x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ലി​ക്ക​ട​വ് എം​ഡി​എം​എ കേ​സ്: മു​ഴു​വ​ൻ പ്ര​തി​ക​ളു​ടെ​യും ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി

വെബ് ഡെസ്‌ക്
Published: October 14, 2026 08:20 PM IST | Updated: October 14, 2026 08:20 PM IST

പ്രതീകാത്മക ചിത്രം

കാ​സ​ർ​ഗോ​ഡ്: കാ​ലി​ക്ക​ട​വ് എം​ഡി​എം​എ കേ​സി​ൽ മു​ഴു​വ​ൻ പ്ര​തി​ക​ളു​ടെ​യും ജാ​മ്യാ​പേ​ക്ഷ ത​ള്ളി കോ​ട​തി. യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന മു​ഹ​മ്മ​ദ്‌ ഹു​സൈ​ൻ ഉ​ൾ​പ്പ​ടെ ആ​റ് പ്ര​തി​ക​ളു​ടെ അ​പേ​ക്ഷ​യാ​ണ് ത​ള്ളി​യ​ത്.

ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്. അ​തേ​സ​മ​യം ല​ഹ​രി മ​രു​ന്ന് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച വാ​ഹ​നം വി​ട്ടു​ന​ൽ​കി. ആ​ർ​സി ഓ​ണ​റു​ടെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി വാ​ഹ​നം വി​ട്ടു​ന​ൽ​കി​യ​ത്.

കാ​റി​ൽ 139 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി കാ​ലി​ക്ക​ട​വി​ൽ നി​ന്ന് പി​ടി​യി​ലാ​യ​ത് പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി​ക​ളാ​യ കെ.​എ​ച്ച്. മു​ഹ​മ്മ​ദ് ഹു​സൈ​ൻ, പി.​എ. അ​ബ്ദു​ൽ സ​ലാം, പി.​എ. അ​ബ്ബാ​സ്, ഇ​വ​ർ​ക്ക് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ച് ന​ൽ​കി​യ സൈ​നു​ൽ ആ​ബി​ദ് എ​ന്നി​വ​രാ​ണ്. പി​ന്നാ​ലെ ര​ണ്ട് പ്ര​തി​ക​ൾ കൂ​ടി പി​ടി​യി​ലാ​യി.

കേ​സി​ന് പി​ന്നാ​ലെ പ്ര​തി​ക​ളാ​യ​വ​രെ യൂ​ത്ത് കോ​ൺ​ഗ്ര​സി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ കാ​സ​ർ​ഗോ​ഡ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​ണ് പ്ര​തി​ക​ൾ​ക്ക് വേ​ണ്ടി നേ​ര​ത്തെ കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്. പ്ര​തി​ക​ളു​മാ​യി ഒ​രു ബ​ന്ധ​വും ഇ​ല്ലെ​ന്നും വ​ക്കാ​ല​ത്തെ​ടു​ത്ത അ​ഭി​ഭാ​ഷ​ക​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഒ​രു ദി​വ​സം മാ​ത്രം ഹാ​ജ​രാ​യ​താ​ണെ​ന്നു​മാ​ണ് അ​ഡ്വ ഷാ​ജി​ദ് ക​മ്മാ​ട​ത്ത് വി​ശ​ദീ​ക​രി​ച്ച​ത്.

Tags : Kalikadavu MDMA case Court rejects bail plea accused

Recent News

Corehub Up