x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ്വാസകോശ അർബുദം: മാർപാപ്പയുടെ ശസ്ത്രക്രിയ വിജയം, പ്രാർഥനയോടെ ലോകം

ഇന്‍റർനാഷണൽ ഡെസ്ക്
Published: October 14, 2026 08:44 AM IST | Updated: October 14, 2026 09:17 AM IST

ലിയോ പതിനാലാമൻ മാർപാപ്പ

വത്തിക്കാൻ: ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ അർബുദം (ലംഗ് അഡിനോകാർസിനോമ) സ്ഥിരീകരിച്ചു. ശ്വാസകോശത്തിൽ നടത്തിയ ശസ്ത്രക്രിയയ്ക്കിടെ എടുത്ത കോശകലകളുടെ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.

71 കാരനായ മാർപാപ്പയുടെ വലത് ശ്വാസകോശത്തിലെ താഴത്തെ ലോബ് 90 മിനിറ്റ് നീണ്ട ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു. റോമിലെ ജെമെല്ലി ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.

ശസ്ത്രക്രിയ വിജയകരമായിരുന്നെന്നും മാർപാപ്പ ബോധം വീണ്ടെടുത്ത് ആശുപത്രിയിൽ വിശ്രമത്തിലാണെന്നും മുഖ്യ സർജൻ പ്രൊഫസർ സ്റ്റെഫാനോ മാർഗരിറ്റോർ അറിയിച്ചു. തുടക്കത്തിൽത്തന്നെ രോഗം സ്ഥിരീകരിച്ചതിനാൽ ആരോഗ്യനില മെച്ചപ്പെടുമെന്നും മറ്റു ഭാഗങ്ങളിലേക്കു വ്യാപിച്ചിട്ടില്ലെങ്കിൽ കാര്യമായ തുടർചികിത്സ ആവശ്യമില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി. വിശദ പരിശോധനകൾ നിർദേശിച്ചിട്ടുണ്ട്.

മാർപാപ്പയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഒക്ടോബർ 20 വരെയുള്ള പൊതുപരിപാടികളും കൂടിക്കാഴ്ചകളും റദ്ദാക്കി. നവംബർ ആദ്യം നടത്താനിരുന്ന ലാറ്റിൻ അമേരിക്കൻ പര്യടനം സംബന്ധിച്ച അന്തിമ തീരുമാനം പിന്നീട് അറിയിക്കും.

Tags : PopeLeoXIV LungCancer Vatican Cancer Adenocarcinoma GemelliHospital Rome Surgery

Recent News

Corehub Up