മുഖ്യമന്ത്രി വി.ഡി. സതീശൻ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തിയപ്പോൾ
ബംഗളൂരു: കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. മുഖ്യമന്ത്രിയെ ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ അടക്കമുള്ളവർ പൂർണകുംഭം നൽകി സ്വീകരിച്ചു.
ക്ഷേത്രത്തിലെ പ്രത്യേക പൂജകളിൽ വി.ഡി. സതീശൻ പങ്കെടുത്തു. ഇന്നു രാവിലെ ആറോടെയായിരുന്നു സന്ദർശം.
മുഖ്യമന്ത്രി ആയ ശേഷം ആദ്യമായിട്ടാണ് വി.ഡി. സതീശൻ കൊല്ലൂരിലെത്തുന്നത്.
Tags : chiefminister vdsatheesan visits mookambika temple