മുഖ്യമന്ത്രി വി.ഡി. സതീശന്
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വികസന ഫണ്ടിന്റെ രണ്ടാം ഗഡുവായി 2,029.15 കോടി അനുവദിക്കാന്‍ മുഖ്യമന്ത്രി വി.ഡി. സതീശന് അനുമതി നല്കി.
തദ്ദേശ സ്ഥാപനങ്ങളുടെ വികസന പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും പൊതുസേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും തുക സഹായകമാകും.
അധികാര വികേന്ദ്രീകരണത്തിലൂടെ പ്രാദേശിക ഭരണസംവിധാനങ്ങളെ ശക്തിപ്പെടുത്തുന്ന നടപടികളുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Tags : VDSatheesan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash