x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അഫ്ഗാൻ സ്കൂളിൽ സ്ഫോടനം; പത്ത് വിദ്യാർഥികൾ കൊല്ലപ്പെട്ടു

വെബ്ഡെസ്ക്
Published: November 28, 2026 11:32 PM IST | Updated: November 28, 2026 11:32 PM IST

സ്ഫോടനത്തിൽ തകർന്ന ക്ലാസ്മുറി.

കാ​​​ബൂ​​​ൾ: ​​​അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ൽ സ്കൂ​​​ളി​​​നു സ​​​മീ​​​പ​​​മു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ 10 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ മ​​​രി​​​ക്കു​​​ക​​​യും നൂറു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. കു​​​നാ​​​ർ പ്ര​​​വി​​​ശ്യ​​​യു​​​ടെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ അ​​​സാ​​​ദാ​​​ബാ​​​ദി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​​ത്തി​​​നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

സ്കൂ​​​ളി​​​നു സ​​​മീ​​​പം പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഖ​​​നി​​​ക​​​ളി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന സ്ഫോ​​​ട​​​ക​​​വ​​​സ്തു​​​ക്ക​​​ൾ സൂ​​​ക്ഷി​​​ക്കു​​​ന്ന കേ​​​ന്ദ്ര​​​ത്തി​​​ൽ പൊ​​​ട്ടി​​​ത്തെ​​​റി​​​യു​​​ണ്ടാ​​​യി എ​​​ന്നാ​​​ണ് താ​​​ലി​​​ബാ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ട വ​​​ക്താ​​​വ് അ​​​റി​​​യി​​​ച്ച​​​ത്.

അ​​​ശ്ര​​​ദ്ധ​​​ മൂ​​​ല​​​മാ​​​ണ് സ്ഫോ​​​ട​​​നം ഉ​​​ണ്ടാ​​​യ​​​തെ​​​ന്നും അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചെ​​​ന്നും വ​​​ക്താ​​​വ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
പ​​​രി​​​ക്കേ​​​റ്റ കു​​​ട്ടി​​​ക​​​ളി​​​ൽ പ​​​ല​​​രു​​​ടെ​​​യും നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്.

പാ​​​ക് അ​​​തി​​​ർ​​​ത്തി​​​യോ​​​ട് ചേ​​​ർ​​​ന്ന കു​​​നാ​​​റി​​​ൽ ഒ​​​ട്ടേ​​​റെ ഖ​​​നി​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​ണ്ട്. ഖ​​​ന​​​നം അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ പ്ര​​​ധാ​​​ന വ്യ​​​വ​​​സാ​​​യ​​​മാ​​​ണെ​​​ങ്കി​​​ലും സു​​​ര​​​ക്ഷാ​​​മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കാ​​​റി​​​ല്ലെ​​​ന്നു പ​​​റ​​​യു​​​ന്നു.

Tags : Explosion Afghan school Students Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up