x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​വാ​ഹ​ത്തി​നു ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ യു​വാ​വ് മ​രി​ച്ച നി​ല​യി​ൽ

വെബ് ഡെസ്ക്
Published: October 14, 2026 08:49 AM IST | Updated: October 14, 2026 08:49 AM IST

പ്രതീകാത്മക ചിത്രം

ഹൈ​ദ​രാ​ബാ​ദ്: വി​വാ​ഹ​ത്തി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ എ​ൻ​ജി​നീ​യ​റെ ഹൈ​ദ​രാ​ബാ​ദി​ലെ ഫ്ലാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. സൂ​ര്യ​പേ​ട്ട സ്വ​ദേ​ശി ഭ​ര​ത് കു​മാ​റാ​ണ് (29) മ​രി​ച്ച​ത്. നാ​ന​ക്‌​രാം​ഗു​ഡ​യി​ലെ ഫ്ലാ​റ്റി​ലാ​യി​രു​ന്നു സം​ഭ​വം.

വി​വാ​ഹം ഉ​റ​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് ര​ണ്ട് ദി​വ​സം മു​മ്പാ​ണ് ഭ​ര​ത് ഹൈ​ദ​രാ​ബാ​ദി​ൽ സു​ഹൃ​ത്തി​ന്‍റെ ഫ്ലാ​റ്റി​ലെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​ണ് ഭ​ര​തി​നെ കൊ​ട്ടി​ട​ത്തി​ൽ നി​ന്നും താ​ഴെ വീ​ണു കി​ട​ക്കു​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​ഭ​വ​സ​മ​യ​ത്ത് ഭ​ര​ത്തി​ന്‍റെ സു​ഹൃ​ത്ത് ഫ്ലാ​റ്റി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. മു​റി​യി​ൽ നി​ന്നും ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് പൊ​ലി​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

Tags : Deepika BreakingNews Dead Wedding

Recent News

Corehub Up