x
ad
Mon, 30 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​ര്‍​ണ​വി​ല​യി​ലെ ഇ​ടി​വ് താ​ത്കാ​ലി​കം; ദീ​ര്‍​ഘ​കാ​ല സാ​ധ്യ​ത​ക​ള്‍ അ​നു​കൂ​ലം

സീ​മ മോ​ഹ​ന്‍​ലാ​ല്‍
Published: November 30, 2026 12:30 AM IST | Updated: November 30, 2026 12:30 AM IST

പ്രതീകാത്മക ചിത്രം


കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന​​​​ത്ത് സ്വ​​​​ര്‍​ണ​​​​വി​​​​ല​​​​യി​​​​ലു​​​​ണ്ടാ​​​​കു​​​​ന്ന താ​​​​ത്കാ​​​​ലി​​​​ക ഇ​​​​ടി​​​​വി​​​​ന്‍റെ പേ​​​​രി​​​​ല്‍ വി​​​​പ​​​​ണി​​​​യി​​​​ല്‍ അ​​​​മി​​​​ത ആ​​​​ശ​​​​ങ്ക വേ​​​​ണ്ടെ​​​​ന്നും ദീ​​​​ര്‍​ഘ​​​​കാ​​​​ലാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ സ്വ​​​​ര്‍​ണ​​​​ത്തി​​​​ന് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ള്‍ നി​​​​ല​​​​നി​​​​ല്‍​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നും സ്വ​​​​ര്‍​ണ വ്യാ​​​​പാ​​​​രി​​​​ക​​​​ള്‍.

ആ​​​​ഗോ​​​​ള രാ​​​ഷ്‌​​​ട്രീ​​​യ-​​​സാ​​​​മ്പ​​​​ത്തി​​​​ക അ​​​​നി​​​​ശ്ചി​​​​ത​​​​ത്വം, വി​​​​വി​​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ കേ​​​​ന്ദ്ര​​​​ബാ​​​​ങ്കു​​​​ക​​​​ളു​​​​ടെ സ്വ​​​​ര്‍​ണ​​​​ശേ​​​​ഖ​​​​ര​​​​ണ താ​​​​ത്​​​​പ​​​​ര്യം, പ​​​​ണ​​​​പ്പെ​​​​രു​​​​പ്പ​​​​ത്തി​​​​നെ​​​​തി​​​​രാ​​​​യ സു​​​​ര​​​​ക്ഷി​​​​ത നി​​​​ക്ഷേ​​​​പ​​​​മെ​​​​ന്ന നി​​​​ല​​​​യി​​​​ല്‍ സ്വ​​​​ര്‍​ണ​​​​ത്തി​​​​നു​​​​ള്ള പ്രാ​​​​ധാ​​​​ന്യം എ​​​​ന്നി​​​​വ വി​​​​ല​​​​യ്ക്ക് ദീ​​​​ര്‍​ഘ​​​​കാ​​​​ല പി​​​​ന്തു​​​​ണ ന​​​​ല്‍​കു​​​​ന്ന ഘ​​​​ട​​​​ക​​​​ങ്ങ​​​​ളാ​​​​ണ്. അ​​​​തേ​​​​സ​​​​മ​​​​യം, ഇ​​​​ട​​​​ക്കാ​​​​ല​​​​ത്ത് വി​​​​ല​​​​യി​​​​ല്‍ വീ​​​​ണ്ടും ചാ​​​​ഞ്ചാ​​​​ട്ട​​​​ങ്ങ​​​​ളും തി​​​​രു​​​​ത്ത​​​​ലു​​​​ക​​​​ളും ഉ​​​​ണ്ടാ​​​​കാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത​​​​യും ത​​​​ള്ളി​​​​ക്ക​​​​ള​​​​യാ​​​​നാ​​​​കി​​​​ല്ല.

സ്വ​​​​ര്‍​ണ​​​​വി​​​​ല ഇ​​​​നി ഒ​​​​രി​​​​ക്ക​​​​ലും താ​​​​ഴി​​​​ല്ലെ​​​​ന്നോ നി​​​​ശ്ചി​​​​ത സ​​​​മ​​​​യ​​​​ത്തി​​​​നു​​​​ള്ളി​​​​ല്‍ ഉ​​​​യ​​​​രു​​​​മെ​​​​ന്നോ പ്ര​​​​വ​​​​ചി​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​യാ​​​​ത്ത സ്ഥി​​​​തി​​​​വി​​​​ശേ​​​​ഷ​​​​മാ​​​​ണ് നി​​​​ല​​​​വി​​​​ലു​​​​ള്ള​​​​ത്. രൂ​​​​പ​​​​യു​​​​ടെ മൂ​​​​ല്യ​​​​ത്തി​​​​ലു​​​​ണ്ടാ​​​​കു​​​​ന്ന വ്യ​​​​തി​​​​യാ​​​​ന​​​​ങ്ങ​​​​ളും അ​​​​ന്താ​​​​രാ​​​ഷ്‌​​​ട്ര നി​​​​ക്ഷേ​​​​പ​​​​ക​​​​രു​​​​ടെ സ്വ​​​​ര്‍​ണ​​​​ത്തോ​​​​ടു​​​​ള്ള താ​​​​ല്‍​പ​​​​ര്യ​​​​വും വി​​​​ല​​​​യെ സ്വാ​​​​ധീ​​​​നി​​​​ക്കു​​​​ന്ന ഘ​​​​ട​​​​ക​​​​ങ്ങ​​​​ളാ​​​​ണ്. അ​​​​തി​​​​നാ​​​​ല്‍ നി​​​​ല​​​​വി​​​​ലെ വി​​​​ല​​​​ക്കു​​​​റ​​​​വി​​​​നെ സ്വ​​​​ര്‍​ണം വാ​​​​ങ്ങാ​​​​ന്‍ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​വ​​​​ര്‍ ഒ​​​​രു സാ​​​​ധ്യ​​​​ത​​​​യാ​​​​യി കാ​​​​ണാം. എ​​​​ന്നാ​​​​ല്‍ ഇ​​​​നി​​​​യും വി​​​​ല കു​​​​റ​​​​യു​​​​മെ​​​​ന്ന പ്ര​​​​തീ​​​​ക്ഷ​​​​യി​​​​ല്‍ ആ​​​​വ​​​​ശ്യ​​​​മാ​​​​യ വാ​​​​ങ്ങ​​​​ലു​​​​ക​​​​ള്‍ അ​​​​നി​​​​ശ്ചി​​​​ത​​​​മാ​​​​യി മാ​​​​റ്റി​​​​വ​​​​യ്‌​​​​ക്കേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്നാ​​​​ണു സ്വ​​​​ര്‍​ണ​​​വ്യാ​​​​പാ​​​​രി​​​​ക​​​​ള്‍ പ​​​​റ​​​​യു​​​​ന്ന​​​​ത്.

വ​​​​ലി​​​​യ തു​​​​ക നി​​​​ക്ഷേ​​​​പി​​​​ക്കു​​​​ന്ന​​​​വ​​​​ര്‍ ഘ​​​​ട്ടം​​​​ഘ​​​​ട്ട​​​​മാ​​​​യി സ്വ​​​​ര്‍​ണം വാ​​​​ങ്ങു​​​​ന്ന രീ​​​​തി​​​​യും പ​​​​രി​​​​ഗ​​​​ണി​​​​ക്കാം. ബി​​​​ഐ​​​​എ​​​​സ് ഹാ​​​​ള്‍​മാ​​​​ര്‍​ക്കിം​​​ഗ്, എ​​​​ച്ച്‌​​​​യു​​​​ഐ​​​​ഡി​​​​പ​​​​രി​​​​ശോ​​​​ധ​​​​ന, സ്വ​​​​ര്‍​ണ​​​​ശു​​​​ദ്ധി ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ല്‍, ലോ​​​​ജി​​​​സ്റ്റി​​​​ക്‌​​​​സ്, പാ​​​​ക്കേ​​​​ജിം​​​​ഗ് തു​​​​ട​​​​ങ്ങി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ള്‍ സ്വ​​​​ര്‍​ണ വ്യാ​​​​പാ​​​​ര​​​​ത്തി​​​​ന്‍റെ വി​​​​ശ്വാ​​​​സ്യ​​​​ത​​​​യും ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​ര​​​​വും നി​​​​ല​​​​നി​​​​ര്‍​ത്തു​​​​ന്ന​​​​തി​​​​ല്‍ നി​​​​ര്‍​ണാ​​​​യ​​​​ക​​​​മാ​​​​ണ്. ആ​​​​ഭ​​​​ര​​​​ണ നി​​​​ര്‍​മാ​​​​ണം, ഡി​​​​സൈ​​​​നിം​​​​ഗ്, ക​​​​യ​​​​റ്റു​​​​മ​​​​തി, നൈ​​​​പു​​​​ണ്യ​​​​വി​​​​ക​​​​സ​​​​നം എ​​​​ന്നി​​​​വ​​​​യ്ക്കു കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ വ​​​​ലി​​​​യ സാ​​​​ധ്യ​​​​ത​​​​ക​​​​ളു​​​​ണ്ട്. ആ​​​​ഭ്യ​​​​ന്ത​​​​ര വി​​​​പ​​​​ണി​​​​യി​​​​ലെ സ്ഥി​​​​ര​​​​ത​​​​യും അ​​​​ന്താ​​​​രാ​​​ഷ്‌​​​ട്ര വി​​​​പ​​​​ണി​​​​യി​​​​ലെ അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളും പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ല്‍ ഈ ​​​​മേ​​​​ഖ​​​​ല​​​​യ്ക്കു കൂ​​​​ടു​​​​ത​​​​ല്‍ തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ള്‍ സൃ​​​​ഷ്ടി​​​​ക്കാ​​​​നാ​​​​കും.

കേ​​​​ര​​​​ള​​​​ത്തി​​​​ലെ ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​ന് ആ​​​​ളു​​​​ക​​​​ളു​​​​ടെ ഉ​​​​പ​​​​ജീ​​​​വ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വ​​​​ലി​​​​യ തൊ​​​​ഴി​​​​ല്‍​മേ​​​​ഖ​​​​ല​​​​യാ​​​​ണ് സ്വ​​​​ര്‍​ണ​​​​വ്യാ​​​​പാ​​​​രം. ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ താ​​​​ത്​​​​പ​​​​ര്യ​​​​ങ്ങ​​​​ള്‍ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നൊ​​​​പ്പം വ്യാ​​​​പാ​​​​രി​​​​ക​​​​ളു​​​​ടെ ന്യാ​​​​യ​​​​മാ​​​​യ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളും തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ അ​​​​ധ്വാ​​​​ന​​​​ത്തി​​​​ന് അ​​​​ര്‍​ഹ​​​​മാ​​​​യ മൂ​​​​ല്യ​​​​വും ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണു സ്വ​​​​ർ​​​​ണ വ്യാ​​​​പാ​​​​രി​​​​ക​​​​ൾ പ​​​​റ​​​​യു​​​​ന്ന​​​​ത്. തെ​​​​റ്റാ​​​​യ പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ള്‍​ക്കു ക​​​​രം വ​​​​സ്തു​​​​ത​​​​ക​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലു​​​​ള്ള വി​​​​ശ്വാ​​​​സ​​​​വും സു​​​​താ​​​​ര്യ​​​​ത​​​​യു​​​​മാ​​​​ണ് വി​​​​പ​​​​ണി​​​​യെ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തേ​​​​ണ്ട​​​​ത്. സ്വ​​​​ര്‍​ണ വി​​​​ല​​​​യി​​​​ല്‍ തി​​​​രു​​​​ത്ത​​​​ലു​​​​ക​​​​ള്‍ സം​​​​ഭ​​​​വി​​​​ക്കാ​​​​മെ​​​​ങ്കി​​​​ലും സ്വ​​​​ര്‍​ണ​​​​ത്തി​​​​ന്‍റെ മൂ​​​​ല്യ​​​​വും അ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട തൊ​​​​ഴി​​​​ല്‍ മേ​​​​ഖ​​​​ല​​​​യു​​​​ടെ പ്രാ​​​​ധാ​​​​ന്യ​​​​വും ഇ​​​​ല്ലാ​​​​താ​​​​കു​​​​ന്നി​​​​ല്ല.

ആ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ വാ​​​​ങ്ങു​​​​മ്പോ​​​​ള്‍ ബി​​​​ഐ​​​​എ​​​​സ് ഹാ​​​​ള്‍​മാ​​​​ര്‍​ക്ക്, എ​​​​ച്ച് യു​​​​ഐ​​​​ഡി, പ​​​​രി​​​​ശു​​​​ദ്ധി, തൂ​​​​ക്കം, പ​​​​ണി​​​​ക്കൂ​​​​ലി, ജി​​​​എ​​​​സ്ടി എ​​​​ന്നി​​​​വ പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ക​​​​യും വി​​​​ല​​​​യും ചാ​​​​ര്‍​ജു​​​​ക​​​​ളും വ്യ​​​​ക്ത​​​​മാ​​​​യി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ബി​​​​ല്‍ വാ​​​​ങ്ങു​​​​ക​​​​യും വേ​​​​ണ​​​​മെ​​​​ന്ന് ഓ​​​​ള്‍ കേ​​​​ര​​​​ള ഗോ​​​​ള്‍​ഡ് ആ​​​​ന്‍​ഡ് സി​​​​ല്‍​വ​​​​ര്‍ മ​​​​ര്‍​ച്ച​​​​ന്‍റ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി അ​​​​ഡ്വ. എ​​​​സ്. അ​​​​ബ്ദു​​​​ള്‍ നാ​​​​സ​​​​ര്‍ പ​​​​റ​​​​ഞ്ഞു.

Tags : gold Price decline temporary Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Business

Recent News

Corehub Up