Kerala
ഗുരുവായൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണും കുടുംബവും ഗുരുവായൂർ ക്ഷേത്രദർശനം നടത്തി.
ഇന്നലെ വൈകുന്നേരമാണ് കുടുംബം ദർശനം നടത്താനെത്തിയത്. ദർശനത്തിനെത്തിയ വിവേക് കിരണിന്റെ ഫോട്ടോയെടുക്കാൻ ശ്രമിച്ചവരെ ഒപ്പുണ്ടായിരുന്നവർ വിലക്കി.
കാമറയിൽ ദൃശ്യങ്ങൾ പകർത്തിയ പ്രാദേശിക ചാനൽ കാമറാമാന്റെയും ഭക്തരുടെയും ദൃശ്യങ്ങൾ ദേവസ്വം ജീവനക്കാർ ഇടപെട്ടു നീക്കം ചെയ്യിച്ചു.
അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ വിവേക് കിരണിനൊപ്പം ക്ഷേത്രത്തിലെത്തി ദർശനസൗകര്യം ഒരുക്കി.
International
വത്തിക്കാൻ സിറ്റി: ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മക്രോൺ ലെയോ പതിനാലാമൻ മാർപാപ്പയെ സന്ദർശിച്ചു.
അപ്പസ്തോലിക് കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രധാനമായും ലോകത്തിലെ സംഘർഷങ്ങളും ചർച്ചകളിലുടെ അതു പരിഹരിക്കേണ്ടതിന്റെ അനിവാര്യതയുമാണ് മാർപാപ്പ ചൂണ്ടിക്കാട്ടിയത്. മക്രോണിനൊപ്പം ഭാര്യ ബ്രിജീത്തുമുണ്ടായിരുന്നു.
മാർപാപ്പയെ സന്ദർശിച്ചശേഷം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ, രാജ്യങ്ങളുമായും രാജ്യാന്തര സംഘടനകളുമായുമുള്ള വത്തിക്കാൻ കാര്യാലയം സെക്രട്ടറി ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗല്ലഗർ എന്നിവരുമായും മക്രോൺ ചർച്ച നടത്തി.
District News
ചവറ: എന്‍ഡിഎ സ്ഥാനാര്‍ഥി കെ.ആര്. രാജേഷിന്റെ ചവറ നിയോജക മണ്ഡലം പര്യടനം തുടരുന്നു.
വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്കി. വീടുകളിലെത്തിയും വോട്ട് അഭ്യര്‍ഥിച്ചു.
ചവറ, പന്മന, തേവലക്കര, തെക്കുംഭാഗം, നീണ്ടകര, ശക്തികുളങ്ങര തുടങ്ങിയ സ്ഥലങ്ങളില്‍ എന്‍ഡിഎയുടെ നേതൃത്വത്തില്‍ സ്ഥാനാര്‍ഥിക്ക് സ്വീകരണം സംഘടിപ്പിച്ചു.
വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണത്തിനു മുമ്പ് രാവിലെ ഭവനങ്ങള്‍ സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ഥന നടത്തി. പ്രചാരണാര്‍ഥം പ്രവര്‍ത്തകര്‍ ചില ഇടങ്ങളില്‍ ഇരുചക്ര വാഹന റാലിയും നടത്തി.
District News
മങ്കട: മങ്കട എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി കുന്നത്ത് മുഹമ്മദ് കടന്നമണ്ണ കോവിലകവും പരിയാപുരം ഫാത്തിമ മാതാ ഫൊറോന പള്ളിയും സന്ദർശിച്ചു. കോവിലകത്തെ മുതിർന്ന അംഗമായ വിലാസിനി തന്പുരാട്ടി, രവീന്ദ്രരാജ, മുരളി തന്പുരാൻ, രേഖ തന്പുരാട്ടി തുടങ്ങിയവർ സ്ഥാനാർഥിയെ സ്വീകരിച്ചു.
ഇടതുമുന്നണി നേതാക്കളായ മോഹനൻ പുളിക്കൽ, സി. അരവിന്ദൻ, കുട്ടാനു, സി. ജയരാജൻ, കെ.കെ. സ്വാമിനാഥൻ, പുളിക്കൽ വേലായുധൻ, സി. ജലജ, വി.പി. ഉഷ, സി. പ്രദീപ് എന്നിവരും സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.
ഓശാന ഞായർ ദിനത്തിൽ പരിയാപുരം ഫാത്തിമ മാതാ ഫൊറോന പള്ളിയിലായിരുന്നു അടുത്ത സന്ദർശനം. വികാരി ഫാ. ജോർജ് കളപ്പുരയ്ക്കൽ, ഇടവകാംഗങ്ങൾ സ്ഥാനാർഥിയെ സ്വീകരിച്ചു. നേതാക്കളായ സൽമാനുൽ ഫാരിസ്, ഏലിയാമ്മ തോമസ് എന്നിവരും കൂടെയുണ്ടായിരുന്നു. കൂട്ടിൽ, ചേരിയം, നെച്ചിനിക്കോട്, മങ്കട വേരുംപിലാക്കൽ, കോഴിക്കോട്ട്പറന്പ്, കോഴിപ്പറന്പ്, കൊളപ്പറന്പ്, പാറടി, പനന്പറ്റ, പടിഞ്ഞാറ്റുംമുറി വള്ളിക്കാപറ്റ എന്നിവിടങ്ങളിലും പര്യടനം നടത്തി.
District News
ഇടുക്കി: നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി റോയ് കെ. പൗലോസ് ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് തെരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കംകുറിച്ചു. കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം മറിയാമ്മ ഉമ്മനെയും സന്ദര്‍ശിച്ചു. പിന്നീട് ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍, എന്എന്എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
കാഞ്ഞിരപ്പള്ളി ബിഷപ് ഹൗസില്‍ മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ ജോസഫ് പുളിക്കല്‍ എന്നിവരെ സന്ദര്‍ശിച്ച ശേഷം സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ് വി.എസ്. ഫ്രാന്‍സിസ്, എസ്എന്‍ഡിപി മലനാട് യൂണിയന് പ്രസിഡന്റ് ബിജു മാധവന് തുടങ്ങിവരെയും മണ്ഡലത്തിലെ പ്രമുഖ നേതാക്കളെയും സന്ദര്‍ശിച്ചു.
പിന്നീട് പി.ജെ.ജോസഫ് എംഎല്‍എയുടെ ഭവനത്തില്‍ എത്തി അദ്ദേഹവുമായി ആശയവിനിമയം നടത്തി.
District News
മഞ്ചേരി: മഞ്ചേരിയിൽ എൽഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന വി.എം. മുസ്തഫ എസ്എംഎ സംസ്ഥാന സെക്രട്ടറിയും കാരക്കുന്ന് അൽ ഫലാഹ് ഇസ്ലാമിക് സെന്റർ ചെയർമാനുമായ പത്തപ്പിരിയം അബ്ദുറഷീദ് സഖാഫിയെ അദ്ദേഹത്തിന്റെ സ്ഥാപനത്തിൽ സന്ദർശിച്ചു.
സിപിഎം തൃക്കലങ്ങോട് ലോക്കൽ സെക്രട്ടറി എം.എ. ജലീൽ, കേരള മുസ്ലിം ജമാഅത്ത് മഞ്ചേരി സോണ്‍ സെക്രട്ടറിയും അൽഫലാഹ് മാനേജരുമായ എൻ. മുഹമ്മദ് സഖാഫി, കേരള മുസ്ലിം ജമാഅത്ത് മഞ്ചേരി സെക്രട്ടറി പി.പി. അഷ്റഫ് ഹിഷാമി, കാരക്കുന്ന് അൽഫലാഹ് ഇസ്ലാമിക് സെന്റർ സെക്രട്ടറി പി. അബ്ദുറഹ്മാൻ കാരക്കുന്ന് എന്നിവർ പങ്കെടുത്തു.
District News
റാന്നി: ഇടമുറി ഗവ. ഹയർ സെക്കൻഡറി സ്കൂളിനുസമീപം പ്രദേശവാസികൾ പുലിയെ കണ്ടതായി പറയുന്ന സ്ഥലം പ്രമോദ് നാരായൺ എംഎൽഎ സന്ദർശിച്ചു. ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ പ്രേശത്ത് നിരീക്ഷണം ശക്തമാക്കാൻ വനപാലകർക്ക് എംഎൽഎ നിർദേശം നൽകി.
നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനിൽകുമാർ,വാർഡ് അംഗം മറിയാമ്മ എന്നിവരും എംഎൽഎയ്ക്കൊപ്പം ഉണ്ടായിരുന്നു.
Kerala
ആലപ്പുഴ: കുളിമുറിയിൽ വഴുതി വീണ് കാലിന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി. സുധാകരനെ മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു.
അൽപനേരം ആശുപത്രിയിൽ അദ്ദേഹത്തോടൊപ്പം ചിലവഴിച്ച ശേഷമാണ് മന്ത്രി സജി ചെറിയാൻ മടങ്ങിയത്. പരുമല ആശുപത്രിയിലാണ് ജി. സുധാകരൻ ചികിത്സയിൽ കഴിയുന്നത്.
ഇന്നലെ രാവിലെയാണ് കുളിമുറിയിൽ വഴുതി വീണ് ജി.സുധാകരന്റെ കാലിന് പരിക്കേറ്റത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പരുമല ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കാലിൽ മൾട്ടിപ്പിൾ ഫ്രാക്ചർ കണ്ടെത്തിയതിനാൽ ഓപ്പറേഷൻ ആവശ്യമായിരുന്നു. തുടർചികിത്സ ആവശ്യമുള്ളതിനാൽ തുടർന്നുള്ള രണ്ട് മാസം പൂർണ വിശ്രമം ഡോക്ടർമാർ നിർദേശിച്ചിരിക്കുകയാണ്.