പ്രതീകാത്മക ചിത്രം
കൊച്ചി: ഒരുമിച്ച് താമസിച്ചിരുന്ന യുവതിയുടെ നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. അറസ്റ്റിൽ. പാലക്കാട് കുമരനല്ലൂർ തെക്കേപറമ്പിൽ വീട്ടിൽ ഉമ്മർ ഫാറൂഖ് (37) ആണ് പിടിയിലായത്.
കളമശേരി പൊലിസ് സർക്കിൾ ഇൻസ്പെക്ടർ എ.എൽ. അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രണ്ട് വർഷമായി യുവതിയോടൊപ്പം താമസിച്ചുവരികയായിരുന്ന പ്രതി പണം ആവശ്യപ്പെട്ടിരുന്നു.
ഇത് നൽകാത്തതിലുള്ള വിരോധത്തെ തുടർന്നാണ് യുവതിയുടെ നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതെന്ന് പൊലിസ് പറഞ്ഞു. യുവതിയുടെ ഫോൺ നമ്പറുകളും ഇയാൾ പ്രചരിപ്പിച്ചതായി പൊലിസ് വ്യക്തമാക്കി.
കളമശ്ശേരി എസ്ഐ ശംഭു, സിപിഒമാരായ മാഹിൻ അബൂബക്കർ, കെ.പി. വിനു, അനീഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് കൊടുങ്ങല്ലൂർ ഭാഗത്ത് നിന്ന് പ്രതിയെ പിടികൂടിയത്.
Tags : Youth arrested circulating pictures woman