പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: യമുന നദിയിൽ കുളിക്കാനിറങ്ങിയ നാല് കുട്ടികളെ ഒഴുക്കിൽപ്പെട്ട് കാണാതായി. ഡൽഹിയിലെ അലിപൂർ മേഖലയിലെ ഹിരങ്കി ഗ്രാമത്തിന് സമീപമാണ് സംഭവം. അഞ്ചു കുട്ടികളാണ് നദിയിൽ കുളിക്കാനിറങ്ങിയത്. ഇതിൽ നാലുപേർ ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു. രക്ഷപ്പെട്ട കുട്ടിയാണ് വിവരം നാട്ടുകാരെ അറിയിച്ചത്.
ഞായറാഴ്ച രാത്രി ഏഴരയ്ക്കാണ് പോലീസിന് വിവരം ലഭിച്ചത്. ഉടൻ തന്നെ എൻഡിആർഎഫ്, ഡൽഹി ദുരന്തനിവാരണ സേന, അഗ്നിരക്ഷാസേന, പോലീസ് എന്നിവർ ചേർന്ന് തിരച്ചിൽ ആരംഭിച്ചു. നിലവിൽ തിരച്ചിൽ തുടരുകയാണ്. ഇതുവരെ കുട്ടികളെ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
Tags : Deepika BreakingNews Minor River