Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : River

ഗം​ഗാ ന​ദി​യി​ൽ ബോ​ട്ട് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ടം; മ​ര​ണ​സം​ഖ്യ 13 ആ​യി

ഹാ​ജി​പു​ർ: ഗം​ഗാ ന​ദി​യി​ൽ ബോ​ട്ട് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 13 ആ​യി. മ​രി​ച്ച​വ​രെ​ല്ലാം കു​ട്ടി​ക​ളാ​ണെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്.

ബി​ഹാ​റി​ലെ ഹാ​ജി​പൂ​ർ ജി​ല്ല​യി​ലെ റാം​പൂ​ർ ശ്യാം​ച​ന്ദി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ നി​ര​വ​ധി​പേ​ർ​ക്ക്  പ​രി​ക്കേ​റ്റു. ഇ​രു​പ​ത് പേ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബോ​ട്ടാ​ണ് മ​റി​ഞ്ഞ​ത്.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രി​ൽ അ​ഞ്ച് പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ​ഒ​രു വി​രു​ന്നി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി പോ​യ​വ​രാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

Kerala

വള്ളംകളി കാണാനെത്തി, യുവാവിനെ പുഴയില്‍ കാണാതായി; തെരച്ചില്‍ തുടരുന്നു

വൈപ്പിന്‍: വള്ളംകളി കാണാനെത്തിയ യുവാവിനെ പുഴയില്‍ കാണാതായി. കോന്തുരുത്തി വെങ്ങാട്ടു തറവീട്ടില്‍ നിഖിലിനെയാണ് (31) കാണാതായത്. അമ്മവീടായ ഞാറക്കല്‍ മഞ്ഞനക്കാട് എത്തിയ യുവാവിനെ ഞായറാഴ്ച വൈകുന്നേരം 6.45ന് ആണ് മഞ്ഞനക്കാട് പുഴയില്‍ കാണാതായത്.

ചെറുവഞ്ചിയില്‍ ഒറ്റയ്ക്ക് പോകുമ്പോള്‍ വഞ്ചി മുങ്ങുകയായിരുന്നു. യുവാവിന് വേണ്ടി പുഴയില്‍ തെരച്ചില്‍ തുടരുകയാണ്. ഫയര്‍ഫോഴ്‌സ് സ്‌കൂബ ടീമും നാട്ടുകാരും ഞായറാഴ്ച രാത്രി മുതല്‍ തെരച്ചില്‍ നടത്തുന്നുണ്ട്. തെരച്ചില്‍ ഇന്ന് രാവിലെയും ആരംഭിച്ചിട്ടുണ്ട്.

Kerala

ക​ല്ല​ട ആ​റ്റി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യി

പ​ത്ത​നാ​പു​രം: ക​ല്ല​ട ആ​റ്റി​ലെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യി. പ​ത്ത​നാ​പു​രം ന​ടു​ക്കു​ന്ന് സ്വ​ദേ​ശി മു​ഹ​മ്മ​ദ് സാ​ഹി​ലി​നെ​യാ​ണ് (16) കാ​ണാ​താ​യ​ത്. ര​ണ്ട് സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം കി​ഴ​ക്കേ​ഭാ​ഗം ത​ര്യ​ൻ തോ​പ്പി​നു സ​മീ​പം പൂ​ന്തോ​ട്ട​ത്തി​ൽ ക​ട​വി​ൽ എ​ത്തി​യ​താ​യി​രു​ന്നു മു​ഹ​മ്മ​ദ് സാ​ഹി​ൽ.

ഫ​യ​ർ​ഫോ​ഴ്സ് പു​ഴ​യി​ൽ സം​ഘം തി​ര​ച്ചി​ൽ തു​ട​രു​ന്നു. പ​ത്ത​നാ​പു​രം മൗ​ണ്ട് താ​ബോ​ർ സ്‌​കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​ണ്. പ​ത്ത​നാ​പു​രം ന​ടു​ക്കു​ന്ന് ക​ല്ലാ​മു​ട്ടം പ​ള്ളി കി​ഴ​ക്കേ​തി​ൽ നൗ​ഫ​ലി​ന്‍റെ​യും ജാ​സി​ല​യു​ടെ​യും മ​ക​നാ​ണ് മു​ഹ​മ്മ​ദ് സാ​ഹി​ൽ.

Kerala

അച്ചൻകോവിൽ ആറ്റിൽ രണ്ട് പ്ലസ് ടു വിദ്യാർഥികൾ മുങ്ങിമരിച്ചു

പത്തനംതിട്ട: കോന്നിയിൽ അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർഥികൾ മുങ്ങിമരിച്ചു. കോന്നി പിഎസ്‌വി പിഎംഎച്ച്എസ്എസ് സ്കൂളിലെ വിദ്യാർഥികളായ ഡെനീഷ് ഷിബു, സെബിൻ ബിനോയ് എന്നിവരാണ് മരിച്ചത്.

സ്കൂളിന് സമീപമുള്ള പുതിയകാവ് ദേവീക്ഷേത്ര കടവിലെ ബണ്ടിന് സമീപം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.

കോന്നി കൊന്നപ്പാറ, പയ്യനാമൺ സ്വദേശികളാണ് മരിച്ച വിദ്യാർഥികൾ. അപകടത്തിൽപ്പെട്ട മറ്റൊരു വിദ്യാർഥിയെ രക്ഷപ്പെടുത്തി. മരിച്ചവരുടെ മൃതദേഹങ്ങൾ കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

National

തീരശോഷണം: യുപിയിൽ ക്ഷേത്രം ഗംഗയിൽ ഒഴുകിപ്പോയി

ബ​​​റേ​​​ലി(​​​യു​​​പി): ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ ബ​​​റേ​​​ലി ജി​​​ല്ല​​​യി​​​ൽ രാം​​​ഗം​​​ഗാ ന​​​ദി​​​യി​​​ലു​​​ണ്ടാ​​​യ ശ​​​ക്ത​​​മാ​​​യ തീ​​​ര​​​ശോ​​​ഷ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് നൂ​​​റ്റാ​​​ണ്ടു​​​ക​​​ൾ പ​​​ഴ​​​ക്ക​​​മു​​​ള്ള ക്ഷേ​​​ത്രം ഒ​​​ഴു​​​കി​​​പ്പോ​​​യി.

ഇ​​​തി​​​നി​​​ടെ, കി​​​ച്ചാ ന​​​ദി​​​ക്ക​​​ര​​​യി​​​ൽ നി​​​ർ​​​മാ​​​ണ​​​ത്തി​​​ലി​​​രു​​​ന്ന ജ​​​ല​​​സം​​​ഭ​​​ര​​​ണി ന​​​ദി​​​യി​​​ലേ​​​ക്ക് ത​​​ക​​​ർ​​​ന്നു​​​വീ​​​ണു.​ ഇ​​​രു​​​സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ലും ആ​​​ള​​​പാ​​​യ​​​മി​​​ല്ലെ​​​ന്ന് ജി​​​ല്ലാ അ​​​ധി​​​കാ​​​രി​​​ക​​​ൾ അ​​​റി​​​യി​​​ച്ചു. ക​​​പുർ​​​പു​​​ർ ഗ്രാ​​​മ​​​ത്തി​​​ലാ​​​ണ് നൂ​​​റ്റാ​​​ണ്ടു​​​ക​​​ൾ പ​​​ഴ​​​ക്ക​​​മു​​​ള്ള​​​തെ​​​ന്നു വി​​​ശ്വ​​​സി​​​ക്കു​​​ന്ന ഈ ​​​ക്ഷേ​​​ത്രം സ്ഥി​​​തി ചെ​​​യ്തി​​​രു​​​ന്ന​​​ത്.

ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി തു​​​ട​​​രു​​​ന്ന തീ​​​ര​​​ശോ​​​ഷ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ക്ഷേ​​​ത്രം പൂ​​​ർ​​​ണ​​​മാ​​​യും രാം​​​ഗം​​​ഗ​​​യു​​​ടെ ഒ​​​ഴു​​​ക്കി​​​ൽ അ​​​ക​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ബു​​​ധ​​​നാ​​​ഴ്ച രാ​​​വി​​​ലെ​​​യാ​​​ണ് ക്ഷേ​​​ത്രം ന​​​ദി​​​യി​​​ൽ ഒ​​​ഴു​​​കി​​​പ്പോ​​​കു​​​ന്ന​​​താ​​​യി ഗ്രാ​​​മ​​​വാ​​​സി​​​ക​​​ളു​​​ടെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട​​​ത്.

ജ​​​ൽ ജീ​​​വ​​​ൻ മി​​​ഷ​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി നാ​​​ല് കോ​​​ടി രൂ​​​പ ചെ​​​ല​​​വി​​​ൽ നി​​​ർ​​​മി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന ഓ​​​വ​​​ർ​​​ഹെ​​​ഡ് ജ​​​ല​​​സം​​​ഭ​​​ര​​​ണി​​​യാ​​​ണ് നാ​​​ലു സെ​​​ക്ക​​​ൻ​​​ഡി​​​നു​​​ള്ളി​​​ൽ ന​​​ദി​​​യി​​​ലേ​​​ക്ക് പ​​​തി​​​ച്ച​​​തെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

ടാ​​​ങ്കി​​​ന്‍റെ ചു​​​റ്റു​​​മ​​​തി​​​ൽ നാ​​​ലു ദി​​​വ​​​സം മു​​​മ്പ് ത​​​ക​​​ർ​​​ന്നു​​​പോ​​​യി​​​രു​​​ന്നു. ന​​​ദി​​​യി​​​ൽ നി​​​ന്ന് എ​​​ട്ട് മു​​​ത​​​ൽ പ​​​ത്ത് മീ​​​റ്റ​​​ർ വ​​​രെ മാ​​​ത്രം അ​​​ക​​​ലെ​​​യു​​​ള്ള മ​​​റ്റൊ​​​രു ഓ​​​വ​​​ർ​​​ഹെ​​​ഡ് ടാ​​​ങ്കും ത​​​ക​​​ർ​​​ന്നു​​​വീ​​​ഴാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

Kerala

പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ടു​ പേ​ർ മു​ങ്ങി​മ​രി​ച്ചു

വ​​​ട​​​ക​​​ര: മ​​​ണി​​​യൂ​​​ര്‍ ചൊ​​​വ്വാ പു​​​ഴ​​​യി​​​ല്‍ കു​​​ളി​​​ക്കാ​​​നി​​​റ​​​ങ്ങി ഒ​​​ഴു​​​ക്കി​​​ല്‍​പ്പെ​​​ട്ട് ര​​​ണ്ടു​ പേ​​​ര്‍ മു​​​ങ്ങി​​​മ​​​രി​​​ച്ചു. പ​​​തി​​​യാ​​​ര​​​ക്ക​​​ര ഒ​​​ത​​​യോ​​​ത്ത് ബ​​​ഷീ​​​റി​​​ന്‍റെ മ​​​ക​​​ന്‍ ന​​​ബീ​​​ല്‍ (19), ഓ​​​ര്‍​ക്കാ​​​ട്ടേ​​​രി വ​​​ര​​​പ്ര​​​ത്ത് പ​​​രേ​​​ത​​​നാ​​​യ ഹാ​​​രി​​​സി​​​ന്‍റെ മ​​​ക​​​ന്‍ സി​​​നാ​​​ന്‍ (14) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്.

വെ​​​ള്ളി​​​യാ​​​ഴ്ച വൈ​​കു​​ന്നേ​​ര​​മാ​​ണ് സം​​​ഭ​​​വം. നാ​​​ലു​​ പേ​​​ര​​​ട​​​ങ്ങു​​​ന്ന സം​​​ഘ​​​മാ​​​ണു പു​​​ഴ​​​യി​​​ല്‍ കു​​​ളി​​​ക്കാ​​​നും നീ​​​ന്ത​​​ല്‍ പ​​​ഠി​​​ക്കാ​​​നു​​​മാ​​​യി എ​​​ത്തി​​​യ​​​ത്. നാ​​​ലു പേ​​​രും ഒ​​​ഴു​​​ക്കി​​​ല്‍​പെ​​​ട്ടെ​​​ങ്കി​​​ലും ര​​​ണ്ടു ​പേ​​​ര്‍ അ​​​ദ്ഭു​​​ത​​​ക​​​ര​​​മാ​​​യി ര​​​ക്ഷ​​​പ്പെ​​​ട്ടു. തു​​​ട​​​ര്‍​ന്ന് നാ​​​ട്ടു​​​കാ​​​ര്‍ ന​​​ട​​​ത്തി​​​യ തെ​​​ര​​​ച്ചി​​​ലി​​​ല്‍ ന​​​ബീ​​​ലി​​​നെ ക​​​ണ്ടെ​​​ത്തി.

ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ല്‍ വ​​​ട​​​ക​​​ര സ​​​ഹ​​​ക​​​ര​​​ണ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റി​​​യെ​​​ങ്കി​​​ലും ജീ​​​വ​​​ന്‍ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. നാ​​​ട്ടു​​​കാ​​​രും ഫ​​​യ​​​ര്‍​ഫോ​​​ഴ്സും ചേ​​​ര്‍​ന്ന് ന​​​ട​​​ത്തി​​​യ മ​​​ണി​​​ക്കൂ​​​റു​​​ക​​​ള്‍ നീ​​​ണ്ട തെ​​​ര​​​ച്ചി​​​ലി​​​ല്‍ വൈ​​​കു​​​ന്നേ​​​രം ആ​​​റോ​​​ടെ​​​യാ​​​ണു സി​​​നാ​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്താ​​​നാ​​​യ​​​ത്.

ഫ​​​യ​​​ര്‍​ഫോ​​​ഴ്സ്, പോ​​​ലീ​​​സ്, സ്‌​​​കൂ​​​ബാ ടീം, ​​​പ്രാ​​​ദേ​​​ശി​​​ക സ​​​ന്ന​​​ദ്ധ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് പു​​​ഴ​​​യി​​​ല്‍ വി​​​പു​​​ല​​​മാ​​​യ തെ​​​ര​​​ച്ചി​​​ല്‍ ന​​​ട​​​ത്തി​​​യ​​​ത്.

Kerala

ഭാര്യയെ കൊന്ന് ചാക്കിൽക്കെട്ടി പുഴയിൽത്തള്ളിയ സംഭവം; ഭർത്താവ് പിടിയിൽ 

മലപ്പുറം: ഭാര്യയെ കൊന്ന് മൃതദേഹം ചാക്കിൽക്കെട്ടി പുഴയിൽ താഴ്ത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പുറത്തൂർ പടിഞ്ഞാറേക്കര അമ്പലപ്പടി അണ്ടിപ്പാട്ട് വീട്ടിൽ ഫൗസിയ (37) ആണു മരിച്ചത്. ഫൗസിയയുടെ ഭർത്താവ് പടിഞ്ഞാറേക്കര അമ്പലപ്പടി അണ്ടിപ്പാട്ട് ഹുസൈൻ ആണ് പിടിയിലായത്. 

കൊല നടത്തിയ ശേഷം കണ്ണൂരിലേക്ക് പോയ പ്രതി ഇന്ന് തിരൂരിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് പിടിയിലായത്. ബുധനാഴ്‌ച രാത്രി ഒന്നിനുശേഷം ഫൗസിയയെ ഭർത്താവ് ഹുസൈൻ വീട്ടിൽ നിന്നു വിളിച്ചിറക്കി കൊണ്ടുപോകുകയായിരുന്നു. 

കടൽത്തീരത്ത് മീൻ അടിഞ്ഞെന്നും എടുക്കാൻ പോകണമെന്നും പറഞ്ഞാണ് ഫൗസിയെയെ വിളിച്ചു കൊണ്ടുപോയത്. വ്യാഴാഴ്‌ച രാത്രിയായിട്ടും ഇരുവരും വീട്ടിലേക്ക് തിരിച്ചെത്താതിരുന്നതോടെ മക്കൾ പോലീസിൽ വിവരമറിയിച്ചു. അന്വേഷണം നടക്കുന്നതിനിടെയാണ് ഫൗസിയയുടെ മൃതദേഹം ചാക്കിൽ കെട്ടിയനിലയിൽ തിരൂർ പുഴയിലെ പടിഞ്ഞാറേക്കര ജെട്ടി വൈനിൽ കണ്ടെത്തിയത്. 

ഹുസൈൻ സ്ഥിരമായി മദ്യവും ലഹരിയും ഉപയോഗിക്കുന്നയാളാണെന്ന് പോലീസ് പറഞ്ഞു. ഇയാൾ സ്‌ഥിരമായി വീട്ടിൽ കലഹമുണ്ടാക്കാറുണ്ട്. ബുധനാഴ്ച വൈകിട്ടും ഫൗസിയയുമായി വഴക്കി ദേഷ്യത്തിൽ ഫോൺ എറിഞ്ഞു പൊട്ടിച്ചു. അന്നു രാത്രിയാണ് ഫൗസിയയെ വിളിച്ചു കൊണ്ടുപോയത്.
കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. 

Kerala

പുഴയിൽ വീട്ടമ്മയുടെ മൃതദേഹം ചാക്കിൽ കെട്ടി താഴ്ത്തിയ നിലയിൽ

മലപ്പുറം: പുഴയിൽ വീട്ടമ്മയുടെ മൃതദേഹം ചാക്കിൽ കെട്ടി താഴ്ത്തിയ നിലയിൽ കണ്ടെത്തി. പുറത്തൂർ പടിഞ്ഞാറേക്കര അമ്പലപ്പടി അണ്ടിപ്പാട്ട് വീട്ടിൽ ഫൗസിയ (37) ആണു മരിച്ചത്.  കൊലപാതകമെന്ന സംശയത്തിൽ  മത്സ്യത്തൊഴിലാളിയായ ഭർത്താവിനായി പോലീസ് തെരച്ചിൽ ആരംഭിച്ചു.

ബുധനാഴ്‌ച രാത്രി ഒന്നിനുശേഷം ഫൗസിയയെ ഭർത്താവ് ഹുസൈൻ വീട്ടിൽ നിന്നു വിളിച്ചിറക്കി കൊണ്ടുപോകുകയായിരുന്നു. കടൽത്തീരത്ത് മീൻ അടിഞ്ഞെന്നും എടുക്കാൻ പോകണമെന്നും പറഞ്ഞാണ് കൊണ്ടുപോയത്. വ്യാഴാഴ്‌ച രാത്രിയായിട്ടും ഇരുവരും വീട്ടിലേക്ക് തിരിച്ചെത്താതിരുന്നതോടെ മക്കൾ പൊലീസിൽ വിവരമറിയിച്ചു.

അന്വേഷണം നടക്കുന്നതിനിടെയാണ് ഫൗസിയയുടെ മൃതദേഹം തിരൂർ പുഴയിലെ പടിഞ്ഞാറേക്കര ജെട്ടി വൈനിൽ കണ്ടെത്തിയത്. കടലിലേക്കു പോകാനൊരുങ്ങിയ വള്ളത്തിലെ തൊഴിലാളികൾ നങ്കൂരം വലിച്ചെടുക്കുന്നതിനിടെ മറ്റൊരു നങ്കൂരം കയറിൽ കുടുങ്ങുകയായിരുന്നു.

ഇതു വലിച്ചെടുത്തു നോക്കിയപ്പോഴാണ് അറ്റത്ത് ചാക്ക് കണ്ടത്. ഇതോടെ പോലീസിനെ വിവരമറിയിച്ചു. തുടർന്നു നടത്തിയ പരിശോധനയിലാണ് ചാക്കിൽ ഫൗസിയയുടെ മൃതദേഹമാണെന്നു മനസിലാക്കിയത്.

Kerala

കോഴിക്കോട്ട് പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: നാലുദിവസം മുൻപ് പൂനൂർ പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. കുന്ദമംഗലം തൂവകുന്ന് രാധയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കുന്ദമംഗലം താളിക്കുണ്ട് കടവിന് താഴെനിന്നും ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

രാവിലെ മുതൽ അഗ്നിരക്ഷാസേനയിലെ സ്‌കൂബ സംഘവും സിവിൽ ഡിഫൻസും നാട്ടുകാരും പുഴയിൽ വ്യാപകമായി തെരച്ചിൽ നടത്തിയിരുന്നു. കുന്ദമംഗലം പോലീസിന്‍റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

രാധയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് പൂനൂർ പുഴയോരത്ത് വച്ച് ഇവരുടെ ചെരുപ്പും മോതിരവും മൊബൈൽ ഫോണും കണ്ടെത്തിയത്. തുടർന്നാണ് പൂനൂർ പുഴ കേന്ദ്രീകരിച്ചുള്ള തെരച്ചിൽ ആരംഭിച്ചത്.

District News

പ​ന്പാ​ന​ദി​യു​ടെ അ​ടി​ത്ത​ട്ട് താ​ഴ്ന്നു

പ​ത്ത​നം​തി​ട്ട: പ​ന്പാ​ന​ദി​യു​ടെ അ​ടി​ത്ത​ട്ട് 3.5 മീ​റ്റ​റോ​ളം താ​ഴ്ന്ന​താ​യും മ​ണ​ൽ​വാ​ര​ൽ നി​ർ​ദേ​ശം പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നും പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ൾ. പ​മ്പ​യി​ലെ മി​ന്ന​ൽ പ്ര​ള​യ​ത്തി​നു കാ​ര​ണം ന​ദി​യി​ൽ മ​ണ​ൽ നി​റ​ഞ്ഞ​താ​ണെ​ന്നു​ള്ള വാ​ദം പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ൾ ത​ള്ളു​ക​യാ​ണ്. 50 വ​ർ​ഷ​ത്തോ​ളം തു​ട​ർ​ന്ന മ​ണ​ൽ ഖ​ന​ന​ത്തി​ന് ശ​മ​ന​മു​ണ്ടാ​യ​ത് 2010-ന് ​ശേ​ഷ​മാ​ണ്. ക​ഴി​ഞ്ഞ16 വ​ർ​ഷ​ത്തി​നു​ള്ളി​ൽ പ​മ്പ​യി​ൽ മ​ണ​ൽ നി​റ​ഞ്ഞു എ​ന്ന വാ​ദം പൂ​ർ​ണ​മാ​യി അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നാ​ണ് പ​രി​സ്ഥി​തി വാ​ദി​ക​ളു​ടെ വാ​ദം.
അ​തി​രൂ​ക്ഷ​മാ​യി തു​ട​ർ​ന്നു​വ​ന്ന മ​ണ​ൽ ഖ​ന​നം​മൂ​ലം ന​ദി​യു​ടെ അ​ടി​ത്ത​ട്ട് ആ​റ​ന്മു​ള മു​ത​ൽ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തേ​ക്ക് 3.5 മീ​റ്റ​ർ ശ​രാ​ശ​രി താ​ഴ്ന്ന​താ​യാ​ണ് സെ​ൻ​ട്ര​ൽ വാ​ട്ട​ർ ക​മ്മീ​ഷ​ന്‍റെ പ​ഠ​ന റി​പ്പോ​ർ​ട്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ​ന്പ പ​രി​ര​ക്ഷ​ണ സ​മി​തി ന​ട​ത്തി​യ പ​ഠ​ന​ത്തി​ലും ന​ദി​യു​ടെ അ​ടി​ത്ത​ട്ട് താ​ഴു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. മ​ണ​ൽ​വാ​ര​ൽ നി​രോ​ധി​ച്ച​ശേ​ഷം അ​ടി​ത്ത​ട്ട് ഉ​യ​രു​മെ​ന്ന പ്ര​തീ​ക്ഷ​യും അ​സ്ഥാ​ന​ത്താ​യി.
ന​ദി​യു​ടെ അ​ടി​ത്ത​ട്ടി​ൽ മ​ണ​ൽ ആ​വ​ശ്യ​മാ​ണെ​ന്നാണ് വി​വി​ധ പ​ഠ​ന​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ന​ദി​യി​ൽ ഒ​ഴു​ക്ക് കു​റ​യ്ക്കാ​നും ജ​ലം സം​ഭ​രി​ച്ചു നി​ർ​ത്താ​നും മ​ണ​ൽ അ​നി​വാ​ര്യ​മാ​ണ്. ഇ​പ്പോ​ൾ അ​ടി​ത്ത​ട്ടി​ൽ മ​ണ​ലി​ന് പ​ക​രം ചെ​ളി​യാ​ണു​ള്ള​ത്. അ​തി​നാ​ൽ കു​ളി​ക്ക​ട​വു​ക​ളി​ൽ പോ​ലും ആ​രും ഇ​റ​ങ്ങാ​റി​ല്ല. ചെ​ളി​യി​ൽ കാ​ലു​കു​ത്തി​യാ​ൽ താ​ഴ്ന്നു പോ​കാ​റു​ണ്ട്. ഇ​ത് ക​ട​വു​ക​ളെ അ​പ​ക​ട മേ​ഖ​ല​ക​ളാ​ക്കി.
2018 ലെ ​പ്ര​ള​യ കാ​ല​ത്ത് ന​ദി​യി​ൽ മ​ണ​ല​ടി​ഞ്ഞ​ത് റാ​ന്നി​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ മാ​ത്ര​മാ​ണ്. ഇ​വി​ടെ വേ​ന​ൽ കാ​ല​ത്ത് മ​ണ​ൽ പ​ര​പ്പു​ക​ളും തെ​ളി​യാ​റു​ണ്ട്. പ​ക്ഷേ ഇ​ത് പ്ര​ള​യ കാ​ര​ണ​മ​ല്ല. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം സൃ​ഷ്ടി​ച്ച തീ​വ്ര​മ​ഴ​യും ഉ​രു​ൾ​പൊ​ട്ട​ലു​മാ​ണ് പ്ര​ള​യ കാ​ര​ണ​മെ​ന്നും വി​ദ​ഗ്ധ​ർ പ​റ​യു​ന്നു.

സി​ഡ​ബ്ല്യു​ആ​ർ​ഡി​എം പ​ഠ​നം

1999 - ലെ ​സി​ഡ​ബ്ല്യു​ആ​ർ​ഡി​എം പ​ഠ​ന പ്ര​കാ​രം കേ​ര​ള​ത്തി​ൽ പ്ര​തി​വ​ർ​ഷം 40 ല​ക്ഷം ലോ​ഡ് ആ​റ്റു​മ​ണ​ലാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. പ്ര​തി​വ​ർ​ഷം കേ​ര​ള​ത്തി​ലെ ന​ദി​ക​ളി​ലൂ​ടെ ഒ​ഴു​കി എ​ത്തി​യി​രു​ന്ന​ത് 14,160 ഘ​ന​മീ​റ്റ​ർ മ​ണ​ലാ​ണെ​ങ്കി​ൽ അ​തി​ന്‍റെ 33 ഇ​ര​ട്ടി മ​ണ​ലാ​ണ് വി​വി​ധ ന​ദി​ക​ളി​ൽ നി​ന്നും ക​ട​ത്തി​യി​രു​ന്ന​തെ​ന്നും പ​ഠ​നം വെ​ളി​പ്പെ​ടു​ത്തു​ന്നു. കേ​ര​ള​ത്തി​ലെ ന​ദി​ക​ളി​ൽ നി​ന്നും മ​ണ​ലൊ​ഴി​യാ​നു​ള്ള പ്ര​ധാ​ന കാ​ര​ണ​വും ഇ​താ​ണ്.

വേ​ന​ൽ​ക്കാ​ല​ത്തു പ​മ്പാ​ന​ദി​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്ന മ​ണ​ൽ പ​ര​പ്പു​ക​ൾ പ​ല​തും മ​ണ​ൽ ഖ​ന​നം മൂ​ലം അ​പ്ര​ത്യ​ക്ഷ​മാ​യി​ട്ട് 30 വ​ർ​ഷം ക​ഴി​ഞ്ഞു​വെ​ന്നാ​ണ് പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ൾ പ​റ​യു​ന്ന​ത്. ന​ദി​യി​ൽ മ​ണ​ൽ വ​ന്ന് നി​റ​ഞ്ഞി​രു​ന്ന​കി​ൽ ഈ ​മ​ണ​ൽ​പ്പു​റം വീ​ണ്ടും പ്ര​ത്യ​ക്ഷ​മാ​കു​മാ​യി​രു​ന്നു. അ​ല്ലെ​ങ്കി​ൽ മ​റ്റൊ​രി​ട​ത്ത് പ​ക​രം മ​ണ​ൽ പ​ര​പ്പ് ഉ​ണ്ടാ​കേ​ണ്ട​താ​ണ്.

മ​ണ​ൽ​പ്പു​റ​ങ്ങ​ൾ​ക്ക് മ​ര​ണം

പ​ന്പ​യു​ടെ തീ​ര​ത്തെ നി​ര​വ​ധി മ​ണ​ൽ​പ്പു​റ​ങ്ങ​ളാ​ണ് വി​സ്മൃ​തി​യി​ലാ​യ​ത്. മാ​രാ​മ​ൺ, ചെ​റു​കോ​ൽ​പ്പു​ഴ ക​ൺ​വ​ൻ​ഷ​നു​ക​ൾ​ക്കാ​യു​ണ്ടാ​യി​രു​ന്ന സ്വാ​ഭാ​വി​ക മ​ണ​ൽ​പ്പു​റ​ങ്ങ​ൾ പോ​ലും ഇ​ന്നി​ല്ല. ആ​റ​ന്മു​ള​യ്ക്ക് തൊ​ട്ടു കി​ഴ​ക്കു​ള്ള പ​ര​പ്പു​ഴ മ​ണ​ൽ​പ്പു​റ​ത്തി​നു പ​ക​രം ഇ​ന്ന​വി​ടെ കാ​ടു​നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. 50 വ​ർ​ഷം മു​മ്പ് തീ​ര​ത്തെ മ​ണ്ണി​ടി​ച്ചി​ലി​ന് പ​രി​ഹാ​ര​മാ​യി നി​ർ​മി​ച്ച പു​ലി​മു​ട്ട് ഇ​പ്പോ​ൾ ന​ദീ​തീ​ര​ത്തു നി​ന്നും 200 മീ​റ്റ​ർ അ​ക​ലെ​യാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്.
തീ​രം വീ​ണ്ടെ​ടു​ക​ണം

തീ​ര​ങ്ങ​ൾ വീ​ണ്ടെ​ടു​ത്ത് വി​സ്തൃ​തി വ​ർ​ധി​പ്പി​ക്കു​ക​യാ​ണ് ന​ദി​ക്ക് അ​ടി​യ​ന്ത​ര​മാ​യി വേ​ണ്ട​തെ​ന്നാ​ണ് ആ​വ​ശ്യം. കാ​ടു​ക​യ​റി​യ​തും കൈ​യേ​റി​യ​തു​മാ​യ പ​ല സ്ഥ​ല​ങ്ങ​ളും മു​ന്പ് ന​ദി ഒ​ഴു​കി​യി​രു​ന്ന​വ​യാ​ണ്. പു​റ്റു​ക​ൾ രൂ​പ​പ്പെ​ട്ട് പ​ന്പാ​ന​ദി പ​ല​യി​ട​ത്തും വ​ഴി​മാ​റി സ​ഞ്ച​രി​ച്ചി​ട്ടു​മു​ണ്ട്.

അ​ശാ​സ്ത്രീ​യ​മാ​യ മ​ണ​ൽ ഖ​ന​ന​മാ​ണ് ന​ദീ മ​ധ്യ​ത്തി​ൽ പോ​ലും മ​ൺ​പു​റ്റു​ക​ൾ രൂ​പ​പ്പെ​ടാ​നു​ള്ള പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് പ​മ്പാ പ​രി​ര​ക്ഷ​ണ സ​മി​തി​യു​ടെ പ​ഠ​ന റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. കി​ഴ​ക്ക് വാ​ഴ​ക്കു​ന്നും നീ​ർ​പ്പാ​ല​ത്തി​നു മു​ക​ളി​ൽ രൂ​പ​പ്പെ​ട്ടി​ട്ടു​ള്ള മ​ണ​ൽ പു​റ്റു​ക​ൾ ഉ​ദാ​ഹ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

 

Leader Page

വാരണം മണൽ, യുദ്ധകാലാടിസ്ഥാനത്തിൽ

ഇ​​​​​ക്കു​​​​​റി​​​​​യും പ്ര​​​​​ള​​​​​യം ആ​​​​​യി​​​​​ര​​​​​ങ്ങ​​​​​ളെ ദു​​​​​രി​​​​​ത​​​​​ക്ക​​​​​യ​​​​​ത്തി​​​​​ലാ​​​​​ക്കി. പ്ര​​​​​ള​​​​​യ​​​​​ത്തി​​​​​ന്‍റെ പ്ര​​​​​ധാ​​​​​ന കാ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളി​​​​​ൽ ഒ​​​​​ന്ന് ന​​​​​ദി​​​​​ക​​​​​ളി​​​​​ലും അ​​​​​ണ​​​​​ക്കെ​​​​​ട്ടു​​​​​ക​​​​​ളി​​​​​ലും അ​​​​​ടി​​​​​ഞ്ഞു​​​​​കൂ​​​​​ടി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന മ​​​​​ണ്ണും ചെ​​​​​ളി​​​​​യു​​​​​മാ​​​​​ണെ​​​​​ന്ന യാ​​​​​ഥാ​​​​​ർ​​​​​ഥ‍്യം ഇ​​​​​പ്പോ​​​​​ഴെ​​​​​ല്ലാ​​​​​വ​​​​​രും അം​​​​​ഗീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്നു​​​​​ണ്ട്. ഇ​​​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് വൈ​​​​​​കി​​​​​​യാ​​​​​​ണെ​​​​​​ങ്കി​​​​​​ലും കേ​​​​​​ര​​​​​​ള സ​​​​​​ർ​​​​​​ക്കാ​​​​​​ർ മ​​​​​​ണ​​​​​​ൽ വാ​​​​​​രാ​​​​​​ൻ എ​​​​​​ടു​​​​​​ത്തി​​​​​​രി​​​​​​ക്കു​​​​​​ന്ന തീ​​​​​​രു​​​​​​മാ​​​​​​നം അ​​​​​​ഭി​​​​​​ന​​​​​​ന്ദാന​​​​​​ർ​​​​​​ഹ​​​​​​മാ​​​​​​ണ്.

പു​​​​​​ഴ​​​​​​ക​​​​​​ളി​​​​​​ലും കാ​​​​​​യ​​​​​​ലു​​​​​​ക​​​​​​ളി​​​​​​ലും ഡാ​​​​​​മു​​​​​​ക​​​​​​ളി​​​​​​ലു​​​​​​മെ​​​​​​ല്ലാം മ​​​​​​ണ​​​​​​ലും എ​​​​​​ക്ക​​​​​​ലും നി​​​​​​റ​​​​​​ഞ്ഞി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്. 2018ലെ ​​​​​​പ്ര​​​​​​ള​​​​​​യം ഇ​​​​​​തി​​​​​​ന്‍റെ രൂ​​​​​​ക്ഷ​​​​​​ത വ​​​​​​ർ​​​​​​ധി​​​​​​പ്പി​​​​​​ച്ചു. കാ​​​​​​യ​​​​​​ലു​​​​​​ക​​​​​​ൾ ച​​​​​​തു​​​​​​പ്പുനി​​​​​​ല​​​​​​ങ്ങ​​​​​​ളാ​​​​​​കാ​​​​​​ൻ ഏ​​​​​​താ​​​​​​നും വ​​​​​​ർ​​​​​​ഷ​​​​​​ങ്ങ​​​​​​ൾ മാ​​​​​​ത്രം മ​​​​​​തി. കാ​​​​​​യ​​​​​​ലി​​​​​​ൽ​​​നി​​​​​​ന്നു ക​​​ട്ട​​​കു​​​ത്ത​​​ൽ നി​​​​​​റു​​​​​​ത്തി​​​​​​ച്ച​​​​​​തും ഒ​​​​​​രു കാ​​​​​​ര​​​​​​ണ​​​​​​മാ​​​​​​ണ്.

ഒ​​​​​​ന്നാ​​​​​​ലോ​​​​​​ചി​​​​​​ച്ചു നോ​​​​​​ക്കൂ! സ​​​​​​ഹ്യ​​​​​​പ​​​​​​ർ​​​​​​വ​​​​​​തം മു​​​​​​ത​​​​​​ൽ താ​​​​​​ഴോ​​​​​​ട്ടു​​​​​​ള്ള ക​​​​​​ര​​​​​​ഭൂ​​​​​​മി​​​​​​യി​​​​​​ൽ​​​നി​​​​​​ന്നു ​​​മ​​​​​​ഴ കു​​​​​​ത്തി​​​​​​യൊ​​​​​​ലി​​​​​​പ്പി​​​​​​ച്ചു ക​​​​​​വ​​​​​​ർ​​​​​​ന്നെ​​​​​​ടു​​​​​​ത്തു​​​​​​കൊ​​​​​​ണ്ടു​​​പോ​​​​​​യി പു​​​​​​ഴ​​​​​​ക​​​​​​ളി​​​​​​ലും കാ​​​​​​യ​​​​​​ലു​​​​​​ക​​​​​​ളി​​​​​​ലും അ​​​​​​ടി​​​​​​ത്ത​​​​​​ട്ടി​​​​​​ൽ ഒ​​​​​​ളി​​​​​​പ്പി​​​​​​ച്ചു​​​വ​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​ത​​​ല്ലേ ഈ ​​​​​​മ​​​​​​ണ​​​​​​ലും എ​​​​​​ക്ക​​​​​​ലും. ഇ​​​​​​ത് നീ​​​​​​തി​​​​​​പൂ​​​​​​ർ​​​​​​വം ക​​​​​​ര​​​​​​യ്ക്ക​​​​​​വ​​​​​​കാ​​​​​​ശ​​​​​​പ്പെ​​​​​​ട്ട​​​​​​ത​​​​​​ല്ലേ? ഈ ​​​​​​വി​​​​​​ല​​​​​​പ്പെ​​​​​​ട്ട സ​​​​​​മ്പ​​​​​​ത്ത് ഖ​​​​​​ന​​​​​​നം ചെ​​​​​​യ്തെ​​​​​​ടു​​​​​​ത്ത് നി​​​​​​ർ​​​​​​മാ​​​​​​ണപ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും മ​​​​​​റ്റാ​​​​​​വ​​​​​​ശ്യ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു​​​​​​മാ​​​​​​യി എ​​​​​​ന്തു​​​​​​കൊ​​​​​​ണ്ട് ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ചു​​​​​​കൂ​​​​​​ടാ?

എം ​​​സാ​​​ൻ​​​ഡും പു​​​ഴ​​​മ​​​ണ​​ലും

പ​​​​​​ക​​​​​​രം ന​​​​​​മ്മ​​​​​​ൾ ചെ​​​​​​യ്യു​​​​​​ന്ന​​​​​​തെ​​​​​​ന്താ​​​​​​ണ്? ഉ​​​​​​ഗ്ര ​​​​​​പ്ര​​​​​​ഹ​​​​​​ര​​​​​​ശേ​​​​​​ഷി​​​​​​യു​​​​​​ള്ള സ്ഫോ​​​​​​ട​​​​​​ക വ​​​​​​സ്തു​​​​​​ക്ക​​​​​​ൾ ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ച് മ​​​​​​ല​​​​​​യു​​​​​​ടെ മാ​​​​​​റു​​​​​​ പി​​​​​​ള​​​​​​ർ​​​​​​ന്ന് പാ​​​​​​റ പൊ​​​​​​ട്ടി​​​​​​ച്ച് എം ​​​സാ​​​ൻ​​​ഡ് എ​​​​​​ന്ന നി​​​​​​ർ​​​​​​മി​​​​​​തമ​​​​​​ണ​​​​​​ൽ ഉ​​​ണ്ടാ​​​ക്കു​​​ന്നു. ആ​​​വ​​​ശ‍്യ​​​ക്കാ​​​ർ ഇ​​​ത് വ​​​ലി​​​യ വി​​​​​​ല​​​​​​കൊ​​​​​​ടു​​​​​​ത്ത് വാ​​​​​​ങ്ങി ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്കു​​​​​​ന്നു. ഈ ​​​പ്ര​​​ക്രി​​​യ​​​യി​​​ൽ കാ​​​ര‍്യ​​​മാ​​​യ തൊ​​​​​​ഴി​​​ലും സൃ​​​​​​ഷ്ടി​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്നു​​​​​​മി​​​​​​ല്ല. അ​​​തി​​​നാ​​​ൽ ഗു​​​​​​ണ​​​​​​ന്മ​​​​​​യേ​​​​​​റി​​​​​​യ​​​തും എം ​​​സാ​​​ൻ​​​ഡി​​​​​​നേ​​​ക്കാ​​​ൾ കു​​​റ​​​ഞ്ഞ വി​​​ല​​​യ്ക്കു കി​​​ട്ടു​​​ന്ന​​​തു​​​മാ​​​യ പു​​​ഴ​​​മ​​​ണ​​ൽ ഖ​​ന​​നം ​​ചെ​​യ്യു​​ന്ന​​തി​​നെ എ​​തി​​ർ​​ക്കേ​​ണ്ട​​തു​​ണ്ടോ?

വ​​​​​​ൻ മു​​​​​​ത​​​​​​ൽ​​​​​​മു​​​​​​ട​​​​​​ക്കു​​​​​​ള്ള യ​​​​​​ന്ത്ര​​​​​​സ​​​​​​ഹാ​​​​​​യ​​​​​​വും ശ​​​​​​ബ്ദ, അ​​​​​​ന്ത​​​​​​രീ​​​​​​ക്ഷ, പ​​​​​​രി​​​​​​സ​​​​​​ര മ​​​​​​ലി​​​​​​നീ​​​​​​ക​​​​​​ര​​​​​​ണവും ഇ​​​​​​ല്ലാ​​​​​​തെ​​​​​​യും വ​​​​​​ൻ​​​​​​തോ​​​​​​തി​​​​​​ൽ ഇ​​ന്ധ​​ന​​വും ഊ​​​​​​ർ​​​​​​ജ​​​​​​വും പാ​​​​​​ഴാ​​​​​​ക്കാ​​​​​​തെ​​യും പു​​​​​​ഴ​​​​​​മ​​​​​​ണ​​​​​​ൽ വാ​​​​​​രി​​യെ​​ടു​​ക്കാം. അ​​​​​​നേ​​​​​​കം ചെ​​​​​​റു​​​​​​പ്പ​​​​​​ക്കാ​​​​​​ർ​​​​​​ക്കു പ്ര​​ത‍്യ​​ക്ഷ​​മാ​​​​​​യും പ​​​​​​രോ​​​​​​ക്ഷ​​​​​​മാ​​​​​​യും തൊ​​​​​​ഴി​​​​​​ൽ ല​​​​​​ഭി​​​​​​ക്കും. ത​​​​​​ദ്ദേ​​​​​​ശ സ്വ​​​​​​യം​​​​​​ഭ​​​​​​ര​​​​​​ണ സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​നും ധ​​​​​​ന​​​​​​സ​​​​​​മാ​​​​​​ഹ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​നും അ​​​​​​തു​​​​​​വ​​​​​​ഴി​​​​​​യു​​​​​​ള്ള ക്ഷേ​​​​​​മ, വി​​​​​​ക​​​​​​സ​​​​​​ന പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു​​​​​​മു​​​​​​ള്ള സു​​​​​​വ​​​​​​ർ​​​​​​ണാ​​​​​​വ​​​​​​സ​​​​​​രം. ഗ്രാ​​​​​​മ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കാ​​​​​​യി​​​​​​രി​​​​​​ക്കും ഏ​​​​​​റ്റ​​​​​​വും കൂ​​​​​​ടു​​​​​​ത​​​​​​ൽ പ്ര​​​​​​യോ​​​​​​ജ​​​​​​നം ല​​​​​​ഭി​​​​​​ക്കു​​​​​​ക. മ​​​​​​ണ​​​​​​ൽ വാ​​​​​​രാ​​​​​​ൻ സ​​​​​​ർ​​​​​​ക്കാ​​​​​​ർ തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​മെ​​​​​​ടു​​​​​​ത്ത സ്ഥി​​​​​​തി​​​​​​ക്ക് എ​​​​​​ത്ര​​​​​​യും വേ​​​​​​ഗം ന​​​​​​ട​​​​​​പ്പി​​​​​​ൽ വ​​​​​​രു​​​​​​ത്തു​​​​​​ക. മാ​​​​​​ന​​​​​​ദ​​​​​​ണ്ഡ​​​​​​ങ്ങ​​​​​​ളും നി​​​​​​യ​​​​​​ന്ത്ര​​​​​​ണ​​​​​​ങ്ങ​​​​​​ളും ന​​​​​​ല്ല​​​​​​താ​​​​​​ണ്.

കാ​ലാ​വ​സ്ഥാവ്യ​തി​യാ​ന​വും മേ​ഘ​വി​സ്ഫോ​ട​ന​വും

ആ​​​​​​ഗോ​​​​​​ള​​​​​​താ​​​​​​പ​​​​​​നം മൂ​​​​​​ലം ഭൂ​​​​​​മി​​​​​​യി​​​​​​ൽ കാ​​​​​​ലാ​​​​​​വ​​​​​​സ്ഥ​​​​​​യി​​​​​​ൽ വ​​​​​​ലി​​​​​​യ വ്യ​​​​​​ത്യാ​​​​​​സം വ​​​​​​ന്നി​​​​​​ട്ടു​​​​​​ണ്ട്. എ​​ൽനി​​​​​​നോ പ്ര​​​​​​തി​​​​​​ഭാ​​​​​​സം മൂ​​​​​​ലം അ​​​​​​തി​​​​​​തീ​​​​​​വ്ര മ​​​​​​ഴ​​​​​​യ്ക്കു​​​​​​ള്ള സാ​​​​​​ധ്യ​​​​​​ത കൂ​​​​​​ടു​​​​​​ത​​​​​​ലാ​​​​​​ണ്. മ​​​​​​ഴ പെ​​​​​​യ്യു​​​​​​ന്ന രീ​​​​​​തി​​​​​​യി​​​​​​ൽ​​​​​​ത​​​​​​ന്നെ ഇ​​​​​​പ്പോ​​​​​​ൾ ചി​​​​​​ല മാ​​​​​​റ്റ​​​​​​ങ്ങ​​​​​​ൾ സം​​​​​​ഭ​​​​​​വി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ട്. ഏ​​​​​​ഴു മു​​​​​​ത​​​​​​ൽ പ​​​​​​തി​​​​​​നാ​​​​​​ലു കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ർ വ​​​​​​രെ കൂമ്പാ​​​​​​ര മേ​​​​​​ഘ​​​​​​ങ്ങ​​​​​​ൾ (Cumulative Cloud) രൂ​​​​​​പ​​​​​​പ്പെ​​​​​​ട്ട് ഒ​​​​​​റ്റ​​​​​​യ​​​​​​ടി​​​​​​ക്ക് മേ​​​​​​ഘ​​​​​​വി​​​​​​സ്ഫോ​​​​​​ട​​​​​​ന​​​​​​മാ​​​​​​യി ഒ​​​​​​രു ചെ​​​​​​റി​​​​​​യ പ്ര​​​​​​ദേ​​​​​​ശ​​​​​​ത്ത് അ​​​​​​തി​​​​​​തീ​​​​​​വ്ര മ​​​​​​ഴ ത​​​​​​ക​​​​​​ർ​​​​​​ത്തുപെ​​​​​​യ്യു​​​​​​ന്ന പ്ര​​​​​​തി​​​​​​ഭാ​​​​​​സം, ഈ ​​​​​​അ​​​​​​ടു​​​​​​ത്ത കാ​​​​​​ല​​​​​​ത്താ​​​​​​യി ക​​​​​​ണ്ടു വ​​​​​​രു​​​​​​ന്നു. ഇ​​​​​​ത്ര​​​​​​യും ജ​​​​​​ലം ഒ​​​​​​ഴു​​​​​​കി​​​​​​പ്പോ​​​​​​കാ​​​​​​നു​​​​​​ള്ള സം​​​​​​ഭ​​​​​​ര​​​​​​ണശേ​​​​​​ഷി ന​​​​​​മ്മു​​​​​​ടെ ന​​​​​​ദി​​​​​​ക​​​​​​ൾ​​​​​​ക്കി​​​​​​ല്ല. കാ​​​​​​ര​​​​​​ണം, മ​​​​​​ണ​​​​​​ൽ നി​​​​​​റ​​​​​​ഞ്ഞുകി​​​​​​ട​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്. കൂ​​​​​​ടാ​​​​​​തെ, ന​​​​​​മ്മു​​​​​​ടെ നാ​​​​​​ട്ടി​​​​​​ലെ കാ​​​​​​ന​​​​​​ക​​​​​​ളും അ​​​​​​ഴു​​​​​​ക്കു​​​​​​ചാ​​​​​​ലു​​​​​​ക​​​​​​ളു​​​​​​മെ​​​​​​ല്ലാം ബ്ലോ​​​​​​ക്കാ​​​​​​യി കി​​​​​​ട​​​​​​ക്കു​​​​​​ന്നു. ഫ​​​​​​ലമോ പ്ര​​​​​​ള​​​​​​യ​​​​​​വും അ​​​​​​തി​​​​​​ന്‍റെ ദു​​​​​​രി​​​​​​തപ​​​​​​ർ​​​​​​വ​​ങ്ങ​​​​​​ളും. കൂ​​​​​​ടാ​​​​​​തെ,​​പ​​​​​​ക​​​​​​ർ​​​​​​ച്ച​​​​​​വ്യാ​​​​​​ധി​​​​​​ക​​​​​​ളും. കു​​​​​​ടി​​​​​​വെ​​​​​​ള്ള സ്രോ​​​​​​ത​​​​​​സു​​​​​​ക​​​​​​ളെ​​​​​​ല്ലാം മ​​​​​​ലി​​​​​​ന​​​​​​ജ​​​​​​ല​​​​​​സം​​​​​​ഭ​​​​​​ര​​​​​​ണി​​​​​​ക​​​​​​ളാ​​​​​​യി മാ​​​​​​റും.

ഈ ​​​​​​കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ളെ​​​​​​ല്ലാം ക​​​​​​ണ​​​​​​ക്കി​​​​​​ലെ​​​​​​ടു​​​​​​ത്തു വേ​​​​​​ണം സ​​​​​​ർ​​​​​​ക്കാ​​​​​​രു​​​​​​ക​​​​​​ളും ജ​​ന​​ങ്ങ​​ളും പ​​​​​​ദ്ധ​​​​​​തി​​​​​​ക​​​​​​ളും പ്ലാ​​​​​​നു​​​​​​ക​​​​​​ളും ത​​​​​​യാ​​​​​​റാ​​​​​​ക്കാ​​​​​​ൻ. ഇ​​​​​​തൊ​​​​​​രു ഉ​​​​​​ണ​​​​​​ർ​​​​​​ത്തു​​​​​​പാ​​​​​​ട്ടാ​​​​​​ണ്, മു​​​​​​ന്ന​​​​​​റി​​​​​​യി​​​​​​പ്പാ​​​​​​ണ്. “If you want peace prepare for war” എ​​​​​​ന്നൊ​​​​​​രു ചൊ​​​​​​ല്ലു​​​​​​ണ്ട്. അ​​​​​​തു​​​​​​കൊ​​​​​​ണ്ട് യു​​​​​​ദ്ധ​​​​​​കാ​​​​​​ലാ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ൽ മു​​​​​​ൻ​​​​​​ക​​​​​​രു​​​​​​ത​​​​​​ലു​​​​​​ക​​​​​​ളും മു​​​​​​ന്നൊ​​​​​​രു​​​​​​ക്ക​​​​​​ങ്ങ​​​​​​ളും ന​​​​​​ട​​​​​​ത്ത​​ണം. കാ​​​​​​ലാ​​​​​​വ​​​​​​സ്ഥാ വ്യ​​​​​​തി​​​​​​യാ​​​​​​ന​​​​​​ത്തി​​ന്‍റെ ഇ​​​​​​ര​​​​​​ക​​​​​​ൾ കൂ​​ടു​​ത​​ലും ദ​​​​​​രി​​​​​​ദ്ര ജ​​​​​​ന​​​​​​വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളാ​​​​​​യി​​​​​​രി​​​​​​ക്കു​​മെ​​ന്ന​​ത് മ​​റ​​ക്ക​​രു​​ത്. മ​​​​​​ണ​​​​​​ൽ വാ​​​​​​രു​​​​​​ന്ന ഒ​​​​​​റ്റ പ്ര​​​​​​വൃ​​ത്തികൊ​​​​​​ണ്ട് അ​​​​​​നേ​​​​​​കം ഗു​​​​​​ണ​​​​​​ങ്ങ​​​​​​ൾ ല​​​​​​ഭി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നൊ​​​​​​പ്പം​​​​​​ അ​​​​​​നേ​​​​​​കം ഭ​​​​​​വി​​​​​​ഷ്യ​​​​​​ത്തു​​​​​​ക​​​​​​ൾ ഒ​​​​​​ഴി​​​​​​ഞ്ഞു പോ​​​​​​കു​​​​​​ക​​യും ചെ​​യ്യും.

District News

പൊ​റോ​ല​ത്ത്ക​ട​വ്-​ക​ച്ചേ​രി റോ​ഡി​ന്‍റെ ശേ​ഷി​ച്ച സു​ര​ക്ഷാഭി​ത്തി​യും പു​ഴ​യെ​ടു​ത്തു

മു​ക്കം: മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ പൊ​റോ​ല​ത്ത്ക​ട​വ്- ക​ച്ചേ​രി റോ​ഡ് വീ​ണ്ടും പു​ഴ​യെ​ടു​ത്ത​തോ​ടെ പ്ര​ദേ​ശ​ത്തെ അ​ഞ്ച് കു​ടും​ബ​ങ്ങ​ൾ ആ​ശ​ങ്ക​യി​ൽ. ക​ന​ത്ത മ​ഴ​യി​ൽ ഇ​രു​വ​ഴി​ഞ്ഞി​പ്പു​ഴ​യി​ൽ വെ​ള്ളം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് റോ​ഡി​ന്‍റെ പ​ത്ത് മീ​റ്റ​റോ​ളം സു​ര​ക്ഷാ​ഭി​ത്തി പു​ഴ​യി​ലേ​ക്ക് ത​ക​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു.

എ​ട്ട് വ​ർ​ഷം മു​ൻ​പ് 25 അ​ടി​യോ​ളം ഉ​യ​ര​ത്തി​ൽ സം​ര​ക്ഷ​ണ​ഭി​ത്തി കെ​ട്ടി നി​ർ​മി​ച്ച റോ​ഡി​ന്‍റെ ഒ​രു​ഭാ​ഗം 2024-ലെ ​പ്ര​ള​യ​ത്തി​ൽ ഇ​ടി​ഞ്ഞി​രു​ന്നു. 50 മീ​റ്റ​റോ​ളം നീ​ള​ത്തി​ലെ  സു​ര​ക്ഷാ​ഭി​ത്തി​യും കു​ളി​ക്ക​ട​വും ​അ​ന്ന് ത​ക​ർ​ന്നു. ശേ​ഷി​ച്ച ​സു​ര​ക്ഷാ​ഭി​ത്തി​യാ​ണ് ​ക​ഴി​ഞ്ഞ ദി​വ​സം പു​ഴ​യെ​ടു​ത്ത​ത്. അ​ഞ്ച് കു​ടും​ബ​ങ്ങ​ളാ​ണ് ഈ ​റോ​ഡി​നെ ആ​ശ്ര​യി​ക്കു​ന്ന​ത്.

റോ​ഡി​ന്‍റെ സു​ര​ക്ഷാ​ഭി​ത്തി പു​ഴ​യെ​ടു​ത്ത് ര​ണ്ട​ര വ​ർ​ഷ പി​ന്നി​ട്ടി​ട്ടും പു​ന​ർ​നി​ർ​മി​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്നും ​റോ​ഡ​രി​കി​ലെ പ​റ​മ്പി​ലൂ​ടെ വീ​ടു​ക​ളി​ലെ​ത്തേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ത​ങ്ങ​ളെ​ന്നും കു​ടും​ബ​ങ്ങ​ൾ പ​റ​യു​ന്നു.
സം​ര​ക്ഷ​ണ​ഭി​ത്തി​യും മ​ണ്ണും പു​ഴ​യി​ലേ​ക്ക് പ​തി​ച്ച​തി​നാ​ൽ ഏ​ത് നി​മി​ഷ​വും റോ​ഡ് പൂ​ർ​ണ​മാ​യും ​ഇ​ടി​ഞ്ഞ് ത​ക​രു​മെ​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ഇ​ടി​ഞ്ഞു വീ​ഴാ​റാ​യ റോ​ഡി​ൽ മ​ര​ത്ത​ടി സ്ഥാ​പി​ച്ചാ​ണ് കു​ട്ടി​ക​ൾ അ​ട​ക്കം യാ​ത്ര ചെ​യ്യു​ന്ന​ത്.
പ​ത്ത​ടി​യോ​ളം വീ​തി​യു​ണ്ടാ​യി​രു​ന്ന റോ​ഡി​ന്‍റെ ഭൂ​രി​ഭാ​ഗ​വും പു​ഴ​യെ​ടു​ത്ത നി​ല​യി​ലാ​ണ്. 

Kerala

ആ​റ്റി​ലൂ​ടെ ഒ​ഴു​കി വ​ന്ന വീ​ട്ട​മ്മ​യ്ക്ക് യു​വാ​ക്ക​ള്‍ ര​ക്ഷ​ക​രാ​യി

കു​ണ്ട​റ: ആ​റ്റി​ലൂ​ടെ ഒ​ഴു​കി വ​ന്ന വീ​ട്ട​മ്മ​യ്ക്ക് രക്ഷകരായി യു​വാ​ക്ക​ള്‍. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ഏ​നാ​ത്ത് കു​ള​ക്ക​ട​യി​ല്‍ ആ​യി​രു​ന്നു സം​ഭ​വം. ത​ല​വൂ​ര്‍ പാ​ണ്ടി​ത്തി​ട്ട സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ കു​ടും​ബ പ്ര​ശ്‌​ന​ത്തെ​തു​ട​ര്‍​ന്നാ​ണ് ആ​റ്റി​ലേ​ക്ക് ചാ​ടി​യ​തെ​ന്നാ​ണു പു​റ​ത്തു​വ​രു​ന്ന വി​വ​രം.

കു​ത്തൊ​ഴു​ക്കി​ല്‍​പ്പെ​ട്ട വീ​ട്ട​മ്മ ആ​റി​ന് ന​ടു​വി​ലൂ​ടെ പൊ​ങ്ങി​ത്താ​ണ് കി​ലോ​മീ​റ്റ​റു​ക​ളോ​ളം ഒ​ഴു​കി കു​ള​ക്ക​ട​ക്ക​ര ഇ​ള​ങ്ക​മം​ഗ​ലം തൂ​ക്കു​പാ​ല​ത്തി​ന് സ​മീ​പ​ത്ത് എ​ത്തി. വീ​ട്ട​മ്മ​യു​ടെ നി​ല​വി​ളി കേ​ട്ട പ്ര​ദേ​ശ​വാ​സി​ക​ളാ​യ വൈ​ശാ​ഖ്, ഉ​ണ്ണി എ​ന്നീ ര​ണ്ട് യു​വാ​ക്ക​ള്‍ ക​യ​റു​മാ​യെ​ത്തി ഇ​ള​ങ്ങ​മം​ഗ​ലം തൂ​ക്കു​പാ​ല​ത്തി​ന് മ​ധ്യേ​നി​ന്ന് ക​യ​ര്‍ താ​ഴേ​ക്ക് ഇ​ട്ടു​കൊ​ടു​ത്തെ​ങ്കി​ലും മ​ഴ​ക്കാ​ല​മാ​യ​തി​നാ​ല്‍ ഒ​ഴു​ക്കി​ന്റെ ശ​ക്തി മൂ​ലം വീ​ട്ട​മ്മ​യ്ക്ക​തി​ല്‍ പി​ടി​ക്കാ​നാ​യി​ല്ല.

തു​ട​ര്‍​ന്ന് യു​വാ​ക്ക​ള്‍ അ​റ്റി​ലേ​ക്ക് ചാ​ഞ്ഞു​കി​ട​ന്ന ഒ​രു മ​ര​ച്ചി​ല്ല കാ​ണി​ച്ചു കൊ​ടു​ക്കു​ക​യും അ​തി​നു സ​മീ​പ​ത്തെ​ത്തി​യ​പ്പോ​ള്‍ വീ​ട്ട​മ്മ അ​തി​ല്‍ പി​ടി​ച്ചു കി​ട​ക്കു​ക​യും ചെ​യ്തു. ഉ​ട​ന്‍​ത​ന്നെ ഇ​രു​വ​രും ആ ​ഭാ​ഗ​ത്തേ​ക്ക് ക​യ​ര്‍ എ​റി​ഞ്ഞു കൊ​ടു​ത്തു. ക​യ​റി​ല്‍​പ്പി​ടി​ച്ച വീ​ട്ട​മ്മ​യെ യു​വാ​ക്ക​ള്‍ ക​ര​യി​ലേ​ക്ക് പി​ടി​ച്ചു ക​യ​റ്റു​ക​യാ​യി​രു​ന്നു. ആം​ബു​ല​ന്‍​സി​ല്‍ വീ​ട്ട​മ്മ​യെ അ​ടൂ​രി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Kerala

തൃശൂരിൽ കാർ നിയന്ത്രണം വിട്ടു മണലിപ്പുഴയിലേക്ക് മറിഞ്ഞു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

തൃശൂർ: നിയന്ത്രണം വിട്ട ഇലക്ട്രിക് കാർ പുഴയിലേക്ക് മറിഞ്ഞ് ഒഴുക്കിൽപ്പെട്ടു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച പുലർച്ചെ ഒന്നിനാണ് മടവാക്കര കാച്ചക്കടവിൽ ഈ അപകടമുണ്ടായത്.

ചാവക്കാട് മന്ദലാംകുന്ന് സ്വദേശിയും ആലുവയിലെ സ്വകാര്യ കോളജ് എൽഎൽബി വിദ്യാർഥിയുമായ സിനാനാണ് അപകടത്തിൽപ്പെട്ടത്. ആലുവയിലേക്ക് പോകുകയായിരുന്ന സിനാൻ ഓടിച്ചിരുന്ന കാർ, മടവാക്കരയിലെ വളവിൽ വച്ച് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

വാഹനം പുഴയിലേക്ക് പതിക്കുന്നതിന് തൊട്ടുമുമ്പ് തന്നെ സിനാൻ ഡോർ തുറന്ന് പുറത്തേക്ക് ചാടുകയായിരുന്നു. ഇതിനു പിന്നാലെ മറ്റൊരു വാഹനത്തിൽ വരികയായിരുന്ന യാത്രക്കാരുടെ സഹായത്തോടെ കയറുപയോഗിച്ച് കാർ കരയിലേക്ക് വലിച്ചുകയറ്റാൻ ശ്രമിച്ചെങ്കിലും, ശക്തമായ ഒഴുക്കിൽ വാഹനം പുഴയുടെ ആഴത്തിലേക്ക് ഒഴുകിപ്പോകുകയായിരുന്നു.

സംഭവത്തെ തുടർന്ന് പുതുക്കാട് അഗ്നിരക്ഷാ സേനയും സ്കൂബാ ടീമും സ്ഥലത്തെത്തി ഒഴുക്കിൽപ്പെട്ട കാറിനായി തെരച്ചിൽ ആരംഭിച്ചു. പുഴയിലെ ശക്തമായ അടിയൊഴുക്ക് തെരച്ചിലിന് വലിയ തടസങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും വാഹനം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Kerala

നാടിനെ മുക്കി ഷട്ടറില്ലാത്ത മണിയാർ കുതിച്ചൊഴുകി

പ​ത്ത​നം​തി​ട്ട: മ​ണി​യാ​ർ ജ​ല​സം​ഭ​ര​ണി​യു​ടെ അ​ഞ്ച് ഷ​ട്ട​റു​ക​ളും തു​റ​ന്നു​വ​ച്ചി​ട്ട് നാ​ളു​ക​ളേ​റെ​യാ​യി. ഇ​തി​നി​ടെ വ​ര​ൾ​ച്ച വ​ന്ന​പ്പോ​ൾ ജ​ല​സേ​ച​ന പ്ര​ക്രി​യ മു​ട​ങ്ങി. മ​ഴ ശ​ക്ത​മാ​യ​പ്പോ​ൾ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലും കു​ട്ട​നാ​ട് മേ​ഖ​ല​യി​ലും പ്ര​ള​യ ന​ഷ് ടം ​ഇ​ര​ട്ടി​പ്പി​ച്ച​തും മ​ണി​യാ​ർ ത​ന്നെ എ​ന്നു​റ​പ്പി​ക്കാം.

ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ മ​ണി​യാ​ർ സം​ഭ​ര​ണി​യു​ടെ ഷ​ട്ട​റു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​ലേ​ക്കാ​ണ് ക​രാ​ർ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സ്ലൂ​യി​സ് വാ​ൽ​വ് അ​ട​ക്കം തു​റ​ന്ന് സം​ഭ​ര​ണി പൂ​ർ​ണ​മാ​യി ഇ​തി​നാ​യി തു​റ​ന്നി​ട്ടി​രി​ക്കു​ക​യാ​ണ്. വേ​ന​ൽ​ക്കാ​ല​ത്തെ ഇ​ട​തു​ക​ര, വ​ല​തു​ക​ര ക​നാ​ലു​ക​ളി​ലൂ​ടെ​യു​ള്ള ജ​ല​സേ​ച​ന​വും നി​ർ​ത്തി​വ​ച്ചി​രു​ന്നു. മ​ഴ വ​ന്ന​തോ​ടെ ജ​ല​സം​ഭ​ര​ണി​യി​ൽ വെ​ള്ളം ത​ട​യ​പ്പെ​ടു​ന്നി​ല്ല. ഇ​തി​ന്‍റെ അ​പ​ക​ടം മു​ൻ​കൂ​ട്ടി ക​ണ്ട് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​രും ശ്ര​മി​ച്ചി​ല്ല.

മ​ണി​യാ​റി​നു മു​ക​ളി​ൽ ക​ക്കാ​ട്ടാ​റി​ൽ ത​ന്നെ​യു​ള്ള കാ​രി​ക്ക​യം, അ​ള്ളു​ങ്ക​ൽ പ​ദ്ധ​തി​ക​ളു​ടെ നി​ല​നി​ല്പും മ​ണി​യാ​ർ സം​ഭ​ര​ണി​യി​ൽ വെ​ള്ളം ത​ട​യ​പ്പെ​ടു​ന്ന​തി​ന​നു​സ​രി​ച്ചാ​ണ്. മ​ണി​യാ​റി​ൽ വെ​ള്ളം ത​ട​ഞ്ഞ് ജ​ല​സേ​ച​നം ന​ട​ത്തു​ന്ന​തി​നൊ​പ്പം കാ​ർ​ബോ​റാ​ണ്ടം ക​ന്പ​നി​ക്ക് വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​നും ന​ൽ​കു​ന്നു​ണ്ട്.

ത​ക​രാ​റി​ലാ​യ ഷ​ട്ട​റു​ക​ൾ പു​നഃ​സ്ഥാ​പി​ക്കാ​ൻ ആ​ർ​എം സി​ൻ​ഹ ആ​ൻ​ഡ് ക​ന്പ​നി​ക്ക് ക​രാ​ർ ന​ൽ​കി​യ​ത് ക​ഴി​ഞ്ഞ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രാ​ണ്. ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ നി​ർ​മാ​ണ​ജോ​ലി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ടി​യി​രു​ന്നു. എ​ന്നാ​ൽ പാ​തി​വ​ഴി​യി​ൽ നി​ർ​മാ​ണം നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ങ്കി​ൽ സം​ഭ​ര​ണി പൂ​ർ​ണ​തോ​തി​ൽ വ​റ്റി​ക്ക​ണ​മെ​ന്നാ​ണ് ക​രാ​റു​കാ​ർ പ​റ​യു​ന്ന​ത്.

മ​ഴ​ക്കാ​ല മു​ന്നൊ​രു​ക്ക​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ ചേ​ർ​ന്ന ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യും മ​ണി​യാ​റി​ലെ പോ​രാ​യ്മ ശ്ര​ദ്ധി​ച്ചി​ല്ല. മ​ഴ ശ​ക്ത​മാ​യ​പ്പോ​ൾ പ​ന്പാ​ന​ദി​യി​ലെ ജ​ല​നി​ര​പ്പ് നി​രീ​ക്ഷി​ച്ച​വ​രും മ​ണി​യാ​റി​ൽ നി​ന്ന് ഒ​ഴു​ക്ക് അ​വ​ഗ​ണി​ച്ചു​വെ​ന്നാ​ണ് ആ​ക്ഷേ​പം. മ​ണി​യാ​ർ ഡാ​മി​ലൂ​ടെ വെ​ള്ളം കു​തി​ച്ചൊ​ഴു​കി​യ​തി​നേ തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച രാ​ത്രി ക​ക്കാ​ട്ടാ​ർ തീ​ര​ത്തെ ര​ണ്ട് വീ​ടു​ക​ളാ​ണ് ത​ക​ർ​ന്ന​ത്. 15 വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി.

Kerala

ക​രു​വ​ന്നൂ​ർ പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു: ഇ​ല്ലി​ക്ക​ൽ റെ​ഗു​ലേ​റ്റ​റി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കു​ന്നു

തൃ​ശൂ​ർ: ക​രു​വ​ന്നൂ​ർ പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. മു​ന്ന​റി​യി​പ്പ് നി​ര​പ്പാ​യ 3.318 മീ​റ്റ​ർ ക​ട​ന്ന് 3.588 മീ​റ്റ​റാ​യി ഉ​യ​ർ​ന്നു. ഇ​തി​നെ​ത്തു​ട​ർ​ന്ന്, ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ല്ലി​ക്ക​ൽ റെ​ഗു​ലേ​റ്റ​റി​ന്റെ ഷ​ട്ട​റു​ക​ൾ ഘ​ട്ടം​ഘ​ട്ട​മാ​യി തു​റ​ക്കു​ന്നു.

ഇ​ല്ലി​ക്ക​ൽ റെ​ഗു​ലേ​റ്റ​റി​ന്‍റെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളാ​യ കാ​റ​ളം, അ​രി​മ്പൂ​ർ, പാ​റ​ളം, അ​ന്തി​ക്കാ​ട്, മ​ണ​ലൂ​ർ, ചാ​ഴൂ​ർ, ചേ​ർ​പ്പ്, താ​ന്ന്യം എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ്ര​ദേ​ശ​ത്തെ കോ​ൾ പ​ട​വു​ക​ളി​ലും ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

സ​മീ​പ​വാ​സി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ൽ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റി​ത്താ​മ​സി​ക്ക​ണ​മെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

Kerala

റാ​ന്നി​യി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം; മി​ന്ന​ൽ​പ്ര​ള​യ മു​ന്ന​റി​യി​പ്പ്, പ​മ്പാ ന​ദി​യി​ൽ വീ​ണ്ടും ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു

പ​ത്ത​നം​തി​ട്ട: പ​മ്പാ​ന​ദി​യി​ൽ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യോ​ടെ വീ​ണ്ടും ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. ഇ​തോ​ടെ റാ​ന്നി മേ​ഖ​ല​യി​ലു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് നി​ർ​ദേ​ശം ന​ൽ​കി. റാ​ന്നി​യി​ൽ വീ​ണ്ടും വെ​ള്ളം​ക​യ​റാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ എ​ല്ലാ​വ​രും സു​ര​ക്ഷി​ത​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റ​ണ​മെ​ന്നും റാ​ന്നി സി​ഐ ന​ൽ​കി​യ നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

അ​തി​നി​ടെ, പ​ത്ത​നം​തി​ട്ട​യി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി ജാ​ഗ്ര​താ അ​നൗ​ൺ​സ്മെ​ന്‍റ് ന​ട​ത്തി. ക​ക്കാ​ട്ടാ​റി​ന്‍റെ​യും പ​മ്പ​യാ​റി​ന്‍റെ​യും തീ​ര​ത്തു​ള്ള​വ​ർ​ക്ക് മി​ന്ന​ൽ​പ്ര​ള​യ മു​ന്ന​റി​യി​പ്പും ന​ൽ​കി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ ക​ന​ത്ത​മ​ഴ​യ്ക്ക് പി​ന്നാ​ലെ റാ​ന്നി ടൗ​ൺ ഉ​ൾ​പ്പെ​ടെ പ​ല​യി​ട​ങ്ങ​ളും വെ​ള്ള​ത്തി​ൽ മു​ങ്ങി​യി​രു​ന്നു. വ്യാ​പാ​രി​ക​ൾ​ക്ക​ട​ക്കം വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ളു​മാ​യി. ഞാ​യ​റാ​ഴ്ച​യോ​ടെ​യാ​ണ് പ​ല​മേ​ഖ​ല​ക​ളി​ൽ​നി​ന്നു വെ​ള്ളം ഇ​റ​ങ്ങി​ത്തു​ട​ങ്ങി​യ​ത്.

Kerala

ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു

നെ​ടു​മ​ങ്ങാ​ട്: സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം വാ​മ​ന​പു​രം ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് ക​യ​ത്തി​ൽ അ​ക​പ്പെ​ട്ട് മു​ങ്ങി​മ​രി​ച്ചു. നെ​ടു​മ​ങ്ങാ​ട് വേ​ട്ടം​പ​ള്ളി പ​ത്രം​കോ​ട് കി​ഴ​ക്കും​ക​ര വീ​ട്ടി​ൽ അ​ഖി​ൽ (33) ആ​ണ് മ​രി​ച്ച​ത്.

ചെ​ല്ല​ഞ്ചി ഭാ​ഗ​ത്ത് ഉ​ച്ച​യ്ക്ക് ഒ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. അ​ഞ്ചം​ഗ സം​ഘ​മാ​യാ​ണ് അ​ഖി​ലും സു​ഹൃ​ത്തു​ക്ക​ളും ചെ​ല്ല​ഞ്ചി​ൽ എ​ത്തി​യ​ത്. സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ന​ദി​യി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ അ​ഖി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ക​യ​ത്തി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു.

സു​ഹൃ​ത്തു​ക്ക​ൾ തെ​ര​ച്ചി​ൽ ന​ട​ത്താ​ൻ ശ്ര​മി​ക്കു​ക​യും ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യും ചെ​യ്ത​തോ​ടെ സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​ര​മ​റി​യി​ച്ചു. ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ അ​ഖി​ലി​നെ പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും അ​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

മൃ​ത​ദേ​ഹം നി​ല​വി​ൽ പാ​ലോ​ട് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റും. അ​ച്ഛ​ൻ: ഉ​ദ​യ​കു​മാ​ർ.​അ​മ്മ: ജ​ല​ജ. സ​ഹോ​ദ​ര​ൻ: രാ​ഹു​ൽ.

 

 

International

ഡാ​ന്യൂ​ബിനും ജലസമാധി ?

ബു​​​​ഡാ​​​​പെ​​​​സ്റ്റ്: ഫ്രാ​​​​ൻ​​​​സി​​​​ലും സ്പെ​​​​യി​​​​നി​​​​ലും കാ​​​​ട്ടു​​​​തീ പ​​​​ട​​​​ർ​​​​ത്തി യൂ​​​​റോ​​​​പ്പി​​​​ലാ​​​​കെ ആ​​​​ഞ്ഞ​​​​ട‌ി​​​​ക്കു​​​​ന്ന ഉ​​​​ഷ്ണ​​​​ത​​​​രം​​​​ഗം ഡാ​​​​ന്യൂ​​​​ബി​​​​നെ​​​​യും കൊ​​​​ല്ലു​​​​ന്നു. യൂ​​​​റോ​​​​പ്പി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ന​​​​ദി​​​​ക​​​​ളി​​​​ലൊ​​​​ന്നാ​​​​യ ഡാ​​​​ന്യൂ​​​​ബി​​​​ലെ ജ​​​​ല​​​​നി​​​​ര​​​​പ്പ് ആ​​​​ശ​​​​ങ്കാ​​​​ജ​​​​ന​​​​ക​​​​മാ​​​​യ നി​​​​ല​​​​യി​​​​ലേ​​​​ക്കു താ​​​​ഴ്ന്നു.

ഹം​​​​ഗ​​​​റി​​​​യു​​​​ടെ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ബു​​​​ഡാ​​​​പെ​​​​സ്റ്റി​​​​ൽ നാ​​​​ഷ​​​​ണ​​​​ൽ വാ​​​​ട്ട​​​​ർ അ​​​​ഥോ​​​​റി​​റ്റി​​​​യു​​​​ടെ ക​​​​ണ​​​​ക്കെ​​​​ടു​​​​പ്പി​​​​ൽ ഡാ​​​​ന്യൂ​​​​ബ് ന​​​​ദി​​​​യി​​​​ലെ ജ​​​​ല​​​​നി​​​​ര​​​​പ്പ് 23 സെ​​​​ന്‍റിമീ​​​​റ്റ​​​​റാ​​​​യി താ​​​​ഴ്ന്ന​​​​താ​​​​യി ക​​​​ണ്ടെ​​​​ത്തി. 2018ൽ ​​​​രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ 33 സെ​​​​ന്‍റി​​​​മീ​​​​റ്റ​​​​റാ​​​​ണ് ഇ​​​​തി​​​​നു മു​​​​മ്പു​​​​ള്ള ഏ​​​​റ്റ​​​​വും കു​​​​റ​​​​ഞ്ഞ ജ​​​​ല​​​​നി​​​​ര​​​​പ്പ്. മേ​​​​ഖ​​​​ല​​​​യി​​​​ൽ വ​​​​രും ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലെ താ​​​​പ​​​​നി​​​​ല 38 ഡി​​​​ഗ്രി സെ​​​​ൽ​​​​ഷ​​​​സാ​​​​യി ഉ​​​​യ​​​​ർ​​​​ന്നേ​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് ക​​​​രു​​​​തു​​​​ന്ന​​​​ത്. അ​​​​തി​​​​നാ​​​​ൽ വീ​​​​ണ്ടും ന​​​​ദി​​​​യി​​​​ലെ ജ​​​​ല​​​​നി​​​​ര​​​​പ്പ് താ​​​​ഴ്ന്നേ​​​​ക്കാ​​​​മെ​​​​ന്ന ആ​​​​ശ​​​​ങ്ക​​​​യി​​​​ലാ​​​​ണ് അ​​​​ധി​​​​കൃ​​​​ത​​​​ർ. ന​​​​ദി വ​​​​റ്റി​​​​വ​​​​ര​​​​ണ്ട​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് വി​​​​നോ​​​​ദ​​​​യാ​​​​ത്ര​​​​യാ​​​​ന​​​​ങ്ങ​​​​ളെ​​​​ല്ലാം പ​​​​ണി​​​​മു​​​​ട​​​​ക്കി​​​​ലാ​​​​ണ്.

ഡാ​​​​ന്യൂ​​​​ബി​​​​ലൂ​​​​ടെ വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​രി​​​​ക​​​​ളു​​​​മാ​​​​യി​​​​പ്പോ​​​​കു​​​​ന്ന ക്രൂ​​​​​​യിസ് ക​​​​പ്പ​​​​ൽ സ​​​​ർ​​​​വീ​​​​സ് നി​​​​ർ​​​​ത്തി​​​​വ​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ച​​​​ര​​​​ക്കു​​ക​​​​പ്പ​​​​ലു​​​​ക​​​​ളും പൂ​​​​ർ​​​​ണ​​​​മാ​​​​യും സ​​​​ർ​​​​വീ​​​​സ് നി​​​​ർ​​​​ത്തി​​​​യ​​​​താ​​​​യി ഹം​​​​ഗ​​​​റി ഗ​​​​താ​​​​ഗ​​​​ത മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു. ബ​​​​ൾ​​​​ഗേ​​​​റി​​​​യ​​​​യി​​​​ലെ തു​​​​റ​​​​മു​​​​ഖ​​​​ന​​​​ഗ​​​​ര​​​​മാ​​​​യ വി​​​​ദി​​​​നി​​​​ൽ ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ന​​​​ദി​​​​യി​​​​ലു​​​​റ​​​​ച്ചു​​​​പോ​​​​യ ക്രൂ​​​​യി​​​​സ് ക​​​​പ്പ​​​​ലി​​​​ൽ​​​​നി​​​​ന്ന് 186 വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​രി​​​​ക​​​​ളെ പോ​​​​ലീ​​​​സ് പു​​​​റ​​​​ത്തെ​​​​ത്തി​​​​ച്ചി​​​​രു​​​​ന്നു. സെ​​​​ർ​​​​ബി​​​​യ​​​​യി​​​​ൽ, വ​​​​ട​​​​ക്ക​​​​ൻ ന​​​​ഗ​​​​ര​​​​മാ​​​​യ നോ​​​​വി സാ​​​​ഡി​​​​ന് സ​​​​മീ​​​​പം ന​​​​ദി​​​​യി​​​​ൽ നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​ന് ചെ​​​​റി​​​​യ ബോ​​​​ട്ടു​​​​ക​​​​ളും ഡ​​​​സ​​​​ൻ ക​​​​ണ​​​​ക്കി​​​​നു ച​​​​ര​​​​ക്കു​​ക​​​​പ്പ​​​​ലു​​​​ക​​​​ളും കു​​​​ടു​​​​ങ്ങി.

ഡാ​​​​ന്യൂ​​​​ബ് വ​​​​റ്റി​​​​വ​​​​ര​​​​ളു​​​​ന്ന​​​​ത് വി​​​​വി​​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ ആ​​​​ണ​​​​വോ​​​​ർ​​​​ജ ഉ​​​​ത്​​​​പാ​​​​ദ​​​​ന​​​​ത്തെ​​​​യും ബാ​​​​ധി​​​​ക്കു​​​​ന്ന​​​​താ​​​​യാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ട്. ഡാ​​​​ന്യൂ​​​​ബി​​​​ൽ​​​​നി​​​​ന്നു​​​​ള്ള വെ​​​​ള്ള​​​​മാ​​​​ണ് ഈ ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ ആ​​​​ണ​​​​വ റി​​​​യാ​​​​ക്ട​​​​റു​​​​ക​​​​ൾ ത​​​​ണു​​​​പ്പി​​​​ക്കാ​​​​ൻ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത്. ബു​​​​ഡാ​​​​പെ​​​​സ്റ്റി​​​​ലെ മാ​​​​ർ​​​​ഗ​​​​റ​​​​റ്റ് പാ​​​​ലം അ​​​​ധി​​​​കൃ​​​​ത​​​​ർ ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം അ​​​​ട​​​​ച്ചു.

ന​​​​ദി​​​​യി​​​​ൽ വെ​​​​ള്ളം വ​​​​റ്റി​​​​യ​​​​തോ​​​​ടെ അ​​​​ടി​​​​ത്ത​​​​ട്ടി​​​​ൽ മ​​​​റ​​​​ഞ്ഞു​​​​കി​​​​ട​​​​ന്ന ര​​​​ണ്ടാം ലോ​​​​ക​​​​മ​​​​ഹാ​​​​യു​​​​ദ്ധ​​​​ത്തി​​​​ലെ ബോം​​​​ബ് ക​​​​ണ്ടെ​​​​ത്തി. ഇ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണു മാ​​​​ർ​​​​ഗ​​​​റ​​​​റ്റ് പാ​​​​ലം അ​​​​ട​​​​ച്ച​​​​ത്.

 

National

യ​മു​ന ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ നാ​ല് കു​ട്ടി​ക​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു; ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ന്യൂ​ഡ​ൽ​ഹി: യ​മു​ന ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ കാ​ണാ​താ​യ നാ​ല് കു​ട്ടി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു. മൂ​ന്ന് കു​ട്ടി​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു. അ​ഗ്നി​ശ​മ​ന സേ​ന​യും സ്കൂ​ബ സം​ഘ​വും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്.

തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് 7.30ഓ​ടെ​യാ​ണ് കു​ട്ടി​ക​ൾ യ​മു​നാ​ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്. പി​ന്നാ​ലെ നാ​ല് പേ​രും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. ആ​ദ്യം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കു​ട്ടി​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മ​റ്റ് മൂ​ന്ന് പേ​രും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

 

 

District News

പു​ഴ കൈ​യേ​റ്റം ത​ട​ഞ്ഞു

തൃ​പ്പൂ​ണി​ത്തു​റ: പൂ​ണി​ത്തു​റ ഗാ​ന്ധി​സ്ക്വ​യ​ർ മി​നി ബൈ​പ്പാ​സി​ന് സ​മീ​പം ത​ട്ട​ക്കാ​ട്ടു​പു​ഴ കൈ​യേ​റാ​നു​ള്ള ശ്ര​മം കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ വി.​പി. ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു.

പൂ​ണി​ത്തു​റ മി​നി ബൈ​പ്പാ​സ് പാ​ല​ത്തി​ന് തെ​ക്കു​ഭാ​ഗ​ത്ത് പു​ഴ നി​ക​ത്തി​യെ​ടു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ഴ​യി​ൽ കോ​ൺ​ക്രീ​റ്റ് തൂ​ണു​ക​ൾ താ​ഴ്ത്തു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ നാ​ട്ടു​കാ​രും കൗ​ൺ​സി​ല​റും ശ​ക്ത​മാ​യി പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യ​തോ​ടെ പു​ഴ​യി​ൽ താ​ഴ്ത്തി​യ കോ​ൺ​ക്രീ​റ്റ് തൂ​ണു​ക​ൾ ഊ​രി​മാ​റ്റു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പു​ഴ നി​ക​ത്തി ഭൂ​മി കൈ​യേ​റു​ന്ന​തി​നു​ള്ള നീ​ക്കം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി.

National

കാവേരി പ്രശ്നം: കർണാടക-തമിഴ്നാട് മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ച ഉടൻ

ത​​​​ഞ്ചാ​​​​വൂ​​​​ർ:​​​​ കാ​​​​വേ​​​​രി ന​​​​ദീ​​​​ജ​​​​ലം പ​​​​ങ്കു​​​​വ​​​​യ്ക്ക​​​ൽ, മേ​​​​ക്കെ​​​​ദാ​​​​ട്ടു അ​​​​ണ​​​​ക്കെ​​​​ട്ടു നി​​​​ർ​​​​മാ​​​​ണം തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലെ അ​​​ഭി​​​പ്രാ​​​യവ്യ​​​ത്യാ​​​സ​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​നു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കാ​​​യി മു​​​​ഖ്യ​​​​മ​​​​ന്ത്രി സി.​​​​ ജോ​​​​സ​​​​ഫ് വി​​​​ജ​​​​യ്‌​​​​യി​​​​ന് ക​​​​ർ​​​​ണാ​​​​ടക സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ക്ഷ​​​​ണം ല​​​​ഭി​​​​ച്ച​​​​താ​​​​യി ത​​​​മി​​​​ഴ്നാ​​​​ട് സ​​​​ർ​​​​ക്കാ​​​​ർ.

സം​​​​സ്ഥാ​​​​നം ച​​​​ർ​​​​ച്ച​​​​യ്ക്കു ത​​​​യാ​​​​റാ​​​​ണെ​​​​ന്നു ക​​​​ർ​​​​ണാ​​​​ട​​​​ക മു​​​​ഖ്യ​​​​മ​​​​ന്ത്രി ഡി.​​​​കെ. ശി​​​​വ​​​​കു​​​​മാ​​​​ർ കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യെ​​​​ക്കു​​​​റി​​​​ച്ച് വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു.

District News

കു​ട്ട​മ്പു​ഴ ടൗ​ണി​ന് സ​മീ​പം പു​ഴ​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം വീ​ണ്ടും നീ​രാ​ട്ടി​നെ​ത്തി

കോ​ത​മം​ഗ​ലം: കു​ട്ട​മ്പു​ഴ ടൗ​ണി​നോ​ട് ചേ​ർ​ന്നൊ​ഴു​കു​ന്ന പു​ഴ​യി​ൽ സ​ത്ര​പ്പ​ടി​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം വീ​ണ്ടും നീ​രാ​ട്ടി​നെ​ത്തി. മൂ​ന്നു ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം വീ​ണ്ടും കാ​ട്ടാ​ന​ക്കൂ​ട്ടം എ​ത്തി​യ​ത് സ​ഞ്ചാ​രി​ക​ളി​ലും കാ​ഴ്ച​ക്കാ​രി​ലും കൗ​തു​ക​മു​ണ​ർ​ത്തു​മ്പോ​ൾ പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ആ​ശ​ങ്ക വ​ർ​ധി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ ഇ​രു​പ​തി​ലേ​റെ വ​രു​ന്ന ആ​ന​ക്കൂ​ട്ടം ഇ​വി​ടെ പു​ഴ​യി​ൽ നീ​രാ​ട്ടി​നി​റ​ങ്ങി​യി​ട്ട് രാ​ത്രി​യോ​ടെ​യാ​ണ് മ​ട​ങ്ങി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ത​ന്നെ പ​തി​ന​ഞ്ചോ​ളം വ​രു​ന്ന ആ​ന​ക്കൂ​ട്ട​മാ​ണ് ഇ​വി​ടെ എ​ത്തി​യ​ത്.

അ​വ​ധി ദി​വ​സ​മാ​യി​രു​ന്ന​തി​നാ​ൽ സ​ഞ്ചാ​രി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള കാ​ഴ്ച​ക്കാ​രു​ടെ തി​ര​ക്കും ഉ​ണ്ടാ​യി​രു​ന്നു. തു​ണ്ടം വ​ന​ത്തി​ൽ നി​ന്നു​മാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം എ​ത്തു​ന്ന​ത്. ആ​ന​ക​ൾ പ​തി​വാ​യെ​ത്താ​ൻ തു​ട​ങ്ങി​യാ​ൽ ഈ ​അ​പൂ​ർ​വ കാ​ഴ്ച കാ​ണാ​ൻ സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്കും കൂ​ടും.

ഇ​ന്ന​ലെ പു​ഴ​യി​ലി​റ​ങ്ങി​യ കു​ട്ടി​യാ​ന​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കൂ​ട്ടം ഏ​റെ നേ​രം വെ​ള്ള​ത്തി​ൽ കു​ളി​ക്കു​ക​യും ക​ളി​ക്കു​ക​യും ചെ​യ്തു. ആ​ന​ക​ൾ​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട ഒ​രി​നം പാ​യ​ൽ ഇ​വി​ടെ ധാ​രാ​ള​മാ​യി ഉ​ള്ള​തി​നാ​ലാ​ണ് ആ​ന​ക്കൂ​ട്ടം പ​തി​വാ​യി ഈ ​ഭാ​ഗ​ത്തേ​ക്ക് എ​ത്തു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ വി​ല​യി​രു​ത്ത​ൽ.

ധാ​രാ​ളം വ​ഴി​യാ​ത്ര​ക്കാ​രും വി​നോ​ദ​സ​ഞ്ചാ​രി​ക​ളും നാ​ട്ടു​കാ​ർ​ക്കൊ​പ്പം മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​ൻ ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു. എ​ന്നാ​ൽ ആ​ന​ക​ൾ ടൗ​ണി​നോ​ട് ചേ​ർ​ന്ന് കൂ​ട്ട​മാ​യി എ​ത്തു​ന്ന​ത് നാ​ട്ടു​കാ​രി​ൽ ആ​ശ​ങ്ക​യും വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്.അ​വ ഏ​ത് സ​മ​യ​ത്തും ടൗ​ണി​ലേ​ക്ക് ഉ​ൾ​പ്പെ​ടെ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നു​ക​യ​റു​മോ എ​ന്ന ഭ​യ​മാ​ണ് നാ​ട്ടു​കാ​ർ​ക്ക്.

District News

പു​ഴ​യി​ല്‍ ന​ഷ്ട​പ്പെ​ട്ട സ്വ​ര്‍​ണ​മാ​ല മു​ങ്ങി​യെ​ടു​ത്തു

മൂ​ല​മ​റ്റം: ജ​ല​ന്ത​ര്‍ സി​റ്റി​ക്കു സ​മീ​പം നാ​ച്ചാ​റി​ലെ കൊ​ച്ചു​കു​റും​ക​യ​ത്തി​ല്‍ വീ​ണ ര​ണ്ട​ര പ​വ​ന്‍റെ സ്വ​ര്‍​ണ​മാ​ല മൂ​ല​മ​റ്റം അ​ഗ്‌​നി​ര​ക്ഷാ​സേ​ന മു​ങ്ങി​യെ​ടു​ത്തു. ബ​ന്ധു​വീ​ട്ടി​ല്‍ എ​ത്തി​യ ത​ല​യോ​ല​പ്പ​റ​മ്പ് സ്വ​ദേ​ശി ഫെ​ബി​ന്‍ ക​രോ​ട്ടു​മു​ണ്ട​യ്ക്ക​ലി​ന്‍റെ മാ​ല​യാ​ണ് കു​ളി​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ല്‍ ക​യ​ത്തി​ലേ​ക്കു വീ​ണ​ത്. മാ​ല ന​ഷ്ട​പ്പെ​ട്ട ഉ​ട​ന്‍​ത​ന്നെ നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് വെ​ള്ള​ത്തി​ല്‍ മു​ങ്ങി ദീ​ര്‍​ഘ​നേ​രം തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ര്‍​ന്ന് അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

മൂ​ല​മ​റ്റ​ത്തു​നി​ന്ന് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ കെ.​എ. ജാ​ഫ​ര്‍​ഖാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഉ​ട​ന്‍​ത​ന്നെ സ്ഥ​ല​ത്തെ​ത്തി തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു. പ​ത്ത​ടി​യോ​ളം താ​ഴ്ച​യു​ള്ള, ച​പ്പു​ച​വ​റു​ക​ള്‍ നി​റ​ഞ്ഞ ക​യ​ത്തി​ല്‍ ന​ട​ത്തി​യ സൂ​ക്ഷ്മ​മാ​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ല്‍ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ ഷി​ന്‍റോ ജോ​സ് മാ​ല ക​ണ്ടെ​ടു​ത്തു.

സീ​നി​യ​ര്‍ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ ജി​ന്‍​സ് മാ​ത്യു, ഫ​യ​ര്‍ ഓ​ഫീ​സ​ര്‍​മാ​രാ​യ മ​നു ആ​ന്‍റ​ണി, എം.​പി. സി​ജു, ഡി.​ റോ​യി​മോ​ന്‍ എ​ന്നി​വ​രും സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. മാ​ല തി​രി​കെ ല​ഭി​ച്ച സ​ന്തോ​ഷ​ത്തി​ല്‍ ഫെ​ബി​നും കു​ടും​ബാം​ഗ​ങ്ങ​ളും അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യ്ക്കു ന​ന്ദി അ​റി​യി​ച്ചു.

National

ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ നാ​ല് കു​ട്ടി​ക​ളെ കാ​ണാ​താ​യി

ന്യൂ​ഡ​ൽ​ഹി: യ​മു​ന ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ നാ​ല് കു​ട്ടി​ക​ളെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യി. ഡ​ൽ​ഹി​യി​ലെ അ​ലി​പൂ​ർ മേ​ഖ​ല​യി​ലെ ഹി​ര​ങ്കി ഗ്രാ​മ​ത്തി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. അ​ഞ്ചു കു​ട്ടി​ക​ളാ​ണ് ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്. ഇ​തി​ൽ നാ​ലു​പേ​ർ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. ര​ക്ഷ​പ്പെ​ട്ട കു​ട്ടി​യാ​ണ് വി​വ​രം നാ​ട്ടു​കാ​രെ അ​റി​യി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴ​ര​യ്ക്കാ​ണ് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​ത്. ഉ​ട​ൻ ത​ന്നെ എ​ൻ​ഡി​ആ​ർ​എ​ഫ്, ഡ​ൽ​ഹി ദു​ര​ന്ത​നി​വാ​ര​ണ സേ​ന, അ​ഗ്നി​ര​ക്ഷാ​സേ​ന, പോ​ലീ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. നി​ല​വി​ൽ തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ഇ​തു​വ​രെ കു​ട്ടി​ക​ളെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

 

National

ന​വ​വ​ധു​വി​ന്‍റെ മൃ​ത​ദേ​ഹം ന​ദി​യി​ൽ; സ്ത്രീ​ധ​ന പീ​ഡ​ന​മെ​ന്ന് കു​ടും​ബം, പോ​ലീ​സ് കേ​സെ​ടു​ത്തു

ല​ക്നോ: വി​വാ​ഹം ക​ഴി​ഞ്ഞ് പ​തി​നാ​റാം ദി​വ​സം ന​വ​വ​ധു​വി​നെ ന​ദി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​റേ​ലി​യി​ലാ​ണ് നാ​ടി​നെ ന​ടു​ക്കി​യ ദാ​രു​ണ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

ര​ഘു​വി​പു​ര സ്വ​ദേ​ശി​നി​യാ​യ ശ്രീ​ദേ​വി​യു​ടെ (21) മൃ​ത​ദേ​ഹ​മാ​ണ് ന​ദി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്. കൂ​ടു​ത​ൽ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് ഭ​ർ​തൃ​വീ​ട്ടു​കാ​ർ പെ​ൺ​കു​ട്ടി​യെ നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യും ഇ​ത് കൊ​ല​പാ​ത​ക​മാ​ണെ​ന്നും കു​ടും​ബം ആ​രോ​പി​ച്ചു. ക​ഴി​ഞ്ഞ 26നാ​ണ് ബ​ദാ​യൂ​ൻ സ്വ​ദേ​ശി​യാ​യ യു​വാ​വു​മാ​യി ശ്രീ​ദേ​വി​യു​ടെ വി​വാ​ഹം ന​ട​ന്ന​ത്.

എ​ന്നാ​ൽ വി​വാ​ഹം ക​ഴി​ഞ്ഞ​യു​ട​ൻ ത​ന്നെ ഭ​ർ​തൃ​വീ​ട്ടു​കാ​ർ സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ൻ തു​ട​ങ്ങി​യെ​ന്നാ​ണ് ആ​രോ​പ​ണം. പീ​ഡ​നം സ​ഹി​ക്കാ​നാ​വാ​തെ സ്വ​ന്തം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ പെ​ൺ​കു​ട്ടി പി​ന്നീ​ട് ഭ​ർ​തൃ​ഗൃ​ഹ​ത്തി​ലേ​ക്ക് തി​രി​കെ പോ​കാ​ൻ വി​സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ ഒ​മ്പ​താം തീ​യ​തി വീ​ട്ടു​കാ​രോ​ട് പ​റ​യാ​തെ പു​റ​ത്തു​പോ​യ ശ്രീ​ദേ​വി​യെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. കു​ടും​ബം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പെ​ൺ​കു​ട്ടി ന​ദി​ക്ക് സ​മീ​പ​ത്തേ​ക്ക് പോ​കു​ന്ന​ത് ക​ണ്ട​താ​യി ചി​ല ഗ്രാ​മ​വാ​സി​ക​ൾ അ​റി​യി​ച്ചു. തു​ട​ർ​ന്ന് പോ​ലീ​സും നാ​ട്ടു​കാ​രും മു​ങ്ങ​ൽ വി​ദ​ഗ്ധ​രും ചേ​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് ഞാ​യ​റാ​ഴ്ച​ ന​ദി​യി​ൽ നി​ന്ന്  മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്.

സ്ത്രീ​ധ​ന പീ​ഡ​ന​മാ​ണ് ത​ന്‍റെ മ​ക​ളു​ടെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ​തെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ശ്രീ​ദേ​വി​യു​ടെ പി​താ​വ് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ശേ​ഷം കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

ചാ​ലി​യാ​ർ പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട യു​വാ​വി​ന്‍റെ മൃത​ദേ​ഹം ക​ണ്ടെ​ത്തി

നി​ല​ന്പൂ​ർ: മ​ന്പാ​ട് ഓ​ടാ​യ്ക്ക​ൽ റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജി​ന് താ​ഴെ ചാ​ലി​യാ​ർ പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽപ്പെ​ട്ട യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം എ​ട​വ​ണ്ണ പാ​ല​ത്തി​ന് സ​മീ​പ​ത്ത് ക​ണ്ടെ​ത്തി. മ​ന്പാ​ട് ബീ​ന്പു​ങ്ങ​ൽ പ​ന​യം​തൊ​ടി​ക യാ​ഷി​ക്ക് ബി​നുവി (38) ന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്.

ചൊ​വ്വാ​ഴ്ച​യാ​ണ് യാ​ഷി​ക്ക് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് അ​ഗ്നി​ര​ക്ഷാസേ​ന​യും ഇ​ആ​ർ​എ​ഫും നാ​ട്ടു​കാ​രും നാ​ല് ദി​വ​സം ഓ​ടാ​യ്ക്ക​ൽ മു​ത​ൽ അ​രീ​ക്കോ​ട് വ​രെ പു​ഴ​യി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. ഒ​ടു​വി​ൽ ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് എ​ട​വ​ണ്ണ പാ​ല​ത്തി​ന് അ​ൽ​പം മു​ക​ൾ ഭാ​ഗ​ത്താ​യി മ​തൃ​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം മ​ന്പാ​ട് പു​ത്ത​ൻ മ​സ്ജി​ദി​ൽ ക​ബ​റ​ട​ക്കി.

മ​ക്ക​ൾ: മു​ഹ​മ്മ​ദ് ഐ​ദി​ൻ ആ​ദം, അ​ൽ​ഫ​ൻ ആ​ദം. പി​താ​വ്: ഷൗ​ക്ക​ത്ത​ലി. മാ​താ​വ്:​ മൈ​മൂ​ന.

Kerala

ചാ​ലി​യാ​ർ പു​ഴ​യി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്നു

എ​​​​ട​​​​ക്ക​​​​ര: ക​​​​ള്ളാ​​​​ടി​​യി​​ലു​​​​ണ്ടാ​​​​യ മ​​​​ല​​​​യി​​​​ടി​​​​ച്ചി​​​​ലി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ചാ​​​​ലി​​​​യാ​​​​ർ പു​​​​ഴ​​​​യി​​​​ൽ ജ​​​​ല​​​​നി​​​​ര​​​​പ്പു​​​​യ​​​​ർ​​​​ന്നു. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം മു​​​​ത​​​​ൽ മു​​​​ണ്ടേ​​​​രി അ​​​​തി​​​​ർ​​​​ത്തി വ​​​​ന​​​​ങ്ങ​​​​ളി​​​​ലും വ​​​​യ​​​​നാ​​​​ട് ചൂ​​​​ര​​​​ൽ​​​​മ​​​​ല മേ​​​​ഖ​​​​ല​​​​യി​​​​ലും ക​​​​ന​​​​ത്ത മ​​​​ഴ പെ​​​​യ്തി​​​​റ​​​​ങ്ങു​​​​ക​​​​യാ​​​​ണ്. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ മു​​​​ത​​​​ൽ ചാ​​​​ലി​​​​യാ​​​​ർ പ​​​​ഴു​​​​യി​​​​ൽ ജ​​​​ല​​​​നി​​​​ര​​​​പ്പ് ഉ​​​​യ​​​​ർ​​​​ന്നി​​​​രു​​​​ന്നു.

ഉ​​​​ച്ച​​​​യോ​​​​ടെ ജ​​​​ല​​​​നി​​​​ര​​​​പ്പ് വീ​​​​ണ്ടും ഉ​​​​യ​​​​ർ​​​​ന്നു. മു​​​​ണ്ടേ​​​​രി മു​​​​ത​​​​ൽ ചാ​​​​ലി​​​​യാ​​​​ർ പു​​​​ഴ​​​​യു​​​​ടെ തീ​​​​ര​​​​ങ്ങ​​​​ളി​​​​ൽ അ​​​​ധി​​​​വ​​​​സി​​​​ക്കു​​​​ന്ന ആ​​​​ളു​​​​ക​​​​ൾ​​​​ക്ക് ദു​​​​ര​​​​ന്ത നി​​​​വാ​​​​ര​​​​ണ വി​​​​ഭാ​​​​ഗ​​​​വും മ​​​​ല​​​​പ്പു​​​​റം ജി​​​​ല്ലാ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​വും പോ​​​​ത്തു​​​​ക​​​​ൽ പോ​​​​ലീ​​​​സും ജാ​​​​ഗ്ര​​​​താ നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്. എ​​​​ന്നാ​​​​ൽ ഭീ​​​​തി​​​​ജ​​​​ന​​​​ക​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യം നി​​​​ല​​​​വി​​​​ൽ ഇ​​​​ല്ലെ​​​​ന്നാ​​​​ണ് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ.

2024ൽ ​​​​മു​​​​ണ്ട​​​​ക്കൈ-​​ചൂ​​​​ര​​​​ൽ​​​​മ​​​​ല ദു​​​​ര​​​​ന്ത​​​​മു​​​​ണ്ടാ​​​​യ​​​​പ്പോ​​​​ഴും ചാ​​​​ലി​​​​യാ​​​​ർ പു​​​​ഴ​​​​യാ​​​​ണ് ദു​​​​ര​​​​ന്ത​​​​വാ​​​​ഹി​​​​നി​​​​യാ​​​​യി മാ​​​​റി​​​​യ​​​​ത്.

Kerala

വി​മു​ക്ത​ഭ​ട​ൻ ആ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ

പേ​രൂ​ര്‍​ക്ക​ട: വി​മു​ക്ത​ഭ​ട​നെ ആ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വ​ട്ടി​യൂ​ര്‍​ക്കാ​വ് വ​ലി​യ​വി​ള ടി.​സി 6/2294 സം​ഗീ​ത​യി​ല്‍ വി​ജ​യ​കു​മാ​റി​ന്‍റെ മ​ക​ന്‍ ശ്രീ​നാ​ഥ് (44) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​ന് കു​ണ്ട​മ​ണ്‍​ക​ട​വ് ദേ​വീ​ക്ഷേ​ത്ര​ത്തി​നു പി​റ​കു​വ​ശ​ത്തു​ള്ള ബ​ല​ക്ക​ട​വി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ്മാ​ര്‍​ട്ട് ഫോ​ണും ഒ​രു വാ​ച്ചും ക​ട​വി​നു സ​മീ​പ​ത്ത് ഉ​ണ്ടാ​യി​രു​ന്നു. ര​ണ്ടു​ദി​വ​സം മു​മ്പ് ശ്രീ​നാ​ഥി​നെ കാ​ണാ​നി​ല്ലെ​ന്നു കാ​ട്ടി വീ​ട്ടു​കാ​ര്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

ഇ​തി​ന്‍റെ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ന്ന​തി​നി​ടെ​യാ​ണ് ക​ട​വി​ന​ടു​ത്ത് ഒ​രു മ​ര​ക്കൊ​മ്പി​ല്‍ ത​ങ്ങി നി​ൽ​ക്കു​ന്ന നി​ല​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം ഫ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ സ്‌​കൂ​ബ ടീം ​എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം ക​ര​യ്‌​ക്കെ​ത്തി​ച്ച​ത്.

മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്കു വി​ട്ടു​ന​ല്‍​കി. വ​ട്ടി​യൂ​ര്‍​ക്കാ​വ് പോ​ലീ​സ് കേ​സെ​ടു​ത്തു.

Kerala

മൂവാറ്റുപുഴയാറില്‍ അമ്മയെയും മകനെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; ഭര്‍ത്താവിന്‍റെ മൃതദേഹം കിട്ടി, മകള്‍ക്കായി അന്വേഷണം

പിറവം: മുവാറ്റുപുഴയാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ ഭര്‍ത്താവിന്‍റെ മൃതദേഹവും കണ്ടെത്തി. ഇന്ന് രാവിലെ 11.45 ഓടെ പിറവം പാലത്തിന് സമീപം ഐഎന്‍ടിയുസി കടവില്‍ വച്ചാണ് ഭര്‍ത്താവ് നെന്മാറ സ്വദേശി നാരായണന്‍റെ (60) മൃതദേഹം പുഴയില്‍ നിന്നും കണ്ടെത്തിയത്. എന്നാല്‍ കാണാതായ മകളെ ഇതുവരെ കണ്ടെത്തിയിട്ടില്ല.

രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് പെണ്‍കുട്ടി. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് മുളക്കുളം പാലത്തിന് സമീപം മൂവാറ്റുപുഴ പായിപ്ര പാലക്കാപ്പറമ്പില്‍ വിജിമോളുടെയും (43) കുറച്ചു താഴെ മുളക്കുളം ആറാട്ട് കടവിനടുത്ത് ഇവരുടെ രണ്ടു വയസുള്ള മകന്‍റെയും മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്.

അന്ധയായ വിജിമോളും കുട്ടികളും ദേവാലയങ്ങളില്‍ ഭിക്ഷാടനം നടത്തുന്നവരാണ്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഇവര്‍ നാലു പേരെയും പിറവത്തെ പാര്‍ക്കിലും സമീപത്തെ ഹോട്ടലിലും കണ്ടവരുണ്ട്. ഹോട്ടലില്‍ നിന്നും സന്തോഷത്തോടെ ഇറങ്ങുന്ന ദമ്പതികളുടെയും മക്കളുടെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ചെറുവട്ടൂരില്‍ വീട് വാടകയ്ക്ക് എടുത്താണ് ഇവര്‍ താമസിക്കുന്നത്. നാരായണന്‍ നേരത്തെ പായിപ്രയില്‍ ഒരു വീട്ടില്‍ ജോലിക്ക് നില്‍ക്കുകയായിരുന്നു. ഇവിടെ നിന്നും ഇറക്കി വിട്ട ശേഷമാണ് വിജിമോളും കുട്ടികളുമായി ഭിക്ഷാടനത്തിന് നടന്നിരുന്നത്.

Kerala

മൂവാറ്റുപുഴയാറില്‍ മരിച്ച അമ്മയെയും മകനെയും തിരിച്ചറിഞ്ഞു; ഭര്‍ത്താവിനെയും മകളെയും കാണാനില്ല

പിറവം: മുവാറ്റുപുഴയാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സ്ത്രീയെയും കുഞ്ഞിനെയും തിരിച്ചറിഞ്ഞു. മുവാറ്റുപുഴ പായിപ്ര പാലക്കാപ്പറമ്പില്‍ വിജിമോള്‍ (43), ഇവരുടെ രണ്ടു വയസുള്ള മകനുമാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഭര്‍ത്താവ് നെന്മാറ സ്വദേശി നാരായണനെയും (60) എട്ടു വയസുള്ള മകളെയും കണ്ടെത്തിയിട്ടില്ല.

അന്ധയായ വിജിമോളും കുട്ടികളും ദേവാലയങ്ങളില്‍ ഭിക്ഷാടനം നടത്തുന്നവരാണ്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് മുളക്കുളം പാലത്തിന് സമീപം വിജിമോളുടെയും കുറച്ചു താഴെ മുളക്കുളം ആറാട്ട് കടവിനടുത്ത് ആണ്‍കുഞ്ഞിന്റെയും മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഇവര്‍ നാലു പേരെയും പിറവത്തെ പാര്‍ക്കിലും സമീപത്തെ ഹോട്ടലിലും കണ്ടവരുണ്ട്. ഇവരില്‍ രണ്ടു പേര്‍ മാത്രം പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ട്. ചെറുവട്ടൂരില്‍ വീട് വാടകയ്ക്ക് എടുത്താണ് ഇവര്‍ താമസിക്കുന്നത്.

പെണ്‍കുട്ടി ഇവിടെ അടുത്തുള്ള സ്‌കൂളില്‍ രണ്ടാം ക്ലാസില്‍ പഠിക്കുകയാണ്. നാരായണന്‍ നേരത്തെ പായിപ്രയില്‍ ഒരു വീട്ടില്‍ ജോലിക്ക് നില്‍ക്കുകയായിരുന്നു. ഇവിടെ നിന്നും ഇറക്കി വിട്ട ശേഷമാണ് വിജിമോളും കുട്ടികളുമായി ഭിക്ഷാടനത്തിന് നടന്നിരുന്നത്. നാരായണനേയും പെണ്‍കുട്ടിയേയും കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

National

ഇ​രു​മ്പു​പാ​ലം ത​ക​ർ​ന്ന് ട്ര​ക്ക് ന​ദി​യി​ൽ വീ​ണു

ഷിം​ല: ഇ​രു​മ്പു​പാ​ലം ത​ക​ർ​ന്ന് ട്ര​ക്ക് സ​ത്‌​ല​ജ് ന​ദി​യി​ൽ വീ​ണു. ന​ദി​ക്ക് കു​റു​കെ​യു​ള്ള പാ​ല​ത്തി​ലൂ​ടെ ട്ര​ക്ക് ക​ട​ന്നു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ൽ ഡ്രൈ​വ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. റെ​ക്കൊം​ഗ് പി​യോ​യ്ക്കും ടാ​പ്രി​ക്കു​മി​ട​യി​ൽ ഉ​ർ​ണി ധ​ങ്കി​ന് സ​മീ​പ​മാ​ണ് സം​ഭ​വം.190 അ​ടി നീ​ള​മു​ള്ള പാ​ല​ത്തി​ലൂ​ടെ മ​ണ​ൽ ക​യ​റ്റി​വ​ന്ന 10 ട​യ​റു​ക​ളു​ള്ള ട്ര​ക്ക് ക​ട​ന്നു​പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

വാ​ഹ​ന​ത്തി​ൽ അ​മി​ത​ഭാ​ര​മു​ണ്ടാ​യി​രു​ന്നു എ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ ലോ​റി ഡ്രൈ​വ​റെ സ​മീ​പ​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പാ​ലം ത​ക​ർ​ന്ന​തോ​ടെ കി​ന്നൂ​രി​നെ​യും ലാ​ഹൗ​ളി​നെ​യും സ്പി​തി​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന പാ​ത​യി​ലെ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. വാ​ഹ​ന​ങ്ങ​ൾ ബ​ദ​ൽ റൂ​ട്ടു​ക​ളി​ലൂ​ടെ തി​രി​ച്ചു​വി​ട്ടു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

 

Kerala

ബേപ്പൂരിൽ പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: ബേപ്പൂരിൽ പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. വെസ്റ്റ് ഹിൽ സ്വദേശി സന്ധ്യ ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 8:30തോടെ ഫറോക്ക് പഴയ പാലത്തിന് നിന്നും യുവതി ചാലിയാർ പുഴയിലേക്ക് ചാടുന്നത്.

ഇതുവഴി വന്ന ഓട്ടോറിക്ഷ ഡ്രൈവർ പോലീസിലും ഫയർ ഫോഴ്സിലും വിവരം അറിയിച്ചതിനെ തുടർന്ന് തെരച്ചിൽ തുടങ്ങി. രാവിലെ ഒൻപതിന്ബേപ്പൂർ ഹാർബറിന് സമീപത്തുനിന്നുമാണ് മൃതദേഹം കണ്ടെത്തുന്നത്. തുടർന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

പന്നിയങ്കരയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് സന്ധ്യ. സന്ധ്യയെ കാണാനില്ലെന്ന് കാണിച്ച് സഹോദരൻ പോലീസിൽ പരാതി നൽകിയിരുന്നു. ഞായറാഴ്ച രാവിലെ ആറിന് വീട് വിട്ട് ഇറങ്ങിയ സന്ധ്യ പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് വീട്ടുകാർ പറയുന്നത്. സംഭവത്തിൽ ബേപ്പൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

District News

മീ​ന്‍ പി​ടി​ക്കാ​ന്‍ പോ​യ​യാ​ളു​ടെ മൃ​ത​ദേ​ഹം പു​ഴ​യി​ൽ ക​ണ്ടെ​ത്തി

കോ​ത​മം​ഗ​ലം: നേ​ര്യ​മം​ഗ​ല​ത്തി​ന് സ​മീ​പം പെ​രി​യാ​റി​ല്‍ മീ​ന്‍ പി​ടി​ക്കാ​ന്‍ പോ​യി ര​ണ്ടു ദി​വ​സ​മാ​യി കാ​ണാ​താ​യ ആ​ളു​ടെ മൃ​ത​ദേ​ഹം പു​ഴ​യി​ൽ ക​ണ്ടെ​ത്തി. ആ​വോ​ലി​ച്ചാ​ല്‍ താ​ന്നി​ക്കു​ന്നേ​ല്‍ പ​രേ​ത​നാ​യ അ​യ്യ​പ്പ​ന്‍റെ മ​ക​ന്‍ ഗോ​പി(54)​യാ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച പ​ക​ല്‍ സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം പു​ഴ​യി​ല്‍ മീ​ന്‍​പി​ടി​ക്കാ​ന്‍ പോ​യി​രു​ന്നു. കൂ​ടെ​യു​ള്ള​വ​ര്‍ ക​ര​യി​ല്‍ തി​രി​ച്ചെ​ത്തി​യ​ശേ​ഷം ഗോ​പി വീ​ണ്ടും വ​ഞ്ചി​യു​മാ​യി പോ​യി.

ഗോ​പി സാ​ധാ​ര​ണ രാ​ത്രി വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്താ​റു​ള്ള സ​മ​യം ക​ഴി​ഞ്ഞി​ട്ടും കാ​ണാ​തെ വ​ന്ന​പ്പോ​ള്‍ തി​ങ്ക​ളാ​ഴ്ച പു​ഴ​യി​ല്‍ ഉ​ള്‍​പ്പെ​ടെ തി​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​തി​നി​ടെ ആ​വോ​ലി​ച്ചാ​ല്‍ പ​മ്പ് ഹൗ​സ് ഭാ​ഗ​ത്തെ ക​ട​വി​ന് സ​മീ​പം തീ​ര​ത്തോ​ട് ചേ​ര്‍​ന്ന് ഒ​ഴു​കി​യെ​ത്തി​യ നി​ല​യി​ല്‍ വ​ഞ്ചി ക​ണ്ടു. വ​ഞ്ചി​യി​ല്‍​നി​ന്ന് പു​ഴ​യി​ലേ​ക്ക് വീ​ണ​താ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം.

പ​ക​ല്‍ കൂ​ലി​പ്പ​ണി ചെ​യ്ത ശേ​ഷം രാ​ത്രി വ​ല​യും ചൂ​ണ്ട​യും ഉ​പ​യോ​ഗി​ച്ച് മീ​ന്‍​പി​ടി​ക്കാ​ന്‍ പോ​കാ​റു​ണ്ട്. നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് വൈ​കി​ട്ട് നേ​ര്യ​മം​ഗ​ലം അ​ഗ്നി ര​ക്ഷാ​സേ​ന തെ​ര​ച്ചി​ലി​ന് എ​ത്തി​യെ​ങ്കി​ലും ഇ​രു​ട്ടും പ്ര​തി​രോ​ധ കാ​ലാ​വ​സ്ഥ​യും കാ​ര​ണം മ​ട​ങ്ങി.

ചൊ​വ്വാ​ഴ്ച രാ​വി​ലെ കോ​ത​മം​ഗ​ലം, നേ​ര്യ​മം​ഗ​ലം സ്‌​കൂ​ബാ ടീം ​പു​ഴ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​തി​നി​ടെ പോ​ത്തു​പാ​റ ഭാ​ഗ​ത്ത് പു​ഴ​യി​ലെ പാ​റ​ക്കെ​ട്ടി​ല്‍ ത​ങ്ങി​നി​ല്‍​ക്കു​ന്ന നി​ല​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഊ​ന്നു​ക​ല്‍ പോ​ലീ​സ് എ​ത്തി ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം സം​സ്‌​കാ​രം ന​ട​ത്തി. അ​മ്മ: ത​ങ്ക​മ്മ. സ​ഹോ​ദ​ര​ങ്ങ​ള്‍: ര​വി, നി​സ.

National

ബി​ഹാ​റി​ൽ ന​ദി​ക്ക് കു​റു​കെ​യു​ള്ള പാ​ലം ത​ക​ർ​ന്നു​വീ​ണു

പാ​റ്റ്ന: ബി​ഹാ​റി​ലെ ബേ​ട്ടി​യ​യി​ൽ ന​ദി​ക്ക് കു​റു​കെ​യു​ള്ള പാ​ലം ത​ക​ർ​ന്നു​വീ​ണു. ധ​നൗ​ചി ന​ദി​ക്ക് കു​റു​കെ​യു​ള്ള പാ​ല​മാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. റൂ​റ​ൽ വ​ർ​ക്ക്സ് വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ബേ​ട്ടി​യ​യി​ലെ ലാ​ൽ സ​ര​യ്യ പ​ഞ്ചാ​യ​ത്തി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

പാ​ലം ഒ​രു മാ​സം മു​ന്പ് ത​ന്നെ ത​ക​ർ​ന്ന് തു​ട​ങ്ങി​യി​രു​ന്നു​വെ​ന്ന് പ്ര​ദേ​ശ​വാ​സി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ആ​ഴ്ച ഒ​രു ബൈ​ക്ക് പാ​ല​ത്തി​ൽ നി​ന്നു ന​ദി​യി​ലേ​ക്ക് വീ​ണി​രു​ന്ന​താ​യും പ്ര​ദേ​ശ​വാ​സി കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

മൂവാറ്റുപുഴയാറില്‍ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

കൊച്ചി: മൂവാറ്റുപുഴയാറില്‍ ഒഴുക്കില്‍ പെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശി വത്സലയെ (68) കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഒഴുക്കില്‍ പെട്ട് കാണാതായത്. പെരുവംമൂഴി കടവില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ചൊവ്വാഴ്ച അമ്പലത്തില്‍ പോവുകയാണെന്ന് പറഞ്ഞിറങ്ങിയ വത്സലയെ കാണാതാവുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ ലതാക്കടവില്‍ വച്ചാണ് വത്സല ഒഴുക്കില്‍ പെട്ടത്. മൂവാറ്റുപുഴ ഫയര്‍ഫോഴ്സും സ്‌കൂബ ടീമും ഇന്നലെ മുതല്‍ തെരച്ചില്‍ ആരംഭിച്ചെങ്കിലും വത്സലയെ കണ്ടെത്താനായില്ല.

മോശം കാലാവസ്ഥ ആയതിനാല്‍ ബുധനാഴ്ച വൈകുന്നേരം തിരച്ചില്‍ നിര്‍ത്തിവച്ചിരുന്നു. ഒഴുക്ക് കൂടുതലായതിനാല്‍ തിരച്ചിലിനായി സ്‌കൂബ ടീമിന് തിരച്ചിലിന് ഇറങ്ങാനും സാധിച്ചിരുന്നില്ല.

Kerala

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വയോധികയെ കണ്ടെത്താനായില്ല

കൊച്ചി: മൂവാറ്റുപുഴയാറ്റില്‍ ഒഴുക്കില്‍ പെട്ട് കാണാതായ വയോധികയെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിലും കണ്ടെത്താനായില്ല. തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശി വത്സലയെ (68) ആണ് ചൊവ്വാഴ്ച കാണാതായത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ലതാക്കടവില്‍ വച്ച് വയോധിക ഒഴുക്കില്‍പ്പെട്ടത്.

മൂവാറ്റുപുഴ ഫയര്‍ഫോഴ്‌സും സ്‌കൂബ ടീമും ചൊവ്വാഴ്ച മുതല്‍ തിരച്ചില്‍ ആരംഭിച്ചെങ്കിലും വത്സലയെ കണ്ടെത്താനായില്ല. മോശം കാലാവസ്ഥ ആയതിനാല്‍ വൈകുന്നേരം തിരച്ചില്‍ നിര്‍ത്തിവച്ചിരുന്നു.

ഒഴുക്ക് കൂടുതലായതിനാല്‍ ഇന്ന് സ്‌കൂബ ടീമിന് തിരച്ചിലിന് ഇറങ്ങാനും സാധിച്ചിട്ടില്ല. ചൊവ്വാഴ്ച അമ്പലത്തില്‍ പോവുകയാണെന്ന് പറഞ്ഞിറങ്ങിയ വത്സലയെ കാണാതാവുകയായിരുന്നു.

Kerala

നദിയില്‍ വീണ സുഹൃത്തിനെ രക്ഷിക്കുന്നതിനിടെ ടെക്നോപാർക്ക് ജീവനക്കാരി മുങ്ങി മരിച്ചു

തിരുവനന്തപുരം: സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നദിയില്‍ വീണ് ടെക്നോപാര്‍ക്ക് ജീവനക്കാരി മരിച്ചു. തിരുവനന്തപുരം കമലേശ്വരം മണക്കാട് തോട്ടം പൂവങ്കല്‍ ഹൗസില്‍ അനുപമ (26) ആണ് മരിച്ചത്.

ഇന്ന് ഉച്ചക്ക് 1.30ഓടെയാണ് സംഭവം. അനുപമ വിതുര -ചന്തമുക്ക് താവയ്ക്കല്‍ ആറ്റിലാണ് മുങ്ങി മരിച്ചത്. താവയ്ക്കല്‍ ആറ്റിലെ പടിക്കെട്ടില്‍ കൂടി നടക്കുന്നതിനിടയില്‍, കാല്‍വഴുതി സുഹൃത്ത് ആറ്റില്‍ വീഴുകയായിരുന്നു. സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അനുപമയും ആറ്റില്‍ വീണു. കൂടെയുള്ളവര്‍ സുഹൃത്തിനെ രക്ഷപ്പെടുത്തിയെങ്കിലും അനുപമ വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. 

ഓടിയെത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍ അനുപമയെ പുറത്തെടുത്ത് വിതുര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

Kerala

ഭാ​ര​ത​പ്പു​ഴ​യി​ല്‍ വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു.

മ​ല​പ്പു​റം: ഭാ​ര​ത​പ്പു​ഴ​യി​ല്‍ വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു. പു​റ​ത്തു​ര്‍ ക​ളൂ​ര്‍ സ്വ​ദേ​ശി ഉ​ള്ളാ​ട്ടി​ല്‍ മു​നീ​ർ-​റ​ഹീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ മു​ഹ​മ്മ​ദ് ബി​ലാ​ലാ​ണ് (14) മ​രി​ച്ച​ത്.

എ​വി​എ​സ് ക​ട​വി​ന​രി​കി​ല്‍ സു​ഹൃ​ത്തു​ക്ക​ളു​മൊ​ത്ത് ഫു​ട്ബാ​ള്‍ ക​ളി​ക്കു​ന്ന​തി​നി​ടെ പുഴയിലേക്ക് വീണ പ​ന്തെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

ബി​ലാ​ലി​നെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ മു​ഹ​മ്മ​ദ് അ​ഫ്‌​നാ​ന്‍(14) എ​ന്ന കു​ട്ടി ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. അ​ഫ്നാ​നും വെ​ള്ള​ത്തി​ൽ മു​ങ്ങാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ കൂ​ടെ ക​ളി​ക്കാ​നെ​ത്തി​യ മ​റ്റു​ള്ള​വ​ർ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.
‌
ഇ​വ​ർ ബി​ലാ​ലി​നെ​യും ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധ്യ​മാ​യി​ല്ല. പി​ന്നാ​ലെ കു​ട്ടി​ക​ൾ നാ​ട്ടു​കാ​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വി​വ​രം അ​റി​ഞ്ഞെ​ത്തി​യ നാ​ട്ടു​കാ​ര്‍ ബി​ലാ​ലി​നെ എ​ടു​ത്ത് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ക​ളൂ​ര്‍ നൂ​റു​ല്‍ ഈ​മാ​ന്‍ മ​ദ്‌​റ​സ​യി​ലെ​യും ജി​എ​ച്ച്എ​സ്എ​സ് പു​റ​ത്തു​രി​ലെ​യും ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ്. സ​ഹോ​ദ​രി​മാ​ര്‍: ഹു​സ്ന, മു​ബീ​ന.

 

Kerala

വി​നോ​ദസ​ഞ്ചാ​ര​ത്തി​നെ​ത്തി​യ യുവാവ് പെ​രി​യാ​റ്റി​ൽ മു​ങ്ങി​മ​രി​ച്ചു

ഉ​പ്പു​ത​റ: അ​യ്യ​പ്പ​ൻ​കോ​വി​ൽ തൂ​ക്കു​പാ​ല​ത്തി​ന് സ​മീ​പം വി​നോ​ദസ​ഞ്ചാ​ര​ത്തി​നെ​ത്തി​യ യു​വാ​ക്ക​ളി​ൽ ഒ​രാ​ൾ പെ​രി​യാ​റ്റി​ലെ ക​യ​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു. നെ​ടു​ങ്ക​ണ്ടം മ​ഞ്ഞ​പ്പാ​റ കു​ഴി​ക്കാ​ട്ട് വീ​ട്ടി​ൽ റെ​ജി​യു​ടെ മ​ക​ൻ റോ​ജി​നാ​ണ് (17) മു​ങ്ങി മ​രി​ച്ച​ത്.

ഇ​ന്ന​ലെ 12.30നായിരുന്നു അ​പ​ക​ടം ഉ​ണ്ടാ​യ​ത്. കേ​റ്റ​റിം​ഗ് ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന യു​വാ​ക്ക​ൾ ഒ​ഴി​വുദി​വ​സം വി​നോ​ദസ​ഞ്ചാ​ര​ത്തി​ന് എ​ത്തി​യ​താ​യി​രു​ന്നു. തൂ​ക്കു​പാ​ലം ക​ണ്ടശേ​ഷം പെ​രി​യാ​റ്റി​ലെ ച​ന്ത​ക്ക​ട​വി​ലെ​ത്തി. ഇ​വി​ടെനി​ന്ന് റീ​ൽ​സ് ചി​ത്രീ​ക​രി​ച്ച ശേ​ഷം കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​താ​യി​രു​ന്നു.

ഈ ​സ​മ​യം റോ​ജി​ൻ ക​യ​ത്തി​ലേ​ക്ക് തെ​ന്നിവീ​ഴു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ൾ ര​ക്ഷി​ക്കാ​നെ​ത്തി​യ​പ്പോ​ഴേ​ക്കും ക​യ​ത്തി​ൽ മു​ങ്ങി​ത്താ​ണു. ഉ​ട​ൻ ത​ന്നെ സ​മീ​പ​വാ​സി​ക​ൾ ഫ​യ​ർ ഫോ​ഴ്‌​സി​ലും പോ​ലീ​സി​ലും വി​വ​രം അ​റി​യി​ച്ചു. നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്‌​സും ന​ട​ത്തി​യ തിര​ച്ചി​ലി​ൽ മൃത​ദേ​ഹം ക​ണ്ടെ​ത്തി.

റോ​ജി​ൻ ഉ​ൾ​പ്പെ​ടെ ആ​റു പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് വി​നോ​ദസ​ഞ്ചാ​ര​ത്തി​നെ​ത്തി​യ​ത്. ആ​ർ​ക്കും നീ​ന്ത​ൽ അ​റി​യി​ല്ലാ​യി​രു​ന്നു. മ​രി​ച്ച റോ​ജിന്‍റെ മാ​താ​വ് നി​ഷ ഇ​സ്ര​യേ​ലി​ലാ​ണ്. സഹോ​ദ​രി റോ​സ് മ​രി​യ ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥി (ബംഗളൂരു). സ​ഹോ​ദ​ര​ൻ റോ​ഷി​ൻ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി. മൃ​ത​ദേ​ഹം ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

District News

മൂ​ർ​ഖ​ൻപാ​മ്പി​ൽനി​ന്ന് ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ട് പങ്കജവല്ലി

വൈ​ക്കം: ത​ന്‍റെ നേ​ർ​ക്ക് ചാ​ടി​യ മൂ​ർ​ഖ​ൻ പാ​മ്പി​ൽനി​ന്ന്ക​ടി​യേ​ൽ​ക്കാ​തെ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ട് വീ​ട്ടു​ജോ​ലി​ക്കാ​രി. തു​റു​വേ​ലി​ക്കു​ന്ന് സ്വ​ദേ​ശി ഇ​ളമ്പാ​ശേ​രി രാ​ജു​ തോ​മ​സി​ന്‍റെ വീ​ടി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ വ​രാ​ന്ത​യി​ൽനി​ന്നാ​ണ് മൂ​ർ​ഖ​ൻ​പാ​മ്പ് വീ​ട്ടു​വേ​ല​ക്കാ​രി​ക്കു നേ​രേ ചാ​ടി​യ​ത്. നി​ല​വി​ളി​യോ​ടെ പി​ന്നോ​ട്ട് ഓ​ടി​മാ​റി​യ​തുകൊ​ണ്ട് ക​ടി​യേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെട്ടു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.15നായി​രു​ന്നു സം​ഭ​വം. വീ​ട്ടു​ട​മ രാ​ജു​ തോ​മ​സും ഭാ​ര്യ​യും പു​റ​ത്തു​പോ​യ സ​മ​യ​ത്ത് ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്നു വീ​ട്ടു​വേ​ല​ക്കാ​രി പ​ങ്ക​ജ​വ​ല്ലി.​ വീ​ട്ടു​കാ​ർ മ​ട​ങ്ങി​യെ​ത്താ​ൻ താ​മ​സി​ക്കു​മെ​ന്ന് അ​റി​യി​ച്ച​തി​നെത്തു​ട​ർ​ന്ന് മു​ൻ​ഭാ​ഗ​ത്തെ ലൈ​റ്റ് തെ​ളി​ക്കാ​നാ​യി മു​ന്നി​ലെ തി​ണ്ണ​യി​ലേ​ക്ക് ക​യ​റാ​ൻ തുടങ്ങിയപ്പോ​ഴാ​ണ് മൂ​ർ​ഖ​ൻ പാ​മ്പ് പങ്കജവല്ലിക്കു നേരേ ചാ​ടിയത്. വീ​ടി​നു സ​മീ​പ​ത്ത് തോ​ടു​ക​ൾ ഉ​ണ്ട്.​ ഇ​തി​നു​മു​മ്പും പാ​മ്പു​ക​ളെ ക​ണ്ടി​ട്ടു​ള്ള​താ​യി വീ​ട്ടു​​ട​മ​സ്ഥ​ൻ രാ​ജു​തോ​മ​സ് പ​റ​ഞ്ഞു.

Kerala

കാ​ണാ​താ​യ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം ആ​റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: കാ​ണാ​താ​യ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം ആ​റ്റി​ൽ ക​ണ്ടെ​ത്തി. ഊ​രു​ട്ട​മ്പ​ല​ത്ത് നി​ന്നും കാ​ണാ​താ​യ കി​ളി​ക്കൂ​ട്ടു​കോ​ണം സ്വ​ദേ​ശി സു​ഭ​ദ്ര(95)​യാ​ണ് മ​രി​ച്ച​ത്. ‌

ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ഇ​വ​രെ കാ​ണാ​താ​യ​ത്. തു​ട​ർ​ന്ന് ബ​ന്ധു പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. അ​രു​വി​ക്ക​ര ആ​റി​ലെ പാ​ല​ത്തി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് മൃ​ത​ദേ​ഹം കി​ട്ടി​യ​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​റി​ന്‍റെ ക​ട​വി​ൽ നി​ന്നും വ​സ്ത്ര​വും ബാ​ഗും ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പാ​റ​ക്കെ​ട്ടു​ക​ൾ​ക്കി​ട​യി​ൽ നി​ന്നു​മാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്.

District News

യുവാവ് കരമനയാറ്റിൽ മുങ്ങിമരിച്ചു

പേ​രൂ​ര്‍​ക്ക​ട: വ​ട്ടി​യൂ​ര്‍​ക്കാ​വ് ആ​യി​ര​വ​ല്ലി ക​ട​വി​ല്‍ ക​ര​മ​ന​യാ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു. ശം​ഖും​മു​ഖം ടി​സി 34/354 ജി​വി​ആ​ര്‍​ആ​ര്‍​എ39 ബി​നു ഹൗ​സി​ല്‍ പ​രേ​ത​നാ​യ ബ​ന​ഡി​ക്ട് ഫെ​ര്‍​ണാ​ണ്ട​സ്-​മാ​ര്‍​ഗ്ര​റ്റ് ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ മ​നു ബെ​ന്‍ (32) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റ് മ​ണി​യോ​ടു​കൂ​ടി​യാ​ണ് സം​ഭ​വം. മ​നു ബ​നും സു​ഹൃ​ത്തു​ക്ക​ളാ​യ അ​ഞ്ച് പേ​രും ചേ​ര്‍​ന്നാ​ണ് ആ​യി​ര​വ​ല്ലി ക​ട​വി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്ന​ത്. സു​ഹൃ​ത്‌​സം​ഘ​ത്തി​ല്‍ മ​നു​വി​ന് മാ​ത്ര​മാ​ണ് നീ​ന്ത​ല്‍ വ​ശ​മി​ല്ലാ​തി​രു​ന്ന​ത്.

വെ​ള്ള​ത്തി​ലേ​ക്കി​റ​ങ്ങി നീ​ന്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഉ​ട​ന്‍​ത​ന്നെ മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ര്‍ അ​റി​യി​ച്ച് നാ​ട്ടു​കാ​രും വ​ട്ടി​യൂ​ര്‍​ക്കാ​വ് പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും മ​നു​വി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഒ​ടു​വി​ല്‍ തി​രു​വ​ന​ന്ത​പു​രം നി​ല​യ​ത്തി​ല്‍ നി​ന്ന് സ്‌​കൂ​ബ സം​ഘം എ​ത്തി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് പാ​റ​ക്കെ​ട്ടു​ക​ള്‍​ക്കി​ട​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍. ഉ​ള്ളൂ​രി​ലെ ഒ​രു സ്വ​കാ​ര്യ​ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു മ​നു ബെ​ന്‍. ബി​നു ബെ​ന്‍, അ​നു ബെ​ന്‍ എ​ന്നി​വ​ര്‍ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

Kerala

കോളജ് വിദ്യാര്‍ഥിനി പെരിയാറിൽ ചാടി ജീവനൊടുക്കി

കൊച്ചി: എറണാകുളം കാലടി ചെങ്ങല്‍ റെയില്‍വേ പാലത്തില്‍നിന്നു പെരിയാറിലേക്കു ചാടി കോളജ് വിദ്യാര്‍ഥിനി ജീവനൊടുക്കി. കോടനാട് ഇളമ്പകപ്പിള്ളി സ്വദേശിനിയായ പനമടത്ത് വീട്ടില്‍ അഞ്ജന ബിജു (22) ആണ് മരിച്ചത്. രാവിലെ പത്തരയോടെയാണ് സംഭവം. പെണ്‍കുട്ടി പുഴയിലേക്കു ചാടുന്നതു കണ്ട നാട്ടുകാര്‍ ഉടനെ കരയ്‌ക്കെത്തിച്ച് ആശുപത്രിയില്‍ എത്തിച്ചു.

തൊട്ടടുത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോലഞ്ചേരി സെന്‍റ് പീറ്റേഴ്‌സ് കോളജിലെ വിദ്യാര്‍ഥിനിയാണ് അഞ്ജന. പെരുമ്പാവൂര്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

എന്താണ് ആത്മഹത്യയ്ക്കു പിന്നില്‍ എന്ന കാര്യങ്ങള്‍ പുറത്തുവന്നിട്ടില്ല. മൃതദേഹം അങ്കമാലി സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

District News

പു​ഴ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു

പേ​രാ​മ്പ്ര: കു​റ്റ്യാ​ടി പു​ഴ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു. പാ​ലേ​രി കൂ​നി​യോ​ട് പു​ഴ​യി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​ണ് സം​ഭ​വം. തി​രു​വ​ള്ളൂ​ര്‍ സ്വ​ദേ​ശി​യാ​യ പാ​ലോ​ളി​പ്പ​റ​മ്പ് സി​ദ്ധാ​ര്‍​ഥ് (15) ആ​ണ് മ​രി​ച്ച​ത്.

കൂ​നി​യോ​ട് ബ​ന്ധു വീ​ട്ടി​ല്‍ അ​മ്മ​മ്മ​യു​ടെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ കു​ട്ടി അ​ല​ക്കാ​ന്‍ പോ​യ അ​മ്മ​യോ​ടൊ​പ്പം താ​ന്തോ​ന്നി ക​ട​വി​ല്‍ കു​ളി​ക്കാ​നാ​യി ഇ​റ​ങ്ങി​യ​താ​യി​രു​ന്നു.

ബ​ഹ​ളം കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ര്‍ കു​ട്ടി​യെ പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ മേ​ല്‍ ന​ട​പ​ടി​ക​ള്‍​ക്ക് ശേ​ഷം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

തി​രു​വ​ള്ളൂ​ര്‍ ശാ​ന്തി നി​കേ​ത​ന്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍നി​ന്ന് എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ എ​ഴു​തി ഫ​ലം കാ​ത്തി​ക്കു​ക​യാ​ണ് സി​ദ്ധാ​ർ​ഥ്. പാ​ലോ​ളി​പ്പ​റ​മ്പ് ബാ​ല​ന്‍റെ​യും ഷി​ജി​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​രി: ഷി​ബി​ന.

District News

സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു, ഒ​രാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി

ഇ​രി​ട്ടി: ബാ​രാ​പോ​ൾ പു​ഴ​യി​ൽ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു. ക​രി​ക്കോ​ട്ട​ക്ക​രി വ​ലി​യ​പ​റ​മ്പും​ക​രി സ്വ​ദേ​ശി തൈ​ക്കാ​ട്ടി​ൽ ജി​തി​നാ​ണ് (27) മ​രി​ച്ച​ത്.

തൈ​ക്കാ​ട്ടി​ൽ റി​ജോ - ജാ​ൻ​സി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട സു​ഹൃ​ത്ത് ഡി​നോ​യെ അ​ഗ്നി​ര​ക്ഷാസേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി ഇ​രി​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ഓ​ടെ പാ​യം പ​ഞ്ചാ​യ​ത്തി​ലെ തെ​ങ്ങോ​ല ക​ട​വി​ലാ​യി​രു​ന്നു അ​പ​ക​ടം. മ​രി​ച്ച ജി​തി​നും അ​ഞ്ചു സ​ഹൃ​ത്തു​ക്ക​ളു​മാ​ണ് കു​ളി​ക്കാ​ൻ എ​ത്തി​യ​ത്. ജി​തി​നും ഡി​നോ​യും മ​റു​ക​ര​യി​ലേ​ക്ക് നീ​ന്തു​ന്ന​തി​നി​ടെ ക​യ​ത്തി​ൽ മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു. മ​റ്റു സു​ഹൃ​ത്തു​ക്ക​ൾ ബ​ഹ​ളം വ​ച്ച​തോ​ടെ ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് അ​ഗ്നി​ര​ക്ഷാസേ​ന​യെ വി​വ​ര​മ​റി​യി​ച്ച​ത്.

അ​ഗ്നി​ര​ക്ഷാസേ​ന​യെ​ത്തി നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ആ​യി​രു​ന്ന ഡി​നോ​യെ ക​ര​യ്ക്കെ​ത്തി​ച്ച് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ഒ​രു മ​ണി​ക്കൂ​റോ​ളം ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ക​യ​ത്തി​ലെ അ​ഞ്ചു മീ​റ്റ​റി​ല​ധി​കം ആ​ഴം വ​രു​ന്ന സ്ഥ​ല​ത്ത് നി​ന്നാ​ണ് ജി​തി​നി​നെ ക​ണ്ടെ​ത്തി​യ​ത്.

അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ​ൻ.​ജി. അ​ശോ​ക​ൻ വെ​ള്ള​ത്തി​ന​ടി​യി​ൽ മു​ങ്ങി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ജി​തി​നി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ന്ന​ത്. ജി​റ്റി​യാ​ണ് മ​രി​ച്ച ജി​തി​നി​ന്‍റെ സ​ഹോ​ദ​രി.

District News

വി​ദ്യാ​ർ​ഥി പു​ഴ​യി​ൽ മു​ങ്ങി​മ​രി​ച്ചു

പ​ന​മ​രം: വ​ര​ദൂ​ർ പു​ഴ​യി​ൽ കൂ​ട്ടു​കാ​ർ​ക്കൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി ​മു​ങ്ങി​മ​രി​ച്ചു. ക​ന്പ​ള​ക്കാ​ട് കൊ​ഴി​ഞ്ഞ​ങ്ങാ​ട് കു​ന്ന​ത്തു​വീ​ട്ടി​ൽ സു​ഭാ​ഷ്-​മ​ഞ്ജു ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ അ​ല​നാ​ണ്(13)​മ​രി​ച്ച​ത്.

മു​ട്ടി​ൽ ഡ​ബ്ല്യു​എം​ഒ സ്കൂ​ളി​ൽ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നാ​ണ് ​സം​ഭ​വം. കൂ​ട്ടു​കാ​രോ​ടൊ​പ്പം പു​ഴ​യി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ ക​യ​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​രും അ​ഗ്നി-​ര​ക്ഷാ​സേ​ന, സി​വി​ൽ ഡി​ഫ​ൻ​സ് സേ​ന, തു​ർ​ക്കി ജീ​വ​ൻ ര​ക്ഷാ​സ​മി​തി അം​ഗ​ങ്ങ​ൾ സം​യു​ക്ത​മാ​യി അ​ര​മ​ണി​ക്കൂ​റോ​ളം ന​ട​ത്തി​യ ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് അ​ല​നെ പു​റ​ത്തെ​ടു​ത്ത​ത്.

കൈ​നാ​ട്ടി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും ജീ​വ​ൻ ന​ഷ്ട​മാ​യി​രു​ന്നു. സ​ഹോ​ദ​രി: അ​തി​ഥി ദു​ർ​ഗ.

District News

പു​ഴ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ര്‍​ഥി മു​ങ്ങി​മ​രി​ച്ചു

നാ​ദാ​പു​രം: കൂ​ട്ടു​കാ​രോ​ടൊ​പ്പം പു​ഴ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ര്‍​ഥി മു​ങ്ങി​മ​രി​ച്ചു. ഊ​ര​ത്ത് പ​ന്നി​വ​യ​ല്‍ വ​ള്ളി​യു​ള്ള ത​റേ​മ്മ​ല്‍ കു​റ്റി​ക്കാ​ട്ടി​ല്‍ ശ്രീ​ജി​ത്തി​ന്‍റെ മ​ക​നും വേ​ളം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്ല​സ്ടു കൊ​മേ​ഴ്‌​സ് വി​ദ്യാ​ര്‍​ഥി​യു​മാ​യ ഷാ​ഹു​ല്‍ രാ​ജ് ( കി​ച്ചു-18) ആ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച പ​രീ​ക്ഷ ക​ഴി​ഞ്ഞ​തി​നു​ശേ​ഷം ആ​റു​പേ​ര​ട​ങ്ങു​ന്ന സം​ഘം പ​ശു​ക്ക​ട​വ് പൃ​ക്ക​ന്‍​തോ​ട് കെ​എ​സ്ഇ​ബി ഡാം ​സൈ​റ്റി​ന് സ​മീ​പം കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഫ​യ​ര്‍​ഫോ​ഴ്‌​സും നാ​ട്ടു​കാ​രും കു​റ്റ്യാ​ടി ജ​ന​കീ​യ ദു​ര​ന്ത​നി​വാ​ര​ണ​സേ​ന പ്ര​വ​ര്‍​ത്ത​ക​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി ഷാ​ഹു​ല്‍ രാ​ജി​നെ കു​റ്റ്യാ​ടി ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം കു​റ്റ്യാ​ടി ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി അ​മ്മ: വി​ജി. സ​ഹോ​ദ​ര​ന്‍: അ​മ്പാ​ടി.

International

ബം​ഗ്ലാ​ദേ​ശി​ൽ ബ​സ് ന​ദി​യി​ലേ​ക്ക് മ​റി​ഞ്ഞ് 16 പേ​ർ മ​രി​ച്ചു, നി​ര​വ​ധി​പേ​രെ കാ​ണാ​താ​യി

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ൽ ബ​സ് ന​ദി​യി​ലേ​ക്ക് മ​റി​ഞ്ഞ് 16 പേ​ർ മ​രി​ച്ചു. നി​ര​വ​ധി​പേ​രെ കാ​ണാ​താ​യി. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ജി​ല്ല​യാ​യ രാ​ജ്ബാ​രി​യി​ലെ ദൗ​ലാ​ഡി​യ ടെ​ർ​മി​ന​ലി​ൽ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 5.15 ഓ​ടെ​യാ​ണ് ബ​സ് പ​ത്മ ന​ദി​യി​ലേ​ക്ക് മ​റി​ഞ്ഞ​ത്.

11 ഓ​ളം യാ​ത്ര​ക്കാ​ർ നീ​ന്തി ര​ക്ഷ​പെ​ട്ട​താ​യി ദൃ​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. മ​റ്റൊ​രു വാ​ഹ​ന​വു​മാ​യു​ണ്ടാ​യ കൂ​ട്ടി​യി​ടി​യെ തു​ട​ർ​ന്ന് ഡ്രൈ​വ​ർ​ക്ക് ബ​സി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​താ​ണ് അ​പ​ക​ട​കാ​ര​ണം. മ​രി​ച്ച​വ​രി​ൽ ഭൂ​രി​ഭാ​ഗം​പേ​രും ഒ​രേ​കു​ടും​ബ​ത്തി​ൽ നി​ന്ന് ത​ന്നെ​യു​ള്ള​വ​രാ​ണെ​ന്നാ​ണ് സൂ​ച​ന.

ക്രെ​യി​നു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ബ​സ് ന​ദി​യി​ൽ നി​ന്നും പു​റ​ത്തെ​ടു​ത്തു. വാ​ഹ​ന​ത്തി​നു​ള്ളി​ൽ നി​ന്ന് 14 മൃ​ത​ദേ​ഹ​ങ്ങ​ളും ന​ദി​യി​ൽ നി​ന്നും ര​ണ്ട് സ്ത്രീ​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളും ക​ണ്ടെ​ത്തി​യ​താ​യി ഫ​യ​ർ സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ സോ​ഹെ​ൽ റാ​ണ പ​റ​ഞ്ഞു.

കാ​ണാ​താ​യ​വ​ർ​ക്കാ​യി ഫ​യ​ർ​ഫോ​ഴ്‌​സും കോ​സ്റ്റ്ഗാ​ർ​ഡ് മു​ങ്ങ​ൽ വി​ദ​ഗ്ധ​രും സൈ​നി​ക, പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ധാ​ക്ക​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സി​ൽ നി​ര​വ​ധി കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 40 ഓ​ളം യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്ന​താ​യും അ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും ഈ​ദ് അ​വ​ധി ക​ഴി​ഞ്ഞ് ത​ല​സ്ഥാ​ന​ത്തേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന​താ​യും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി താ​രി​ഖ് റ​ഹ്മാ​ൻ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

Kerala

കാ​സ​ർ​ഗോ​ട്ട് ബി​എ​ൽ​ഒ പു​ഴ​യി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി

കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ട്ട് ബി​എ​ൽ​ഒ പു​ഴ​യി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി. മൊ​ഗ്രാ​ൽ പു​ത്തൂ​ർ സ്വ​ദേ​ശി സ​വാ​ദ് ആ​ണ് മ​രി​ച്ച​ത്.

ഗു​രു​ത​രാ​വ​സ്ഥ​യി​ൽ കാ​സ​ർ​ഗോ​ഡ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ആ​രോ​പ​ണ​വു​മാ​യി ബ​ന്ധു​ക്ക​ൾ രം​ഗ​ത്തെ​ത്തി.

സ​വാ​ദി​ന്‍റേ​ത് ആ​ത്മ​ഹ​ത്യ​യ​ല്ല, സി​സ്റ്റം കൊ​ന്ന​താ​ണെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ക​ള​ക്ട​ർ എ​ത്താ​തെ മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി​ല്ലെ​ന്നും ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും നി​ല​പാ​ട​റി​യി​ച്ചു.

ജോ​ലി സ​മ്മ​ർ​ദ​മാ​ണ് ആ​ത്മ​ഹ​ത്യ​ക്ക് പ്രേ​രി​പ്പി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ചെ​ർ​ക്ക​ള ഗ​വ. ഹ​യ​ർ​സെ​ക്ക​ന്‍റ​റി സ്കൂ​ൾ അ​ധ്യാ​പ​ക​നാ​ണ് സ​വാ​ദ്.

 

(ജീ​വി​ത​ത്തി​ലെ വി​ഷ​മ​സ​ന്ധി​ക​ള്‍​ക്ക് ആ​ത്മ​ഹ​ത്യ​യ​ല്ല പ​രി​ഹാ​രം. സ​മ്മ​ര്‍​ദ​ങ്ങ​ള്‍ അ​തി​ജീ​വി​ക്കാ​ന്‍ സാ​ധി​ച്ചേ​ക്കി​ല്ലെ​ന്ന ആ​ശ​ങ്ക​യു​ണ്ടാ​കു​മ്പോ​ള്‍ മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യം തേ​ടു​ക, അ​തി​ജീ​വി​ക്കാ​ന്‍ ശ്ര​മി​ക്കു​ക. 1056 എ​ന്ന ന​മ്പ​റി​ല്‍ വി​ളി​ക്കൂ, ആ​ശ​ങ്ക​ക​ള്‍ പ​ങ്കു​വ​യ്ക്കൂ)

National

ഗം​ഗാ​ന​ദി​യി​ൽ ഇ​ഫ്താ​ർ; ബി​രി​യാ​ണി അ​വ​ശി​ഷ്ട​ങ്ങ​ൾ ന​ദി​യി​ൽ വ​ലി​ച്ചെ​റി​ഞ്ഞ 14 പേ​ർ അ​റ​സ്റ്റി​ൽ

വാ​ര​ണ​സി: ഗം​ഗാ​ന​ദി​യി​ൽ ബോ​ട്ടി​ൽ ഇ​ഫ്താ​ർ വി​രു​ന്ന് ന​ട​ത്തി​യ ശേ​ഷം ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ ന​ദി​യി​ൽ വ​ളി​ച്ചെ​റി​ഞ്ഞ 14 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ബോ​ട്ടി​ൽ​വ​ച്ചു ബി​രി​യാ​ണി ക​ഴി​ച്ചെ​ന്നും എ​ല്ലും മ​റ്റ് അ​വ​ശി​ഷ്ട​ങ്ങ​ളും ഗം​ഗാ​ന​ദി​യി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞെ​ന്ന് ആ​രോ​പി​ച്ചാ​ണ് അ​റ​സ്റ്റ്. വാ​രാ​ണ​സി​യി​ലെ ബി​ജെ​പി യു​വ​മോ​ർ​ച്ച നേ​താ​വ് ര​ജ​ത് ജ​യ്സ്വാ​ളി​ന്‍റെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ഇ​ഫ്താ​ർ വി​രു​ന്നി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് യു​വാ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഗം​ഗ​യി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​ത് മ​ത​വി​കാ​ര​ത്തെ വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്നും ജ​യ്സ്വാ​ൾ ആ​രോ​പി​ച്ചു. യു​വാ​ക്ക​ൾ​ക്കെ​തി​രെ ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യു​ടെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു.

ആ​രാ​ധ​നാ​ല​യം മ​ലി​ന​മാ​ക്ക​ൽ, മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്ത​ൽ, ഗ്രൂ​പ്പു​ക​ൾ​ക്കി​ട​യി​ൽ ശ​ത്രു​ത പ്രോ​ത്സാ​ഹി​പ്പി​ക്ക​ൽ, പൊ​തു​ശ​ല്യം തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ജ​ല മ​ലി​നീ​ക​ര​ണം നി​യ​ന്ത്ര​ണ നി​യ​മ​വും കേ​സി​ൽ ചു​മ​ത്തി​യി​ട്ടു​ണ്ട്. പ്ര​ച​രി​ച്ച വീ​ഡി​യോ​യു​ടെ ആ​ധി​കാ​രി​ക​ത പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് അ​റ​സ്റ്റെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Kerala

ട്രെ​യി​നി​ല്‍​നി​ന്നു പു​ഴ​യി​ലേ​ക്ക് വീ​ണ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

തൃ​ശൂ​ര്‍: ട്രെ​യി​നി​ല്‍​നി​ന്നു ചാ​ല​ക്കു​ടി​പ്പു​ഴ​യി​ലേ​ക്ക് വീ​ണ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കാ​സ​ര്‍​കോ​ട് സ്വ​ദേ​ശി അ​ച്യു​താ​ന​ന്ദ ഷേ​ണാ​യി (40) ആ​ണ് വ്യാ​ഴാ​ഴ്ച രാ​വി​ലെ വേ​ണാ​ട് എ​ക്‌​സ്പ്ര​സി​ല്‍ നി​ന്നും പു​ഴ​ലേ​ക്ക് വീ​ണ​ത്. .

ദൂ​രെ​നി​ന്ന് സം​ഭ​വം ക​ണ്ടു​നി​ന്ന നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് അ​ഗ്നി​ര​ക്ഷാ യൂ​ണി​റ്റി​ലെ സ്‌​കൂ​ബ വി​ഭാ​ഗം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും പ്ര​യോ​ജ​ന​മു​ണ്ടാ​യി​ല്ല. തു​ട​ര്‍​ന്ന് വെ​ള്ളി​യാ​ഴ്ച സ്‌​കൂ​ബാ ടീം ​മ​ണി​ക്കൂ​റു​ക​ള്‍ തി​ര​ച്ചി​ല്‍ ന​ട​ത്തി​യാ​ണ് പ​ടി​ഞ്ഞാ​റ് ചാ​ല​ക്കു​ടി​യി​ലെ കു​ടു​ങ്ങാ​പ്പു​ഴ​ക​ട​വ് പ​രി​സ​ര​ത്തു​നി​ന്ന് മൃ​ത​ദേ​ഹം മു​ങ്ങി​യെ​ടു​ത്ത​ത്.

അ​ങ്ക​മാ​ലി​യി​ലെ ക​ര​യാം​പ​റ​മ്പി​ല്‍ ഒ​രു ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന അ​ച്യു​താ​ന​ന്ദ ഷേ​ണാ​യി നാ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

National

ഛത്തീസ്ഗഡിൽ നദിയിലൂടെ ഒഴുകിയെത്തി ആനകളുടെ ജഡം

റായ്പുർ: ഛത്തീസ്ഗഡിലെ റായ്ഗഡ് ജില്ലയിൽ നദിയിൽ രണ്ട് ആനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ആനകളുടെ ജഡം നദിയിലൂടെ ഒഴുകി നടക്കുകയായിരുന്നു. നാലുമാസത്തിനിടെ അഞ്ച് ആനകളെയാണ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

ഘർഘോഡ വനമേഖലയ്ക്ക് സമീപമുള്ള കുർകുട്ട് നദിയിലാണ് ഇവയുടെ ജഡങ്ങൾ പൊങ്ങിക്കിടക്കുന്നത് കണ്ടത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 19 ആനകളുടെ ഒരു കൂട്ടം ഇവിടെ സഞ്ചരിച്ചിരുന്നു. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ജഡം കണ്ടതിനെ തുടർന്ന് സമീപവാസികൾ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.

വനംവകുപ്പ് സംഘം സ്ഥലത്തെത്തി ആനകളുടെ ജഡം പുറത്തെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. മൃഗഡോക്ടർമാർ സ്ഥലത്തെത്തിയിട്ടുണ്ട്. ചെളിയിൽ കുടുങ്ങിയതോ, കുളിക്കുമ്പോഴോ ആനകൾ ചത്തത്തെന്നാണ് പ്രഥമിക നിഗമനം.

Kerala

തൂ​ങ്ങി മ​രി​ക്കാ​ൻ ശ്ര​മം, ക​യ​റ് പൊ​ട്ടി മീ​ന​ച്ചി​ലാ​റി​ൽ വീ​ണ് യു​വാ​വ് മ​രി​ച്ചു

കോ​ട്ട​യം: തൂ​ങ്ങി മ​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ക​യ​റ് പൊ​ട്ടി മീ​ന​ച്ചി​ലാ​റി​ൽ വീ​ണ് യു​വാ​വ് മ​രി​ച്ചു. പാ​ലാ മു​രി​ക്കും​പു​ഴ സ്വ​ദേ​ശി​യാ​യ ഓ​ട്ടോ ഡ്രൈ​വ​ർ അ​നി​ൽ കു​മാ​ർ ആ​ണ് മ​രി​ച്ച​ത്.

പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​ണ് സം​ഭ​വം. താ​ൻ മ​രി​ക്കാ​ൻ പോ​കു​ന്നു​വെ​ന്ന് മ​ക​ന് വാ​ട്സ്ആ​പ്പി​ൽ ശ​ബ്ദ​സ​ന്ദേ​ശം അ​യ​ച്ച​ശേ​ഷം പാ​ലാ-​പൊ​ൻ​കു​ന്നം പാ​ല​ത്തി​ൽ ക​യ​റ് കെ​ട്ടി തൂ​ങ്ങി മ​രി​ക്കാ​നാ​യി​രു​ന്നു ശ്ര​മം. ഇ​തി​നി​ടെ ക​യ​റ് പൊ​ട്ടി അ​നി​ൽ കു​മാ​ർ വെ​ള്ള​ത്തി​ലേ​ക്ക് വീ​ണു.

ഈ ​സ​മ​യം ഇ​തു​വ​ഴി ക​ട​ന്നു​പോ​യ മീ​ൻ വി​ൽ​ക്കാ​ൻ പോ​യ​വ​ർ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം നീ​ണ്ട തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Latest News

Corehub Up