രാഹുൽ ഗാന്ധി
ന്യൂഡൽഹി: ജന്തർമന്തറിൽ അതിക്രമിച്ചു കയറി ദേശീയ പതാക ഉയർത്തിയെന്നാരോപിച്ച് സിജെപി നേതാക്കളായ സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും അഞ്ച് ദിവസത്തേക്ക് ജയിലിലടച്ച കേന്ദ്ര സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സമാധാനപരമായി ദേശീയ പതാക വീശുന്നതും 'ഭാരത് മാതാ കീ ജയ്' വിളിക്കുന്നതും എങ്ങനെയാണ് കുറ്റകൃത്യമാകുന്നതെന്ന് അദ്ദേഹം ചോദിച്ചു.
സർക്കാരിന്റെ ഇത്തരം ജനാധിപത്യവിരുദ്ധ നടപടികൾ കേന്ദ്രത്തിന്റെ ഭയത്തെയും ഭീരുത്വത്തെയുമാണ് കാണിക്കുന്നത്. ജനങ്ങളുടെ പ്രതിഷേധിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കാൻ സമരവേദിയായ ജന്തർമന്തർ നിരോധിച്ച നടപടി അംഗീകരിക്കാനാവില്ലെന്നും, ജനാധിപത്യ പോരാട്ടങ്ങളിലൂടെ ജന്തർമന്തർ തിരിച്ചുപിടിക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെയുള്ള പ്രതിഷേധത്തിൽ ഇന്ത്യ സഖ്യവും സിജെപിയും മുന്നോട്ടുപോകുന്നതിനിടെയാണ് രാഹുൽ ഗാന്ധി നേതാക്കൾക്ക് പിന്തുണയുമായി രംഗത്തെത്തിയത്.
Tags : RahulGandhi CJP LatestNews DeepikaNews DeepikaNewspaper Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash