x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാലത്തിൽനിന്നു തോട്ടിൽ വീണ വയോധികനെ രക്ഷപെടുത്തി ഫയർഫോഴ്സ്

കോട്ടയം ബ്യൂറോ
Published: June 22, 2026 11:51 AM IST | Updated: June 22, 2026 11:51 AM IST

കുമരകം: പാലത്തിൽ നിന്നു തോട്ടിൽ വീണ വയോധികനെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ രക്ഷപെടുത്തി. ചെങ്ങളം സൗത്ത് പതിനഞ്ചിൽച്ചിറയിൽ വിജയൻ (69) ആണ് തോട്ടിൽ വീണത്.

ചെങ്ങളം മഹിളാസമാജം പാലത്തിൽ നിന്നാണ് ഇയാൾ തോട്ടിലേക്ക്‌ വീണത്. അനാരോഗ്യം മൂലം നടക്കാൻ ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്ന വ്യക്തിയാണ് വിജയൻ. അരയറ്റം ചേറിൽ താഴ്ന്നുപോയത് രക്ഷാപ്രവർത്തനത്തിന് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. നാട്ടുകാർക്ക് രക്ഷിക്കാനാകാതെ വന്നതോടെ ഫയർഫോഴ്സിന്‍റെ സഹായം തേടുകയായിരുന്നു.

Tags : Firefighters rescue bridge river

Recent News

Corehub Up