x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ടു​മ്പാ​ശേ​രി വാ​ഹ​നാ​പ​ക​ടം: 'പ്ര​തി​ക​ളു​ടെ സ്വ​ത്ത് ക​ണ്ടു​കെ​ട്ടി ഇ​ര​ക​ളു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണം'

കൊച്ചി ബ്യൂറോ
Published: October 14, 2026 05:05 PM IST | Updated: October 14, 2026 05:05 PM IST

അപകടത്തിൽ തകർന്ന മിനി കൂപ്പർ

കൊ​ച്ചി: മൂ​ന്നു പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ നെ​ടു​മ്പാ​ശേ​രി മി​നി കൂ​പ്പ​ര്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ്ര​തി​ക​ളു​ടെ സ്വ​ത്ത് ക​ണ്ടു​കെ​ട്ടി ഇ​ര​ക​ളു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന് കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി സം​സ്ഥാ​ന ക​മ്മി​റ്റി. യ​ഥേ​ഷ്ടം മ​ദ്യ​ശാ​ല​ക​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കു​ന്ന സ​ര്‍​ക്കാ​രും കേ​സി​ലെ കൂ​ട്ടു​പ്ര​തി​യാ​ണെ​ന്നും കെ​സി​ബി​സി ആ​രോ​പി​ച്ചു.

വോ​ട്ട​വ​കാ​ശ​ത്തി​നും ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് ല​ഭി​ക്കാ​നും 18 വ​യ​സ് എ​ന്ന പ​രി​ധി വ​യ്ക്കു​മ്പോ​ള്‍ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ പെ​ടു​ന്ന​വ​ര്‍​ക്ക് ക​ടു​ത്ത ശി​ക്ഷ ല​ഭി​ക്കാ​ന്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​ക​ണ​മെ​ന്ന നി​യ​മ​വ്യ​വ​സ്ഥ മാ​റ്റി​യെ​ഴു​ത​ണം.

മു​ത്ത​ശി​യെ ആ​ക്ര​മി​ച്ച് മു​ഖ​ത്ത് തി​ള​ച്ച വെ​ള്ള​മൊ​ഴി​ച്ച 18 വ​യ​സു​കാ​രി​യാ​യ അ​മൃ​ത​യ്ക്ക് ജ​യി​ലും മൂ​ന്ന് പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ല​ഹ​രി​ക്ക​ടി​മ​പ്പെ​ട്ട സു​ഹൈ​ലി​ന് ബോ​സ്റ്റ​ല്‍ സ്‌​കൂ​ള്‍ എ​ന്ന തി​രു​ത്ത​ല്‍ കേ​ന്ദ്ര​ത്തി​ല്‍ സു​ഖ​വാ​സ​വും വി​രോ​ധാ​ഭാ​സ​മാ​ണെ​ന്നും കെ​സി​ബി​സി കു​റ്റ​പ്പെ​ടു​ത്തി.

ക​ഴി​ഞ്ഞ നാ​ലു മാ​സ​ത്തി​നി​ട​യി​ല്‍ ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ പ​ദ്ധ​തി​യി​ലൂ​ടെ മ​യ​ക്കു​മ​രു​ന്നു​ക​ള്‍​ക്കെ​തി​രെ മാ​ത്രം സ​ര്‍​ക്കാ​ര്‍ നീ​ങ്ങി​യ​പ്പോ​ള്‍ മ​ദ്യം മൂ​ലം സം​സ്ഥാ​ന​ത്തു​ണ്ടാ​യ അ​തി​ക്ര​മ​ങ്ങ​ളു​ടെ​യും കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ​യും റോ​ഡ​പ​ക​ട​ങ്ങ​ളു​ടെ​യും ഭീ​ക​ര​ത ജ​നി​പ്പി​ച്ച ക​ണ​ക്കു​ക​ള്‍ കൂ​ടി നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ല്‍ ആ​ഭ്യ​ന്ത​ര വ​കു​പ്പ് മ​ന്ത്രി വെ​ളി​പ്പെ​ടു​ത്ത​ണം.

ഈ ​സം​ഭ​വ വി​കാ​സ​ങ്ങ​ളും കൂ​ടി പു​തി​യ മ​ദ്യ​ന​യ രൂ​പീ​ക​ര​ണ​ത്തി​ല്‍ ക​ണ​ക്കി​ലെ​ടു​ക്ക​ണ​മെ​ന്നും കെ​സി​ബി​സി സം​സ്ഥാ​ന സ​മി​തി​ക്കു വേ​ണ്ടി വ​ക്താ​വും സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ പ്ര​സാ​ദ് കു​രു​വി​ള ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nedumbassery road accident KCBC Anti-Liquor Committee demands properties of the accused

Recent News

Corehub Up