Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SauravDas

'ജ​ന്ത​ര്‍ മ​ന്ത​ര്‍ ഡ​ല്‍​ഹി​യി​ല്‍ മാ​ത്ര​മ​ല്ല, രാ​ജ്യ​ത്തെ എ​ല്ലാ തെ​രു​വു​ക​ളും ജ​ന്ത​ര്‍ മ​ന്ത​റാ​കും': പ്ര​കാ​ശ് രാ​ജ് 

ന്യൂ​ഡ​ൽ​ഹി: ജ​ന്ത​ര്‍ മ​ന്ത​റി​ലെ മി​ന്ന​ല്‍ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ പേ​രി​ല്‍ സി​ജെ​പി നേ​താ​ക്ക​ളെ റി​മാ​ന്‍​ഡ് ചെ​യ്ത ന​ട​പ​ടി​യി​ല്‍ ന​രേ​ന്ദ്ര മോ​ദി​യെ​യും കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ​യും രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച് ന​ട​ന്‍ പ്ര​കാ​ശ് രാ​ജ്. ഡ​ല്‍​ഹി​യി​ലെ സ​മാ​ധാ​നം ന​ശി​പ്പി​ക്കാ​ന​ല്ല, മ​റി​ച്ച് 12 കു​ട്ടി​ക​ള്‍ മാ​ത്ര​മാ​ണ് ജ​ന്ത​ര്‍ മ​ന്ത​റി​ല്‍ പ്ര​തി​ഷേ​ധി​ച്ച​തെ​ന്നും ഇ​തി​നാ​ണ് അ​വ​രെ അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ട​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ബി​ജെ​പി ഗു​ണ്ട​ക​ള്‍​ക്ക് നേ​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​ഇ​തി​ല്‍ ല​ജ്ജി​ക്ക​ണ​മെ​ന്നും പ്ര​കാ​ശ് രാ​ജ് തു​റ​ന്ന​ടി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് ചോ​ദ്യ​ങ്ങ​ള്‍ ചോ​ദി​ക്കു​മ്പോ​ള്‍ സ​ര്‍​ക്കാ​ര്‍ എ​ന്തി​നാ​ണ് ഇ​ട​യി​ല്‍ വ​രു​ന്ന​തെ​ന്ന് ചോ​ദി​ച്ച അ​ദ്ദേ​ഹം, മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ ഗ്യാ​നേ​ഷ് കു​മാ​റി​നെ സം​ര​ക്ഷി​ക്കാ​നാ​ണ് കേ​ന്ദ്രം ശ്ര​മി​ക്കു​ന്ന​തെ​ന്നും ആ​രോ​പി​ച്ചു. സ്വ​ന്തം ക​സേ​ര പോ​കു​മെ​ന്ന ഭ​യ​മാ​ണ് മോ​ദി​ക്കും അ​മി​ത് ഷാ​യ്ക്കു​മു​ള്ള​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ലെ ക്ര​മ​ക്കേ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​സ്ഐ​ആ​ര്‍ റ​ദ്ദാ​ക്ക​ണ​മെ​ന്നും ഇ​തി​നെ​തി​രെ രാ​ജ്യ​വ്യാ​പ​ക​മാ​യി വ​ലി​യ പ്ര​ക്ഷോ​ഭ​ങ്ങ​ള്‍ ഉ​ണ്ടാ​കു​മെ​ന്നും പ്ര​കാ​ശ് രാ​ജ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

സ്വ​ന്തം സൈ​ന്യ​ത്തെ​യും പൊ​ലി​സി​നെ​യും രാ​ജ്യ​ത്തെ യു​വാ​ക്ക​ള്‍​ക്കെ​തി​രെ പ്ര​യോ​ഗി​ച്ച ഭ​ര​ണാ​ധി​കാ​രി​യാ​ണ് ന​രേ​ന്ദ്ര മോ​ദി​യെ​ന്നും, മോ​ദി​യു​ടെ​യും ബി​ജെ​പി​യു​ടെ​യും ഭ​ര​ണം അ​വ​സാ​നി​ക്കാ​റാ​യെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. ജ​ന്ത​ര്‍ മ​ന്ത​റി​ലെ മി​ന്ന​ല്‍ സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ സി​ജെ​പി സ​ഹ വ​ക്താ​ക്ക​ളാ​യ സൗ​ര​വ് ദാ​സ്, അ​ശു​തോ​ഷ് റാ​ങ്ക എ​ന്നി​വ​രെ തി​ഹാ​ര്‍ ജ​യി​ലി​ലേ​ക്ക് മാ​റ്റി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​കാ​ശ് രാ​ജി​ന്‍റെ പ്ര​തി​ക​ര​ണം. ജ​ന്ത​ര്‍ മ​ന്ത​ര്‍ ഡ​ല്‍​ഹി​യി​ല്‍ മാ​ത്ര​മ​ല്ലെ​ന്നും ഇ​നി രാ​ജ്യ​ത്തെ ഓ​രോ തെ​രു​വും ജ​ന്ത​ര്‍ മ​ന്ത​ര്‍ പോ​ലെ സ​മ​ര​വേ​ദി​യാ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 

Latest News

Corehub Up