x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​നോ​ദസ​ഞ്ചാ​ര​ത്തി​നെ​ത്തി​യ യുവാവ് പെ​രി​യാ​റ്റി​ൽ മു​ങ്ങി​മ​രി​ച്ചു


Published: May 6, 2026 11:26 PM IST | Updated: May 6, 2026 11:26 PM IST

ഉ​പ്പു​ത​റ: അ​യ്യ​പ്പ​ൻ​കോ​വി​ൽ തൂ​ക്കു​പാ​ല​ത്തി​ന് സ​മീ​പം വി​നോ​ദസ​ഞ്ചാ​ര​ത്തി​നെ​ത്തി​യ യു​വാ​ക്ക​ളി​ൽ ഒ​രാ​ൾ പെ​രി​യാ​റ്റി​ലെ ക​യ​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു. നെ​ടു​ങ്ക​ണ്ടം മ​ഞ്ഞ​പ്പാ​റ കു​ഴി​ക്കാ​ട്ട് വീ​ട്ടി​ൽ റെ​ജി​യു​ടെ മ​ക​ൻ റോ​ജി​നാ​ണ് (17) മു​ങ്ങി മ​രി​ച്ച​ത്.

ഇ​ന്ന​ലെ 12.30നായിരുന്നു അ​പ​ക​ടം ഉ​ണ്ടാ​യ​ത്. കേ​റ്റ​റിം​ഗ് ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന യു​വാ​ക്ക​ൾ ഒ​ഴി​വുദി​വ​സം വി​നോ​ദസ​ഞ്ചാ​ര​ത്തി​ന് എ​ത്തി​യ​താ​യി​രു​ന്നു. തൂ​ക്കു​പാ​ലം ക​ണ്ടശേ​ഷം പെ​രി​യാ​റ്റി​ലെ ച​ന്ത​ക്ക​ട​വി​ലെ​ത്തി. ഇ​വി​ടെനി​ന്ന് റീ​ൽ​സ് ചി​ത്രീ​ക​രി​ച്ച ശേ​ഷം കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​താ​യി​രു​ന്നു.

ഈ ​സ​മ​യം റോ​ജി​ൻ ക​യ​ത്തി​ലേ​ക്ക് തെ​ന്നിവീ​ഴു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ൾ ര​ക്ഷി​ക്കാ​നെ​ത്തി​യ​പ്പോ​ഴേ​ക്കും ക​യ​ത്തി​ൽ മു​ങ്ങി​ത്താ​ണു. ഉ​ട​ൻ ത​ന്നെ സ​മീ​പ​വാ​സി​ക​ൾ ഫ​യ​ർ ഫോ​ഴ്‌​സി​ലും പോ​ലീ​സി​ലും വി​വ​രം അ​റി​യി​ച്ചു. നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്‌​സും ന​ട​ത്തി​യ തിര​ച്ചി​ലി​ൽ മൃത​ദേ​ഹം ക​ണ്ടെ​ത്തി.

റോ​ജി​ൻ ഉ​ൾ​പ്പെ​ടെ ആ​റു പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് വി​നോ​ദസ​ഞ്ചാ​ര​ത്തി​നെ​ത്തി​യ​ത്. ആ​ർ​ക്കും നീ​ന്ത​ൽ അ​റി​യി​ല്ലാ​യി​രു​ന്നു. മ​രി​ച്ച റോ​ജിന്‍റെ മാ​താ​വ് നി​ഷ ഇ​സ്ര​യേ​ലി​ലാ​ണ്. സഹോ​ദ​രി റോ​സ് മ​രി​യ ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥി (ബംഗളൂരു). സ​ഹോ​ദ​ര​ൻ റോ​ഷി​ൻ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി. മൃ​ത​ദേ​ഹം ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

Tags : vacation drowned river

Recent News

Corehub Up