x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്എം​എ ബാ​ധി​ത​രാ​യ കു​രു​ന്നു​ക​ളു​ടെ വീ​ട്ടി​ലെ​ത്തി മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്

വെബ്ഡെസ്ക്
Published: November 29, 2026 12:07 AM IST | Updated: November 29, 2026 12:07 AM IST

സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​ മേ​​​ജ​​​ർ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ താ​​​മ​​​ര​​​ശേ​​​രി ബി​​​ഷ​​​പ് മാ​​​ര്‍ റെ​​​മീ​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ലി​​​നൊ​​പ

മു​​​ക്കം (കോ​​ഴി​​ക്കോ​​ട്): എ​​​സ്എം​​​എ ബാ​​​ധി​​​ത​​​രാ​​​യ മൂ​​​ന്ന് കു​​​രു​​​ന്നു​​​ക​​​ളു​​​ടെ ചി​​​കി​​​ത്സ​​​യ്ക്കാ​​​യി നാ​​​ടൊ​​​ന്നാ​​​കെ കൈ​​​കോ​​​ർ​​​ക്കു​​​മ്പോ​​​ൾ പ്ര​​​തീ​​​ക്ഷ​​​യും ആ​​​ശ്വാ​​​സ​​​വു​​​മാ​​​യി കു​​​ടും​​​ബ​​​ത്തെ സ​​​ന്ദ​​​ർ​​​ശി​​​ച്ച് സീ​​​റോ മ​​​ല​​​ബാ​​​ർ സ​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ.

കു​​​ഞ്ഞു​​​ങ്ങ​​​ളു​​​ടെ ചി​​​കി​​​ത്സ​​​യ്ക്കാ​​​യി സ​​​ഹാ​​​യം തേ​​​ടി​​​യു​​​ള്ള കു​​​ടും​​​ബ​​​ത്തി​​​ന്‍റെ പോ​​​രാ​​​ട്ട​​​ത്തി​​​ന് പി​​​ന്തു​​​ണ​​​യു​​​മാ​​​യാ​​​ണ് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ അ​​​ദ്ദേ​​​ഹം വീ​​​ട്ടി​​​ലെ​​​ത്തി​​​യ​​​ത്.​ താ​​​മ​​​ര​​​ശേ​​​രി ബി​​​ഷ​​​പ് മാ​​​ര്‍ റെ​​​മിജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ലി​​​നും ചി​​​കി​​​ത്സാ സ​​​ഹാ​​​യ സ​​​മി​​​തി ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ​​​ക്കു​​​മൊ​​​പ്പ​​​മാ​​​ണ് അ​​​ദ്ദേ​​​ഹം കു​​​ഞ്ഞു​​​ങ്ങ​​​ളു​​​ടെ വീ​​​ട്ടി​​​ലെ​​​ത്തി​​​യ​​​ത്.

കു​​​ഞ്ഞു​​​ങ്ങ​​​ളു​​​ടെ ചി​​​കി​​​ത്സ​​​യ്ക്കാ​​​യി ഓ​​​രോ​​​രു​​​ത്ത​​​രും ത​​​ങ്ങ​​​ളാ​​​ൽ ക​​​ഴി​​​യു​​​ന്ന സ​​​ഹാ​​​യ​​​ങ്ങ​​​ൾ ന​​​ൽ​​​കാ​​​ൻ മു​​​ന്നോ​​​ട്ടു​​​ വ​​​ര​​​ണ​​​മെ​​​ന്ന് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ പ​​​റ​​​ഞ്ഞു.

വ​​​ലി​​​യൊ​​​രു ദൗ​​​ത്യ​​​മാ​​​ണ് സ​​​മൂ​​​ഹം ഏ​​​റ്റെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​തി​​​ൽ ഓ​​​രോ​​​രു​​​ത്ത​​​രു​​​ടെ​​​യും ചെ​​​റി​​​യ സ​​​ഹാ​​​യ​​​ങ്ങ​​​ൾ​​​ക്കു​​​പോ​​​ലും വ​​​ലി​​​യ പ്രാ​​​ധാ​​​ന്യ​​​മു​​​ണ്ടെ​​​ന്നും ബി​​ഷ​​പ് ഓ​​​ർ​​​മി​​​പ്പി​​​ച്ചു.

Tags : Major Archbishop visits SMA Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up