പ്രതീകാത്മക ചിത്രം
കല്‍പ്പറ്റ: സംസ്ഥാനത്ത് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് കീഴിലുള്ളതില്‍ 10 ഗ്രാമ ന്യായാലയങ്ങളില്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഗ്രേഡ് രണ്ട് തസ്തിക സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവായി.
തേന്‍കുറിശി, ശ്രീകൃഷ്ണപുരം, കളനട, എടപ്പാള്‍, പരപ്പ, വൈത്തിരി, ഇരിട്ടി, പാനൂര്‍, ഇരിക്കൂര്‍, പുലാമന്തോള്‍ ഗ്രാമ ന്യയാലയങ്ങളിലാണ് തസ്തിക സൃഷ്ടിച്ചത്.
പ്രവര്‍ത്തനം സുഗമമാക്കുന്നതിന് ഈ കോടതികളില്‍ എപിപി തസ്തിക സൃഷ്ടിച്ച് നിയമനം നടത്തേണ്ടത് അത്യാവശ്യമാണെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
മജിസ്ട്രേറ്റുമാര്‍ ഉണ്ടായിട്ടും എപിപി തസ്തിക സൃഷ്ടിക്കാത്തതിനാല് ഗ്രാമ ന്യായാലയങ്ങളില്‍ കേസുകള്‍ കെട്ടിക്കിടക്കുന്ന സ്ഥിതിയുണ്ട്. 2008ലെ ഗ്രാമ ന്യായാലയ നിയമപ്രകാരം സ്ഥാപിച്ചതാണ് ഗ്രാമ ന്യായാലയങ്ങള്‍.
ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവിലും വേഗത്തിലും നീതി ലഭ്യമാക്കുകയാണ് ഈ കോടതികളുടെ ലക്ഷ്യം.
Tags : APP Grade Grama Nyayalayas Posts Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash