കേരള അസോസിയേഷൻ ഓഫ് ഓർഫനേജസ് ആൻഡ് ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻസ് സംസ്ഥാന സമ്മേളനം മന്ത്രി ഇ.വി. അബ്ദു
തൃശൂർ: കേരളത്തിലെ 1768 അനാഥ-അഗതി പുനരധിവാസകേന്ദ്രങ്ങൾക്ക് ഗ്രാന്റ്, സാമൂഹ്യസുരക്ഷാ പെൻഷൻ, ഹെൽത്ത് ഇൻഷ്വറൻസ്, റേഷൻ, നികുതി, നിയമ നിയന്ത്രണങ്ങൾ തുടങ്ങിയ പ്രശ്നങ്ങളിൽ അടിയന്തര ഇടപെടൽ നടത്തുമെന്നു മന്ത്രി ഇ.വി. അബ്ദുൾ ഗഫൂർ.
അനാഥ അഗതിമന്ദിരങ്ങളുടെയും ക്ഷേമസ്ഥാപനങ്ങളുടെയും പ്രഥമ കൂട്ടായ്മയായ കേരള അസോസിയേഷൻ ഓഫ് ഓർഫനേജസ് ആൻഡ് ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻസ് സംസ്ഥാന സമ്മേളനം തൃശൂർ കുരിയച്ചിറ സെന്റ് പോൾസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അനാഥാലയങ്ങളുടെയും ഓർഫനേജുകളുടെയും സംസ്ഥാന-ജില്ലാ സ്പോർട്സ് മത്സരങ്ങളും കലോത്സവവും പുനരാരംഭിക്കുമെന്നു ചടങ്ങിൽ പങ്കെടുത്ത മന്ത്രി ഒ.ജെ. ജനീഷ് പറഞ്ഞു. മികച്ച പ്രവർത്തനം നടത്തിയ കൊല്ലം, തൃശൂർ ജില്ലാ കമ്മിറ്റികൾക്കുള്ള റമ്പാൻ അച്ചൻ-പരീക്കുട്ടി ഹാജി അവാർഡുകളും അദ്ദേഹം വിതരണം ചെയ്തു.
അസോസിയേഷൻ വെബ്സൈറ്റ് ഉദ്ഘാടനവും എക്സിക്യൂട്ടീവ് അംഗങ്ങളെ ആദരിക്കലും കെ. രാജൻ എംഎൽഎയും അസോസിയേഷന്റെ സോവനീർ പ്രകാശനവും ഒസിബി അംഗങ്ങളെ ആദരിക്കലും രാജൻ ജെ. പല്ലൻ എംഎൽഎയും അസോസിയേഷന്റെ വാർഷികപദ്ധതികളുടെ പ്രകാശനവും അസോസിയേഷന്റെ മൊബൈൽ ആപ്ലിക്കേഷൻ ഉദ്ഘാടനവും മേയർ ഡോ. നിജി ജസ്റ്റിനും നിർവഹിച്ചു.
ഓർഫനേജ് കണ്ട്രോൾ ബോർഡ് തെരഞ്ഞെടുപ്പിൽ വിജയിച്ച ഫാ. റോയ് മാത്യു വടക്കേൽ, ഫാ. ലിജോ ചിറ്റിലപ്പള്ളി, ഡോ. അബ്ദുറഹ്മാൻ മുബാറക്, എം.ആർ. രാജേഷ് കുമാർ എന്നിവരെ ആദരിച്ചു.
ഓർഫനേജ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഫാ. ലിജോ ചിറ്റിലപ്പിള്ളി, ജനറൽ സെക്രട്ടറി അഡ്വ. പി.വി. സൈനുദ്ദീൻ, ബ്രദർ പീറ്റർ ദാനം, ഫാ. റോയ് മാത്യു വടക്കേൽ, ആർ. സജീവൻ എന്നിവർ പ്രസംഗിച്ചു.സമ്മേളനത്തിൽ പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. 14 ജില്ലകളിൽനിന്ന് 1128 പ്രതിനിധികൾ പങ്കെടുത്തു.
Tags : social welfare institutions Minister E.V. Abdul Gafoor Minister O.J. Janeesh Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash