Kerala
കൊച്ചി: പെരുമ്പാവൂര്‍ ഒക്കലില്‍ യുവാവ് മുങ്ങി മരിച്ചു. പെരിയാറിന്റെ തീരത്ത് താന്നിപ്പുഴ റെയില്‍വേ പാലത്തിന് സമീപം പറമ്പത്ത് കടവില്‍ ചൂണ്ടയിടാന്‍ പോയ യുവാവിനെ പുഴയില്‍ മുങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. താന്നിപ്പുഴ കിഴക്കാപുറത്തുകൂടി ജയന്റെ മകന് വിഷ്ണു (23) ആണ് മരിച്ചത്.
രാവിലെ സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ ചൂണ്ടയിട്ട് മീന്‍ പിടിക്കാന്‍ പോയതായിരുന്നു. നിരവധി പേര് ചൂണ്ടയിട്ട് മീന്‍ പിടിക്കുന്ന സ്ഥലമാണിത്. ഇവര്‍ക്കടുത്ത് നിന്നും അല്‍പ്പം മാറിയാണ് വിഷ്ണു ചൂണ്ടയിടാന്‍ നിന്നത്. രാവിലെ പതിനൊന്നോടെ വിഷ്ണുവിനെ പുഴയില്‍ പൊങ്ങി കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.
ഉടന്‍ കാലടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. മീന്‍ പിടിക്കുന്നതിനിടെ അബദ്ധത്തില്‍ പുഴയിലേക്ക് വീണു മരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. സംസ്കാരം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം.
Kerala
കോട്ടയം: ചെറുവള്ളി പള്ളിപ്പടിയിൽ മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കങ്ങഴ കാഞ്ഞിരപ്പാറ മഴവഞ്ചേരിയിൽ വിഷ്ണു (32) ആണ് മരിച്ചത്.
സുഹൃത്തുക്കളോടൊപ്പം എത്തിയ വിഷ്ണു ആറ്റിൽ കുളിക്കാനിറങ്ങിയതായിരുന്നു. ചെക്ക് ഡാമിന് സമീപം കുളിക്കാനിറങ്ങിയ വിഷ്ണുവിനെ കാണാതായതോടെ സുഹൃത്തുക്കൾ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് മൃതദേഹം കണ്ടെത്തിയത്.
National
മൈസൂരു: മൈസൂരു ജില്ലയിൽ കാവേരി നദിയിലുണ്ടായ രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി രണ്ടു കുട്ടികളുൾപ്പെടെ എട്ടുപേർ മുങ്ങിമരിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നോടെ കെ.ആർ. നഗര അർക്കേശ്വര ക്ഷേത്രത്തിനു സമീപം കാവേരി നദിയില്‍ രണ്ടു കുട്ടികളടക്കം ആറുപേരാണ് മുങ്ങി മരിച്ചത്.
ഉറൂസ് നേർച്ചയില് പങ്കെടുത്തു മടങ്ങിയ 20 അംഗ സംഘത്തിലെ ആറുപേരാണ് മുങ്ങിമരിച്ചത്. ചുഴിയില്‍ അകപ്പെട്ടാണു മരണം. സംഭവത്തില്‍ ബൈലക്കുപ്പെ പോലീസ് കേസെടുത്തു.
District News
ഇരിട്ടി: ബാരാപോൾ പുഴയിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കരിക്കോട്ടക്കരി വലിയപറമ്പുംകരി സ്വദേശി തൈക്കാട്ടിൽ ജിതിനാണ് (27) മരിച്ചത്.
തൈക്കാട്ടിൽ റിജോ - ജാൻസി ദമ്പതികളുടെ മകനാണ്. അപകടത്തിൽപ്പെട്ട സുഹൃത്ത് ഡിനോയെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെ പായം പഞ്ചായത്തിലെ തെങ്ങോല കടവിലായിരുന്നു അപകടം. മരിച്ച ജിതിനും അഞ്ചു സഹൃത്തുക്കളുമാണ് കുളിക്കാൻ എത്തിയത്. ജിതിനും ഡിനോയും മറുകരയിലേക്ക് നീന്തുന്നതിനിടെ കയത്തിൽ മുങ്ങിത്താഴുകയായിരുന്നു. മറ്റു സുഹൃത്തുക്കൾ ബഹളം വച്ചതോടെ ഓടിക്കൂടിയ നാട്ടുകാരാണ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്.
അഗ്നിരക്ഷാസേനയെത്തി നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിൽ അബോധാവസ്ഥയിൽ ആയിരുന്ന ഡിനോയെ കരയ്ക്കെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഒരു മണിക്കൂറോളം നടത്തിയ തെരച്ചിലിൽ കയത്തിലെ അഞ്ചു മീറ്ററിലധികം ആഴം വരുന്ന സ്ഥലത്ത് നിന്നാണ് ജിതിനിനെ കണ്ടെത്തിയത്.
അസി. സ്റ്റേഷൻ ഓഫീസർ എൻ.ജി. അശോകൻ വെള്ളത്തിനടിയിൽ മുങ്ങി നടത്തിയ പരിശോധനയിലാണ് ജിതിനിനെ മരിച്ചനിലയിൽ കണ്ടെത്തുന്നത്. ജിറ്റിയാണ് മരിച്ച ജിതിനിന്റെ സഹോദരി.
District News
മാനന്തവാടി: വിനോദയാത്രാസംഘത്തിലെ രണ്ട് കുട്ടികൾ ബാവലി പുഴയിൽ മുങ്ങിമരിച്ചു. കൊയിലാണ്ടി സ്വദേശി ഷംസീറിന്റെ മകൻ അദ്നാൻ(17), പതിമംഗലം സ്വദേശി അഷ്റഫിന്റെ മകൻ ആഷിഖ്(15) എന്നിവരാണ് മരിച്ചത്.
കൊടുവള്ളിയിൽ ദർസ് വിദ്യാർഥികളാണ് ഇരുവരും. വെള്ളിയാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. മൈസൂരുവിൽ വിനോദയാത്രപോയ സംഘം മടക്കയാത്രയ്ക്കിടെ ബാവലി മഖാം സന്ദർശിച്ചിരുന്നു. ഇതിനിടെ കട്ടികളിൽ ചിലർ പുഴയോരത്ത് എത്തി.
മുബഷിർ എന്ന കുട്ടിയാണ് ആദ്യം പുഴയിൽ അകപ്പെട്ടത്. പുഴയിൽ ഇറങ്ങിയ അദ്നാനും ആഷിഖും മുബഷീറിനെ രക്ഷപ്പെട്ടുത്തിയെങ്കിലും മുങ്ങിപ്പോയി. നാട്ടുകാർ പുറത്തെടുത്ത ഇരുവരുടെയും മരണം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സ്ഥിരീകരിച്ചത്.
District News
ചെമ്പിളാവ്: മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കട്ടപ്പന സ്വദേശിയായ ക്രിസ്റ്റോ (22) ആണ് മരിച്ചത്.
ചെമ്പിളാവ് ആറാട്ടുകടവിനു സമീപമാണ് കട്ടപ്പനയില്‍നിന്നെത്തിയ ക്രിസ്റ്റോയും സംഘവും പാദുവയിലുള്ള സുഹൃത്തുക്കള്‍ക്കൊപ്പം കടവിലെത്തി കുളിക്കാനിറങ്ങിയത്. വെള്ളത്തില്‍ മുങ്ങി കാണാതായ യുവാവിനെ പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നു നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്. മൃതദേഹം കിടങ്ങൂര്‍ എല്‍എല്‍എം ആശുപത്രി മോർച്ചറിയിൽ.
District News
താമരശേരി: താമരശേരിക്ക് സമീപം മലപുറം 220 കൊട്ടാരക്കോത്ത് പുഴയില്‍ യുവാവ് പുഴയില്‍ മുങ്ങിമരിച്ചു.
മലപുറം കൊട്ടാരക്കോത്ത് സ്വദേശി തെയ്യപ്പാറക്കല്‍ ഹുസൈന് (32) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11ഓടെയാണ് അപകടമുണ്ടായത്. വൈകുന്നേരം അഞ്ചോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോർച്ചറിയിലാണുള്ളത്.
District News
തലശേരി: പുഴയിൽനിന്ന് ഇളമ്പക്ക ശേഖരിക്കുന്നതിനിടയിൽ മധ്യവയസ്കൻ മുങ്ങി മരിച്ചു. ഇടത്തിലമ്പലത്തിനടുത്ത് രാധിക നിവാസിൽ പാറമ്മൽ രാജീവനാണ് (55) മരിച്ചത്. ഇന്നലെ തലശേരി കുയ്യാലി എൻക്ലൈവിനു സമീപം കുയ്യാലി പുഴയിലായിരുന്നു സംഭവം. മുങ്ങിത്താഴുന്നതിനിടയിൽ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്കാരം വീട്ടുവളപ്പിൽ നടത്തി. തലശേരിയിലെ പരേതനായ കുഞ്ഞിരാമൻ നായർ- മാധവി ദന്പതികളുടെ മകനാണ്. സഹോദരങ്ങൾ: രാജൻ, ഗീത, അനിത, മുരളി, രാധിക, രാവിത.
Kerala
പത്തനംതിട്ട: കോഴഞ്ചേരിയിൽ പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപ്പെട്ട് മരിച്ചു. വെട്ടിപ്പുറം സ്വദേശി നിരഞ്ജൻ ആണ് മരിച്ചത്.
നിരഞ്ജനെ ഒഴുക്കിൽപ്പെട്ട് കാണാതായിരുന്നു. ഫയർഫോഴ്സും സ്കൂബ ടീമും നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
നിരഞ്ജനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് കുട്ടികൾ രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്ന രണ്ട് കുട്ടികൾ രക്ഷപ്പെട്ടു. മൂവരും പ്ലസ് ടു വിദ്യാർഥികളായിരുന്നു. കോഴഞ്ചേരി പമ്പ് ഹൌസിന് സമീപത്താണ് കുട്ടികളിറങ്ങിയത്. അവിടെ സാധാരണ ആരും ഇറങ്ങാറില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
Kerala
ആലപ്പുഴ: പുറക്കാട് യുവാവ് കടലിൽ ചാടി മരിച്ചു. ചെങ്ങന്നൂർ വെണ്മണി സ്വദേശി ഉജ്വൽ (23) ആണ് മരിച്ചത്. യുവാവിന്റെ കൂടെയെത്തിയ പെൺകുട്ടിയെ കാണാനില്ല.
ഇന്നു രാവിലെയാണ് സംഭവം. 10.30 ഓടെ മത്സ്യത്തൊഴിലാളികളാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. യുവാവിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജിലേക്കു മാറ്റി.
രാവിലെ 8.30 ഓടെ ഉജ്വലും ഒരു പെൺകുട്ടിയും കൂടി സ്ഥലത്തെത്തിയതായും സമീപത്തുള്ള കടയിൽ കയറി സാധനങ്ങൾ വാങ്ങുന്നത് കണ്ടിരുന്നതായും നാട്ടുകാർ പറഞ്ഞു. സ്കൂട്ടറിലാണ് ഇരുവരും സ്ഥലത്തെത്തിയത്. സ്കൂട്ടറിൽനിന്ന് ഓഫാക്കിയ നിലയിൽ ഉജ്വലിന്റെ ഫോൺ കണ്ടെത്തി.
പെൺകൂട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പെൺകുട്ടിക്കായി കടലിലും തെരച്ചിൽ നടക്കുന്നുണ്ട്. സംഭവത്തിൽ വിശദമായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
NRI
ദോഹ: കടലിൽ മീൻ പിടിക്കാനിറങ്ങിയ രണ്ട് മലയാളികള്‍ ഖത്തറിൽ മുങ്ങിമരിച്ചു. പത്തനംതിട്ട അടൂർ സ്വദേശി ജിത്തു അനിൽ മാത്യു (30), കൊല്ലം കരുനാഗപ്പള്ളി സ്വദേശി കനേഷ് കാർത്തികേയൻ (35) എന്നിവരാണ് മരിച്ചത്.
ഇന്‍ലാന്റ് സീയിലാണ് ഇരുവരും സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ പിടിക്കാനിറങ്ങിയത്. എന്നാല്‍ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയരുകയായിരുന്നു.
അടൂർ ചൂരക്കോട് കീഴതിൽ പുത്തൻവീട്ടിൽ അനിൽമോൻ മാത്യു - ജോയമ്മ ദമ്പതികളുടെ മകനാണ് ജിത്തു. ഭാര്യ: നികിത പി. ജോസഫ്.
കരുനാഗപ്പള്ളി തൊടിയൂർ നോർത്ത് പാണ്ടിത്തറയിൽ കാർത്തികേയൻ - ബേബി ദമ്പതികളുടെ മകനാണ് കനേഷ്. ഭാര്യ: അശ്വതി.
Kerala
കൊല്ലം: കൂട്ടുകാരനൊപ്പം കുളത്തൂപ്പുഴയാറ്റിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു.ഏരൂർ കാഞ്ഞുവയൽ മഹേഷ് ഭവനിൽ മഹേഷ് (18) ആണ് മരിച്ചത്. കുളത്തൂപ്പുഴശാസ്താ ക്ഷേത്രത്തിന്റെ കടവിന് സമീപം കന്നാർ കയത്തിലായിരുന്നു അപകടം.
കഴിഞ്ഞദിവസം വൈകുന്നേരം ആറോടെയാണ് മഹേഷും സുഹൃത്തും കുളിക്കാൻ ഇറങ്ങിയത്. കുളത്തൂപ്പുഴയിൽ ലോട്ടറി വില്പന നടത്തുന്ന അമ്മ ഷൈനിയെ സഹായിക്കാൻ എത്തിയതായിരുന്നു മഹേഷ്.
അമ്മയ്ക്കൊപ്പമുള്ള ലോട്ടറി വിൽപന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ആണ് മഹേഷ് കുളത്തൂപ്പുഴയിൽ കുളിക്കാൻ എത്തിയത്. സഹപാഠിയും സമീപവാസിയുമായ ഫാറൂഖും, ഫാറൂഖിന്റെ സഹോദരിയും മഹേഷിനൊപ്പം കടവിൽ എത്തിയിരുന്നു.
ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ അയ്യപ്പഭക്തർ ക്ഷേത്രക്കടവിൽ കുളിക്കുന്നതിനാലാണ് കന്നാർ കയത്തിന് സമീപത്തേക്ക് ഇവർ കുളിക്കാനായി മാറിയത്. മഹേഷിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫാറൂഖും ഒഴുക്കിൽപ്പെട്ടു.
ഇതു കണ്ട് സമീപത്ത് ഉണ്ടായിരുന്നവർ നിലവിളിച്ചതോടെ നാട്ടുകാർ ഓടി കൂടി. പുഴയിൽ ചാടിയ നാട്ടുകാരാണ് ഫാറൂഖിനെ രക്ഷപ്പെടുത്തിയത്. ഏറെ നേരത്തെ തെരച്ചിലിന് ഒടുവിൽ മഹേഷിനെ പുഴയുടെ അടിത്തട്ടിൽ നിന്നും കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
മലപ്പുറം: പടിഞ്ഞാറ്റു മുറിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങിമരിച്ചു. ഇന്ന് വൈകുന്നേരമാണ് സംഭവം.
തിരുവനന്തപുരം സ്വദേശിയും പടിഞ്ഞാറ്റു മുറിയിലെ താമസക്കാരിയുമായ സിബിന (32), മകൻ മുഹമ്മദ് സിയാൻ (10) എന്നിവരാണ് മരിച്ചത്. പടിഞ്ഞാറ്റു മുറിയിലെ പനമ്പറ്റക്കടവിലാണ് അപകടമുണ്ടായത്.
ഇവര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ മൂന്നുപേരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. സിബിനയെയും മകനെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
District News
കോടഞ്ചേരി: നാരങ്ങത്തോട് പതങ്കയത്ത് ഇരുവഞ്ഞി പുഴയിൽ ബിടെക് വിദ്യാർഥി മുങ്ങി മരിച്ചു. കാവന്നൂർ സ്വദേശി മാമ്പുഴക്കൽ അബ്ദുൽ സത്താറിന്റെ മകൻ സൽമാൻ (24) ആണ് മരണപ്പെട്ടത്. കന്യാകുമാരി അണ്ണാമലൈ യൂണിവേഴ്സിറ്റിയിലെ അവസാന വർഷ വിദ്യാഥിയാണ്.
സഹപാഠികളായ ആറു പേർ ഇന്നലെ ഉച്ചയ്ക്ക് 12 നാണ് നാരങ്ങത്തോട് എത്തിയത്. ഇവർ ഒന്നിച്ച് പുഴയിൽ ഇറങ്ങിയെങ്കിലും സൽമാൻ കയത്തിൽപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാരും അഗ്നിശമന സേനയും തെരച്ചിൽ നടത്തിയാണ് സൽമാനെ കണ്ടെത്തിയത്. പ്രദേശത്ത് 30 ഓളം പേരാണ് ഇതുവരെ മുങ്ങി മരിച്ചത്.
നിരവധി സുരക്ഷാ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വർഷത്തിൽ മൂന്ന് അപകടങ്ങളെങ്കിലും ചുരുങ്ങിയത് ഉണ്ടാവാറുണ്ട്.
Kerala
ഇടുക്കി: വോട്ട് ചെയ്ത് മടങ്ങിയ യുവാവ് ചെക്ക് ഡാമില്‍ മുങ്ങി മരിച്ചു. കരുണാപുരം ചാലക്കുടിമേട് സ്വദേശി ശ്രീജിത്ത് (20) ആണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
കരുണാപുരം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ അപ്പാപ്പികട രണ്ടാം ബൂത്തിലാണ് ശ്രീജിത്ത് വോട്ട് ചെയ്തത്. തുടർന്ന് മടങ്ങിയ യുവാവ് ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തിൽപെട്ടത്.
ഉടൻതന്നെ പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
District News
കൊട്ടിയം: അഷ്ടമുടി വീരഭദ്ര സ്വാമി ക്ഷേത്രത്തിന് സമീപമുള്ള ബോട്ട് ജെട്ടിയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു. വാളത്തുങ്കല്‍ ചേതനാ നഗര്‍ ആനന്ദഭവനം തിട്ടയില്‍ തെക്കതില്‍ ബിജു - അജിത ദമ്പതികളുടെ മകന് ആദിത്യന് (20) ചേതനാനഗര്‍ സര്‍പ്പക്കാവിന് സമീപം ബിജു - സിന്ധു ദമ്പതികളുടെ മകന് അഭിജിത്ത് (17) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം.
ആറുപേർ രാവിലെ മുതല്‍ ജെട്ടിയില്‍ കുളിക്കാനെത്തിയിരുന്നു. ഇവരില്‍ രണ്ടുപേര്‍ വെള്ളത്തില്‍ മുങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് കരയില്‍ നില്ക്കുന്ന കുട്ടികളുടെ നിലവിളി കേട്ടെത്തിയ പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സമീപവാസിയും പോലീസ് ഉദ്യോഗസ്ഥനുമായ സഹീര്‍, സഹോദരന് സാജിദ്, അജീര്‍ തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.
അഗ്നിരക്ഷാസേനാ സംഘവും കൊല്ലത്തുനിന്നുള്ള സ്കൂബാ സംഘവും എത്തുന്നതിന് മുമ്പ് തന്നെ യുവാക്കളെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലാണ്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് മേല്‍ നടപടികള്‍ ആരംഭിക്കുമെന്ന് അഞ്ചാലുംമൂട് പോലീസ് അറിയിച്ചു.
പ്ലസ്ടു കഴിഞ്ഞ് മാടന്നടയില് ഹെല്‍മറ്റ് കടയില്‍ ജോലി നോക്കുകയായിരുന്നു ആദിത്യന്. രാവിലെ എട്ടോടെയാണ് സുഹൃത്തുക്കളുമായി അഷ്ടമുടി വീരഭദ്ര സ്വാമി ക്ഷേത്രത്തിലേക്ക് പോയത്. കഴിഞ്ഞ ആഴ്ചയും ഇവര്‍ ഒരുമിച്ച് ക്ഷേത്രത്തില്‍ പോയിരുന്നു. ആദിത്യന്റെ അയല്‍വാസിയും സുഹൃത്തുമായ അഭിജിത്ത് മയ്യനാട് എച്ച്എസ്എസിലെ പ്ലസ് വണ്‍ കൊമേഴ്സ് വിദ്യാർഥിയായിരുന്നു. സഹോദരന്: അക്ഷയ്.
Kerala
മലപ്പുറം: ചാലിയാർ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവിന് ദാരുണാന്ത്യം. മലപ്പുറം അരീക്കോടുണ്ടായ സംഭവത്തിൽ കണ്ണൂർ സ്വദേശി ഉജിത്താണ് മരിച്ചത്.
കെട്ടിട നിർമാണ തൊഴിലാളിയാണ് ഉജിത്ത്. അപകടം നടന്ന ഉടനെ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും.