x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​സ​പ്പ​ടി കേ​സ്: പി​ണ​റാ​യി​ക്കും റി​യാ​സി​നു​മെ​തി​രെ കേ​സെ​ടു​ത്ത് ഇ​ഡി

വെബ് ഡെസ്‌ക്
Published: October 14, 2026 11:28 PM IST | Updated: October 14, 2026 11:54 PM IST

പിണറായി വിജയൻ, മുഹമ്മദ് റിയാസ്

കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ൽ പ്ര​തി​പ​ക്ഷ നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ പി​ണ​റാ​യി വി​ജ​യ​നും മു​ഹ​മ്മ​ദ് റി​യാ​സ് എം​എ​ൽ​എ​യ്ക്കു​മെ​തി​രെ എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് കേസെടുത്തു. ഇ​രു​വ​ർ​ക്കു​മെ​തി​രെ ര​ണ്ട് ഇ​സി​ഐ​ആ​റു​ക​ളാ​ണ് റ​ജി​സ്റ്റ​ർ ചെ​യ്ത​ത്.

പി​ണ​റാ​യി വി​ജ​യ​നെ ഒ​ന്നാം പ്ര​തി​യാ​ക്കി വി​ജി​ല​ൻ​സ് എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ഡി ന​ട​പ​ടി. മാ​സ​പ്പ​ടി കേ​സും ഹ​വാ​ല കേ​സും വെ​വ്വേ​റെ ഇ​സി​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷി​ക്കും.

വി​ജി​ല​ൻ​സ് എ​ഫ്ഐ​ആ​ർ എ​ടു​ത്ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വി​നെ​തി​രെ അ​പ്പീ​ൽ ന​ൽ​കാ​ൻ പി​ണ​റാ​യി​ക്ക് അ​നു​മ​തി ന​ൽ​ക​ണോ എ​ന്ന​തി​ൽ ഹൈ​ക്കോ​ട​തി വ്യാ​ഴാ​ഴ്ച വി​ധി പ​റ​യും.

Tags : Massappadi case ED registers case against Pinarayi Vijayan Mohammed Riyas

Recent News

Corehub Up