അഡ്വ. പി.ബി. സഹസ്രനാമൻ
കൊച്ചി: പരിസ്ഥിതി സംരംക്ഷണത്തിനായുള്ള നിയമവ്യവഹാരങ്ങളിലൂടെ ശ്രദ്ധേയനായ അഡ്വ. പി.ബി. സഹസ്രനാമൻ (68) അന്തരിച്ചു. സംസ്കാരം പിന്നീട്.
രാജ്യത്തെ വിവിധ കോടതികളിലെ അഭിഭാഷകർ പരിസ്ഥിതി സംരക്ഷണത്തിനായി ആശ്രയിക്കുന്ന എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ലോ, ഹാൻഡ് ബുക്ക് ഓഫ് എൻവയോൺമെന്റൽ ലോ , ലോ റിലേറ്റഡ് പ്രൊട്ടക്ഷൻ ഓഫ് കോസ്റ്റൽ ഏരിയാസ് എന്നീ നിയമ പുസ്തകങ്ങളുടെ രചയിതാവാണ്. കേരള ലോ റിഫോം കമ്മിഷൻ അംഗമായിരുന്നു.
ശാരദ കൃഷ്ണയ്യർ സദ്ഗമയ ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ്, കോസ്റ്റൽ റഗുലേഷൻ അഡ്വൈസറി കമ്മിറ്റി അംഗം എന്നീനിലകളിലും പ്രവർത്തിച്ചു.
2001 ൽ മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള ഭൂമിമിത്ര അവാർഡ് ലഭിച്ചു. നിരവധി കേസുകളിൽ ഹൈക്കോടതിയിൽ അമിക്കസ് ക്യൂറിയായും പ്രവർത്തിച്ചിട്ടുണ്ട്.
എറണാകുളം ചിറ്റുർ റോഡിലെ നാരായണീയം വസതിയിലായിരുന്നു താമസം. ഭാര്യ: പി.ആർ. സരസ്വതി. മക്കൾ: ദിവ്യ രവിശങ്കർ (സിംഗപ്പുർ), ഭരത് രാജ് (ഐടി), മരുമക്കൾ: രവി ദണ്ഡപാണി (സിംഗപ്പുർ), രുഗ്മിണി.