x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ര​ശേ​രി​യു​ടെ വീ​ട്ടി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി മ​ന്ത്രി ടി. ​സി​ദ്ദി​ഖ്


Published: July 7, 2026 07:31 AM IST | Updated: July 7, 2026 07:31 AM IST

മു​ക്കം: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൃ​ഷി​പാ​ഠം പ​ക​ർ​ന്നു ന​ൽ​കാ​നും കാ​ർ​ഷി​ക​രം​ഗ​ത്തു​ള്ള​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നും മ​റ്റു​മാ​യി പാ​ഠ്യ പ​ദ്ധ​തി​യി​ൽ അ​വ​സ​രം ഒ​രു​ക്കു​മെ​ന്ന് മ​ന്ത്രി ടി. ​സി​ദ്ദി​ഖ്.

ഇ​തു​വ​ഴി പു​തി​യ ഒ​രു കാ​ർ​ഷി​ക സം​സ്കാ​രം രൂ​പ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​മാ​ണ് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പ്ര​മു​ഖ സാ​ഹി​ത്യ​കാ​ര​നും ഭാ​ഷാ പ​ണ്ഡി​ത​നും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ എം.​എ​ൻ. കാ​ര​ശേ​രി​യു​ടെ വീ​ട്ടി​ൽ സ്വ​കാ​ര്യ​സ​ന്ദ​ർ​ശ​നം ന​ട​ത്ത​വേ ന​ട​ന്ന സൗ​ഹൃ​ദ ച​ർ​ച്ച​യി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​ണ് കൃ​ഷി​മ​ന്ത്രി എം.​എ​ൻ. കാ​ര​ശേ​രി​യു​ടെ വീ​ട്ടി​ൽ സൗ​ഹൃ​ദ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ഏ​ക​ദേ​ശം ഒ​രു മ​ണി​ക്കൂ​റോ​ളം കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം ചെ​ല​വ​ഴി​ച്ച മ​ന്ത്രി കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കൊ​പ്പം രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക പൊ​തു​വി​ഷ​യ​ങ്ങ​ൾ വ​രെ കൂ​ടി​ക്കാ​ഴ്ച​യി​ൽ അ​ന്യോ​ന്യം സം​സാ​രി​ച്ചു. പ്രാ​ദേ​ശി​ക കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും മ​ന്ത്രി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ദീ​ർ​ഘ​നാ​ളാ​യു​ള്ള സൗ​ഹൃ​ദ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം. ഇ​തി​നി​ടെ ത​ന്‍റെ വീ​ടി​ന്‍റെ ഒ​രു ഭാ​ഗം കൃ​ഷി​ക്കാ​യി ഉ​പ​യോ​ഗി​ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത എം.​എ​ൻ. കാ​ര​ശേ​രി മ​ന്ത്രി​യെ അ​റി​യി​ച്ചു. പ​ര​സ്പ​രം സ്നേ​ഹോ​പ​ദേ​ശ​ങ്ങ​ളും ആ​ശം​സ​ക​ളും കൈ​മാ​റി​യാ​ണ് ഇ​രു​വ​രും സൗ​ഹൃ​ദം പു​തു​ക്കി​യ​ത്. കേ​ര​ള​ത്തി​ന്‍റെ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് പു​തി​യൊ​രു ദി​ശാ​ബോ​ധം ഉ​റ​പ്പു ന​ൽ​കി​യാ​ണ് മ​ന്ത്രി മ​ട​ങ്ങി​യ​ത്. മ​ന്ത്രി​യോ​ടൊ​പ്പം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി. അ​ഷ്റ​ഫ്, ജു​നൈ​ദ് പാ​ണ്ടി​ക​ശാ​ല, കെ.​സി. അ​ഷ്റ​ഫ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Tags : nattu vishesham Minister T. Siddique visits

Recent News

Corehub Up