അഭിജീത് ദീപ്കെ
ന്യൂഡൽഹി: സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ ജയിലിലടച്ച നടപടിയെ ബ്രിട്ടീഷ് കാലത്തെ അടിച്ചമർത്തലുകളോട് ഉപമിച്ച് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ. സ്വന്തം രാജ്യത്ത് ദേശീയ പതാക ഉയർത്തുന്നത് എങ്ങനെയാണ് കുറ്റകരമാകുന്നതെന്ന് അദ്ദേഹം ചോദിച്ചു. ജന്തർമന്തറിൽ അതിക്രമിച്ചുകയറി പതാക ഉയർത്തിയെന്നാരോപിച്ച് അറസ്റ്റിലായ നേതാക്കളെ കോടതി അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. അതേസമയം, പാർട്ടി ദേശീയ സംഘാടന ചുമതലയുള്ള അജിങ്ക്യ ഷിൻഡെയെ വ്യക്തിഗത ജാമ്യത്തിലാണ് വിട്ടയച്ചത്.
Tags : CJP AbhijeetDipke SauravDas Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash