പടയപ്പ കാർ തകർക്കുന്നു.
ഇടുക്കി: മൂന്നാറിൽ കാട്ടാന പടയപ്പയുടെ ആക്രമണത്തിൽ കാർ തകർന്നു. പെരിയവാരയ്ക്ക് സമീപമുണ്ടായ സംഭവത്തിൽ മൂന്നാർ പഞ്ചായത്ത് അംഗം കറുപ്പസ്വാമിയുടെ കാറാണ് തകർത്തത്. യാത്രക്കാർ വാഹനത്തിനുള്ളിൽ ഇരിക്കുമ്പോഴായിരുന്നു ആനയുടെ ആക്രമണം.
ആക്രമണത്തിൽ കാറിന് കാര്യമായ കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വാഹനം തകർത്തതിന് പിന്നാലെ പടയപ്പ സമീപത്തെ ഉൾക്കാട്ടിലേക്ക് മടങ്ങി. മേഖലയിൽ പടയപ്പയുടെ സാന്നിധ്യം തുടരുന്നത് പ്രദേശവാസികളെയും ഇതുവഴി യാത്ര ചെയ്യുന്നവരെയും ആശങ്കയിലാക്കുന്നുണ്ട്.
ജനവാസ മേഖലകളിലും റോഡുകളിലും കാട്ടാനയുടെ സാന്നിധ്യം വർധിക്കുന്നത് യാത്രക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയും ശക്തമാക്കുകയാണ്. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.
Tags : Human Wildlife Conflict Munnar Padayappa Wild Elephant Attack Elephant Menace Kerala Forest Department