അപകടസ്ഥലത്തെ ദൃശ്യം
ഹാജിപുർ: ഗംഗാ നദിയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. മരിച്ചവരെല്ലാം കുട്ടികളാണെന്നാണ് അധികൃതർ അറിയിച്ചത്.
ബിഹാറിലെ ഹാജിപൂർ ജില്ലയിലെ റാംപൂർ ശ്യാംചന്ദിലുണ്ടായ സംഭവത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. ഇരുപത് പേർ സഞ്ചരിച്ചിരുന്ന ബോട്ടാണ് മറിഞ്ഞത്.
അപകടത്തിൽപ്പെട്ടവരിൽ അഞ്ച് പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഒരു വിരുന്നിൽ പങ്കെടുക്കാനായി പോയവരാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം.
Tags : Boat capsize accident ganga river death