതുതാൽപര്യത്തിന് എതിരാണെന്നും, പ്രതിക്ക് ജാമ്യം ലഭിക്കുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും ഹർജിയിൽ പറയുന്നു. അതേസമയം പ്രതിക്ക് ജാമ്യം ലഭിച്ചതിനെതിരേ പോലീസ് നൽകിയ കേസിൽ കക്ഷി ചേരാൻ ഇഡി ഇന്നലെ തിരുവനന്തപുരത്തെ കീഴിക്കോടതിയിലും ഇഡി അപേക്ഷ നൽകിയിരുന്നു.
Kerala
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിലെ ടി.വീണയുടെ മൊഴികളില് വൈരുധ്യമുള്ളതായി എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വീണയെ അടുത്താഴ്ച വീണ്ടും ചോദ്യം ചെയ്യും.
കഴിഞ്ഞ ദിവസം പത്ത് മണിക്കൂറോളം ഇഡി വീണയെ ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ ഇഡി ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്. രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല് രാത്രി എട്ടിനാണ് അവസാനിച്ചത്.
വീണയുടെ എച്ച്ഡിഎഫ്സി ബാങ്കിലെ ലോക്കറും ഇഡി പരിശോധിച്ചിരുന്നു. അതേസമയം മാസപ്പടി കേസിൽ ഇഡി അന്വേഷണം പിണറായി സർക്കാരിലേക്കും നീളും. വീണാ ടിക്ക് സിഎംആർഎൽ കരാർ എങ്ങനെ ലഭിച്ചു എന്നതിൽ അന്വേഷണമുണ്ടാകുമെന്ന സൂചനയാണ് പുറത്തുവരുന്നത്.
വീണയ്ക്ക് നൽകിയ മാസപ്പടിക്ക് പിന്നിൽ സിഎംആർഎല്ലിന് സർക്കാരിൽ നിന്ന് ലഭിച്ച വഴിവിട്ട സഹായങ്ങളെന്ന നിഗമനത്തിലൂന്നിയാണ് അന്വേഷണം. കരാറിൽ ആസ്വഭാവികത ഉണ്ടെന്നാണ് ഇഡി വിലയിരുത്തൽ. കരാറിലെ അഴിമതി കേന്ദ്രികരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഒന്നാം പിണറായി സർക്കാരും സിഎംആർഎല്ലും തമ്മിലുള്ള ഇടപാടുകളിലാണ് അന്വേഷണം നടക്കുക. വീണയുടെ മൊഴിയിൽ അവ്യക്തത തുടരുകയാണ്. കരാർ ലഭിച്ചതിൽ ആസ്വഭാവികതയില്ലെന്നാണ് വീണ വ്യക്തമാക്കുന്നത്. എന്നാൽ, ഇഡി വീണയുടെ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ല.