പ്രതീകാത്മക ചിത്രം
തിരുവമ്പാടി: പുല്ലൂരാംപാറ ഇരുവഞ്ഞിപ്പുഴയിലെ കുമ്പിടാൻ കയത്തിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശികളായ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. കോയമ്പത്തൂർ ഉക്കടം സ്വദേശി മുഹമ്മദ് നൗഫൽ (20), രാമേശ്വരം സ്വദേശി മൻസൂർ (21) എന്നിവരാണ് മരിച്ചത്.
ഇന്നലെ ഉച്ചയോടെയാണ് അപകടം. ഇൻസ്റ്റഗ്രാം റീൽസ് കണ്ട് വിനോദസഞ്ചാരത്തിനായി തമിഴ്നാട്ടിൽനിന്ന് എത്തിയ നാലംഗ സംഘത്തിലെ രണ്ടു പേരാണ് അപകടത്തിൽപ്പെട്ടത്.
കയത്തിൽ കുളിക്കാനിറങ്ങിയ ഇരുവരും മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ബഹളംവച്ചതോടെ ഓടിക്കൂടിയ പരിസരവാസികൾ ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു.
നാട്ടുകാരുടെ ശ്രമഫലമായി ഇരുവരെയും പുറത്തെടുത്ത് തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റി.
Tags : drowned Iruvanjippuzha River Tamil Nadu Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash