x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​സൈ​ല്‍ മു​ന്ന​റി​യി​പ്പി​നി​ടെ സി​ആ​ര്‍7 ഗോ​ള്‍

വെബ്ഡെസ്ക്
Published: October 14, 2026 05:21 AM IST | Updated: October 14, 2026 05:21 AM IST

ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ള്‍​ഡോ

റി​യാ​ദ്: മി​സൈ​ല്‍ ആ​ക്ര​മ​ണ മു​ന്ന​റി​യി​പ്പി​നി​ടെ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ പോ​ര്‍​ച്ചു​ഗ​ല്‍ സൂ​പ്പ​ര്‍ താ​രം ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ള്‍​ഡോ​യു​ടെ ഗോ​ള്‍.

എ​എ​ഫ്‌​സി ചാ​മ്പ്യ​ന്‍​സ് ലീ​ഗി​ല്‍ ഉ​സ്ബ​ക്കി​സ്ഥാ​നി​ല്‍​നി​ന്നു​ള്ള നെ​ഫ്റ്റ്ചി ഫെ​ര്‍​ഗാ​ന ക്ല​ബ്ബി​നെ​തി​രേ​യാ​യി​രു​ന്നു റൊ​ണാ​ള്‍​ഡോ​യു​ടെ ഗോ​ള്‍. മ​ത്സ​ര​ത്തി​ന്‍റെ 42-ാം മി​നി​റ്റി​ലാ​യി​രു​ന്നു സി​ആ​ര്‍7​ന്‍റെ ഗോ​ള്‍. മി​സൈ​ല്‍ ആ​ക്ര​മ​ണ ഭീ​ഷ​ണി​യെ​ത്തു​ട​ര്‍​ന്നു മ​ത്സ​രം നി​ര്‍​ത്തി​വ​ച്ചി​രു​ന്നു. ഹൂ​തി​ക​ള്‍ റി​യാ​ദ് ല​ക്ഷ്യ​മാ​ക്കി ബാ​ലി​സ്റ്റി​ക് മി​സൈ​ല്‍ ര​ണ്ടു ത​വ​ണ തൊ​ടു​ത്ത​താ​യും ര​ണ്ടും നി​ര്‍​വീ​ര്യ​മാ​ക്കി​യ​താ​യും സൗ​ദി അ​റേ​ബ്യ​യു​ടെ സി​വി​ല്‍ ഡി​ഫെ​ന്‍​സ് അ​റി​യി​ച്ചു.

മ​ത്സ​ര​ത്തി​ല്‍ അ​ല്‍ ന​സ​ര്‍ എ​ഫ്‌​സി 3-1നു ​നെ​ഫ്റ്റ്ചി ഫെ​ര്‍​ഗാ​ന​യെ കീ​ഴ​ട​ക്കി. 78-ാം മി​നി​റ്റി​ലെ സെ​ല്‍​ഫ് ഗോ​ളാ​യി​രു​ന്നു അ​ല്‍ ന​സ​റി​ന്‍റെ ജ​യം 3-1ലേ​ക്ക് ഉ​യ​ര്‍​ത്തി​യ​ത്. എ​എ​ഫ്‌​സി ചാ​മ്പ്യ​ന്‍​സ് ലീ​ഗ് എ​ലൈ​റ്റ് ഗ്രൂ​പ്പ് ബി​യി​ല്‍ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്നു മൂ​ന്നു പോ​യി​ന്‍റു​മാ​യി എ​ട്ടാം സ്ഥാ​ന​ത്താ​ണ് അ​ല്‍ ന​സ​ര്‍.

981 ഗോ​ള്‍

1000 പ്ര​ഫ​ഷ​ണ​ല്‍ ഗോ​ള്‍ എ​ന്ന ച​രി​ത്ര​ത്തി​ലേ​ക്കു ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ള്‍​ഡോ​യ്ക്ക് ഇ​നി​യു​ള്ള​തു വെ​റും 19 എ​ണ്ണ​ത്തി​ന്‍റെ അ​ക​ലം മാ​ത്രം. നെ​ഫ്റ്റ്ചി ഫെ​ര്‍​ഗാ​ന​യ്‌​ക്കെ​തി​രാ​യ ഗോ​ളോ​ടെ റൊ​ണാ​ള്‍​ഡോ​യു​ടെ ക​രി​യ​ര്‍ ഗോ​ള്‍​നേ​ട്ടം 981 ആ​യി. ഇ​തി​ല്‍ 225 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 143 ഗോ​ള്‍ പോ​ര്‍​ച്ചു​ഗ​ല്‍ ദേ​ശീ​യ ടീ​മി​നാ​യി നേ​ടി​യ​താ​ണ്.

പോ​ര്‍​ച്ചു​ഗ​ല്‍ എ​ഫ്എ അ​ഭി​ന​ന്ദി​ച്ചു

എ​എ​ഫ്‌​സി ചാ​മ്പ്യ​ന്‍​സ് ലീ​ഗി​ല്‍ നെ​ഫ്റ്റ്ചി ഫെ​ര്‍​ഗാ​ന​യ്‌​ക്കെ​തി​രേ ഗോ​ള്‍​ നേ​ടി​യ സൂ​പ്പ​ര്‍ താ​രം ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ള്‍​ഡോ​യെ പോ​ര്‍​ച്ചു​ഗ​ല്‍ ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ (എ​ഫ്എ) അ​ഭി​ന​ന്ദി​ച്ചു. റൊ​ണാ​ള്‍​ഡോ വീ​ണ്ടും അ​ല്‍ ന​സ​റി​നാ​യി ഗോ​ള്‍ നേ​ടി എ​ന്ന കു​റി​പ്പോ​ടെ പോ​ര്‍​ച്ചു​ഗ​ല്‍ ജ​ഴ്‌​സി​യി​ലു​ള്ള താ​ര​ത്തി​ന്‍റെ പ​ടം പ​ങ്കു​വ​ച്ചാ​യി​രു​ന്നു പോ​ര്‍​ച്ചു​ഗ​ല്‍ എ​ഫ്‌​സി​യു​ടെ അ​ഭി​ന​ന്ദ​നം.
യു​വേ​ഫ നേ​ഷ​ന്‍​സ് ലീ​ഗി​നി​ടെ ദേ​ശീ​യ ടീം ​ക്യാ​മ്പ് വി​ട്ട​ കു​റ്റ​ത്തി​നു പോ​ര്‍​ച്ചു​ഗ​ല്‍ എ​ഫ്എ റൊ​ണാ​ള്‍​ഡോ​യ്ക്കു വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. അ​ച്ച​ട​ക്ക​രാ​ഹി​ത്യ​ത്തി​ന്‍റെ പേ​രി​ല്‍ വി​ല​ക്കു ക​ല്‍​പ്പി​ച്ച​തി​ന്‍റെ ര​ണ്ടാം നാ​ളി​ലാ​ണ് സി​ആ​ര്‍7​നെ അ​ഭി​ന​ന്ദി​ച്ചു​ള്ള പോ​ര്‍​ച്ചു​ഗ​ല്‍ എ​ഫ്എ പോ​സ്റ്റ്.

Tags : Deepika DeepikaNewspaper BreakingNews CR7 goal amidst missile

Recent News

Corehub Up