സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ താമരശേരി ബിഷപ് മാര് റെമീജിയോസ് ഇഞ്ചനാനിയിലിനൊപ
മുക്കം (കോഴിക്കോട്): എസ്എംഎ ബാധിതരായ മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായി നാടൊന്നാകെ കൈകോർക്കുമ്പോൾ പ്രതീക്ഷയും ആശ്വാസവുമായി കുടുംബത്തെ സന്ദർശിച്ച് സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ.
കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി സഹായം തേടിയുള്ള കുടുംബത്തിന്റെ പോരാട്ടത്തിന് പിന്തുണയുമായാണ് ഇന്നലെ രാവിലെ അദ്ദേഹം വീട്ടിലെത്തിയത്. താമരശേരി ബിഷപ് മാര് റെമിജിയോസ് ഇഞ്ചനാനിയിലിനും ചികിത്സാ സഹായ സമിതി ഭാരവാഹികൾക്കുമൊപ്പമാണ് അദ്ദേഹം കുഞ്ഞുങ്ങളുടെ വീട്ടിലെത്തിയത്.
കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി ഓരോരുത്തരും തങ്ങളാൽ കഴിയുന്ന സഹായങ്ങൾ നൽകാൻ മുന്നോട്ടു വരണമെന്ന് മാർ റാഫേൽ തട്ടിൽ പറഞ്ഞു.
വലിയൊരു ദൗത്യമാണ് സമൂഹം ഏറ്റെടുത്തിരിക്കുന്നതെന്നും അതിൽ ഓരോരുത്തരുടെയും ചെറിയ സഹായങ്ങൾക്കുപോലും വലിയ പ്രാധാന്യമുണ്ടെന്നും ബിഷപ് ഓർമിപ്പിച്ചു.
Tags : Major Archbishop visits SMA Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash